സ്വത്തുക്കള്‍ക്കേകാം സംരംക്ഷണം; അതിരുകള്‍ തീര്‍ക്കുന്ന ‘ഹിമാലയന്‍’ ഉറപ്പ്

നമ്മുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ സ്വത്തുക്കളും, സ്വപ്‌നം കണ്ട വീടും സുരക്ഷിതമായിരിക്കുക എന്നത് ഏതൊരാളുടെയും അടിസ്ഥാന ആവശ്യമാണ്. അവിടെ, അതിരുകള്‍ ഒരുക്കുക എന്നത് കേവലം വേലികെട്ടലല്ല; അത് നമ്മുടെ സമ്പാദ്യത്തിന്മേലുള്ള സംരക്ഷണ കവചമാണ്. ഈ സുരക്ഷാബോധത്തെ തന്റെ ജീവിതത്തിന്റെ ദൗത്യമാക്കി മാറ്റിയ വ്യക്തിയാണ് തൃശൂര്‍ സ്വദേശിയായ സുജീര്‍.

ചെറുപ്രായത്തില്‍ തന്നെ ഫെന്‍സിങ്ങിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ സുജീര്‍, ആത്മവിശ്വാസം മാത്രം കൈമുതലാക്കിയാണ് പതിനാല് വര്‍ഷം മുന്‍പ് ഹിമാലയ ഫെന്‍സിങ് വര്‍ക്ക്‌സിന് തുടക്കമിടുന്നത്. ഭൂമിക്കും സ്വത്തിനും സുരക്ഷയുറപ്പാക്കുന്നതാണ് ഫെന്‍സിങ്.

സാധാരണ ഫെന്‍സിങ് ജോലികള്‍ കൂടാതെ, മേല്‍ക്കൂരകള്‍ക്ക് വേണ്ടിയുള്ള റൂഫിംഗ് ഷീറ്റുകള്‍ സ്ഥാപിക്കല്‍, അതിശക്തമായ മുള്ളുകമ്പി വേലികള്‍, ഉറപ്പുള്ള മതില്‍ നിര്‍മാണം എന്നിവയെല്ലാം ഹിമാലയ ഫെന്‍സിങ് വര്‍ക്ക്‌സില്‍ ഭദ്രമാണ്.


തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹിമാലയ ഇന്ന് കേരളത്തില്‍ മാത്രമല്ല, കര്‍ണാടകയിലും തമിഴ്‌നാട്ടിലും തങ്ങളുടെ സേവനം ഉറപ്പാക്കുന്നുണ്ട്. ഓണ്‍ലൈന്‍ മുഖേനയെത്തുന്ന വര്‍ക്കുകള്‍ക്ക് പുറമെ വാമൊഴി പ്രചാരമാണ് തങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് സുജീര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ചെയ്തുപൂര്‍ത്തിയാക്കുന്ന വര്‍ക്കുകളില്‍ സംരംഭം ഉറപ്പാക്കുന്ന വിശ്വാസ്യതയും ഗുണനിലവാരവും തന്നെയാണ് ഇതിന് കാരണവും. ഏതൊരാള്‍ക്കും താങ്ങാവുന്ന നിരക്കില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തനങ്ങളാണ് ഹിമാലയന്‍ ഫെന്‍സിങ് വര്‍ക്ക്‌സിനെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

സുജീറിന്റെ ഒറ്റയാള്‍ കരുത്തില്‍ ആരംഭിച്ച സംരംഭമിന്ന് നിലവില്‍ 15ഓളം സ്ഥിരം ജീവനക്കാരുള്ള ഒരു സ്ഥാപനമാണ്. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും പിന്തുണയാണ് പ്രതിസന്ധികള്‍ക്കിടയിലും തളരാതെ സുജീറിനെ മുന്നോട്ടുനയിക്കുന്നത്. ‘ചെയ്തുപോന്ന ഈ യാത്ര തുടരണം’ എന്ന ലളിതമായ സ്വപ്‌നത്തെ ചേര്‍ത്തുപിടിക്കുന്നതോടൊപ്പം കാസര്‍ഗോഡ് ഒരു പുതിയ ബ്രാഞ്ച് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.


സ്ഥിരതയാര്‍ന്ന കഠിനാധ്വാനത്തിലൂടെ ഏത് സാധാരണ മേഖലയിലും അസാധാരണമായ വിജയങ്ങള്‍ നേടാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതുകൂടിയാണ് സുജീറിന്റെ ഹിമാലയ ഫെന്‍സിങ് വര്‍ക്ക്‌സ്.



