EntreprenuershipSuccess Story

സുഗന്ധപൂരിതം,സുവര്‍ണമോഹനം ചന്ദനമരങ്ങളില്‍ ഭാവി സുരക്ഷിതം

ഏറ്റവും ഡിമാന്‍ഡുള്ള മരം ചന്ദനമാണെന്ന് നമുക്കറിയാം. ചന്ദനത്തിന്റെ ഈ മാര്‍ക്കറ്റ് തന്നെയാണല്ലോ വനം കൊള്ളയുടെ വാര്‍ത്തകള്‍ നാം കേള്‍ക്കുന്നതിന്റെയും പ്രധാന കാരണം. ലോകമെമ്പാടും വലിയ മാര്‍ക്കറ്റുള്ള ചന്ദനമരം ഉത്പാദിപ്പിക്കുന്ന രണ്ടേ രണ്ടു രാജ്യങ്ങള്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ചന്ദന തൈലം വേര്‍തിരിച്ചെടുക്കാവുന്നത് തെക്കേ ഇന്ത്യന്‍ മണ്ണില്‍ നിന്നുള്ള ചന്ദനമരങ്ങളില്‍ നിന്നാണ്. വിദേശനാണ്യം കുന്നു കൂട്ടാനാകുന്ന ‘പൊന്മുട്ടയിടുന്ന താറാവാ’ണ് ചന്ദനമരങ്ങള്‍ എന്നു മനസ്സിലാക്കി 2024ലെ സംസ്ഥാന ബഡ്ജറ്റില്‍ കേരള സര്‍ക്കാര്‍ സ്വകാര്യ ചന്ദനക്കൃഷിയെ പ്രോത്സാഹിപ്പിക്കുവാനുള്ള നയം മുന്നോട്ടുവച്ചു. ഭാവിയില്‍ കേരളത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റായി മാറാനുള്ള മേഖലയുടെ സാധ്യത മനസ്സിലാക്കി നിഷാദ് അബൂബക്കര്‍ എന്ന യുവ സംരംഭകന്‍ ഫ്രാഗ്രന്റ് ഹെവന്‍ പ്രോജക്ട് ആരംഭിക്കുന്നത് അങ്ങനെയാണ്.

വളരെ ലളിതമാണ് ഫ്രാഗ്രന്റ് ഹെവന്‍ പ്രോജക്ട്. കേരളത്തിലെ 1400 ഏക്കര്‍ ചന്ദനമര പ്ലാന്റേഷനില്‍ 5 സെന്റില്‍ 20 ചന്ദനമരം എന്ന നിരക്കില്‍ കൃഷി ചെയ്യുന്നു. ഓരോ 5 സെന്റും നിക്ഷേപകരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് 15 വര്‍ഷം മരത്തൈകളെ പരിപാലിക്കുന്നു. 15 വര്‍ഷത്തിനുശേഷം മരങ്ങള്‍ വെട്ടി അന്നത്തെ നിരക്കില്‍ വലിയ ലാഭത്തോടെ വില്‍ക്കാം.

ഓരോ മരത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ട്. ചന്ദനമരം പാകപ്പെടുവാന്‍ വളരെ കാലമെടുക്കും എന്നുള്ളത് വാസ്തവമാണ്. എന്നാല്‍ പ്രത്യേക ജൈവകൃഷിയിലൂടെ 15 വര്‍ഷം കൊണ്ട് 50 സെന്റീമീറ്റര്‍ ചുറ്റളവിലേക്ക് ചന്ദനമരങ്ങളെ എത്തിക്കുവാന്‍ കഴിയും.

1980ല്‍ കിലോയ്ക്ക് 20 രൂപയും 2008ല്‍ 3000 രൂപയും വിലയുണ്ടായിരുന്ന ചന്ദനത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 20,000 രൂപയാണ്. 40 വര്‍ഷം കൊണ്ട് ആയിരം മടങ്ങ് വര്‍ദ്ധിച്ച ചന്ദനത്തിന്റെ മാര്‍ക്കറ്റ് ഒരിക്കലും താഴോട്ട് പോയിട്ടില്ല. 15 വര്‍ഷം കൊണ്ട് ചന്ദനത്തിന് വില അറിരട്ടി വര്‍ദ്ധിക്കും എന്ന് സര്‍ക്കാരും ഉറപ്പുനല്‍കുന്നുണ്ട്. കമ്പനി പ്രതീക്ഷിക്കുന്നത് 4.5 ഇരട്ടി വര്‍ദ്ധനവാണ്. അതായത് കിലോയ്ക്ക് 87,500 രൂപ. കേരളത്തില്‍ ഇത്രയേറെ വരവുള്ള മറ്റൊരു നിക്ഷേപം വേറെയില്ലെന്ന് തന്നെ പറയാം.

അവകാശവാദങ്ങളെ കണക്കുകള്‍ നിരത്തി സ്ഥിരീകരിക്കുവാന്‍ നിഷാദ് അബൂബക്കറിന് സാധിക്കുന്നുണ്ടെങ്കിലും ഇത്തരത്തിലൊരു പുതിയ സംരംഭത്തിന് നേരെ നെറ്റി ചുളിക്കുന്നവര്‍ ധാരാളം ഉണ്ടെന്നും അദ്ദേഹത്തിന് അറിയാം. മോഹന വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്ന പരസ്യങ്ങളോ, പ്രോമോഷനുകളോ ഒന്നും തന്നെ ഫ്രാഗ്രന്റ് ഹെവന്റെ പേരില്‍ നിങ്ങള്‍ക്ക് കാണുവാനാകില്ല.

സംരംഭത്തെക്കുറിച്ച് കേട്ടറിഞ്ഞു വരുന്നവര്‍ക്ക് ബിസിനസ്സിന്റെ എല്ലാവശവും പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത് സാരഥിയായ നിഷാദ് അബൂബക്കര്‍ നേരിട്ട് തന്നെയാണ്. ഫാമിലി ബിസിനസിനെ വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് പടുത്തുയര്‍ത്തി വിജയത്തിലേക്ക് എത്തിച്ച ഈ നിഷാദ് തന്റെ ജീവിതകാലം കൊണ്ട് സമ്പാദിച്ച യശസ്സ് തന്നെയാണ് വിശ്വാസ്യതയായി നല്‍കുന്നത്.

പിതാവിന്റെ റസ്റ്റോറന്റില്‍ ജോലിക്കാരനായാണ് നിഷാദിന്റെ കരിയര്‍ ആരംഭിക്കുന്നത്. ഒരു റസ്റ്റോറന്റില്‍ നിന്ന് 14 റസ്റ്റോറന്റുകളിലേക്കും 360 സ്റ്റാഫുകളിലേക്കും വളരെ വിശാലമായ നെറ്റ്‌വര്‍ക്കുള്ള കാറ്ററിംഗ് സര്‍വീസിലേക്കും കുടുംബ സംരംഭത്തിനെ ചുരുങ്ങിയ കാലം കൊണ്ട് നിഷാദിന് വളര്‍ത്താനായി. ഗള്‍ഫില്‍ പണിയെടുത്ത് തന്റെ സാമ്രാജ്യത്തിന് തറക്കല്ല് പാകിയ ബാപ്പയുടെ അനുഗ്രഹവും പിന്നെ വിശദമായ റിസര്‍ച്ചിലൂടെയുള്ള കൃത്യമായ പ്ലാനിങ്ങുമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് നിഷാദ് പറയുന്നു.

സാധാരണക്കാരന് താങ്ങാവുന്ന ഒരു നിക്ഷേപമായാണ് ഈ സംരംഭകന്‍ തന്റെ നവീന-ജൈവ-നാണ്യവിള കൃഷിയെ വിഭാവനം ചെയ്യുന്നത്. അതിലൂടെ കേരളത്തിനെ ചന്ദന വിപണിയുടെ തലസ്ഥാനമാക്കി മാറ്റുവാനും അദ്ദേഹം ലക്ഷ്യമിടുന്നു. ആ ലക്ഷ്യത്തിലേക്കുള്ള യാത്ര സുഗമമാണെന്ന് ഫ്രാഗ്രന്റ് ഹെവന്‍ പ്രോജക്റ്റിന് ലഭിക്കുന്ന സ്വീകാര്യത വരച്ചുകാട്ടുന്നു. പ്രോജക്ട് സംബന്ധിച്ചുള്ള എന്ത് സംശയങ്ങളും നിവാരണം ചെയ്യുവാന്‍ അദ്ദേഹം എപ്പോഴും സന്നദ്ധനാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9847 172 172

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button