Aiyra The Designer Studio; സ്വപ്‌നങ്ങളെ സ്‌റ്റൈലാക്കി തീര്‍ത്ത സ്ത്രീശക്തി

സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുന്നത് പലപ്പോഴും ആത്മവിശ്വാസവും കഠിനാധ്വാനവുമാണ്. ആ ആത്മവിശ്വാസത്തെയും പാഷനെയും കൈപിടിച്ച് മുന്നോട്ട് നടന്ന ഒരാളാണ് തിരുവനന്തപുരം സ്വദേശിനി ആനി എസ് ജി. നെയ്യാറ്റിന്‍കര അമരവിളയില്‍ പ്രവര്‍ത്തിക്കുന്ന Aiyra The Designer Studio എന്ന സംരംഭം ഇന്ന് നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമായൊരു വിജയകഥയാണ്.
അമ്മയുടെ സ്റ്റിച്ചിങ്ങ് മെഷീനിന്റെ ശബ്ദം കേട്ടു വളര്‍ന്ന ആനിയുടെ ബാല്യം തന്നെയായിരുന്നു അവളുടെ സ്വപ്‌നങ്ങളുടെ ആദ്യ പടി. അമ്മ സ്റ്റിച്ച് ചെയ്തിരുന്ന വസ്ത്രങ്ങളിലൂടെയാണ് ഡിസൈനുകളോടുള്ള ആകര്‍ഷണം വളര്‍ന്നത്. ഡിഗ്രി പഠനത്തിന് ശേഷം ഫാഷന്‍ ഡിസൈനിങ്ങിനോടുള്ള ആഴത്തിലുള്ള പാഷനാണ് ആനിയെ ഒരു പ്രൊഫഷണല്‍ കോഴ്‌സിലേക്കാണ് നയിച്ചത്. ആ പഠനമാണ് പിന്നീട് സ്വന്തം സംരംഭം തുടങ്ങാനുള്ള ആത്മവിശ്വാസമായി മാറിയത്.

കുടുംബത്തിന്റെ ഉറച്ച പിന്തുണ ആനിക്ക് വലിയ കരുത്തായിമാറി. ഭര്‍ത്താവ് ജിജോയ് സി എസ് സോഷ്യല്‍ മീഡിയ പേജുകളും മാര്‍ക്കറ്റിങ്ങും മുതല്‍ മെറ്റീരിയല്‍ പര്‍ച്ചേസിങ്ങില്‍ വരെ സജീവ പങ്കാളിത്തം വഹിക്കുന്നു. സഹോദരന്‍ അനുവിന്റെ ആത്മവിശ്വാസം നിറഞ്ഞ പിന്തുണയും തുടക്കം മുതല്‍ കൂടെയുണ്ടായിരുന്നു. അതോടൊപ്പം മെറ്റീരിയല്‍ പര്‍ച്ചേസിങ്ങില്‍ പിതാവിന്റെ സഹായവമുണ്ട്. ഇത്തരത്തില്‍ കുടുംബത്തിന്റെ കൂട്ടായ സഹകരണമാണ് Aiyra യെ ഒരു ബ്രാന്‍ഡായി വളര്‍ത്തിയത്.

തുടക്കത്തില്‍ ഓര്‍ഡറുകള്‍ കുറവായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ശക്തി മനസ്സിലാക്കി ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി അവരുടെ ഡിസൈനുകള്‍ ആളുകളിലേക്ക് എത്തിക്കാന്‍ തുടങ്ങി. അതോടെ ഓര്‍ഡറുകള്‍ വര്‍ധിച്ചു. ഇന്ന് നെയ്യാറ്റിന്‍കരയിലും പുറത്തുമായി വലിയ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലാകെയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നു. പ്രത്യേകിച്ച് പാര്‍ട്ടി വെയറുകള്‍ അവരുടെ സിഗ്‌നേച്ചര്‍ ഐറ്റമായി മാറിയിരിക്കുന്നു.

Aiyra The Designer Studio യുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ സ്വന്തമായ ഡിസൈനുകളാണ്. മറ്റുള്ളവരുടെ ഡിസൈനുകള്‍ പകര്‍ത്താതെ, ഓരോ വസ്ത്രത്തിലും പുതുമയുള്ള ഡിസൈനുകള്‍ അവതരിപ്പിക്കുന്നതാണ് ഈ ബ്രാന്‍ഡിനെ വേറിട്ടുനിര്‍ത്തുന്നത്. പാര്‍ട്ടി വെയറുകള്‍, കുര്‍ത്തികള്‍, ബ്രൈഡല്‍ വെയറുകള്‍ എന്നിവയ്‌ക്കൊപ്പം കസ്റ്റമൈസേഷനും നല്‍കി Aiyra യുടെ ഓരോ ഡിസൈനും ഒരു സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റായി മാറിയിരിക്കുകയാണ്. അതോടൊപ്പം ബെര്‍ത്ത് ഡേ ഫ്രോക്കുകളും ‘മോം ആന്‍ഡ് ബേബി കോമ്പോ’കളും ലഭ്യമാണ്.
മികച്ച ക്വാളിറ്റിയില്‍ ഡിസൈന്‍ വര്‍ക്കുകള്‍ നല്‍കുന്നതിനൊപ്പം പ്രീമിയം ക്വാളിറ്റി ഡ്രസുകള്‍ പോലും ന്യായമായ വിലയില്‍ നല്‍കുന്നു എന്നതാണ് അവരുടെ ശക്തി. ക്വാളിറ്റിയിലും ഫിനിഷിങ്ങിലും ഒരു വിട്ടുവീഴ്ചയ്ക്കും ആനി തയ്യാറല്ല. മെറ്റീരിയല്‍ നേരിട്ട് പോയി തിരഞ്ഞെടുക്കുന്നതിലൂടെ ഗുണമേന്മ ഉറപ്പാക്കുന്നു. അതുകൊണ്ടുതന്നെ റെഗുലര്‍ കസ്റ്റമേഴ്‌സിന്റെ വിശ്വാസം ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയായി മാറി.
ഇന്ന് പത്ത് പേരടങ്ങുന്ന ടീമിന്റെ പിന്തുണയോടെയാണ് ബ്രാന്‍ഡ് മുന്നോട്ട് പോകുന്നത്. ചെറിയ രണ്ട് പെണ്‍മക്കളെ പരിപാലിക്കുന്ന അമ്മയെന്ന നിലയിലും, ഒരു സംരംഭകയെന്ന നിലയിലും, രാവും പകലും കഷ്ടപ്പെടുന്ന ആനിയുടെ പരിശ്രമം തന്നെയാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. ദിവസേന വളര്‍ന്ന് വരുന്ന ഓര്‍ഡറുകളും വിപുലമാകുന്ന വിപണിയും അവരുടെ കഠിനാധ്വാനത്തിന്റെ തെളിവാണ്.

റെഗുലര്‍ കസ്റ്റമേഴ്‌സിനായി വലിയൊരു ഷോപ്പ് ആരംഭിക്കണമെന്നതാണ് ആനിയുടെ അടുത്ത സ്വപ്‌നം. അതിലേക്കുള്ള ഓരോ ചുവടും ആത്മവിശ്വാസത്തോടെ വെക്കുകയാണ് ആനി. ഒരു സ്ത്രീയുടെ കൈകളില്‍ നിന്നുയര്‍ന്ന ഈ ബ്രാന്‍ഡ് ഇന്ന് അനേകം സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്.
https://www.facebook.com/share/181mWE3twS/?mibextid=wwXIfr



