ഇവന്റ് മാനേജ്‌മെന്റില്‍ പ്രൊഫഷണലിസവുമായി മുന്നേറി The Event People
ഒരു പരിപാടിയുടെ വിജയം അതിന്റെ സംഘാടക മികവ് തന്നെയാണ്. അതുകൊണ്ടുതന്നെ വീട്ടിലെയും ജോലി സ്ഥാപനങ്ങളിലെയും ഉള്‍പ്പടെയുള്ള പ്രാധാന്യമുള്ള പരിപാടികള്‍ പരിമിതികളില്‍ നിന്ന് നടത്തി, ചടങ്ങ് തീര്‍ത്തുപോവാന്‍ ആരും തന്നെ തീരുമാനിക്കാറില്ല. ഈ സമയത്താണ് മികച്ച ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളുടെ ആവശ്യവും ഉടലെടുക്കുന്നത്. എന്നാല്‍, നന്നായി ടേബിള്‍ ഒരുക്കുക, പരിപാടി നടക്കുന്ന സ്ഥലം അലങ്കരിക്കുക തുടങ്ങിയവയാണ് ഇവന്റ് മാനേജ്‌മെന്റ് എന്നതാണ് സാധാരണക്കാരന്റെ സങ്കല്പം. അതുകൊണ്ടുതന്നെ ആവശ്യക്കാരന്‍ തങ്ങളുടെ ചടങ്ങുകള്‍ ഏറ്റവും അടുപ്പമുള്ള ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്ന ആളുകളെ ഏല്‍പ്പിക്കാറാണ് പതിവ്.
എന്നാല്‍ കേവലം ഡെക്കറേഷനില്‍ ഒതുങ്ങാതെ, ഓരോ പരിപാടിയും വേറിട്ട അനുഭവമാക്കുക എന്നതാണ് ഇവന്റ് മാനേജ്‌മെന്റിന്റെ പ്രാഥമികമായ സവിശേഷത. ഇത്തരത്തില്‍ ഒരു പരിപാടി പൂര്‍ണമായും പ്രൊഫഷണല്‍ രീതിയില്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യം സമീപിക്കാവുന്നയിടമാണ് തിരുവനന്തപുരത്തുള്ള The Event People. കാരണം ഇത്തരത്തില്‍ സര്‍ക്കാര്‍, കോര്‍പ്പറേറ്റ് ഇവന്റുകള്‍ കൂടാതെ വിവാഹം, റെസപ്ഷന്‍ തുടങ്ങിയ വ്യക്തിഗത പരിപാടികളും അതിഗംഭീരമായി നടത്തി കൈയ്യടി നേടിയവരാണ് ഇവര്‍. ഇതുകൂടാതെ മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍, ബ്രാന്‍ഡ് അല്ലെങ്കില്‍ പ്രൊഡക്റ്റ് ലോഞ്ച്, എക്‌സിബിഷന്‍ സ്റ്റാളുകള്‍, ലൈവ് ഇവന്റുകള്‍, ഹൈബ്രിഡ് ഇവന്റുകള്‍, പ്രത്യേക ഷോകള്‍, സിഎസ്ആര്‍ ഇനീഷ്യേറ്റ് ഇവന്റുകള്‍, ഐപി ഇവന്റ് മാര്‍ക്കറ്റിങ് തുടങ്ങി എല്ലാ ഇവന്റുകളും ഇവര്‍ ഏറ്റെടുത്ത് നടത്താറുണ്ട്.
ഇവന്റ് മാനേജ്‌മെന്റ് എന്ന സംവിധാനം കേരളത്തിലെ ജനങ്ങളിലേക്ക് കാര്യമായി സ്വീകാര്യത ലഭിക്കുന്നതിലും എത്രയോ മുന്‍പാണ് നിര്‍മല്‍ ഹരീഷ് ഈ മേഖലയിലേക്ക് എത്തുന്നത്. പഠനം പൂര്‍ത്തിയാക്കി ഈ മേഖലയിലെ ഇഷ്ടം പരിഗണിച്ച് ഇദ്ദേഹം ചെന്നൈയിലും കൊച്ചിയിലുമുള്ള ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളില്‍ ജോലി ആരംഭിച്ചു. അങ്ങനെയിരിക്കെയാണ്, അത്യാവശ്യം മികച്ച രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും സംഘടനത്തിലെ പ്രൊഫഷണലിസത്തിനും മുന്‍ഗണന നല്‍കുന്നവര്‍ ചെന്നൈയും ബാംഗ്ലൂരും കേന്ദ്രീകരിച്ചുള്ള ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളെയാണ് സമീപിക്കുന്നതെന്ന വസ്തുതയും ഇദ്ദേഹം മനസ്സിലാക്കുന്നത്.
സ്വന്തം നാട്ടിലുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളില്‍ തൃപ്തരല്ലാതെ മികച്ചവയ്ക്കായുള്ള ഓട്ടത്തില്‍ ഇവര്‍ക്ക് വലിയൊരു ശതമാനം തുക അധികമായി നല്‍കേണ്ടി വരുന്നത് കൂടി മനസ്സിലാക്കിയതോടെയാണ് ദേശീയ തലത്തിലുള്ള സവിശേഷതകളോടെയും ക്വാളിറ്റിയോടെയും ഒരു ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സിയുടെ ആവശ്യകത നിര്‍മല്‍ ഹരീഷിന് തോന്നുന്നത്. ഈ ചിന്തയില്‍ നിന്നുമാണ് 2014 ല്‍ The Event People എന്ന സംരംഭം പിറവിയെടുക്കുന്നതും.
സ്ഥാപനം ആരംഭിച്ച് ഭംഗിയിലും തീര്‍ത്തും പ്രൊഫഷണല്‍ രീതിയിലും പരിപാടികള്‍ സംഘടിപ്പിച്ചതോടെ ഇവരെ തേടി കൂടുതല്‍ ആളുകളെത്തി. സര്‍ക്കാര്‍-കോര്‍പ്പറേറ്റ് ഇവന്റുകളിലുള്ള വിശ്വാസ്യതയും ക്വാളിറ്റിയുമെല്ലാം വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും കോര്‍പ്പറേറ്റ് കമ്പനികളെയും ഇവരിലേക്ക് അടുപ്പിച്ചു. ഈ സമയം കൊണ്ട് The Event People കേരളത്തില്‍ ഏതാണ്ട് എല്ലായിടത്തും ഇവന്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഇവിടങ്ങളില്‍ ലഭ്യമാക്കിയ മികച്ച സേവനങ്ങള്‍ ഇവരെ രാജ്യത്ത് കേരളത്തിന് പുറത്തുള്ള 40 ഓളം പ്രധാന നഗരങ്ങളില്‍ ഇവന്റുകളുടെ നടത്തിപ്പുകാരാക്കി. ഒപ്പം ദുബായ്, മലേഷ്യ, കോലാലംപൂര്‍, ശ്രീലങ്ക, തായ്ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങി അന്താരാഷ്ട്ര തലത്തില്‍ 35 ലധികം ഇവന്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രാപ്തരാക്കുകയും ചെയ്തു.
തന്റെ നാട്ടിലെ ആവശ്യക്കാര്‍ക്ക് ദേശീയ തലത്തിലുള്ള സൗകര്യങ്ങളോടെ ഇവന്റുകള്‍ സംഘടിപ്പിക്കാന്‍ സഹായകമാവുക എന്ന സദുദ്ദേശ്യം കൊണ്ട് കൂടി ആരംഭിച്ച സ്ഥാപനം, അധികം വൈകാതെ കായിക വിനോദങ്ങളെ ചുറ്റിപ്പറ്റിയുള്ള സേവനങ്ങളിലേക്കും കടന്നുചെന്നു.
ഇതിനിടയില്‍ കൊവിഡ് എല്ലാ മേഖലയിലെയും പോലെ ഇവന്റ് മാനേജ്‌മെന്റ് മേഖലയെയും ബാധിച്ചു. ജനങ്ങള്‍ കൂടുതല്‍ നേരിട്ട് ഇടപഴകുന്ന പരിപാടികളിലെ സേവനങ്ങള്‍ ആയതുകൊണ്ട് തന്നെ ഇവന്റ് മാനേജ്‌മെന്റ് മേഖലയെ കുറച്ചധികം ബാധിച്ചു എന്നുപറഞ്ഞാലും തെറ്റില്ല. ഇതിന്റെ ഭാഗമായി The Event People ഉം ഏതാണ്ട് ഒരു വര്‍ഷത്തോളം പൂര്‍ണമായും അടച്ചിടപ്പെട്ടു.
പുറത്തുനിന്നും വരുമാനമില്ലാതെ ഈ നീണ്ട സമയം വീട്ടില്‍ അടച്ചിടപ്പെട്ടുവെങ്കിലും മാതാപിതാക്കളും ഭാര്യയും കുഞ്ഞുമെല്ലാം ആശ്വാസമായി. ഇനിയും സ്ഥാപനം അടച്ചിടുന്നത് തന്നെ ആശ്രയിച്ച് മുന്നോട്ടുപോവുന്ന സ്ഥിരം ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും വല്ലാതെ ബാധിക്കുമെന്ന് വ്യക്തമായതോടെ നിര്‍മല്‍ ഹരീഷ്, ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പരിപാടികള്‍ ഏറ്റെടുത്ത് തുടങ്ങി. കൊവിഡ് ഭീതിയൊഴിഞ്ഞ് എല്ലാം പൂര്‍വസ്ഥിതിയിലായപ്പോള്‍ The Event People ഉം പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തി.
നിലവില്‍ ഇന്ത്യയ്ക്ക് അകത്തും രാജ്യത്തിന് പുറത്തുമായി ഇവന്റുകള്‍ ഏറ്റെടുത്ത് പ്രൊഫഷണലായി നടത്തി മുന്നേറുന്ന The Event Peopleയെ സംബന്ധിച്ച് ഇനിയും സ്വപ്നങ്ങള്‍ ഏറെയുണ്ട്. എല്ലാത്തിലുമുപരി ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് 10 വര്‍ഷം പിന്നീടാന്‍ ഒരുങ്ങുന്നThe Event People, വൈകാതെ തന്നെ മുംബൈയിലും ബാംഗ്ലൂരിലുമെല്ലാം ബ്രാഞ്ച് ഓഫിസുകള്‍ ആരംഭിക്കാനിരിക്കുകയാണ്.
https://www.facebook.com/people/The-Event-People/100063674718641/?mibextid=ZbWKwL
https://www.instagram.com/the.event_people/
web: /http://www.theeventpeople.co.in/
Mobile number: 9400991295