EntreprenuershipSuccess Story

പ്രിയപ്പെട്ടവരുടെ സന്തോഷത്തിന് കൂടുതല്‍ നിറമേകുന്ന ‘The Emiz Crafter’

അറിയാം മുശ്രിഫാ ജസീര്‍ എന്ന യുവ സംരംഭകയുടെ കഥ..

സ്വന്തമായി ഒരു സംരംഭം എന്നുള്ളത് പലരുടെയും സ്വപ്‌നമായിരിക്കും. എന്നാല്‍ ഓരോ വ്യക്തിയുടെയും മനസ്സില്‍ അപ്രതീക്ഷിതമായി സന്തോഷവും മുഖത്ത് പുഞ്ചിരിയും വിടര്‍ത്തുന്ന സംരംഭങ്ങള്‍ വളരെ കുറവായിരിക്കും. എന്നാല്‍ അത്തരത്തില്‍ മികച്ച ഒരു ആശയം കൊണ്ട് സ്വന്തമായി ഒരു സംരംഭം പടുത്തുയര്‍ത്തിയ ഒരു യുവ സംരംഭകയുണ്ട്.

കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനിയായ മുശ്രിഫാ ജസീര്‍ 2023 ഒക്ടോബറിലാണ് ‘The Emiz Crafter Oman’ എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്ക് തന്നെ സ്വന്തമായി വരുമാനം നേടണമെന്നും അതിലൂടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു സഹായമായി തീരണമെന്നുമുള്ളത് മുശ്രിഫയുടെ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോഴായിരുന്നു മുശ്രിഫയുടെ വിവാഹം നടക്കുന്നത്.

വിവാഹശേഷം നാട്ടില്‍ നിന്നും മസ്‌കറ്റില്‍ എത്തിയ മുശ്രിഫയ്ക്ക് എന്ത് ചെയ്യണമെന്നും എങ്ങനെ ഒരു സംരംഭം ആരംഭിക്കണമെന്നുള്ളതും സംബന്ധിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കെവെയാണ് ഭര്‍ത്താവിന്റെ സുഹൃത്ത് മസ്‌കറ്റില്‍ നടത്തിയിരുന്ന ഒരു ‘സ്റ്റുഡിയോ’ അടച്ചുപൂട്ടുകയും അവിടുത്തെ സാധനങ്ങള്‍ ഇവരുടെ താമസ സ്ഥലത്തേക്ക് കൊണ്ടുവെയ്ക്കുകയും ചെയ്യുന്നത്. അങ്ങനെയാണ് ‘ക്രാഫ്റ്റിങ്’ എന്ന ആശയത്തിലേക്ക് മുശ്രിഫ കടക്കുന്നത്.

ക്രാഫ്റ്റിങ്ങിനെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നുവെങ്കിലും യൂട്യൂബിലൂടെ ഓരോ കാര്യങ്ങളും മുശ്രിഫ പഠിച്ചെടുത്തു. യൂട്യൂബിലൂടെ പഠിച്ച് ഫ്രെയിം നിര്‍മിക്കുകയും അവ സ്റ്റാറ്റസ് ഇടുകയും ചെയ്തതോടെ സുഹൃത്തുക്കളുടെ ഓര്‍ഡര്‍ ലഭിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് ‘എമി ക്രാഫ്റ്റര്‍ ഒമാന്‍’ എന്ന പേജ് മുശ്രിഫ ആരംഭിക്കുന്നത്. മകനായ എമിന്റെ പേരാണ് ഈ സംരംഭത്തിനായി മുശ്രിഫ നല്‍കിയിരിക്കുന്നത്.

കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ഓര്‍ഡറുകള്‍ മുശ്രിഫയ്ക്ക് ലഭിക്കാന്‍ തുടങ്ങി. ഇന്ന് നിരവധി ഫോളോവേഴ്‌സാണ് The Emiz Crafter Oman എന്ന സംരംഭത്തിനുള്ളത്. ടീ ഷര്‍ട്ട് ബോക്‌സ്, വാലറ്റ് ബോക്‌സ്, ഗിഫ്റ്റ് ഹാംപര്‍, വാച്ച് ഹാംപേര്‍, പെര്‍ഫ്യൂം ഹാംപേര്‍ തുടങ്ങി ധാരാളം ഗിഫ്റ്റ് ബോക്‌സ് വര്‍ക്കുകളാണ് ഇവിടെ ഇന്ന് ചെയ്യുന്നത്. പ്രിയപ്പെട്ടവരുടെ വിശേഷ ദിവസങ്ങളില്‍ അവര്‍ക്ക് ‘സര്‍പ്രൈസ്’ ഗിഫ്റ്റ് നല്‍കി സന്തോഷിപ്പിക്കാന്‍ ധാരാളം പേരാണ് The Emiz Crafter Oman തേടിയെത്തുന്നത്.

മസ്‌കറ്റില്‍ നേരിട്ടും ദൂരെ സ്ഥലങ്ങളില്‍ കൊറിയര്‍ ആയിട്ടും സുരക്ഷിതമായി തന്നെയാണ് ഗിഫ്റ്റ് ബോക്‌സുകള്‍ അവരുടെ കൈകളിലേക്ക് എത്തുന്നത്. ഓരോ കസ്റ്റമറുടെയും ബജറ്റിന് അനുസരിച്ച് അവരുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഓരോ ക്രാഫ്റ്റിങ് വര്‍ക്കുകളും മുശ്രിഫ ചെയ്തു നല്‍കുന്നത്. അതിനാല്‍ തന്നെ നിരവധി പേരാണ് വീണ്ടും വീണ്ടും ‘The Emiz Crafter Oman’ തേടിയെത്തുന്നത്.

ഭര്‍ത്താവിന്റെ പിന്തുണയാണ് മുശ്രിഫാ എന്ന യുവ സംരംഭകയുടെ ആശയത്തെ ഇത്രമേല്‍ വിജയത്തിലേക്ക് എത്തിച്ചത് എന്നതും ശ്രദ്ധേയമാണ്. നിലവില്‍ മോണ്ടിസോറി കോഴ്‌സ് കൂടി പഠിച്ച്, അധ്യാപികയാകാനുള്ള തയാറെടുപ്പിലാണ് ഈ യുവ സംരഭക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button