മാറുന്ന ആരോഗ്യരംഗം ; ഭാവി മുന്നില്‍കണ്ട് ന്യൂട്രിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലൈഫ് സ്‌റ്റൈല്‍
ആരോഗ്യമേഖല പുതിയ മാറ്റത്തെ തേടുകയാണ്. ജീവിതശൈലി രോഗങ്ങള്‍ മനുഷ്യന്റെ ജീവിതത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന ലോകത്ത് ഇത്തരം രോഗങ്ങളെ നേരിടുന്നതില്‍ നമ്മള്‍ പരാജയത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഡയബറ്റിക്, ഹൃദ്രോഗം, ബിപി, ക്യാന്‍സര്‍ പോലുള്ള ഒട്ടുമിക്ക രോഗങ്ങളുടെയും യഥാര്‍ത്ഥ കാരണം തെറ്റായ ജീവിതശൈലിയാണെന്ന് സമൂഹത്തിന് കൃത്യമായ ധാരണയുണ്ട്. എന്നിട്ടും മരുന്നുകള്‍ കഴിക്കുന്ന താല്‍പര്യം ജീവിതശൈലി മാറ്റുന്നതിനോട് ഇല്ല. വര്‍ഷങ്ങളുടെ മരുന്നുപയോഗം ADR (Adverse Drug Reaction) എന്ന ജീവന്‍ അപകട അവസ്ഥയിലേക്ക് എത്തിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും ശരിയായ ജീവിതശൈലിയിലൂടെയും രോഗങ്ങളുടെ പിടിയില്‍ നിന്നും പൂര്‍ണമായും പുറത്തു കടക്കാന്‍ കഴിയും എന്ന് ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുമ്പോള്‍ ആരോഗ്യ ജീവിതം പരിശീലിപ്പിക്കാന്‍ കഴിയുന്ന പരിശീലകരുടെ എണ്ണം വളരെ കുറവാണ്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റ്‌സിന്റെ ചിന്തകളിലെ ‘ഭക്ഷണമാണ് മരുന്ന്; ഭക്ഷണത്തെ മരുന്നു പോലെ ആക്കിയാല്‍ മരുന്നിനെ ഭക്ഷണം പോലെ കഴിക്കേണ്ടി വരില്ല’ എന്ന വാക്കുകള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ച് കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയിലെ മികച്ച ജീവിതശൈലി പരിശീലന രംഗത്ത് നില്‍ക്കുന്ന അന്‍സാരി മുഹമ്മദിന്റെ ഭാവിയില്‍ ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു പദ്ധതിയുടെ ഭാഗമാണ് ന്യൂട്രിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലൈഫ് സ്‌റ്റൈല്‍ എന്ന ഇന്‍സ്റ്റിറ്റിയൂട്ടിന് തുടക്കം കുറിച്ചിരിക്കുന്നത്.
Ansari Mohamed
(Founder & Chairman, Nutrians Institute For Lifestyle)
ന്യൂട്രീഷന്‍, ലൈഫ് സ്‌റ്റൈല്‍, യോഗ, ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍സ് എല്ലാം ഉള്‍പ്പെടുത്തി ഒരു ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്വപ്‌ന പദ്ധതിയുടെ ഭാഗമാണ് ന്യൂട്രിയന്‍സ്. ഈ രംഗത്ത് മികച്ച പരിശീലകരെ വാര്‍ത്തെടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
Dr. Alifiya (Naturopathy)
Faculty & Teacher’s Panel In charge
NUSEELATH N
(PROGRAMME DIRECTOR)
നിലവില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ കോഴ്‌സുകള്‍ മുതല്‍ UGC അംഗീകാരമുള്ള യൂണിവേഴ്‌സിറ്റികളുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇവിടെ ആരംഭിച്ചിട്ടുണ്ട്. മികച്ച ഒരു ടീം തന്നെ ഈ കോഴ്‌സുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്. ജീവിതശൈലി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു വന്‍ മാറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ന്യൂട്രിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലൈഫ് സ്‌റ്റൈല്‍ എന്ന സംരംഭത്തിലൂടെ അന്‍സാരി മുഹമ്മദ് അദ്ദേഹത്തിന്റെ ടീമും ലക്ഷ്യമിടുന്നത്.