EntreprenuershipSuccess Story

ഗുണമേന്മയാല്‍ വിപണിയെ ഞെട്ടിച്ച ബ്രാന്‍ഡ്‌

ഇന്ന് കേരളത്തിലെ ഹയര്‍ ഗുഡ്‌സ്, ഓഡിറ്റോറിയം പ്രസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പ്ലാസ്റ്റിക് ചെയര്‍ ബ്രാന്‍ഡാണ് റെയ്‌നോള്‍സ്. ആകര്‍ഷകമായ ഡിസൈനിംഗും മികച്ച ഗുണമേന്മയും കൊണ്ട് കസ്റ്റമേഴ്‌സിനെ ഇത്രമേല്‍ ആകര്‍ഷിക്കുവാന്‍ കഴിയുന്ന മറ്റൊരു ബ്രാന്‍ഡുണ്ടോ എന്നത് സംശയമാണ്. ഉപയോഗിച്ചവരുടെ സംതൃപ്തിയും മികച്ച പ്രതികരണങ്ങളും നിരവധി കസ്റ്റമേഴ്‌സിലേക്ക് വളരെ വേഗം ചെന്നെത്താന്‍ റെയ്‌നോള്‍സിനെ സഹായിച്ചു. അതുവഴി, ഹയര്‍ ഗുഡ്‌സ്, ഓഡിറ്റോറിയം ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്‍ഡായി റെയ്‌നോള്‍സ് ചെയറിനെ മാറ്റി. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്വാളിറ്റി ഫര്‍ണിച്ചര്‍ ബ്രാന്‍ഡിനുള്ള സക്‌സസ് കേരള ഇന്‍ഡസ്ട്രിയല്‍ അവാര്‍ഡും ബിസിനസ് ഇന്‍സൈറ്റിന്റെ ഇന്‍സ്‌പെയര്‍ അവാര്‍ഡും റെയ്‌നോള്‍സ് ചെയര്‍ സ്വന്തമാക്കി.

ഏറ്റവും കൂടുതലായി പ്ലാസ്റ്റിക് ചെയറുകള്‍ അശ്രദ്ധമായി ഉപയോഗിക്കേണ്ടി വരുന്ന മേഖലയാണ് ഹയര്‍ ഗുഡ്‌സ് പ്രസ്ഥാനം. ഒരു സൈറ്റില്‍ നിന്നും മറ്റൊരു സൈറ്റിലേക്ക്, അവിടെ നിന്ന് വീണ്ടും… പ്ലാസ്റ്റിക് ചെയറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാവുന്ന സാഹചര്യം നിരവധിയാണ്. ഓരോ പരിപാടികളുടെ ഭാഗമായി വെയിലത്തും മഴയിലും ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെ കിടക്കേണ്ട സാഹചര്യം ഈ കസേരകള്‍ക്ക് ് ഉണ്ടാവാറുണ്ട്. ഈ അവസരങ്ങളില്‍ നിറം മങ്ങാനും പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കാനുമുള്ള സാഹചര്യം വളരെ കൂടുതലായിരിക്കും. ഈയൊരു വെല്ലുവിളി നിറഞ്ഞ മേഖലയിലേക്ക് ധൈര്യപൂര്‍വ്വം ഇറങ്ങിച്ചെന്ന് സ്വന്തമായൊരു ഇരിപ്പിടം നേടിയെടുത്ത പ്ലാസ്റ്റിക് ചെയര്‍ ബ്രാന്‍ഡാണ് റെയ്‌നോള്‍സ്.

ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും മുതിരാതെ, ഈട് നില്ക്കുന്നതും പെട്ടെന്ന് നിറം മങ്ങാത്തതുമായ പ്ലാസ്റ്റിക് ചെയറുകളിലൂടെ വളരെ വേഗം വിപണിയില്‍ മുന്‍നിരയില്‍ എത്താന്‍ റെയ്‌നോള്‍സിന് കഴിഞ്ഞു. മൂന്നുവര്‍ഷത്തെ നിരന്തരശ്രമങ്ങള്‍ക്കൊടുവില്‍ കണ്ടുപിടിച്ച മെറ്റീരിയല്‍ മിക്‌സിങ് ആണ് ഇതിനു പിന്നിലെ രഹസ്യം…! കമ്പ്യൂട്ടറൈസ്ഡ് ‘Technical Ratio’ യുടെ അടിസ്ഥാനത്തില്‍, റോ മെറ്റീരിയല്‍ മിക്‌സ് ചെയ്ത് ഉത്പാദിപ്പിച്ചപ്പോള്‍ ഏറ്റവും ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ചെയര്‍ പിറവിയെടുത്തു. ലോകോത്തര നിലവാരമുള്ള കമ്പനികളില്‍ നിന്ന് വാങ്ങുന്ന മാസ്റ്റര്‍ ബാച്ചും (കളര്‍) ചേര്‍ക്കുന്നതോടെ ചെയറുകളുടെ നിറം പെട്ടെന്ന് മങ്ങുന്നു എന്നതിനും പരിഹാരമായി. അങ്ങനെ റെയ്‌നോള്‍ഡ് ചെയര്‍ പുതുമ നഷ്ടപ്പെടാതെ കാലങ്ങളോളം ഉപയോഗിക്കാന്‍ സാധിക്കുന്നു.

സക്‌സസ് കേരള മാഗസിന്റെ ഏറ്റവും മികച്ച ക്വാളിറ്റി പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍ ബ്രാന്‍ഡിനുള്ള ഇന്‍ഡസ്ട്രിയല്‍ അവാര്‍ഡ് മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ജെ. ചിഞ്ചു റാണി എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങിയപ്പോള്‍. വി കെ പ്രശാന്ത് എം.എല്‍.എ, കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ സമീപം

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ മെറ്റീരിയല്‍ സപ്പോര്‍ട്ട് മാത്രമല്ല, ‘സ്ട്രക്ചര്‍’ തന്നെ ബലവത്തായ ചില ഘടകങ്ങളിലൂടെ സമ്പൂര്‍ണമാണ് റെയ്‌നോള്‍സ് ചെയര്‍. കസ്റ്റമര്‍ ഇരിക്കുമ്പോള്‍, നാലു കാലുകളില്‍ ഒരേപോലെ സപ്പോര്‍ട്ട് വരത്തക്കവിധത്തിലുള്ള റിപ്‌സുകള്‍ കൊടുത്തിട്ടുണ്ട്. 100 ശതമാനം ‘വെര്‍ജിന്‍ ക്വാളിറ്റി’ എന്ന് അവകാശപ്പെട്ട് പല ബ്രാന്‍ഡ് ചെയറുകളും ഇന്ന് കേരളത്തിലുണ്ട്. ഇവയില്‍ മികച്ചത് ഏതെന്ന് തെരഞ്ഞെടുക്കുന്നതില്‍ കസ്റ്റമേഴ്‌സിന് ചിലപ്പോഴൊക്കെ തെറ്റു പറ്റാറുണ്ട്. ഈ സാഹചര്യം മനസ്സിലാക്കി റെയ്‌നോള്‍സ് ബ്രാന്‍ഡ് മുന്നോട്ടുവെച്ച ‘Transparent Technology’ എല്ലാവരെയും അത്ഭുതപ്പെടുത്തുക മാത്രമല്ല, വിശ്വാസവും നേടിയെടുത്തു.

ബിസിനസ് ഇന്‍സൈറ്റ് മാഗസിന്റെ ഏറ്റവും മികച്ച ക്വാളിറ്റി പ്ലാസ്റ്റിക് ചെയര്‍ ബ്രാന്‍ഡിനുള്ള അവാര്‍ഡ് ഋഷിരാജ് സിംഗ് സമ്മാനിച്ചപ്പോള്‍

വളരെ ലളിതമായി പറഞ്ഞാല്‍, പ്ലാസ്റ്റിക് ചെയറിന്റെ നിര്‍മാണം പരിശോധിച്ചാല്‍ മാസ്റ്റര്‍ മാച്ച് (കളര്‍) ചേര്‍ക്കാതെയാണ് പലരും ചെയര്‍ ഉത്പാദിപ്പിക്കുന്നത്. മിക്‌സിങ് റേഷേ്യാ 100 ശതമാനം വെര്‍ജിന്‍ മെറ്റീരിയലുകള്‍ ആണെങ്കില്‍ മാത്രമേ ആ ചെയറുകള്‍ ‘ട്രാന്‍സ്പ്രരന്റ്’ ആയി മാറുകയുള്ളൂ. ഒരു ശതമാനമെങ്കിലും ‘റീസൈക്കിള്‍ പ്ലാസ്റ്റിക്’ ചേര്‍ത്താല്‍ പോലും ആ ചെയറില്‍ നമുക്കത് കാണാന്‍ സാധിക്കും.

ഈയൊരു വസ്തുത വളരെ സത്യസന്ധമായി ഉപഭോക്താക്കളുടെ മുന്നില്‍ ആദ്യമായി പരിചയപ്പെടുത്തിയത് റെയ്‌നോള്‍സ് ചെയര്‍ ബ്രാന്‍ഡാണ്. വര്‍ഷങ്ങളോളം ഗ്യാരണ്ടി കൊടുത്തും മികച്ച സേവനം നല്‍കിയും ഹയര്‍ ഗുഡ്‌സ് മേഖലയിലെ കസ്റ്റമേഴ്‌സിനോട് ഒരു ‘Everlasting Shake Hand’ നല്കിയിരിക്കുകയാണ് റെനോള്‍സ് പ്ലാസ്റ്റിക് ചെയര്‍ ബ്രാന്‍ഡ് ഉടമ അനില്‍ പി വി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button