രുചിയുടെ പാരമ്പര്യത്തില്‍ ഗുണനിലവാരത്തിന്റെ വിശ്വാസം; Fairy Bakers എന്ന മധുരസ്വപ്നം

വീട്ടിലെ അടുക്കളയില്‍ നിന്ന് തുടങ്ങി, അനേകമാളുകളുടെ ആഘോഷങ്ങള്‍ക്ക് മധുരം നല്കുന്ന ബ്രാന്‍ഡായി വളരുകയെന്നത് എളുപ്പമുള്ളൊരു യാത്രയല്ല. എന്നാല്‍ പാഷനും കഠിനാധ്വാനവും ഒരുമിച്ചാല്‍ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നതിന് തെളിവാണ് Fairy Bakers എന്ന ഹോം ബേക്കിങ് സംരംഭവും അതിന്റെ ഉടമയായ തിരുവനന്തപുരത്തെ കൈമനം സ്വദേശിനി വിദ്യയും. പത്ത് വര്‍ഷമായി ബേക്കിങ്ങിനെ ജീവിതത്തിന്റെ ഭാഗമാക്കി മുന്നോട്ട് കൊണ്ടുപോകുന്ന വിദ്യ, ഇന്ന് ഗുണനിലവാരത്തിലും രുചിയിലും വിട്ടുവീഴ്ചയില്ലാത്ത ഒരു വിശ്വസനീയ ഹോം ബേക്കറായി മാറിയിരിക്കുന്നു.

എല്ലാ തരത്തിലുള്ള കേക്കുകളും ഓര്‍ഡര്‍ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന Fairy Bakers-ന്റെ അടിത്തറ, കുടുംബത്തില്‍ നിന്നാണ് തുടങ്ങുന്നത്. അമ്മയുടെ പാത പിന്തുടര്ന്നാണ് വിദ്യ ബേക്കിങ് രംഗത്തേക്ക് കടന്നത്. രണ്ട് വര്‍ഷത്തോളം അമ്മയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, വീട്ടില്‍ തന്നെ സ്ഥിരമായി പ്രാക്ടീസ് ചെയ്ത ശേഷമാണ് Fairy Bakers എന്ന സ്വന്തം സംരംഭം വിദ്യ ആരംഭിച്ചത്.

ആരംഭഘട്ടത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടെങ്കിലും, രുചിയിലും ഗുണനിലവാരത്തിലും കസ്റ്റമേഴ്സില്‍ നിന്നു ലഭിച്ച വിശ്വാസമാണ് ബ്രാന്‍ഡിനെ മുന്നോട്ട് നയിച്ചത്. ഇന്ന് മാര്‍ക്കറ്റില്‍ എളുപ്പത്തില്‍ ലഭിക്കുന്ന ബേക്കിങ് മിക്സുകള്‍ വ്യാപകമായിരിക്കുന്ന സാഹചര്യത്തിലും, ബേക്കിങ്ങിന്റെ ഓരോ ഘട്ടവും വിദ്യ സ്വന്തം കൈകളാല്‍ നിര്‍വഹിക്കുന്നു.
ഫ്രൂട്ട് കേക്കായാലും നട്സ് കേക്കായാലും, മികച്ച നിലവാരമുള്ള ചേരുവകള്‍ ശ്രദ്ധയോടെ നിര്‍മിച്ച്, ബേക്കിങ് മുതല്‍ ഫിനിഷിങ് വരെ മുഴുവന്‍ ജോലിയും വിദ്യ തന്നെയാണ് ചെയ്യുന്നത്. കസ്റ്റമര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കളര്‍ പോലും ഉപയോഗിക്കാറുള്ളൂ എന്നതാണ് Fairy Bakers നെ മറ്റ് പല ഹോം ബേക്കേഴ്സില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
കുറഞ്ഞ വിലയില്‍ ക്വാളിറ്റി കുറഞ്ഞ ഉത്പന്നങ്ങള്‍ വിപണിയില്‍ വര്‍ധിക്കുമ്പോള്‍, ഉയര്‍ന്ന ഗുണനിലവാരവും രുചിയും തന്നെയാണ് Fairy Bakers ന്റെ മുഖമുദ്ര. പരസ്യങ്ങളെക്കാള്‍ രുചിയാണ് ഇവിടെ പ്രചാരണം നടത്തുന്നത്. നിലവിലെ കസ്റ്റമേഴ്സിന്റെ ശുപാര്‍ശകളിലൂടെയാണ് കൂടുതല്‍ ഓര്‍ഡറുകള്‍ Fairy Bakers നെ തേടിയെത്തുന്നത് എന്നതും ബ്രാന്‍ഡിന്റെ വിശ്വാസ്യത വ്യക്തമാക്കുന്നു.
സ്വന്തം സംരംഭം ആരംഭിച്ചത് മുതല്‍ എല്ലാ പിന്തുണയും നല്കി കൂടെ നിന്നത് ഭര്‍ത്താവ് പ്രദീപും കുടുംബവുമാണെന്ന് വിദ്യ അഭിമാനത്തോടെ പറയുന്നു. കൂടുതല്‍ ഓര്‍ഡറുകള്‍ നേടാന്‍ വേണ്ടി ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യില്ല എന്ന നിലപാടാണ് Fairy Bakers ന്റെ വളര്‍ച്ചയ്ക്ക് ശക്തി പകര്‍ന്നത്. ഓരോ കേക്കിലും വിദ്യ നല്കുന്ന ശ്രദ്ധയും സമര്‍പ്പണവും തന്നെയാണ് അവരെ ഒരു മികച്ച ഹോം ബേക്കറാക്കി മാറ്റിയത്.

ഉടന്‍തന്നെ Fairy Bakers ന്റെ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഭാവിയില്‍ ഒരു വലിയ ഷോപ്പ് ആരംഭിച്ച്, കൂടുതല്‍ ആളുകളിലേക്ക് തന്റെ രുചിയുടെ കയ്യൊപ്പ് എത്തിക്കണമെന്നതാണ് വിദ്യയുടെ സ്വപ്നം. രുചിയിലും ഗുണനിലവാരത്തിലും പ്രതിബദ്ധതയുണ്ടെങ്കില്‍, വീട്ടിലെ അടുക്കളയില്‍ നിന്ന് പോലും വലിയൊരു ബ്രാന്‍ഡ് ഉയര്‍ത്താമെന്നതാണ് Fairy Bakers നല്കുന്ന സന്ദേശം.



