കാസര്‍കോട്ടുകാരുടെ ഹൃദയം കീഴടക്കിയ ഒരു മണ്ണാര്‍ക്കാടുകാരന്റെ ആര്‍കിടെക്ചറല്‍ മാജിക്ക്

കാസര്‍ക്കോട് ബേക്കലിന്റെ പച്ചപ്പിനും ശാന്തതയ്ക്കുമിടയില്‍, പ്രകൃതിയുമായി ചേര്‍ന്നിണങ്ങി നില്‍ക്കുന്ന ഒരു സുന്ദര ഭവനം. ജലാലുദ്ധീന്‍ സൗദാബി ദമ്പതികളുടെ ഈ സ്വപ്‌നഭവനത്തിന് പറയാന്‍ നിരവധി പ്രത്യേകതകളുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ ഹൃദയം കീഴടക്കുന്ന ആകര്‍ഷക നിര്‍മാണം, ഉയര്‍ന്ന നിലവാരത്തിലുള്ള ആഡംബരവും സാങ്കേതികതയും ഒത്തുചേര്‍ന്ന ഈ വീട്, സാധാരണ വീടുകളെ മറികടന്ന് ഒരു പ്രത്യേക അനുഭവമായി മാറുന്നു. പ്രകൃതിയെ ചേര്‍ത്തുനിര്‍ത്തുന്ന ലൊക്കേഷനില്‍ പ്രൗഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഈ ഭവനത്തിന്റെ സൗന്ദര്യം ഒറ്റനോട്ടത്തില്‍ തന്നെ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നു.
ഈ വീടിന്റെ ഓരോ കോണും ഏറ്റവും പുതിയ ഓട്ടോമേഷന്‍ സാങ്കേതികവിദ്യകളാല്‍ നിയന്ത്രിതമാണ്. വാതില്‍ തുറക്കുന്നത് മുതല്‍ ലൈറ്റിങ്ങും, സുരക്ഷാ സംവിധാനങ്ങളും എല്ലാം പൂര്‍ണമായും ഓട്ടോമേറ്റഡ്. ജീവിതത്തെ എളുപ്പവും സുഖപ്രദവുമാക്കുന്ന ‘സ്മാര്‍ട്ട് ലിവിംഗ്’ ആശയമാണ് ഈ വീടിന്റെ മുഖ്യ ആകര്‍ഷണം.
വീടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇന്‍ഡോര്‍ സ്വിമ്മിങ് പൂളാണ് ഈ ഭവനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന്. ഫോര്‍മല്‍ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചന്‍ തുടങ്ങി വീടിന്റെ ഏത് കോണില്‍ നിന്നും നോക്കിയാലും പാഷുഒ ഡിസൈനോടുകൂടിയ ഈ പൂളിന്റെ ദൃശ്യസുഖം കണ്ണിനും മനസ്സിനും അതുല്യമായ ആനന്ദം പകരുന്നു. വീടിനകത്ത് സൃഷ്ടിച്ച ഈ ദൃശ്യാവിഷ്‌കാരം വീട്ടിലെ അന്തരീക്ഷത്തിന് ഒരു റിസോര്‍ട്ടിന്റെ ഫീല്‍ നല്‍കുന്നു.

മോഡുലാര്‍ കിച്ചനും അതോടൊപ്പമുള്ള ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും പാഷുഒ ഉള്‍പ്പെടുത്തി ‘പൂള്‍ വ്യൂ’ മോഡലിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പാചകമെന്ന പതിവുപണി പോലും ഇവിടെ ഒരു ആനന്ദാനുഭവമായി മാറുന്നു. കിച്ചനിലൂടെ പിന്‍വശത്തേക്ക് കടക്കുമ്പോള്‍ നിശ്ശബ്ദത നിറഞ്ഞ വരാന്തയും അതിന് മുന്നിലുള്ള പച്ചപ്പാര്‍ന്ന തെങ്ങിന്‍തോപ്പുമാണ് വീടിന്റെ ആത്മാവിനെ പ്രകൃതിയിലേക്ക് ചേര്‍ത്തിണക്കുന്നത്.
താഴത്തെ നിലയില്‍ അറ്റാച്ച്ഡ് ബാത്‌റൂമുകളോടെ മൂന്ന് ബെഡ്‌റൂമുകളും പ്രയര്‍ റൂമും രണ്ട് കിച്ചനുകളും വിശാലമായ ലിവിങ്, ഡൈനിങ് ഏരിയയുമുണ്ട്. മുകളിലെ നിലയില്‍ കുടുംബ സംഗമങ്ങള്‍ക്കായി പ്രത്യേകമായൊരുക്കിയ ഫാമിലി ഗെറ്റ് ടുഗെദര്‍ ഏരിയയും രണ്ട് ബെഡ്‌റൂമുകളും വീടിന്റെ സൗന്ദര്യത്തിന് കൂടുതല്‍ ജീവന്‍ നല്‍കുന്നു.
ക്രിയേറ്റീവ് ഡിസൈനിന്റെയും ആധുനിക നിര്‍മാണമാണ രീതികളുടെയും മികവിലൂടെ ബേക്കല്‍ തീരത്തെ ഈ സുന്ദര ഭവനത്തിന് രൂപം നല്‍കിയത് Archivolt Design Studio ആണ്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ഷാഹുല്‍ ഹമീദിന്റെ ഈ സംരംഭം, ഇതുവരെ കാസര്‍കോട് ഉള്‍പ്പെടെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിരവധി പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
തമിഴ്‌നാട് തൃച്ചിയിലെ എം.എ.എം എഞ്ചിനിയറിങ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 2014ല്‍ ഷാഹുല്‍ ഹമീദ് കണ്‍സ്ട്രക്ഷന്‍ രംഗത്ത് പ്രവേശിച്ചു. 2016ല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ച Archivolt Design Studio, ഇനിഷ്യല്‍ ഡ്രോയിങ്, 3D എക്സ്റ്റീരിയര്‍ ഇന്റീരിയര്‍ ഡിസൈന്‍, വാക്ക് ത്രൂ അനിമേഷന്‍, സൈറ്റ് കണ്‍സള്‍ട്ടിങ് തുടങ്ങിയ കണ്‍സ്ട്രക്ഷന്‍ മേഖലകളിലെ എല്ലാ ഘട്ടങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. ഷാഹുല്‍ ഹമീദിന്റെ ഉയര്‍ന്ന നിലവാരമുള്ള വര്‍ക്കുകളിലൂടെ കേരളത്തിലെ വിവിധ ജില്ലകളിലും Archivolt Design Studio എളുപ്പത്തില്‍ വിശ്വാസം നേടിയെടുത്തു.
മികച്ചൊരു ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ ഷാഹുല്‍ ഹമീദ്, എ.ഐയുടെ ‘കൂഹോം’ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തന്റെ ഡിസൈനുകളും പ്രോജക്റ്റുകളും ടെക്‌നോളജിയുടെ പിന്തുണയോടെ കൂടുതല്‍ ദൃശ്യമികവോടെ അവതരിപ്പിക്കുന്നു. അതോടൊപ്പം Archivolt Design Studio യുടെ നിലവിലെ സ്റ്റാഫുകളായ ജുനൈദും യാസിറും, കൂടാതെ മുന്‍ സ്റ്റാഫുകളായ റജായി, സ്വരൂബ്, അജേഷ്, അന്‍ഷാദ് എന്നിവരും സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് അമൂല്യമായ പിന്തുണ നല്‍കിയവരാണ്.
എഞ്ചിനിയര്‍മാരുടെ കേരളത്തിലെ ഏറ്റവും വലിയ സംഘടനയായ ലെന്‍സ്ഫഡിന്റെ കെ സ്മാര്‍ട്ട് ഡിസ്ട്രിക്ട് ഫാക്കല്‍ട്ടിയും ലെന്‍സ്ഫഡിന്റെ മണ്ണാര്‍ക്കാട് ഏരിയ തുടര്‍ വിദ്യഭ്യാസ ചെയര്‍മാനുമാണ് ഷാഹുല്‍ ഹമീദ്. Lensfed സംഘടനയിലെ പ്രവര്‍ത്തനങ്ങളിലൂടെ നിര്‍മാണ രംഗത്ത് പ്രതിഭാശാലിയായി മാറിയ ഷാഹുല്‍, വിവിധ ജില്ലകളിലേക്ക് വ്യാപിച്ചിരിക്കുന്ന Archivolt Design Studio വഴി സ്മാര്‍ട്ട് ടെക്‌നോളജിയുടെയും ആര്‍ക്കിടെക്ചറല്‍ ക്രിയേറ്റിവിറ്റിയോടെയും നിര്‍മാണ രംഗത്ത് പുതിയ ചരിത്രങ്ങള്‍ കുറിച്ചുകൊണ്ടിരിക്കുന്നു.
Mob: +918943395146
For connecting us, please click the below links:
https://www.instagram.com/archivolt_design_studio?igsh=MTdvczQ3N2ZiZTlxbQ%3D%3D&utm_source=qr
https://www.instagram.com/ai_interior_visualizer?igsh=ZTZrZ3owbzhxbnV3&utm_source=qr



