സൗന്ദര്യ സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പത്ത് വര്‍ഷങ്ങള്‍; ഷഹാനയുടെ ലോറാസ് ബ്യൂട്ടി സ്പാ

ഒരു സ്ത്രീയുടെ സ്വപ്‌നങ്ങള്‍ക്ക് തുണയായി ഒരു കുടുംബം കൂടെ നിന്നാല്‍ അവള്‍ക്ക് ലോകം കീഴടക്കാം എന്ന് തെളിയിക്കുകയാണ് തൃശൂര്‍ സ്വദേശിനി ഷഹാന നസീര്‍. ഭര്‍ത്താവിന്റെ ഉറച്ച പിന്തുണയും സ്വന്തം ‘പാഷനോ’ടുള്ള സത്യസന്ധതയും കൈമുതലാക്കി, വടക്കേക്കാട് എന്ന ഗ്രാമത്തില്‍ നിന്ന് തുടങ്ങിയ ലോറാസ് ബ്യൂട്ടി സ്പാ ഇന്ന് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം പത്ത് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വലിയൊരു പ്രസ്ഥാനമായി വളര്‍ന്നിരിക്കുകയാണ്.
ചെറുപ്പകാലം മുതലേ മേക്കപ്പിനോടും സൗന്ദര്യ സംരക്ഷണത്തോടും താല്പര്യമുണ്ടായിരുന്ന ഷഹാനയ്ക്ക് ആത്മവിശ്വാസം നല്‍കിയത് ഭര്‍ത്താവ് നസീറാണ്. അദ്ദേഹത്തിന്റെ പ്രോത്സാഹനമാണ് സ്വന്തമായൊരു സംരംഭം എന്ന ആശയത്തിലേക്ക് ഷഹാനയെ എത്തിക്കുന്നതും. കൃത്യമായ പരിശീലനവും അനുഭവസമ്പത്തും നേടിയ ശേഷമാണ് ഷഹാന തന്റെ ആദ്യ ഷോപ്പിന് തൃശൂരില്‍ തുടക്കമിട്ടത്; ‘ലോറാസ് ബ്യൂട്ടി സ്പാ !’

യാഥാസ്ഥിതികമായ ഒരു ചുറ്റുപാടില്‍ നിന്നായിരുന്നു തുടക്കമെന്നതിനാല്‍ തന്നെ പ്രോത്സാഹനങ്ങളെക്കാള്‍ വിമര്‍ശനങ്ങളായിരുന്നു അക്കാലത്ത് ഭൂരിഭാഗവും. തളര്‍ന്നുപോകുമായിരുന്നപ്പോഴും തന്റെ സ്വപ്‌നത്തിലേക്ക് എത്തിപ്പെടാനുള്ള ഊര്‍ജമായിരുന്നു ഷഹാനയെ മുന്നോട്ടു നയിച്ചതും. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ഷഹാനയുടെ തീരുമാനവും തങ്ങള്‍ക്ക് മുന്നിലെത്തുന്ന കസ്റ്റമറുടെ സംതൃപ്തിയും ക്രമേണ വിമര്‍ശനങ്ങളെ പ്രോത്സാഹനമാക്കി മാറ്റി. ഒരു സ്റ്റാഫുമായി തുടങ്ങിയ സംരംഭത്തില്‍ നിന്നും പത്തോളം സ്റ്റാഫുകളുള്ള രണ്ട് സ്ഥാപനങ്ങളായി മാറിയതിന് പിന്നില്‍ ഷഹാനയുടെ മനോധൈര്യവും കഠിനാധ്വാനവും വ്യക്തമാണ്.
ബ്രൈഡല്‍ മേക്കപ്പ്, പാര്‍ലര്‍ സേവനങ്ങള്‍ എന്നിവയ്ക്ക് പുറമെ സൗന്ദര്യ സംരക്ഷണ രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളായ Aesthetics Laser, Carbon Facial, Ultra Facial, MNRF തുടങ്ങിയ അത്യാധുനിക ചികിത്സകള്‍ ലോറസ് ബ്യൂട്ടി സ്പായില്‍ ലഭ്യമാണ്. മേക്കപ്പ് മേഖലയില്‍ എത്തുന്ന ഓരോ പുതിയ ട്രെന്‍ഡുകളും കൃത്യമായി പഠിച്ചെടുക്കാനും അത് തന്റെ ജീവനക്കാരിലേക്ക് എത്തിക്കാനും ഷഹാന പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പ്രീമിയം ലുക്ക് ആഗ്രഹിക്കുന്നവര്‍ക്കും ബഡ്ജറ്റ് കുറഞ്ഞവര്‍ക്കും ഒരേപോലെ ഗുണമേന്മയുള്ള സര്‍വീസ് നല്‍കാന്‍ ലോറസ് ശ്രദ്ധിക്കുന്നുവെന്നത് തന്നെയാണ് സംരംഭത്തെ മറ്റ് പാര്‍ലറുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. പണം കുറവാണെങ്കിലും ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇവര്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല.
ഓരോ വര്‍ക്കിനും കൂടെപ്പോകാനും, പുതിയ കോഴ്‌സുകള്‍ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും നസീര്‍ നല്‍കുന്ന പിന്തുണ കൂടിയുണ്ട് ഷഹാനയുടെ വിജയത്തിന് പിന്നില്‍. മകന്‍ മഷാലും കുടുംബവും നല്‍കുന്ന കരുത്ത് ഈ സംരംഭത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ സഹായിക്കുന്നുണ്ട്. ഒപ്പം സ്വന്തം സ്ഥാപനമെന്നോണം ലോറസിന്റെ വിജയത്തിനായി ആത്മാര്‍ഥമായി പ്രയത്‌നിക്കുന്ന ജീവനക്കാരും ഈ യാത്രയില്‍ ഷഹാന നേടിയ സാമ്പാദ്യമാണ്. കോവിഡ് കാലത്തെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ച് മികച്ച സേവനം നല്‍കിയതിലൂടെ ഉപഭോക്താക്കളുടെ വലിയൊരു നിര തന്നെ ഇവര്‍ക്ക് സ്വന്തമാക്കാനായി എന്നതും ലോറസിന്റെ പ്രത്യേകതയാണ്.
തങ്ങള്‍ക്ക് മുന്നിലെത്തുന്ന ഉപഭോക്താക്കളുടെ വിശ്വാസവും സംതൃപ്തിയുമാണ് ഏതൊരു സംരംഭത്തെയും മുന്നോട്ടു നയിക്കുന്നതെന്ന് ഷഹാന കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഈ നിലപാട് തന്നെയാണ് കേരളത്തിലുടനീളം ബ്രൈഡല്‍ വര്‍ക്കുകള്‍ ഉള്‍പ്പെടെ നടത്തുന്ന ലോറസ് ബ്യൂട്ടി സ്പായുടെ വിജയവും കരുത്തും…!
Contact Number : 85920 36262
https://www.instagram.com/lauraz_ladies_beauty_spa?igsh=Z25jc2Q4ZjFhZGJi




