ടെക്നിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വിജയക്കൊടി പാറിച്ച് ടെക്ക്ഷേത്ര
ദ്രുതഗതിയില്‍ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നസാങ്കേതിക വിദ്യയുടെ ലോകത്താണ് നമ്മള് ജീവിക്കുന്നത്. അതോടൊപ്പം, നിരവധി തൊഴില്‍ സാധ്യതകളുള്ള മേഖലകളും നമുക്ക് മുന്നിലുണ്ട്. ടെക്നോളജിയുടെ എല്ലാ വശങ്ങളെയും കോര്‍ത്തിണക്കി, നിരവധി തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നവിധം നിങ്ങളുടെ കരിയര്‍ ഉയര്‍ത്താനായി പ്രവര്‍ത്തന മികവിലും രീതിയിലും വ്യത്യസ്ഥത പുലര്‍ത്തി, കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ടെക്ക്ഷേത്ര.
ടെക്നിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഒരു വാഗ്ദാനമാണ് ടെക്ക്ഷേത്ര എന്ന് നിസംശയം പറയാം. മികവുറ്റ കോഴ്സുകളും അനുഭവ സമ്പത്തുള്ള അധ്യാപകരുടെ സേവനവും ഒപ്പം കൃത്യമായ രീതിയിലുള്ള പ്രാക്ടിക്കല്‍ അസസ്സ്മെന്റുകളുമാണ് ടെക്ക്ഷേത്രയെ മികവുറ്റതാക്കി മാറ്റുന്നത്. സ്ഥാപനത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം സ്ഥാപകനായ ജസ്റ്റിന് വിജയ് എന്ന യുവാവാണ്.
എം.ടെക് പഠനത്തിനുശേഷം ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം, അവിടെ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പഠനത്തിലെ പോരായ്മകള്‍ മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് സ്വന്തമായി ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ആശയം ഉടലെടുത്തത്. 2016 ജൂലൈയില്‍ ആ ആശയം വിജയകരമായി നടപ്പിലാക്കാനും ജസ്റ്റിന് കഴിഞ്ഞു.
ജസ്റ്റിന്റെ ഓരോ ചുവടുവയ്പിലും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. ഓരോ പ്രശ്നങ്ങളെയും അതിജീവിക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യവും മനസ്സുമാണ് ഇന്ന് കേരളത്തിലെ ടെക്നിക്കല്‍ കോഴ്സുകള്‍ പഠിപ്പിക്കുന്ന മികച്ച സ്ഥാപനങ്ങളില്‍ ഒന്നാക്കി ടെക്ക്ഷേത്രയെ മാറ്റിയത്.
മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, എന്‍ജിനീയറിങ് പഠിച്ചിറങ്ങിയവര്‍ക്കും ഒപ്പം 10th, പ്ലസ്ടു, ഡിഗ്രി വിജയിച്ചവര്‍ക്കും പഠിക്കാന്‍ കഴിയുന്ന നിരവധി കോഴ്സുകള്‍ ടെക്ക്ഷേത്ര പ്രദാനം ചെയ്യുന്നുണ്ട്. ആറുമാസം, ഒരു വര്‍ഷം തുടങ്ങിയ വ്യത്യസ്ത കാലയളവിലെ കോഴ്സുകളാണ് നിലവില്‍ ഇവിടെയുള്ളത്.
ന്യായമായ ഫീസ് ഈടാക്കുന്നതിലൂടെ സാധാരണക്കാരനും ഇത്തരം കോഴ്സുകള്‍ പഠിച്ച് ജോലി നേടാനുള്ള അവസരം ടെക്ക്ഷേത്ര ലഭ്യമാക്കുന്നു. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ക്ലാസ് റൂമുകളും ലാബുകളുമാണ് ഈ സ്ഥാപനത്തിലുള്ളത്.
മെക്കാനിക്കല്‍ എഞ്ചിനീയറിങ് കഴിഞ്ഞവര്‍ക്കായി QA/QC, MEP, ഡിസൈനിങ് & ഡ്രാഫ്റ്റിംഗ്, പ്രൊഡക്ഷന്‍, പെട്രോളിയം, ഓയില്‍ & ഗ്യാസ് തുടങ്ങി, സിവില്‍എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കായി QA/QC, NDT, കൂടാതെ സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള ഇന്റീരിയര്‍ & എക്സ്റ്റീരിയര്‍, ക്വാണ്ടിറ്റി സര്‍വ്വേ & കോസ്റ്റ് എസ്റ്റിമേഷന്‍ തുടങ്ങിയ കോഴ്സുകളും നല്‍കുന്നുണ്ട്.
ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗങ്ങള്‍ക്കായി പ്രധാനമായും കൈകാര്യം ചെയ്യുന്ന കോഴ്സുകള്‍ QA/QC, NDT, ഇലക്ട്രിക്കല്‍ ഡിസൈനിങ്, MET ഡിസൈനിങ് & ഡ്രാഫ്റ്റിംഗ് തുടങ്ങിയവയാണ്. SSLC, Plus Two, Degree കഴിഞ്ഞവര്‍ക്കായി CCTV, ഹാര്ഡ്വെയര്, നെറ്റ്വര്‍ക്കിങ് തുടങ്ങിയ കോഴ്സുകളും ഇവിടെ ലഭിക്കുന്നു.
സെന്‍ട്രല്‍ ഗവണ്മെന്റ് അക്രഡിറ്റേഷനുള്ള സര്‍ട്ടിഫിക്കറ്റാണ് ഓരോ കോഴ്സിനും നല്‍കുന്നത്. കൂടാതെ എംബസി അറ്റസ്റ്റേഷനും ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാം എന്നത് വളരെ വലിയ പ്രത്യേകതയാണ്. വിദേശത്ത് ജോലി സാധ്യമാക്കുന്നതിനുവേണ്ട NIBOSH അതായത്, സേഫ്റ്റി ഓഫീസര്‍ ട്രെയിനിങും ഇവിടെ ലഭ്യമാണ്.
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതിലൂടെ ഉയരുന്ന സാധ്യതകള്‍ മനസ്സിലാക്കി, ഷിപ്പിയാര്‍ഡ് അനുബന്ധ കോഴ്സുകളും ഇതിനോടകം ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഇത്തരം കോഴ്സുകളിലൂടെ മെച്ചപ്പെട്ട തൊഴിലവസരങ്ങളാണ് ലഭ്യമാകുന്നത്. കൂടാതെ, ഇന്ത്യയിലെ പ്രധാനപ്പെട്ട പല കമ്പനികളിലേക്കും ഉദ്യോഗാര്‍ഥികള്‍ക്ക് പ്ലേസ്മെന്റും നല്കി വരുന്നുണ്ട്. ഡിപ്ലോമ ഇന്‍ ഫാഷന്‍ ടെക്നോളജി, ബ്യൂട്ടീഷ്യന് തുടങ്ങിയവയാണ് ടെക്ക്ഷേത്രയില് പുതുതായി ആരംഭിക്കുന്ന കോഴ്സുകള്‍.
ഓരോ ഉദ്യോഗാര്‍ഥികളുടെ ലക്ഷ്യത്തിനും സ്വപ്നത്തിനുമൊപ്പം സഞ്ചരിച്ച് അവരുടെ കരിയരും ഭാവി ജീവിതവും ഏറ്റവും മനോഹരമാക്കി നല്കുന്നതില് സ്ഥാപനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത്തരത്തില്‍ ടെക്നിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവും നൂതനവുമായ മാറ്റങ്ങളിലൂടെ കൂടുതല്‍ മികവ് പുലര്‍ത്തി, എല്ലാവര്ക്കും തൊഴില്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ തന്നെ മികച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുകയാണ് ടെക്ക്ഷേത്ര.