ടാറ്റ ഇലക്സി ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തത് 386ശതമാനം ആദായം
ഈ ഓഹരി ഒരാഴ്ചക്കിടെമാത്രം 16.5ശതമാനമാണ് നേട്ടമുണ്ടാക്കി
മുംബൈ: ടാറ്റ ഇലക്സി ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തത് 386ശതമാനം നേട്ടം. ഒരുവര്‍ഷത്തിനിടെ സെന്‍സെക്സ് 46ശതമാനംമാത്രം നേട്ടമുണ്ടാക്കിയപ്പോഴാണ് ടാറ്റ ഗ്രൂപ്പിലെ ടെക്നോളജി സേവന ദാതാക്കളായ ടാറ്റ ഇലക്സി 386ശതമാനം ആദായം നല്‍കിയത്. 2020 ജൂലായ് 2ന് 910 രൂപ നിലവാരത്തിലായിരുന്ന ഓഹരി വില 4,430 രൂപയിലെത്തിയിരിക്കുന്നു.
കമ്പനിയുടെ വിപണിമൂല്യം 27,000 കോടി രൂപയിലേറായായി ഉയര്‍ന്നു. നിരവധി ബ്രോക്കിങ് ഹൗസുകള്‍ നിക്ഷേപത്തിനായി ഓഹരി ശുപാര്‍ശ ചെയ്തിട്ടുണ്ട്.മിഡ് ക്യാപ് വിഭാഗത്തില്‍പ്പെട്ട ഈ ഓഹരി ഒരാഴ്ചക്കിടെമാത്രം 16.5ശതമാനമാണ് നേട്ടമുണ്ടാക്കിയത്
ഡിജിറ്റൈസേഷന്‍, ടെക്നോളജി വികസനം എന്നിവയ്ക്കായി വിവിധ കമ്പനികളില്‍നിന്ന് ഡിമാന്‍ഡുണ്ടായതാണ് ഇലക്സി നേട്ടമാക്കിയത്. വാഹനം, പ്രക്ഷേപണം, ആശയവിനിമയം, ആരോഗ്യം, ഗതാഗതം എന്നീ മേഖലകളില്‍ ഇതിനകം മികച്ച സാന്നിധ്യമാകാന്‍ കമ്പനിക്കായി. ആഗോള കമ്പനികളുടെകൂടി കരാറുകള്‍ നേടാന്‍ ടാറ്റ ഗ്രൂപ്പിന്റെ ഈ കമ്പനിക്കായിട്ടുണ്ട്.