കേരളത്തെ സിലിക്കണ്‍ വാലിയാക്കാന്‍ ടാല്‍റോപ്
കേരളത്തില്‍ ശക്തമായ ഒരു സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം സൃഷ്ടിക്കാന്‍, 2017 മുതല്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ‘ടാല്‍റോപ്’. കേരളത്തില്‍ നിന്ന് 140 ഐ.ടി പാര്‍ക്കുകളും അതോടൊപ്പം 140 ടെക്ക്നോളജി സ്റ്റാര്‍ട്ടപ്പുകളും വികസിപ്പിച്ചു കൊണ്ടാണ് ടാല്‍റോപ് ഇങ്ങനെ ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം നിര്‍മിക്കുന്നത്.
അമേരിക്കയുടെ സിലിക്കണ്‍വാലി
സാങ്കേതിക വിദ്യയുടെ തലസ്ഥാനമാണ് അമേരിക്കയുടെ സിലിക്കണ്‍ വാലി. നെറ്റ്ഫ്ളിക്സ്, ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ തുടങ്ങി ഒട്ടനവധി സംരംഭങ്ങളാണ് സിലിക്കണ്‍ വാലിയില്‍ നിന്ന് ഇന്ന് ഈ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ ഒരു സിലിക്കണ്‍വാലി
അമേരിക്കയുടേതുപോലൊരു സിലിക്കണ്‍ വാലി എന്തുകൊണ്ട് കേരളത്തില്‍ ആയിക്കൂടാ എന്ന ചിന്തയില്‍ നിന്നാണ് ടാല്‍റോപിന്റെ തുടക്കം. മാനവശേഷിക്കും വിഭവങ്ങള്‍ക്കും ഒരു കുറവുമില്ലാത്ത കേരളത്തില്‍ ശക്തമായ ഒരു സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം രൂപീകരിക്കുന്നതിലൂടെ കേരളം നേരിടുന്ന ഓരോ പ്രശ്നത്തിനുമുള്ള പരിഹാരവും കൂടുതല്‍ തൊഴിലവസരങ്ങളുമാണ് ടാല്‍റോപ് ലക്ഷ്യം വയ്ക്കുന്നത്.
കേരളത്തിലെ പ്രൊഡക്റ്റുകള്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ എത്തിക്കുക, വിദേശ രാജ്യങ്ങളിലെ സര്‍വീസുകളും പ്രൊജക്ടുകളും കേരളത്തില്‍ കൊണ്ടുവരിക, കേരളത്തിലെ മാനവശേഷിയെ വിദേശ രാജ്യങ്ങളിലെ തൊഴില്‍ മേഖലകളില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങളിലൂടെ മാത്രമേ കേരളത്തില്‍ ഒരു സാമ്പത്തിക വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കൂ എന്ന് ടാല്‍റോപ് ഉറച്ച് വിശ്വസിക്കുന്നു.
140 ഐ.ടി പാര്‍ക്കുകളും ടെക്ക് സ്റ്റാര്‍ട്ടപ്പുകളും
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലായി 140 ഐ.ടി പാര്‍ക്കുകളും 140 ടെക്ക് സ്റ്റാര്‍ട്ടപ്പുകളുമാണ് ടാല്‍റോപ് വികസിപ്പിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലും തിരഞ്ഞെടുത്ത സ്കൂളിലോ കോളേജിലോ ഒരു കോടിയോളം രൂപ മുടക്കി ടെക്കീസ് പാര്‍ക്ക് എന്ന പേരില്‍ ടാല്‍റോപ് നിര്‍മിക്കുന്ന Technology & Entrepreneurship Hub ആണ് ഈ ഐ.ടി പാര്‍ക്കുകള്‍.
നിലവില്‍ ടാല്‍റോപിന്റെ ആറ് ഐ.ടി പാര്‍ക്കുകള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നു. മൂന്ന് ഐ.ടി പാര്‍ക്കുകള്‍ നിര്‍മാണ ഘട്ടത്തിലുമാണ്. കൂടാതെ, അട്ടപ്പാടിയില്‍ പ്രത്യേകമായി ടാല്‍റോപിന്റെ ഒരു ട്രൈബല്‍ ഐ.ടി പാര്‍ക്കും പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തില്‍ 10 സ്റ്റാര്‍ട്ടപ്പുകള്‍ നിലവില്‍ ടാല്‍റോപ് പൂര്‍ത്തിയാക്കി കഴിഞ്ഞു. കേരളത്തില്‍ ആരംഭിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഓരോ സ്റ്റാര്‍ട്ടപ്പിന്റെയും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയെന്നതാണ് കമ്പനിയുടെ പ്രധാന ഉദ്യമം. 2025-ഓടെ 140 സ്റ്റാര്‍ട്ടപ്പുകളും ടെക്കീസ് പാര്‍ക്കുകളും പ്രവര്‍ത്തനസജ്ജമാക്കലാണ് ടാല്‍റോപിന്റെ ലക്ഷ്യം.
മെഗാസ്റ്റാര്‍ മമ്മൂട്ടി ബ്രാന്‍ഡ് അംബാസഡര്‍!
ടാല്‍റോപിന്റെ 140 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ആയ സ്റ്റെയ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. സ്കൂള്‍-കോളേജ്-ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളെ എഞ്ചിനീയര്‍മാരും ടെക്ക് സയന്റിസ്റ്റുകളുമാക്കി മാറ്റുന്ന എഡ്ടെക്ക് സംരംഭമാണ് Steyp!
വിദ്യാര്‍ത്ഥികള്‍ക്കും ടാല്‍റോപിന്റെ ഭാഗമാകാം!
എഞ്ചിനീയറിംഗ് ഇഷ്ടപ്പെടുന്ന സ്കൂള്‍-കോളേജ്-ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ടാല്‍റോപിന്റെ ഭാഗമാകാം. ടാല്‍റോപിന്റെ ഇന്നൊവേറ്റീവ് മിഷനില്‍ വൊളന്റിയര്‍ ആകാനുള്ള അവസരവും ഉണ്ട്. അതോടൊപ്പം സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടാല്‍റോപിന്റെ സ്റ്റാര്‍ട്ടപ്പ് സ്കൂളില്‍ ജോയിന്‍ ചെയ്യാം.
ടാല്‍റോപിന്റെ സ്റ്റാര്‍ട്ടപ്പുകളില്‍ എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ ആകാം!
കൂടുതല്‍ എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാര്‍ വന്നാല്‍ മാത്രമേ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ന്നു വരികയുള്ളൂ എന്ന് മനസ്സിലാക്കിയ ടാല്‍റോപ് എയ്ഞ്ചല്‍ ഇന്വെസ്റ്റര്മാര്ക്കു വേണ്ടി TAID (Talrop’s Angel Investors Deck) എന്ന പേരില്‍ ഒരു ഇന്‍വെസ്റ്റ്മെന്റ് ലീഗല്‍ എഡ്യൂക്കേഷന്‍ പ്ലാറ്റ്ഫോമും ആരംഭിച്ചിട്ടുണ്ട്.
ഒരു ലക്ഷം രൂപ മുതല്‍ 20 കോടി രൂപ വരെ ഇന്‍വെസ്റ്റ് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് Pre-seed, Seed, Series എന്നീ സ്റ്റേജുകളിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ടാല്‍റോപ് ഈ പ്ലാറ്റ്ഫോം ക്രമീകരിച്ചിട്ടുള്ളത്.
2030-ഓടെ കേരളത്തെ ഒരു സിലിക്കണ്‍ വാലിയാക്കി മാറ്റാനുറച്ച് മുന്നേറുന്ന ടാല്‍റോപിന്റെ കരുത്ത് ആയിരത്തോളം പേരടങ്ങുന്ന യുവനിരയാണ്.
Website: www.talrop.com
Helpline Number: +91 858 9999 555