വിജയക്കുതിപ്പുമായി താഹിര്‍ തൈകണ്ടിയെന്ന യുവസംരംഭകന്; വിപണിയില്‍ സ്ഥാനമുറപ്പിച്ച് I’M HONEY -യും തയിമ ഫുഡ് പ്രോഡക്ട്സും
സ്വപ്നം കാണാത്തവരായി അരും തന്നെ ഉണ്ടാവില്ല. എന്നാല്‍ സ്വപ്നത്തിന് പിന്നാലെ നടന്ന്, പ്രയത്നിച്ച് അത് സ്വന്തമാക്കുന്നവര്‍ ചുരുക്കമായിരിക്കും. ലക്ഷ്യം നേടുന്നതിന് പലര്‍ക്കും വലിയൊരു തടസമായി നില്‍ക്കുന്നത് അവരവരുടെ മടി തന്നെയാണ്. മടി മാറ്റി മുന്നോട്ട് വന്നവര്‍ മാത്രമേ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളൂ.
പറഞ്ഞു വരുന്നത് ചെയ്തുകൊണ്ടിരിക്കുന്ന ജോലിക്കിടയിലും സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുത്ത് ഇന്ന് നല്ലരീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന താഹിര്‍ തൈകണ്ടിയെ കുറിച്ചാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള പിക്സ്കോം കമ്പനിയുടെ ഓപ്പറേഷന് മാനേജര്‍ ആയി ജോലിചെയ്തു കൊണ്ടിരിക്കെയാണ് താഹിര്‍ പുതിയ ബിസിനസിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.
കേരളത്തില്‍, കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ പാരമ്പരാഗത അഡ്വര്‍ട്ടൈസിങ് ആയ ഔട്ട് ഓഫ് ഹോമില്‍ നിന്നും മാറി ഡിജിറ്റലിലേക്ക് ട്രാന്സ്ഫോമം ചെയ്യുന്ന ടാസ്ക്കും 2021 മുതല്‍ ഭംഗിയായി താഹിര്‍ ചെയ്യുന്നുണ്ട്. ഇതിനോടൊപ്പമാണ് ‘തയിമ ഫുഡ് പ്രൊഡക്ട്സ്’ ആരംഭിച്ചത്.
ആരോഗ്യത്തിന് നല്ലതും കളങ്കം ഇല്ലാത്തതുമായ ഒരു ഭക്ഷ്യ ഉല്പന്നത്തില് നിന്നും തന്റെ സംരംഭം തുടങ്ങണമെന്ന് ചിന്തിച്ച താഹിര്‍, ‘തയിമ ഫുഡ് പ്രോഡക്ട്സ്’ എന്ന പേരില്‍ 2021ല്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥതയും പ്രയത്നവും വഴി ഉയരങ്ങള്‍ കീഴടക്കുകയാണ് താഹിര്‍.
പതിനൊന്ന് വര്‍ഷം സൗദി അറേബ്യയില്‍ ഫിനാന്‍സ് & മാര്‍ക്കറ്റിങ് ലെവലില്‍ ജോലി ചെയ്തിരുന്ന താഹിര്‍,തയിമ ഫുഡ് പ്രോഡക്ട്സിന്റെ എല്ലാമെല്ലാമാണ് ഇന്ന്. MBA ക്കാരനായിരുന്ന താഹിര്‍ ബിസിനസ് മേഖലയില്‍ വന്നിട്ടുള്ള പുതിയ വിവരങ്ങള്‍ ആര്‍ജിക്കാന്‍, നാട്ടില്‍ വന്ന സമയത്ത് ഒരു എക്സിക്യൂട്ടീവ് MBA കൂടി കരസ്ഥമാക്കി.
ഫുഡ് കമ്പനിയില്‍ ജോലി ചെയ്തതിനാല്‍ തന്നെ ഓരോ ഭക്ഷ്യ ഉല്പന്നത്തിന്റെയും ഗുണങ്ങളെകുറിച്ച് താഹിറിന് നല്ല ബോധ്യമുണ്ടായിരുന്നു. കലര്‍പ്പില്ലാതെ ആളുകളില്‍ എത്തിക്കാന്‍ കഴിയുന്ന ഒരു ഭഷ്യ ഉല്പന്നം തന്നെ വേണമെന്ന നിര്‍ബന്ധമാണ് താഹിറിനെ തേന്‍ അഥവാ ഹണി എന്ന ഉല്പന്നത്തിലേക്ക് എത്തിച്ചത്.
വയനാട്ടില്‍ നിന്നും ശേഖരിച്ച ശുദ്ധമായ തേനാണ് I’M HONEY എന്ന ബ്രാന്‍ഡ് നാമത്തിലൂടെ ഉപഭോക്താക്കളുടെ ആരോഗ്യശീലത്തിന്റെ ഭാഗമായി മാറിയത്. വെറുതെ ഒരു ഉല്പന്നം കണ്ടെത്തി ആളുകള്‍ക്കിടയില്‍ വില്‍ക്കുക, കാശുണ്ടാക്കുക എന്നതിലുപരി എന്തൊക്കെ ഗുണങ്ങളാണ് തേനില്‍ നിന്ന് ലഭിക്കുകയെന്നും എവിടെയാണ് മായം കലരാത്ത തേന്‍ ലഭിക്കുകയെന്നും ആളുകള്‍ക്കിടയിലേക്ക് അത് എങ്ങിനെ എത്തിക്കുമെന്നും കൃത്യമായ പഠനം താഹിര്‍ നടത്തിയിട്ടുണ്ട്.
നൂറ് ശതമാനം വിശ്വാസത്തോടെ വാങ്ങി ഉപയോഗിക്കാന്‍ കഴിയുന്നവയാണ് തയിമ ഫുഡ് പ്രോഡക്ടുകള്‍. ബിസിനസ്സിനൊപ്പം ജോലി കൂടി മുന്നോട്ടു കൊണ്ടുപോകേണ്ടതിനാല്‍ തയിമ ഫുഡ് പ്രൊഡക്ട്സിന്റെ മാര്‍ക്കറ്റിംഗിനായി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ Acute Endeavors Pvt Ltd. നു നല്‍കുകയാണ് താഹിര്‍ ചെയ്തത്.
കൃത്യമായ ഒരു ബ്രാന്‍ഡ് നെയിം ഉണ്ടെങ്കില്‍ നല്ലതും ചീത്തയും തിരിച്ചറിഞ്ഞു വിശ്വസിച്ച് ഉല്പന്നങ്ങള് വാങ്ങാം. ട്രെന്‍ഡിനൊപ്പം പോകാന്‍ താല്പര്യം ഉള്ളതിനാല്‍ ഓണ്‍ലൈനായി തയിമ ഫുഡ് പ്രോഡക്ട്സിന്റെ ഉല്പന്നമായ I’M HONEY ആമസോണ്‍ വഴി വിപണിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് ആളുകളിലേക്ക് എത്താന്‍ ഏറ്റവും എളുപ്പ വഴി ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലെയുള്ള ഓണ്‍ലൈന്‍ കമ്പനികള്‍ ആണല്ലോ… അവിടെ താഹിര്‍ അത്രയേ ചിന്തിച്ചുള്ളൂ.
കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ തന്റെ ആദ്യ ഉല്പന്നമായ ‘ഹണി’ അവതരിപ്പിച്ച് വിജയം കൈവരിച്ച ശേഷം ഓണ്‍ലൈനായി വിപണനം ആരംഭിക്കുക്കുകയായിരുന്നു. 2020-ല്‍ തുടങ്ങിയ തയിമ ഫുഡ് പ്രോഡക്റ്റ്സ് https://www.imhoney.in/യിലൂടെ വളരെ എളുപ്പത്തില്‍ മാര്‍ക്കറ്റ് കീഴടക്കുകയായിരുന്നു. ഇന്ന് ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ തയിമ ഫുഡ് പ്രോഡക്റ്റ്സിന്റെ I’M HONEY യ്ക്ക് നല്ല ഡിമാന്റാണ്.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍, പൊള്ളലേറ്റാല്‍, ശരീരഭാരം കുറയ്ക്കാന്‍ തുടങ്ങി വ്യത്യസ്തമായ ആവശ്യങ്ങള്‍ വരുമ്പോള്‍ നാം തേനിനെ ഓര്‍ക്കാറുണ്ട്. ഇംഗ്ലീഷ് മരുന്നുകള്‍ മാര്‍ക്കറ്റ് കീഴടക്കുമ്പോഴും നാടന്‍ ഔഷധ ഗുണങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങളെ ഏറെ പ്രിയമായി കരുതുന്നവരും നമുക്കിടയിലുണ്ട്. പല തരത്തിലും രുചിയിലുമുള്ള തേന്‍ മുന്‍പും ഇന്നും ലഭ്യമാണ്. ഓരോ തരം തേനുകളും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനാല്‍ തന്നെ തേനിന്റെ പല വെറൈറ്റികളും തായ്മ ഫുഡ് പ്രോഡക്റ്റ്സ് പുറത്തിറക്കിയിട്ടുണ്ട്.
മള്‍ട്ടി ഫ്ലോറ ഹണി, സ്മാള്‍ ബീ ഹണി, വൈല്‍ഡ് ഹണി, സിദ്ര് ഹണി തുടങ്ങിയവയാണ് തയിമ ഫുഡ് പ്രോഡക്റ്റ്സിന്റെ വ്യത്യസ്തമായ തേനുകള്‍. തയിമ ഫുഡ് പ്രോഡക്റ്റ്സിന് ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ കാരണം ഏറ്റവും മികച്ച രീതിയില്‍ വളരെ കുറച്ച് ഉല്പന്നങ്ങള് വിപണനം നടത്തുന്നു എന്നതാണ്.
മായം കലര്‍ത്തിയും ആഴ്ചകള്‍ തോറും പുതിയതരം ഉല്പന്നങ്ങള് ഇറക്കുന്നതുമായ പല കമ്പനികള്‍ ഉണ്ടായിട്ടും ‘ഹണി’ എന്ന ഉല്പന്നം പോലെ തന്നെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി നില്‍ക്കുകയാണ് തയിമ ഫുഡ് പ്രോഡക്റ്റ്സും താഹിറിന്റെ ചിന്തകളും. പിക്സ് കോം കമ്പനിയില്‍ ഓപ്പറേഷന് മാനേജര്‍ ആയി ജോലി ചെയ്യുന്ന താഹിര്‍ വളരെ ആഗ്രഹത്തോടെയും താല്പര്യത്തോടെയാണ് തയിമഫുഡ് പ്രോഡക്റ്റ്സ് തുടങ്ങിയത്.
തയിമ ഫുഡ് പ്രോഡക്റ്റ്സ് ടേക്ക് ഓവര്‍ ചെയ്യാന്‍ പല കമ്പനികളും സമീപിച്ചെങ്കിലും ഉല്പന്നത്തിന് ക്വാളിറ്റി കുറയുമോ എന്ന കാരണത്താലാണ് താന്‍ പിന്നോട്ട് വലിഞ്ഞതെന്ന് പറയുമ്പോള്‍ തയിമ ഫുഡ് പ്രോഡക്റ്റ്സ് എന്ന കമ്പനിയുടെ പ്യൂരിറ്റിക്കും വളര്‍ച്ചയ്ക്കും താഹിര്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്നുവെന്ന് വ്യക്തമാകും.
അടുത്തുതന്നെ ഹണിയെ പോലെ തികച്ചും മികച്ച രീതിയിലുള്ള ഓയിലും താഹിറിന്റെ ബ്രാന്‍ഡിന്റെ പേരില്‍ ഇറങ്ങുന്നുണ്ട്.
ഗള്‍ഫില്‍ പോയാല്‍ തനിക്ക് കുറേ സമ്പാദിക്കാം എന്ന് ചിന്തിക്കുന്ന ഭൂരിഭാഗം ആളുകളും ഗള്‍ഫില്‍ എത്തിയാലോ….? ഒരുപക്ഷേ കൈയില്‍ പണം ഉണ്ടാകും. എന്നാല്‍ മനസ് സമാധാനമായിരിക്കുമോ? ബന്ധുക്കളെയും സുഹൃത്തുക്കളെയും വിട്ട് അന്യനാട്ടില്‍ പോയി നില്ക്കുമ്പോള് കിട്ടാത്ത എന്തോ അത്, സ്വന്തം ആഗ്രഹങ്ങള്‍ പിന്തുടര്ന്ന് സ്വന്തം നാട്ടില്‍ നിന്നാല്‍ സ്വന്തമാക്കാന്‍ പറ്റില്ലേ?
വ്യക്തമായ ലക്ഷ്യബോധം ഉണ്ടെങ്കില്‍ ഗള്‍ഫിലേതുപോലെ നാട്ടില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് തയിമ ഫുഡ് പ്രോഡക്റ്റ്സിലൂടെ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുന്ന താഹിര്‍. പുതുതായി ഒരു സംരംഭം തുടങ്ങാന്‍ കുന്നോളം പണത്തിന്റെ ആവശ്യം വരില്ലെന്നും ആഗ്രഹവും കൃത്യമായ പ്ലാനിംഗും മതിയെന്ന് താഹിര്‍ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ നമ്മെ ഓര്‍മപ്പെടുത്തുകയാണ്.