EntreprenuershipSuccess Story

മുന്നിലെത്താം ഡ്രീം ട്രീ ഡിജിറ്റല്‍ സൊല്യൂഷന്‍സിലൂടെ

ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ബിസിനസ്സ് പ്രമോഷന് ഉപയോഗിക്കാവുന്ന നിരവധി മാര്‍ഗങ്ങളും വികസിച്ചു. ഒരു ബിസിനസ്സിന്റെ കൂടുതല്‍ വളര്‍ച്ചയ്ക്കും അംഗീകാരത്തിനും ഇന്ന് സോഷ്യല്‍ മീഡിയയ്ക്കുള്ള സ്ഥാനം അത്രത്തോളം വലുതാണ്. നവമാധ്യമങ്ങളും ജനസമൂഹവുമായുള്ള ‘ഇന്ററാക്ടീവ് പവര്‍’ വിപുലമായ ഈ കാലഘട്ടത്തില്‍, വൈവിധ്യമാര്‍ന്ന മാര്‍ക്കറ്റിങ് സാധ്യതകള്‍ ഡിജിറ്റല്‍ പി ആര്‍ വര്‍ക്കുകളിലൂടെ പ്രയോജനപ്പെടുത്താം.

എന്നാല്‍ ഇതത്ര നിസാര കാര്യമല്ല, അനായാസം ആര്‍ക്കും ഈ ഫീല്‍ഡില്‍ പ്രതീക്ഷിച്ച ഫലം കണ്ടെത്താനുമാകില്ല. അതിനു വേണ്ടത് ഒരു പ്രൊഫഷണല്‍ ടീം തന്നെയാണ്. ഒരു ഡിജിറ്റല്‍ പി ആര്‍ സ്‌പെഷ്യലിസ്റ്റിന് ഏതൊരു ബിസിനസ്സിന്റെയും ഓണ്‍ലൈന്‍ സാന്നിധ്യം മെച്ചപ്പെടുത്താന്‍ കഴിയും. റിസള്‍ട്ട് അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ, കഴിഞ്ഞ മൂന്നു വര്‍ഷമായി ഡിജിറ്റല്‍ പി ആര്‍ രംഗത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഡ്രീം ട്രീ ഡിജിറ്റല്‍ സൊല്യൂഷന്‍സ് എല്‍എല്‍പി.

വളരെ കൃത്യമായ രീതിയില്‍ മുന്‍വിധി പ്രകാരം സമയനിഷ്ഠതയോടും അര്‍പ്പണബോധത്തോടും കൂടി തന്റെ ഉപഭോക്താക്കള്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിലും അധികമായി നേട്ടങ്ങള്‍ നല്‍കുന്നതിലാണ് ഡ്രീം ട്രീ ഡിജിറ്റല്‍ സൊല്യൂഷന്‍സിന്റെ മികവ്. ഒരു ബിസിനസ്സിന്റെ ആരംഭഘട്ടം മുതല്‍ നമുക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്നതാണ് ഡ്രീം ട്രീ ഡിജിറ്റല്‍ സൊല്യൂഷന്‍സ്. പ്രൊജക്ടുകളുമായി തങ്ങളെ സമീപിക്കുന്നവരില്‍ നിന്നും തെരഞ്ഞടുക്കപ്പെടുന്ന പ്രൊജക്ടുകള്‍ മാത്രം ഏറ്റെടുത്ത്, അതിനായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ ഡിജിറ്റല്‍ ഗ്രൂപ്പിന്റെ രീതി.

മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ബിസിനസ് ഗ്രൂപ്പ് സാന്‍ വി പോള്‍, ഫിലിപ്പ് ടി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് മുന്നോട്ടു കുതിക്കുന്നത്. ഈ മേഖലയില്‍ പ്രവൃത്തി പരിചയവും പ്രാവീണ്യവുമുള്ള ഒരു ടീമും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു വരുന്നു.
ഡിസൈനിങ്, റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസ്, മാര്‍ക്കറ്റിങ്, പിആര്‍ തുടങ്ങി ഒരു പ്രൊജക്ടിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തന മികവു പുലര്‍ത്തുന്നവരാണ് ഡ്രീം ട്രീ ഡിജിറ്റല്‍ സൊല്യൂഷന്‍സ്. സംരംഭക പ്രൊജക്ടുകളിലും ഇലക്ഷന്‍ വര്‍ക്കുകളിലും ധാരാളമായ പ്രവൃത്തി പരിചയവും, കഴിവും തെളിയിച്ചവരാണ് ഡ്രീം ട്രീ ഗ്രൂപ്പ്‌സ്.

ഒരു സംരംഭകന്റെ തുടക്കം മുതല്‍ ഒപ്പം നിന്ന്, ലോഗോ ഡിസൈനിംഗ് മുതല്‍ ആ കമ്പനിയുടെ ടാര്‍ഗറ്റ് എത്തുന്നതു വരെ, ഓരോ ഘട്ടത്തിലും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി, ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പഠിച്ച് അവിടെയും ആവശ്യമായ കണ്‍സള്‍ട്ടിങ് നടത്തി, സ്ഥാപനത്തെ കൂടുതല്‍ മികവുറ്റതാക്കാന്‍ ഡ്രീം ട്രീ ഡിജിറ്റല്‍ സൊല്യൂഷന്‍സ് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നു.

സംരംഭകരെയും സംരംഭ മേഖലയെയും അടുത്തറിഞ്ഞ് പുത്തന്‍ ട്രന്‍ഡുകള്‍ക്കൊപ്പം വ്യത്യസ്ത ആശയങ്ങള്‍ക്കും ഭാവനയ്ക്കും ഇടം നല്‍കുന്നുവെന്നതാണ് ഡിജിറ്റല്‍ പി ആര്‍ രംഗത്തെ ഇവരുടെ മികവ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button