EntreprenuershipSuccess Story

കെ വി എസ് കണ്‍സ്ട്രക്ഷന്‍; ഉരുക്കിന്റെ ബലമുള്ള ഉറപ്പ്

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ ബില്‍ഡിങ്ങുകളിലൂടെ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുകയാണ് കെ വി എസ് കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് സ്റ്റീല്‍ സ്ട്രക്ചര്‍ ബില്‍ഡേഴ്‌സ്. കെ വി ശശികുമാറിന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരിയില്‍ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന ഈ സ്ഥാപനം ഉരുക്കു ചട്ടക്കൂടില്‍ പണിത കെട്ടിടങ്ങള്‍ കേരളത്തിന്റെ എല്ലാ ജില്ലകളിലും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. 2002-ലാണ് സ്ഥാപനം ആരംഭിക്കുന്നതെങ്കിലും അതിനും വളരെ മുമ്പ് ഈ മേഖലയില്‍ സജീവമായിരുന്ന കെ വി ശശികുമാറിന്റെ അനുഭവപരിചയമാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്.

പരമ്പരാഗത രീതിയിലും നവീന സ്റ്റീല്‍ സ്ട്രക്ചര്‍ രീതിയിലും വിവിധ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ പൂര്‍ണമായും പണികഴിച്ചു നല്‍കുന്ന കെ വി എസ് കേരളത്തിന് പുറത്തും പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വീടുകള്‍, ഫ്ലാറ്റുകൾ, റിസോര്‍ട്ടുകള്‍, കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങുകള്‍, ഹട്ടുകള്‍, വില്ലകള്‍ എന്നിവയ്ക്ക് പുറമേ അത്യാധുനിക രീതിയിലുള്ള കണ്ടെയ്‌നര്‍ ഹൗസുകളും കെ വി എസ് നിര്‍മിച്ചു നല്‍കുന്നു. കേരളത്തില്‍ എവിടെയും പ്രോജക്ടുകള്‍ ഏറ്റെടുക്കുവാന്‍ കെ വി എസ് സന്നദ്ധമാണ്.

പശ്ചിമഘട്ടത്തോടു ചേര്‍ന്ന മലഞ്ചെരിവുകളില്‍ കേരളത്തില്‍ കണ്ടുവരുന്നതില്‍ നിന്നും തികച്ചും ഭിന്നമായ രീതിയില്‍ ഒരു റിസോര്‍ട്ട് നിര്‍മിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇന്ന് കെ വി ശശികുമാര്‍. ബാംഗ്ലൂര്‍ മുതല്‍ കോഴിക്കോട് വരെ വ്യാപിച്ചു കിടക്കുന്ന റിനോവേഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇതിലേക്ക് കടക്കുവാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

കൂടാതെ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് പുതുതായി കണ്‍സ്ട്രക്ഷന്‍ സാധനങ്ങള്‍ക്ക് വേണ്ടി ഒരു സൂപ്പര്‍മാര്‍ക്കറ്റും കെ വി എസ് ആരംഭിച്ചിട്ടുണ്ട്. കെട്ടിട നിര്‍മിതിയ്ക്ക് ആവശ്യമായ എല്ലാത്തരം അസംസ്‌കൃത വസ്തുക്കളും ഈ ബില്‍ഡിങ് മെറ്റീരിയല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരുമിച്ച് വാങ്ങാന്‍ സാധിക്കുന്നതാണ്. ആരംഭിച്ചു കുറച്ചു നാളുകള്‍ക്കുള്ളില്‍ സ്ഥാപനത്തിന് ലഭിച്ച സ്വീകാര്യത കൂടുതല്‍ ബ്രാഞ്ചുകളിലേക്ക് വളരുവാനും കെ വി എസിന് ആത്മവിശ്വാസം നല്‍കുന്നു.

MOB. No: 9656407742

HR : 9048585674
E-mail: sasikumar123kv@gmail.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button