CareerEntreprenuershipSuccess Story

നെയില്‍ ആര്‍ട്‌സില്‍ വിപ്ലവം തീര്‍ത്ത് ഡി ആര്‍ട്ടിസ്ട്രി

സൗന്ദര്യ സംരക്ഷണ രംഗത്ത് ദിവസേനയുളള്ള മാറ്റം ഇന്ന് വളരെ പ്രകടമാണ്. അടുത്ത കാലത്തായി ഈ മേഖലയിലുണ്ടായ മാറ്റം അതിശയിപ്പിക്കുന്നതാണ്. മുഖ സംരക്ഷണം, നയന സംരക്ഷണം തുടങ്ങിയവയ്ക്ക് നമ്മുടെ നാട്ടില്‍ വന്നിട്ടുള്ള എല്ലാ മാറ്റങ്ങളെയും സ്ത്രീകള്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. സൗന്ദര്യ സംരക്ഷണ മേഖലയില്‍ തന്നെ, ഇന്ന് ഏറെ പുതുമകളോടെ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ട്രെന്‍ഡാണ് നെയില്‍ ആര്‍ട്ടിസ്ട്രി.

നഖ സംരക്ഷണം എന്നത് ഏറെ പുതുമകളോടെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്താണ് ഡി ആര്‍ട്ടിസ്ട്രി എന്ന സ്ഥാപനം ശ്രദ്ധേയമാകുന്നത്. നെയില്‍ ആര്‍ട്ട്‌സ് എന്ന ട്രെന്‍ഡിന് പുറമേ, നഖ സംരക്ഷണവുമായി ബന്ധപ്പെട്ട നെയ്ല്‍ എക്സ്റ്റന്‍ഷന്‍, പെഡിക്യൂര്‍, മാനിക്യൂര്‍, രോഗബാധയേറ്റ നഖങ്ങളുടെ റിപ്പയറിംഗ് തുടങ്ങിയ സേവനങ്ങളും ഡി ആര്‍ട്ടിസ്ട്രിയില്‍ ലഭ്യമാണ്.

നെയ്ല്‍ ആര്‍ട്ടിസ്ട്രി എന്ന അഭിസംബോധനയെക്കാള്‍ നെയ്ല്‍ ക്ലിനിക് എന്ന പേരിലാണ് ഡി ആര്‍ട്ടിസ്ട്രി ഇന്ന് അറിയപ്പെടുന്നത്. കാരണം, നഖങ്ങള്‍ അണു, രോഗ ബാധകളേറ്റ് നഷ്ടപ്പെട്ടുവെന്ന് കരുതിയവര്‍ക്ക് അവ തിരികെ കിട്ടിയ ഉദാഹരണങ്ങള്‍ നിരവധിയാണ് ഡി ആര്‍ട്ടിസ്ട്രിയില്‍.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊവിഡ് മഹാമാരി താണ്ഡവമാടുന്ന സമയത്താണ് താര ദേവി എന്ന വീട്ടമ്മ ഡി ആര്‍ട്ടിസ്ട്രി എന്ന സ്ഥാപനം സ്ത്രീകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. സാധാരണ വീട്ടമ്മയായിരുന്ന താര, കുട്ടികളുടെ വിദ്യാഭ്യാസം ആരംഭിച്ചതോടെ വീട്ടില്‍ തനിച്ചായി. ആ വിരസതക്ക് ഒരു വിരാമമെന്നോണം അവര്‍ സൗന്ദര്യ സംരക്ഷണ രംഗത്തേക്ക് ചുവടുവയ്പു നടത്തി.

അങ്ങനെയാണ്, കേട്ടാല്‍ ചെറുതെന്ന് തോന്നിപ്പിക്കുന്ന, എന്നാല്‍ വിശാലമായ നെയില്‍ ആര്‍ട്ട് എന്ന മേഖലയെകുറിച്ച് താര അറിയുന്നത്. തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ തക്കതായ ഇടമാണ് നെയില്‍ ആര്‍ട്ട് എന്ന താരയുടെ തിരിച്ചറിവാണ് ഡി ആര്‍ട്ടിസ്ട്രി എന്ന നെയില്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് ആര്‍ട്ടിസ്ട്രിയുടെ അടിത്തറ.

താരയുടെ സ്വന്തമായ നെയില്‍ ഡിസൈന്‍സിന് പുറമെ, കസ്റ്റമേഴ്‌സ് ആവശ്യപ്പെടുന്ന തരത്തിലുള്ള ഡിസൈന്‍സും ഡി ആര്‍ട്ടിസ്ട്രിയില്‍ ലഭ്യമാണ്. റഷ്യ, ആംസ്റ്റര്‍ഡാം, ജര്‍മനി എന്നീ രാജ്യങ്ങളിലെ നെയ്ല്‍ ആര്‍ട്ട് സ്ട്രക്ച്ചറാണ് താര തന്റെ നെയില്‍ ക്ലിനിക്കില്‍ പ്രധാനമായും തന്റെ കസ്റ്റമേഴ്‌സിനായി പിന്തുടരുന്നത്. നഖങ്ങളുടെ സംരക്ഷണത്തിനായി പുത്തന്‍ മാര്‍ഗങ്ങള്‍ പരീക്ഷിക്കുകയും ആര്‍ട്ടിസ്ട്രിയും നെയില്‍ ട്രീറ്റ്‌മെന്റുകളെ കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന താര, ഈ മേഖലയില്‍ ഹോണററി ഡോക്ടറേറ്റ് എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.

നെയില്‍ ആര്‍ട്‌സിനായി സിനിമാ താരങ്ങള്‍, സെലിബ്രിറ്റികള്‍ ഡി ആര്‍ട്ടിസ്ട്രിയെ ആശ്രയിച്ച് തുടങ്ങിയതു മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ തോതിലുള്ള സ്വീകാര്യതയാണ് ഡി ആര്‍ട്ടിസ്ട്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വികൃതമായ നഖങ്ങള്‍, ഏതെങ്കിലും അപകടത്തിലോ, മറ്റെന്തെങ്കിലും കാരണത്താലോ കേടുപാടുകള്‍ സംഭവിച്ചതോ ആയ നഖങ്ങള്‍ കൃത്യമായ പരിചരണത്തിലൂടെയും ട്രീറ്റ്‌മെന്റിലൂടെയും ആകര്‍ഷതയുള്ളതാക്കുക എന്നതാണ് താര ദേവിയെന്ന സംരഭക ഡി ആര്‍ട്ടിസ്ട്രിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംസ്ഥാന, ദേശീയ തലത്തില്‍ മികച്ച സംരംഭകയ്ക്കുള്ള പത്ത് ആവാര്‍ഡുകള്‍ താര സ്വന്തമാക്കിയിട്ടുണ്ട്. രാജ്യന്തര തലത്തില്‍ നല്കുന്ന ഇന്‍സ്പിറേഷണല്‍ വുമണ്‍ അവാര്‍ഡ്, മേക്കിംഗ് ഇന്‍ഡ്യ എമേര്‍ജിംഗ് ലീഡര്‍ അവാര്‍ഡ്, ഹ്യുമാനിറ്റേറിയന്‍ എക്‌സലന്‍സ് അവാര്‍ഡ്, ഗ്ലോബല്‍ ചോയ്‌സ് എക്‌സലന്‍സ് അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ബ്രില്യന്‍സ് അവാര്‍ഡ്, ദുബായില്‍ വച്ചു നടന്ന ഇന്ത്യന്‍ ബ്യൂട്ടി അസോസിയേഷന്‍ നല്‍കിയ ഇന്റര്‍നാഷണല്‍ അവാര്‍ഡ് തുടങ്ങിയവയെല്ലാം താരയെ തേടിയെത്തിയ ബഹുമതികളാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button