EntreprenuershipSpecial Story

മിന്നും ചര്‍മം എന്നെന്നും ഹേര്‍മോസ ബ്യൂട്ടി സലൂണിനൊപ്പം

എന്നൊന്നും സുന്ദരിയാവണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. സൗന്ദര്യക്കൂട്ടുകള്‍ പതിവായി ഉപയോഗിച്ചാല്‍ ആരും കൊതിക്കും ചര്‍മഭംഗി എളുപ്പത്തില്‍ സ്വന്തമാക്കുകയും ചെയ്യാം. സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കുസരിച്ച് മാറ്റങ്ങള്‍ വരുത്തി, കാലത്തിനൊത്ത് മുന്നേറിയാലേ ബ്യൂട്ടീഷ്യന്‍ ഫീല്‍ഡിലും മറ്റേതു മേഖലയെപ്പോലെയും പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. സലൂണ്‍ മേഖലയില്‍ തന്റേതായ ഒരിടം സൃഷ്ടിച്ച് അവിടെ വിജയങ്ങള്‍ നേടുന്ന ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ കൂടിയായ റിയാന്‍ഷ് രാകേഷ്, തന്റെ സംരംഭത്തെക്കുറിച്ചും സംരംഭ വഴികളെയും കുറിച്ച് സക്‌സസ് കേരളയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് :

തികച്ചും വ്യത്യസ്തങ്ങളായ രണ്ടു പ്രവര്‍ത്തനമേഖലകള്‍ … സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്ങില്‍ നിന്നും ബ്യൂട്ടീഷ്യന്‍ മേഖലയിലേക്ക് എത്തപ്പെടാനുള്ള കാരണം?
സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ഒരാള്‍ എന്ന നിലയ്ക്ക് ഞാന്‍ ജോലിയില്‍ തൃപ്തയായിന്നു. എങ്കിലും തിരക്കേറിയ ജീവിതത്തില്‍ പലതും നഷ്ടപ്പെട്ടു പോകുന്ന പോലൊരു തോന്നല്‍. പ്രത്യേകിച്ചും കുടുംബം, കുട്ടികള്‍… അവരോടൊപ്പം നിന്നുകൊണ്ട് എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹവും പിന്നെ പഠന കാലം മുതല്‍ ഒരു പാഷനായി മനസില്‍ കൊണ്ടു നടന്ന ബ്യൂട്ടീഷ്യന്‍ ഫീല്‍ഡില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും എന്നെ ഈ ഒരു സംരംഭം എന്നതിലേക്ക് നയിച്ചു. കുടുംബവും ജോലിയും ഇപ്പോള്‍ ഒരുപോലെ കൊണ്ടുപോകാന്‍ കഴിയുന്നു.

മലയാളികളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് ബ്യൂട്ടീഷ്യന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ താങ്കള്‍ക്ക് കഴിയുന്നുണ്ടോ?
സൗന്ദര്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ ഞാന്‍ ആ കാര്യങ്ങളിലെല്ലാം അപ്‌ഡേറ്റ് ആകാറുണ്ട്. പണ്ടൊക്കെ ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് വളരെ നാണക്കേടായി കരുതിയിരുന്ന ആളുകള്‍ ഇപ്പോള്‍ എല്ലാ മാസവും ബ്യൂട്ടി പാര്‌ലറുകളെ ആശ്രയിക്കുന്നുണ്ട്. ഇപ്പോള്‍ ചര്‍മത്തിന്റെ സംരക്ഷണത്തെ കുറിച്ചു എല്ലാപേരിലും ഒരു അവബോധം വന്നു തുടങ്ങിയിട്ടുണ്ട്. കൂടാതെ സ്ത്രീകളെ പോലെ തന്നെ പുരുഷന്‍മാരും ഇപ്പോള്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
സൗന്ദര്യമെന്നതിനപ്പുറം നമ്മുടെ ശരീരത്തിലെ അവയവമാണു ചര്‍മം എന്നത്. അതിനെ സംരക്ഷിച്ചു കൊണ്ടുള്ള മേക്കപ്പ് നമ്മുടെ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഓരോരുത്തരുടെയും ചര്‍മത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ബ്യൂട്ടീഷന്‍ വര്‍ക്കുകളാണ് നമ്മള്‍ ചെയ്തുവരുന്നതും. കസ്റ്റമേഴ്സുമായി നല്ല രീതിയിലുള്ള ആശയവിനിമയവും ഇതില്‍ പ്രധാനമാണ്.

ഉപയോഗിക്കുന്ന പ്രൊഡക്ടുകളെ കുറിച്ച് മനസിലാക്കിക്കൊടുക്കുന്നതോടൊപ്പം ഓരോരുത്തരുടെ ചര്‍മത്തെ കുറിച്ചും വ്യക്തമായി പഠിക്കാറുമുണ്ട്. ഇപ്പോള്‍ കസ്റ്റമേഴ്‌സിന് പാര്‍ലര്‍ സര്‍വീസ് കഴിഞ്ഞു അതിനൊപ്പം തന്നെ ഹോംകെയര്‍ സര്‍വീസും കൊടുക്കുന്നുണ്ട്. കൂടാതെ കൃത്യമായ അപ്‌ഡേഷന്‍ ചെയ്യുന്നതിലൂടെ കസ്റ്റമേഴ്‌സിന് അവരുടെ ചര്‍മത്തില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നല്ലൊരു റിസള്‍ട്ട് കൊടുക്കുവാനും നമുക്കു സാധിക്കുന്നു. കൂടുതലും എക്‌സ്പീരിയന്‍സ് ചെയ്ത കസ്റ്റമേഴ്‌സാണ് സലൂണ്‍ സര്‍വീസിനായി എവിടെ എത്താറുള്ളതും. അത് എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തരുന്നുണ്ട്.

സലൂണ്‍ രംഗത്തെ ഹെര്‍മോസയുടെ പ്രവര്‍ത്തനത്തെക്കുറിച്ച്?
സൗന്ദര്യത്തെ കുറിച്ചു എല്ലാവരും വളരെയധികം ബോധവാന്മാരാണ്, ഇന്നത്തെ കാലത്തു പ്രത്യേകിച്ചും. ചര്‍മ സംരക്ഷണം ശരീര സംരക്ഷണം പോലെ തന്നെ പ്രധാനവുമാണ്. അതുകൊണ്ടു തന്നെ കസ്റ്റമേഴ്‌സിന് വെറുതെ ഒരു സര്‍വീസ് നല്‍കുകയല്ല നമ്മള്‍ ചെയ്യുന്നതും. നമ്മുടെ സര്‍വീസിനായി എത്തുന്ന ഓരോരുത്തരുടെയും ആവശ്യങ്ങള്‍ മനസിലാക്കി അത് ഹെയര്‍ റിലേറ്റഡ് ആയാലും സ്‌കിന്‍ സംബന്ധിച്ചായാലും അതിനെക്കുറിച്ചു മനസിലാക്കിയ ശേഷമാണു ട്രീറ്റ്‌മെന്റ്ആരംഭിക്കുന്നതും. അതുകൊണ്ടു തന്നെ നല്ല റിസള്‍ട്ട് കൊടുക്കുവാനും സാധിക്കുന്നു.

പ്രായഭേദമെന്യേ എല്ലാവരും ഒരു പോലെ ആശ്രയിക്കുന്ന ഫീല്‍ഡായി ഇതു മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ പ്രായമേറിയവര്‍ മുതല്‍ കുട്ടികള്‍ വരെ ഇപ്പോള്‍ ഞങ്ങളുടെ കസ്റ്റമേഴ്‌സ് ആയിട്ടുണ്ട്. പ്രായം കുറക്കുന്ന സൗന്ദര്യബോധം എന്ന ആശയം എല്ലാവരും ഈ കാലഘട്ടത്തില്‍ വേണ്ട പോലെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഏതു തരം കസ്റ്റമര്‍ ആയാലും അവര്‍ക്കു യോജിക്കുന്ന തരത്തില്‍ എല്ലാ സേവനങ്ങളും ഞങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
കൂടുതല്‍ പേരിലേയ്ക്കു നമ്മുടെ സേവനം എത്തിക്കുക എന്നതാണ് നമ്മുടെ അടുത്ത ലക്ഷ്യം. അതിനായി മറ്റു സ്ഥലങ്ങളിലേക്ക് കൂടി നമ്മുടെ സേവനം വ്യാപിപ്പിക്കാന്‍ ഉണ്ട്. ഭര്‍ത്താവ് രാകേഷും മക്കളായ ഋഷിക രാകേഷും റയാന്‍ രാകേഷും കഴിയുന്നവിധം എന്നെ പിന്തുണയ്ക്കാറുണ്ട്. മകള്‍ 9 ലും മകന്‍ 5 ലും പഠിക്കുന്നു.

മകള്‍ ഫിലിം ഫീല്‍ഡിലും മോഡലിങിലും അത്യാവശ്യം അവളുടെ കഴിവുകള്‍ പ്രകടമാക്കുന്നുണ്ട്. രണ്ടുപേര്‍ക്കും പഠനത്തില്‍ കവിഞ്ഞ കലാബോധം ഉള്ളതുകൊണ്ട് ജോലിയോടൊപ്പം എനിക്ക് അവരെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നുണ്ട്. അതു തന്നെ എന്റെ വലിയ സന്തോഷമാണ്. കൂടാതെ എന്നെ പിന്തുണയ്ക്കുന്ന എന്റെ അമ്മ ഉള്‍പ്പെടെയുള്ള എന്റെ മറ്റു കുടുംബാംഗങ്ങള്‍, പിന്നെ എന്റെ സ്റ്റാഫുകള്‍ ഇവരെല്ലാം എനിക്ക് തരുന്ന പ്രോത്സാഹനം തന്നെയാണ് എന്റെ വിജയത്തിന് പിന്നിലും.

ഏതു മേഖല തിരഞ്ഞെടുത്താലും അതിനെ കുറിച്ച് വേണ്ട രീതിയില്‍ പഠിച്ച ശേഷം മാത്രം അതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. കാലഘട്ടങ്ങള്‍ മാറുന്നതിന് അനുസരിച്ചു ട്രെന്‍ഡിലും മാറ്റങ്ങള്‍ വരുന്നുണ്ട്. അത് മനസിലാക്കി പ്രവര്‍ത്തിക്കുവാനും മുന്നേറുവാനും ശ്രമിക്കുക. പ്രവൃത്തികളില്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്താന്‍ ശ്രമിക്കുക. ഒരു കാര്യം പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയമല്ല പ്രധാനം, ജോലിയിലെ ‘പെര്‍ഫെക്ഷന്‍’ ആണ് നോക്കേണ്ടതും. അങ്ങനെയായാല്‍, കസ്റ്റമേഴ്‌സ് നിങ്ങളെ തേടിയെത്തും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button