News Desk

ഓഹരി വിപണിയില്‍നിന്ന് മൂന്ന് മാസത്തിനിടെ എല്‍ഐസിക്ക് 10,000 കോടി രൂപ ലാഭം

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഓഹരി വിപണിയില്‍നിന്ന് മൂന്ന് മാസത്തിനിടെ ലാഭമെടുത്തത് 10,000 കോടി രൂപ. ഏപ്രില്‍-ജൂണ്‍ കാലയളവിലാണ് ഇത്രയും തുക ഓഹരികളില്‍നിന്ന് ലാഭമെടുത്തത്. ഇതിനായി 20,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.

ജൂണില്‍ അവസാനിച്ച ഓഹരി വിപണി ആറുശതമാനത്തിലധികം ഉയര്‍ന്നപ്പോഴാണ് എല്‍ഐസി ലാഭമെടുത്തത്. 2020 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 7,000 കോടി രൂപയും ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 15,000 കോടി രൂപയുമാണ് മൂലധന വിപണിയില്‍നിന്ന് എല്‍ഐസി ലാഭമെടുത്തത്.

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി രാജ്യത്ത് ഓഹരി വിപണിയില്‍ നിക്ഷേപംനടത്തുന്ന വന്‍കിട സ്ഥാപനങ്ങളിലൊന്നാണ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 94,000 കോടി രൂപയാണ് വിപണിയില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം എട്ട് ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ഓഹരികളിലെ മൊത്തം നിക്ഷേപം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button