Special StorySuccess Story

മനസ്സിനിണങ്ങിയ വസ്ത്രങ്ങള്‍ക്ക് കൈവിരുതിനാല്‍ നിറവേകുന്ന ആപ്പിള്‍സ് ഫാബ് കൗച്ചര്‍

മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് മനുഷ്യര്‍. മാറ്റങ്ങള്‍ പലവിധമാണ്. വസ്ത്രം, ആഭരണം, ഭക്ഷണം… അങ്ങനെ മനുഷ്യന് അത്യന്താപേക്ഷിതമായ എല്ലാ വസ്തുവിലും മാറ്റം സംഭവിക്കാറുണ്ട്. അതില്‍ മനുഷ്യന്‍ പ്രാധാന്യം നല്‍കുന്നതില്‍ ഒന്നാണ് വസ്ത്രം. മനസിനിണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കാനാണ് ഏവര്‍ക്കും താല്പര്യം. അത്തരത്തില്‍ വസ്ത്ര വിപണന മേഖലയില്‍ നൂതന ആശയങ്ങളിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന ‘ആപ്പിള്‍സ് ഫാബ് കൗച്ചര്‍’ എന്ന ഡിസൈനിങ് സ്റ്റുഡിയോയുടെ വിജയവഴിയിലൂടെ ഒന്ന് സഞ്ചരിക്കാം.

ആറ് വര്‍ഷമായി മലയാളികളുടെ മനം കവര്‍ന്ന വസ്ത്രങ്ങളുടെ വിപുലമായ ഡിസൈനുകള്‍ നെയ്ത് കൊടുക്കുകയാണ് ആപ്പിള്‍സ് ഫാബിലൂടെ ഗ്രീഷ്മ എന്ന വനിതാ സംരംഭക. ഒരു റീസെല്ലര്‍ ആയി സംരംഭക രംഗത്തേക്ക് എത്തിയ ഗ്രീഷ്മ ഒത്തിരി പ്രതിസന്ധികളെ മറികടന്നാണ് സ്വന്തമായി ഒരു ബ്രാന്‍ഡ് രൂപീകരിച്ചത്. കുട്ടികാലം മുതല്‍ സ്റ്റിച്ചിങ്ങിനോടുള്ള പാഷനാണ് ഈ മേഖലയിലേക്ക് എത്തിച്ചതെന്ന് ഗ്രീഷ്മ പറയുന്നു.

സഹോദരിയായ അഭിരാമിയോടൊപ്പം ചേര്‍ന്ന് തിരുവനന്തപുരം വട്ടപ്പാറയില്‍ ‘ഫാഷന്‍ ഫെസ്റ്റ്’ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. എറണാകുളത്താണ് ആപ്പിള്‍ ഫാബിന്റെ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ബ്രൈഡല്‍ ലെഹങ്ക, പാര്‍ട്ടി വെയര്‍ കുര്‍ത്തീസ്, ഡെയിലി വെയേഴ്‌സ് അങ്ങനെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ എല്ലാതരം ഡ്രസ്സുകളും ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി, ഡിസൈന്‍ ചെയ്ത് കൊടുക്കുന്നുണ്ടെന്ന് ഗ്രീഷ്മ പറയുന്നു.

കസ്റ്റമേഴ്‌സിന്റെ ആവശ്യാനുസരണമാണ് ഓരോ ഡ്രസ്സും ഡിസൈന്‍ ചെയ്ത് കൊടുക്കുന്നത്. എല്ലാ ഡിസൈനിലും ഹാന്‍ഡ് വര്‍ക്ക് ആണ് ചെയ്യുന്നത്. ഇതാണ് ആപ്പിള്‍സ് ഫാബിന്റെ പ്രത്യേകത. പ്രീ ബുക്കിങ്ങിലൂടെയും കസ്റ്റമേഴ്‌സിന് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് കൊടുക്കുന്നുണ്ട്. അത് കൂടാതെ ആപ്പിള്‍ ഫാബില്‍ എമര്‍ജന്‍സി ഡിസ്പാച്ചിങ്ങും ചെയ്യുന്നുണ്ട്.

ബി.കോം ബിരുദധാരിയായ ഗ്രീഷ്മയെ അമ്മ കുമാരിയാണ് ഈ മേഖലയിലേക്ക് എത്താനുള്ള എല്ലാ കടമ്പകളും മറികടക്കാന്‍ സഹായിച്ചത്. അമ്മ ഒത്തിരി കഷ്ടപ്പെട്ടാണ് ഡിസൈനിങ് പഠനത്തിനുള്ള വഴി ഗ്രീഷ്മയ്ക്ക് ഒരുക്കി നല്കിയത്. അമ്മയുടെ ആ പിന്തുണ ഒന്ന് കൊണ്ടു മാത്രമാണ് തനിക്ക് ഇത് വരെ എത്താന്‍ സാധിച്ചതെന്ന് ഗ്രീഷ്മ പറയുന്നു.

ഒരു വരുമാനം എന്നതിലുപരി, ആഗ്രഹിച്ച മേഖലയില്‍ ജോലി ചെയ്ത് സന്തോഷം കണ്ടെത്തണം എന്നതായിരുന്നു ലക്ഷ്യം. കൂടാതെ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ മറ്റൊരാള്‍ ധരിച്ചു കാണുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി വാക്കുകള്‍ക്ക് അതീതമാണെന്നും ഗ്രീഷ്മ പറയുന്നു.

Contact Number: 7034188594
https://www.instagram.com/g.r.e.e.s.h.m.a_s/

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button