Success Story

നാട്ടിലെ കേക്കിന്റെ രുചിയ്ക്ക് അബുദാബിയില്‍വിളനിലമൊരുക്കിയ സംരംഭക

“Love is like a good cake;
you never know when it’s
coming but you’d better
eat it when it does! “

മകളുടെ ജന്മദിനത്തിന് കേക്ക് ഓര്‍ഡര്‍ ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങള്‍ തുറന്നാല്‍ ആദ്യം നോക്കുന്നത് ഹോംമെയ്ഡ് കേക്ക് നിര്‍മിക്കുന്നവരുടെ പട്ടികയായിരുന്നു. വീട്ടമ്മമാര്‍ക്ക് വളരെ എളുപ്പത്തില്‍ സ്വന്തമായി ഒരു വരുമാനം കണ്ടെത്താന്‍ കഴിയുന്ന മേഖലയായി കേക്ക് നിര്‍മാണം മാറിയതോടെ വിജയവഴിയില്‍ എത്തിയ നിരവധി സംരംഭകരെ ഈ മേഖലയില്‍ കാണാന്‍ കഴിയും. തിരച്ചിലിനൊടുവില്‍ ഞാന്‍ എത്തി നിന്ന പ്രൊഫൈല്‍ കണ്ണൂര്‍ സ്വദേശിനിയായ റസ്‌നി മുഹാദിന്റേതിലാണ്. മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്ത ഡിസൈന്‍, ഫ്‌ളേവര്‍ എന്നിവയാണ് റസ്‌നിയുടെ കേക്കിലേക്ക് എന്നെ ആകര്‍ഷിച്ച പ്രധാന ഘടകം. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേക്ക് നിര്‍മാണ മേഖലയിലെ സജീവസാന്നിധ്യമായ റസ്‌നിയുടെ വിജയവഴി പരിചയപ്പെടാം…

കുക്കിങ്ങിനോട് ഏറെ താല്പര്യമുണ്ടായിരുന്ന റസ്‌നി തന്റെ കരിയറും പാഷനും ഒന്നാണെന്ന് മനസ്സിലാക്കിയതോടെയാണ് പൂര്‍ണമായും കേക്ക് നിര്‍മാണത്തിലേക്ക് മാറിയത്. വിദേശത്ത് സ്ഥിരതാമസമാക്കിയ റസ്‌നി കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി അബുദാബിയില്‍ ഹോം മെയ്ഡ് കേക്കുകള്‍ നിര്‍മിച്ചു നല്‍കുന്നു. കേക്കിന്റെ എല്ലാ വെറൈറ്റികളും ‘കേക്ക്‌ലിഷ്യസ് ബൈ റാസി’ എന്ന ബ്രാന്‍ഡില്‍ ലഭ്യമാണ്. ഹോംമെയ്ഡ് കേക്ക്, കുക്കീസ്, മാക്രോണ്‍ എന്നിവ അവയില്‍ ചിലതുമാത്രം. ഇവയ്ക്ക് പുറമെ റസ്‌നി തയാറാക്കുന്ന ബ്രൗണിസിന് ആവശ്യക്കാര്‍ ഏറെയാണ്.

ഏറെ നാളായി മനസ്സില്‍ ഉണ്ടായിരുന്ന പാഷനാണ് കേക്ക്‌ലിഷ്യസ് ബൈ റാസി എന്ന സംരംഭത്തിലൂടെ ഈ സംരംഭക ജീവന്‍ നല്‍കിയത്. പരിമിതമായ സാഹചര്യങ്ങളില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടുകൊണ്ടാണ് കേക്ക് ബേക്കിങ്ങിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. തുടക്കത്തില്‍ നിര്‍മിച്ച കേക്കുകള്‍ക്ക് മറ്റുള്ളവര്‍ നല്ല അഭിപ്രായം പറഞ്ഞപ്പോള്‍, ആ പിന്തുണയുടെ പിന്‍ബലത്തിലാണ് ഈ സംരംഭക ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറായത്.

കസ്റ്റമൈസ്ഡ് തീം കേക്കുകളാണ് പ്രധാനമായി ഇവര്‍ നിര്‍മിച്ചു നല്‍കുന്നത്. ഈ സംരംഭക നിര്‍മിക്കുന്ന ചോക്ലേറ്റ്, പിസ്താ, മാംഗോ, ടെന്‍ഡര്‍ കോക്കനറ്റ് ഫ്‌ളേവറുകളിലുള്ള കേക്കുകള്‍ക്ക് എന്നും ആവശ്യക്കാര്‍ ഏറെയാണ്. അബുദാബിയില്‍ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി വിജയങ്ങള്‍ കരസ്ഥമാക്കിയ റസ്‌നി തന്റെ ബിസിനസിന്റെ അടുത്ത ചുവടെന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് കേക്ക് നിര്‍മാണത്തിന്റെ ക്ലാസുകള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
RAZNI MUHAD
Phone Number: +971508434305

https://www.instagram.com/cakelicious_by_rm/
https://www.facebook.com/cakeliciousbyrm

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button