Success Story

വീടൊരുക്കാം Giza Homes and Infrastructure Pvt Limited നൊപ്പം; കുറഞ്ഞചിലവില്‍ ഉറപ്പുള്ള ഭവനം

ലോകം മുഴുവന്‍ കറങ്ങി നടന്നാലും എവിടെയൊക്കെ താമസിച്ചാലും സ്വന്തം വീട്ടിലേക്ക് മടങ്ങി വരുന്ന സുഖം അത് വേറെ തന്നെയാണ്. അത്രയും സുരക്ഷിതത്വവും സമാധാനവുമുള്ള സ്ഥലം ലോകത്തെവിടെയും കിട്ടില്ല. സ്വന്തം വീട്, സ്വപ്‌നഭവനം ഇതൊക്കെ നമ്മളെ സംബന്ധിച്ചിടത്തോളം വളരെ മൂല്യമുള്ള കാര്യങ്ങളാണ്.

വലുതായാലും ചെറുതായാലും സ്വന്തമായൊരു വീട് പലര്‍ക്കും പല വര്‍ഷങ്ങളുടെ പ്രയത്‌നഫലമാണ്. അത്രയും സന്തോഷത്തോടെയും സമാധാനത്തോടെയും ഒരു വീട്ടില്‍ താമസിക്കണമെങ്കില്‍ ആ വീട് അത്രയും സുരക്ഷിതത്വത്തോടെ നിര്‍മ്മിക്കുന്നത് ആയിരിക്കണം. ഇത്തരത്തില്‍, മികച്ച ഗുണമേന്മയോടുകൂടി നാം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ സ്വപ്‌നഭവനം യാതൊരു ബുദ്ധിമുട്ടും കഷ്ടപ്പാടും കൂടാതെ പൂര്‍ത്തീകരിക്കാം; Giza Homes and Infrastructure Pvt Limitedനൊപ്പം.

വീട് നിര്‍മാണം എപ്പോഴും അതീവ ശ്രദ്ധയും കരുതലും ഒക്കെ നന്നായി ആവശ്യമുള്ള ഒരു പ്രക്രിയയാണ്. വര്‍ഷങ്ങളോളം ഒരു കേടുപാടും കൂടാതെ നിലനില്‍ക്കണം, തലമുറകള്‍ മാറി മാറി ജീവിക്കണം… അതുകൊണ്ടുതന്നെ വളരെ ആശങ്കകള്‍ നിറഞ്ഞ ഒരു സമയം കൂടിയാണ് വീടുനിര്‍മാണത്തിന്റെ ഘട്ടം. എന്നാല്‍ ഇതിനൊക്കെ പരിഹാരമായി മാറുകയാണ് Giza Homes and Infrastructure Pvt Limited.

വളരെ കുറച്ച് കാലം കൊണ്ട് തന്നെ കെട്ടിട നിര്‍മാണ മേഖലയില്‍ തനതായ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞ ഒരു സംരംഭമാണ് എറണാകുളം ആലുവയിലുള്ള Giza Homes. ഗുണമേന്മയുള്ള നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട് കുറഞ്ഞ ചിലവില്‍ കെട്ടിടം നിര്‍മിക്കുന്നതിന് ഇവര്‍ മുന്‍തൂക്കം നല്‍കുന്നു. 2018- ലാണ് Giza Homes and Infrastructure Pvt Limited എന്ന പേരില്‍ അശ്വിന്‍ കെ ദാസും സുഹൃത്ത് ബേസില്‍ കെ പൗലോസും ചേര്‍ന്ന് കമ്പനി രൂപീകരിക്കുന്നത്.

2016 മുതല്‍ തന്നെ കണ്‍സ്ട്രക്ഷന്‍ മേഖലയിലും ആര്‍ക്കിടെക്ചര്‍ മേഖലയിലും ഇന്റീരിയര്‍ ഡിസൈന്‍ മേഖലകളിലും ഇവര്‍ വളരെ സജീവമായിരുന്നു.
തങ്ങളെ സമീപിക്കുന്നവരുടെ സ്വപ്‌നം തങ്ങളുടെയും സ്വപ്‌നമായി കണ്ടാണ് ഇവര്‍ ഓരോ നിര്‍മാണ പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നത്. സിവില്‍ എന്‍ജിനീയറായ അശ്വിന്‍ ദാസിന്റെ സ്വപ്‌നമായ ഈ സംരംഭത്തിന്റെ വര്‍ക്കിംഗ് പാര്‍ട്ണര്‍ ആര്‍ക്കിടെക്റ്റായ ഭാര്യയാണ്. ബില്‍ഡിങ് കണ്‍സ്ട്രക്ഷനോടൊപ്പം ഇന്റീരിയര്‍ ഡിസൈനിങും ഇവര്‍ കൈകാര്യം ചെയ്യുന്നു.

കമ്പനിയുടെ മാര്‍ക്കറ്റിങ് മാനേജറും അഡ്മിനിസ്‌ട്രേറ്റീവ് ഹെഡുമായ സുഹൃത്ത് ബേസില്‍ പൗലോസിന്റേ പിന്തുണയാണ് സംരംഭം തുടങ്ങാന്‍ അശ്വിനെ പ്രേരിപ്പിച്ചത്. എയര്‍ ഇന്ത്യയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ സംഭവിച്ച ആക്‌സിഡന്റിനെ തുടര്‍ന്ന് പാരലൈസ്ഡ് ആയ ഇദ്ദേഹത്തിന്റെ ചുറുചുറുക്കും തോല്‍ക്കാത്ത മനസ്സും തന്നെയാണ് അദ്ദേഹത്തെ ഇവിടം വരെ എത്തിച്ചത്.

തങ്ങളുടെ ഓരോ വര്‍ക്കും വളരെ ചിലവു ചുരുക്കി പൂര്‍ത്തിയാക്കുന്നതില്‍ ഇവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നു. തങ്ങളുടെ കെട്ടിടങ്ങള്‍ പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ ആയിരിക്കണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് തന്നെ നിര്‍മാണവേളയില്‍ ഓരോ കെട്ടിടങ്ങളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാറുണ്ട്. 25 വര്‍ഷത്തേക്ക് കറണ്ട് ബില്ലിനെ കുറിച്ച് ആശങ്ക വേണ്ട എന്ന ഒരു ഉറപ്പാണ് തങ്ങളുടെ ക്ലെയ്ന്റുകള്‍ക്ക് ഇവര്‍ നല്‍കുന്നത്. ഗവണ്‍മെന്റ് പദ്ധതിയോടുകൂടി നിര്‍മിക്കുന്ന ഇത്തരം സോളാര്‍പാനലുകള്‍ കെട്ടിടങ്ങളിലെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുന്നു.

കുറഞ്ഞ സമയത്തിനുള്ളില്‍ വീട് പൂര്‍ത്തിയാക്കുന്നു എന്നതും ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ വീട് പൂര്‍ത്തിയാക്കുന്നു എന്നതും ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. 2000 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകള്‍ 6 മാസത്തിനുള്ളില്‍ ഇവര്‍ പൂര്‍ത്തീകരിച്ചു നല്കുന്നു. സ്വന്തമായി ഒരു വീടു നിര്‍മിച്ചപ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തന്നെയാണ് മറ്റുള്ളവരെ സ്വന്തം വീട് വയ്ക്കുന്നതില്‍ സഹായിക്കുക എന്ന ആശയത്തിലേക്ക് അശ്വിനെ എത്തിച്ചത്.

തന്റെ വീട് നിര്‍മാണത്തില്‍ നേരിട്ട അമിത ചിലവും നിര്‍മാണ വസ്തുതകളുടെ ഗുണമേന്മ ഇല്ലായ്മയും കോണ്‍ട്രാക്ടറില്‍ നിന്ന് നേരിട്ട പ്രശ്‌നങ്ങളും ചെറുതായല്ല അശ്വിനെ വലച്ചത്. വീട് നിര്‍മാണത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികള്‍, മറ്റൊരാള്‍ക്കും സംഭവിക്കരുത് എന്ന ചിന്തയാണ് Giza Homes and Infrastructure Pvt Limited ന്റെ തുടക്കത്തിനു കാരണം.

സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് നേടിയശേഷം PMK എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യവേയാണ് സ്വന്തമായി കമ്പനി തുടങ്ങുക എന്ന ആശയത്തിലേക്ക് അശ്വിന്‍ എത്തിയത്. ലാഭത്തില്‍ അല്ല, ‘ക്വാളിറ്റി’യില്‍ ശ്രദ്ധ ഊന്നിയാണ് ഒരു സംരംഭം മുന്നോട്ട് പോകേണ്ടതെന്ന് അശ്വിന്‍ സ്വന്തം കമ്പനിയിലൂടെ നമുക്ക് കാണിച്ചു തരുന്നു.

കെട്ടിട നിര്‍മാണത്തോടൊപ്പം തന്നെ നിര്‍മാണ വസ്തുക്കള്‍ വിതരണം ചെയ്യുന്ന ഒരു ഓണ്‍ലൈന്‍ സംവിധാനം തുടങ്ങുന്നതിന് ഇവര്‍ തയ്യാറെടുക്കുന്നുണ്ട്. അതോടൊപ്പം, ഓണ്‍ലൈന്‍ ആപ്പിലൂടെ പ്ലാന്‍ പെര്‍മിറ്റ് ചെയ്തു നല്‍കുന്ന സംവിധാനത്തിലേക്കും Giza Homes and Infrastructure Pvt Limited ചുവടുവയ്പ് നടത്തുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button