EntreprenuershipSuccess Story

കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട പ്രൊഫഷനല്ല, പാഷനെ ജീവന്റെ പാതിയാക്കിയ സംരംഭക 

”ആരംഭിക്കാന്‍ മതിയായ ധൈര്യവും പൂര്‍ത്തിയാക്കാന്‍ മതിയായ ഹൃദയവും ഉള്ളവര്‍ക്ക് അസാധ്യം എന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും സാധ്യമാക്കാന്‍ കഴിയും….!” വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് ഒട്ടും താല്പര്യമില്ലാത്ത ഒരു കോഴ്‌സ് പഠിക്കുക, ആ മേഖലയില്‍ തന്നെ തുടര്‍ന്ന് ജോലി ചെയ്യുവാന്‍ നിന്നു കൊടുക്കുക. പതിവായി കണ്ടുവരുന്ന ഈയൊരു ട്രാക്കില്‍ നിന്ന് മാറി ചിന്തിക്കുവാന്‍ ധൈര്യവും അതിന്റെ പൂര്‍ത്തീകരണത്തിന് പാഷനോട് അതിയായ സ്‌നേഹം നിറച്ച ഒരു ഹൃദയവും ഉണ്ടായിരുന്നതാണ് സ്മിത എന്ന സംരംഭകയെ ‘സ്മിത ആല്‍ബി’ എന്ന സ്ഥാപനത്തിലൂടെ കേരളത്തിലെ അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാക്കി മാറ്റിയത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി ബ്യൂട്ടീഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മിതയ്ക്ക് പാഷനിലേക്ക് ചുവട് വയ്ക്കുവാന്‍ ധൈര്യം പകര്‍ന്നു നല്‍കിയത് ഭര്‍ത്താവ്  ആല്‍ബിയാണ്. ഡിഗ്രി കാലഘട്ടം മുതല്‍ മേക്കപ്പിനോട് അടങ്ങാത്ത താല്‍പര്യവും ഇഷ്ടവും ഉണ്ടായിരുന്ന സ്മിത പൂര്‍ണമായി ഈ രംഗത്തേക്ക് ഇറങ്ങിയത് വിവാഹശേഷമാണ്. ആദ്യത്തെ നാലുവര്‍ഷം തിരുവനന്തപുരം നേമം സ്വദേശിനിയായ ഈ സംരംഭക അവിടെത്തന്നെ ഒരു ഷോപ്പ് ആരംഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്മിതയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് കാട്ടാക്കടയിലാണ്.
തന്റെ ഇഷ്ടത്തെ ചേര്‍ത്ത് നിര്‍ത്താന്‍ സ്മിത ശ്രമിച്ചപ്പോഴെല്ലാം നിരവധി പ്രതിസന്ധികള്‍ ഈ സംരംഭകയ്ക്ക് നേരിടേണ്ടി വന്നിരുന്നു. അങ്ങനെയാണ് ആരും അറിയാതെ ഒരു വര്‍ക്ക് ചെയ്യാന്‍ അവര്‍ തയ്യാറായത്. ചുറ്റും നിന്നവരെല്ലാം എതിര്‍ക്കുമെന്ന് ഉറപ്പുണ്ടായിരുന്നതുകൊണ്ട് കാരണം പറയാതെ അച്ഛന്റെ കയ്യില്‍ നിന്ന് 2000 രൂപ കടമായി വാങ്ങി. ചെറിയ രീതിയിലുള്ള ഒരു ബ്രൈഡല്‍ വര്‍ക്ക് സ്മിത ആദ്യമായി ഒറ്റയ്ക്ക് ചെയ്തു. അവിടെ നിന്ന് ലഭിച്ച അംഗീകാരം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ ആത്മവിശ്വാസം ഉള്‍ക്കൊണ്ടാണ് ഈ സംരംഭക മുന്നോട്ടുള്ള ചുവടുവയ്പിന് തയ്യാറെടുത്തത്.
സ്മിതയ്ക്ക് ഈ മേഖലയോടുള്ള അടങ്ങാത്ത ആഗ്രഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലായ മാതാപിതാക്കള്‍ തന്നെയാണ് പിന്നീട് ഒരു ഷോപ്പ് ആരംഭിക്കുവാന്‍ മുന്നില്‍ നിന്നത്. ബ്രൈഡല്‍ മേക്കോവറിന് പ്രാധാന്യം നല്‍കുന്ന സ്മിത, ഈ മേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അടിക്കടി പഠിച്ചും തന്നിലെ അറിവിനെ മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ബ്യൂട്ടീഷന്‍ ആയതുകൊണ്ട് തന്നെ ചില മോശം അനുഭവങ്ങള്‍ ഒക്കെ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെയൊക്കെ മുന്നോട്ടുള്ള വഴികളിലെ വെളിച്ചമായി കാണാനാണ് സ്മിത ഇഷ്ടപ്പെടുന്നത്. ബ്രൈഡല്‍ ആഭരണങ്ങള്‍, വസ്ത്രം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ബ്രൈഡല്‍ സ്റ്റുഡിയോ, കൊറിയന്‍ ഫേഷ്യല്‍ സ്റ്റുഡിയോ എന്നിവയും മേക്കപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സംരംഭക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button