EntreprenuershipSpecial StorySuccess Story

ഫാഷന്‍ രംഗത്ത് പുതുമകളെ പരിചയപ്പെടുത്തുന്ന Amyra By Gini

ഫാഷന്‍ എന്നും ഓരോ വ്യക്തികളെയും ആലങ്കാരികമാക്കി മാറ്റുന്ന ഒന്നാണ്. അത് എല്ലാ സമയത്തും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നു. വസ്ത്രധാരണത്തിലുള്ള ഓരോ മാറ്റങ്ങളും ആകാംക്ഷയോടെ നോക്കി കാണുന്നവരാണ് നാമോരോരുത്തരും. ഇത്തരത്തില്‍ ഫാഷന്‍ രംഗത്ത് പുതുമയുടെ ഒരു വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് കോട്ടയം പാലായില്‍ പ്രവര്‍ത്തിക്കുന്ന ‘Amyra By Gini’ എന്ന സ്ഥാപനം.

പേരുപോലെതന്നെ പുതുമയുള്ളതും വ്യത്യസ്തവുമായ Dressing Fashion-നുകളെയാണ്, ആകര്‍ഷണീയമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ‘Amyra By Gini’ എന്ന സ്ഥാപനം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുന്നത്. കോട്ടയം പാലാക്കാരിയായ ജിനി ലിജോ എന്ന പെണ്‍ശക്തിയാണ് തന്റെ കഴിവും ശ്രദ്ധയും കൊണ്ട് ഈ സ്ഥാപനത്തിന്റെ വിജയത്തിന് പിന്നില്‍ അടിപതറാതെ പ്രവര്‍ത്തിക്കുന്നത്.

സ്വന്തം ജീവിത പങ്കാളിയായ ലിജോ ജോര്‍ജിന്റെ പൂര്‍ണ പിന്തുണയുമുണ്ട് ‘Amyra By Gini’ യുടെ ഈ തിളക്കമാര്‍ന്ന വിജയത്തിന് പിന്നില്‍. ‘Amyra By Gini’യുടെ മാനേജിങ് ഡയറക്ടര്‍ എന്നതിനൊപ്പം TBEEM SOLUTIONS PVT LTD. എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയാണ് ജിനി ലിജോ. കൂടാതെ പ്രശസ്ത സിനിമ താരമായ മിയാ ജോര്‍ജിന്റെ സഹോദരി കൂടിയാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ Amyra യെ ഫാഷന്‍ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്താന്‍ ജിനിക്കും ലിജോക്കും ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നില്ല.

2018 ലായിരുന്നു ജിനി – ലിജോ ദമ്പതികള്‍ Amyra എന്ന സംരംഭത്തെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. തുടക്കത്തില്‍ തന്നെ TBEEM കമ്പനിയുടെ സബ്-ഡിവിഷനായി പ്രവര്‍ത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇത്തരത്തില്‍ Preliminary Planning ഉം Marketing ഉം ഒക്കെ തുടങ്ങിയ സമയത്താണ് കോവിഡ് എന്ന മഹാമാരി വലിയൊരു പ്രതിസന്ധിയായി അവരിലേക്ക് കടന്നുവന്നത്.

യാത്രകള്‍ക്കും മറ്റും ബുദ്ധിമുട്ടുകള്‍ നേരിട്ടത്തിനാല്‍ കൃത്യമായ ഒരു പ്ലാനിങ് അന്ന് നടന്നിരുന്നില്ല. എന്നാല്‍ പ്രതിസന്ധികളില്‍ തളരാതെ, 2020-ല്‍ വീണ്ടും പുതുമകളോടെ Aamyra യെ ലോകത്തിനുമുന്നില്‍ ജിനി – ലിജോ ദമ്പതികള്‍ പരിചയപ്പെടുത്തി. തുടക്കത്തില്‍ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരമായിരുന്നു അവര്‍ തിരഞ്ഞെടുത്തത്. വീടിനുള്ളില്‍ തന്നെ അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. ഏറെ പുതുമകളോടെ ആരംഭിച്ച ഓണ്‍ലൈന്‍ വ്യാപാരം ജിനിയുടെ കഠിനാധ്വാനത്തിലൂടെയായിരുന്നു മുന്നേറിയത്. വ്‌ളോഗുകള്‍ ചെയ്തുള്ള പരിചയവും Camera, Editing എന്നിവയിലുള്ള പ്രാവീണ്യവും ഇവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും നല്‍കി.

ജിനി – ലിജോ കുടുംബത്തിന്റെ വിശേഷങ്ങള്‍ ഇന്ന് യുട്യൂബിലൂടെ ആസ്വദിക്കുന്നവര്‍ ഏറെയാണ്. അതിനുശേഷം മറ്റു ഓണ്‍ലൈന്‍ വര്‍ക്കുകള്‍ ചെയ്യുന്നതിനായി ഒരു സ്റ്റാഫിനെയും നിയമിച്ചു. അങ്ങനെ കോവിഡ് വന്ന ആ ഒരു സാഹചര്യം ഫലവത്തായ രീതിയില്‍ Business Planning കളും Market Study, Customers Feed back എന്നിവയടങ്ങുന്ന വിവര ശേഖരണത്തിന് ധാരാളം സമയം ലഭിക്കുകയുമുണ്ടായി. പിന്നീടങ്ങോട്ട് പ്ലാനിങ്ങുകളെ രണ്ടു വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ പ്രാവര്‍ത്തികമാക്കിയതോടെയാണ് ബിസിനസ് ഇന്ന് കാണുന്ന രീതിയില്‍ വിപുലീകരിക്കപ്പെട്ടത്.

തുടക്കത്തില്‍ ഓണ്‍ലൈന്‍ വ്യാപാരമാണ് ആരംഭിച്ചതെങ്കിലും കൂടുതല്‍ ഉപഭോക്താക്കളുടെ അഭ്യര്‍ത്ഥന പ്രകാരം പാലായില്‍ Amira By Gini എന്ന പേരില്‍ സ്ത്രീകള്‍ക്കായി ഒരു ഷോപ്പ് തുടങ്ങുകയായിരുന്നു. അത് നല്ല രീതിയില്‍ വിജയിക്കുകയും ചെയ്തു. അതിനുശേഷം കുട്ടികള്‍ക്കായി ഒരു ബ്രാഞ്ച് പാലായില്‍ തന്നെ ആരംഭിച്ചിട്ട് ഇപ്പോള്‍ ഒരു മാസം കഴിഞ്ഞു. ഒരു ഓണ്‍ലൈന്‍ സൗകര്യം എന്ന നിലയില്‍ www.amyraoneline.com എന്ന വെബ്‌സൈറ്റിലൂടെ എല്ലാ പ്രോഡക്ടുകളും ലഭ്യമാണ്. System Oriented Work ആയതുകൊണ്ട് തന്നെ ‘Man power less’ ആയിട്ടുള്ള പ്രോഡക്ടുകള്‍ക്കാണ് ഇവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

‘Amyra By Gini’ യിലൂടെ ആദ്യം ആരംഭിച്ചത് സല്‍വാര്‍ മെറ്റീരിയലുകളുടെ വിപണനമായിരുന്നു. അതിനു ശേഷം സാരികള്‍, കുര്‍ത്തികള്‍, കൂടാതെ കുട്ടികള്‍ക്കു വേണ്ടിയുള്ള വസ്ത്രങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കി. ധാരാളം കസ്റ്റമേഴ്‌സിന്റെ പിന്തുണയുള്ളതു കൊണ്ടു തന്നെ നല്ല രീതിയില്‍, അവയെല്ലാം വില്ക്കാനും കഴിഞ്ഞു. അതുപോലെതന്നെ, “Amyra By Gini’ എന്ന പേരില്‍ യുട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും സാന്നിധ്യമുള്ളതിനാല്‍, ഉപഭോക്താക്കളെ influence ചെയ്യാനും കഴിയുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 30000 ഓളം പേരും യുട്യൂബില്‍ രണ്ടു ലക്ഷത്തോളം പേരും ഇവരെ പിന്തുടരുന്നു.

ഈ ബിസിനസ് വിജയത്തിന് പിന്നില്‍ ജിനിയും ലിജോയും എടുത്തുപറയുന്ന ഒരു കാര്യം കുടുംബത്തിന്റെ പിന്തുണയാണ്. കുടുംബത്തില്‍ നിന്നും ശക്തമായ പിന്തുണയും അനുഗ്രഹവുമായിരുന്നു ഇവര്‍ക്കു ലഭിച്ചത്. കാരണം ഇവരുടേത് ഒരു ബിസിനസ് ഫാമിലി ആയിരുന്നില്ല. ബിസിനസിന്റെ ഭാഗമായി ധാരാളം യാത്രകള്‍ ആവശ്യമായി വന്നപ്പോള്‍ കുടുംബം പൂര്‍ണമായി പിന്തുണച്ചു എന്നതാണ് വിജയത്തിനു പിന്നിലെ മറ്റൊരു പ്രധാന ഘടകം. ഈ ഒരു സ്ഥാപനം തുടങ്ങിയതിനുശേഷം ജിനി ജോര്‍ജ് എന്ന വ്യക്തിയുടെ ജീവിത രീതികള്‍ക്ക് തന്നെ നല്ലൊരു മാറ്റമാണുണ്ടായത്.

Work life balance എന്താണെന്ന് അറിഞ്ഞു തുടങ്ങിയത് ബിസിനസിലേക്ക് വന്നതിനു ശേഷമാണെന്ന് ജിനി പറയുന്നു. ഈ തിരക്കുകളെല്ലാം തന്നെ വളരെ ത്രില്ലിങ്ങോടെയും സന്തോഷത്തോടെയുമാണ് ജിനി നോക്കിക്കാണുന്നത്. ഇത്തരത്തില്‍ ഒരു Business Balancing വരും തലമുറയിലേക്ക് കൂടി എത്തിക്കുക എന്നത് ഇവരുടെ ഒരു പ്രധാന ലക്ഷ്യമാണ്.

Amyra By Gini എന്ന സ്ഥാപനത്തിന് പുതിയ ബിസിനസ് പ്ലാനിങ്ങുകളുമുണ്ട്. Costume Designing എന്ന മേഖലയിലേക്ക് Amyraയെ എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ബ്രൈഡല്‍സിനു വേണ്ടിയും മറ്റു ഫങ്ഷന്‍സിനും ഉപയോഗിക്കുന്ന തരത്തിലുള്ള ഡ്രസ്സ് ഡിസൈനിങ്ങ് പാറ്റേണുകളുടെ സെലക്ഷന്‍ അടക്കം ഡിസൈനിങ് ആരംഭിക്കുന്നുണ്ട്. ഇതെല്ലാം അടുത്ത വര്‍ഷത്തില്‍ തന്നെ ഉണ്ടാകും.

നിലവില്‍ 15 പേരാണ് ഈ സ്ഥാപനത്തില്‍ സ്റ്റാഫുകളായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രൊഡക്ഷനും ഡിസൈനിങ്ങും വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ സ്റ്റാഫുകളെയും ഡിസൈനേഴ്‌സിനെയും ഉള്‍പ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്. സൂക്ഷ്മമായ ആസൂത്രണവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ഏതു മേഖലയിലും വിജയം നേടാന്‍ സാധിക്കും എന്നതാണ് ഈ നേട്ടങ്ങളിലൂടെ ജിനി-ലിജോ ദമ്പതികള്‍ പറയുന്നത്.

ബിസിനസിനെ പുരോഗമന പാതയില്‍ എത്തിനില്‍ക്കുമ്പോഴും ഇവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കേണ്ടതുണ്ട്. ഒരു Sports Man Spirit -റ്റോടു കൂടിയാണ് ജിനിയും ലിജോയും അവരുടെ ഓരോ ചുവടുകളും മുന്നോട്ടു വയ്ക്കുന്നത്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ നന്നായി കഠിനാധ്വാനം ചെയ്യുക, അതുപോലെതന്നെ ഏത് ബിസിനസ് ആരംഭിക്കുന്നതിന് മുന്‍പും നല്ല രീതിയില്‍ ഒരു Market Study യും Customer Study യും നടത്തുക, വ്യക്തമായൊരു പ്ലാനിങ് ഉണ്ടായിരിക്കുക… ഇതെല്ലാം അനുയോജ്യമായ രീതിയില്‍ ചെയ്യുകയാണെങ്കില്‍ ഉറപ്പായി നമുക്ക് വിജയം നേടാന്‍ കഴിയും എന്നതാണ് സ്വയം സംരംഭകര്‍ എന്ന രീതിയിലേക്ക് വളര്‍ന്നുവരുന്നവരോട് ഇവര്‍ക്കു പറയാനുള്ളത്.

ഈയൊരു വര്‍ഷം കൊണ്ടു തന്നെ Amyra എന്ന ബ്രാന്‍ഡ് കേരളമൊട്ടാകെ എത്തിക്കണമെന്ന് ഒരു Specific Agenda കൂടി ഇവര്‍ക്കുണ്ട്. ഇന്റര്‍നാഷണല്‍ ലെവലിലേക്ക് പ്രോഡക്റ്റുകളെ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ UK, Australia തുടങ്ങിയ രാജ്യങ്ങളിലേക്കാണ് Marketing ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
വിജയങ്ങളിലേക്ക് എത്തിപ്പിടിക്കാന്‍ സാധിക്കും എന്ന ഉറച്ച വിശ്വാസം ജിനി – ലിജോ ദമ്പതികള്‍കുണ്ട്. മത്സരങ്ങള്‍ നിറഞ്ഞ ഈ വിജയപാതയില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്ന് സക്‌സസ് കേരള ആശംസിക്കുന്നു..

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button