Success Story

ഫാഷന്‍ ലോകത്ത് വിസ്മയം തീര്‍ത്ത് അനാമിക

പഠനകാലത്ത് വിനോദത്തിനായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് ലഭിച്ച ആരാധനയും പ്രോത്സാഹനവുമാണ് ഒരു ബുട്ടീക്ക് എന്ന സ്വപ്‌നത്തിലേക്ക് അനാമികയെ നയിച്ചത്. മറ്റ് ബുട്ടീക്കുകളില്‍ നിന്ന് അനാമികയുടെ അനാ മിക ബുട്ടീക്ക് വ്യത്യസ്തമാകുന്നത് മികച്ച ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍ തുച്ഛമായ വിലയില്‍ വില്‍ക്കുന്നതിലാണ്. ഡെലിവറി ചാര്‍ജ്ജും ഈടാക്കുന്നില്ല എന്നതും അനാ മികയുടെ പ്രത്യേകതയാണ്.

2017-ലാണ് എം.ബി.എ ബിരുദധാരി കൂടിയായ അനാമിക തന്റെ ബുട്ടീക്ക് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. ഫേസ്ബുക്ക് പേജിലൂടെയാണ് അനാമിക പൊതുസമൂഹത്തിലേക്ക് എത്തിയത്. സൗഹൃദ വലയത്തിന്റെ പൂര്‍ണ സഹകരണത്തോടെ ഇപ്പോള്‍ അനാ മിക ബുട്ടീക്ക് എന്ന് ഫേസ്ബുക്ക് പേജിന് 6400-ലേറെ ഫോളോവേഴ്‌സുണ്ട്. വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും അനാ മിക പുതിയ വസ്ത്രശ്രേണികള്‍ പരിചയപ്പെടുത്തുന്നുണ്ട്.

കാറ്റലോഗില്‍ കൊടുക്കുന്ന ചിത്രത്തില്‍ കാണുന്ന അതേ നിറത്തില്‍, മികച്ച ഗുണമേന്മയോടെ, പൊതുവിപണിയിലെ വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വസ്ത്രങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്നതിനാല്‍ നല്ല രീതിയില്‍ ഉപഭോക്തൃ സംതൃപ്തി നേടാന്‍ അനാ മിക ബുട്ടീക്കിന് കഴിയുന്നു.

അനാ മിക ബുട്ടീക്ക് പ്രത്യേകമായി സാരികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാരികളില്‍ തന്നെ ഹാന്‍ഡ് പെയിന്റഡ് സാരികള്‍, എംബ്രോയിഡറി സാരികള്‍, കസവ് സാരി (നൂറോളം ഡിസൈനുകള്‍), വിവാഹ സാരികള്‍ എന്നിങ്ങനെ ഒരു വിപുലമായ റേഞ്ചുതന്നെ അനാ മിക ബുട്ടീക്ക് അവതരിപ്പിക്കുന്നു. സാരി കൂടാതെ ഗൗണ്‍, അനാര്‍ക്കലി, റെഡിമെയ്ഡും അല്ലാത്തതുമായ ചുരിദാര്‍, കുര്‍ത്തി (വെസ്റ്റേണ്‍, കോട്ടന്‍, മാസ്‌ക്ക് ഉള്‍പ്പെടെയുള്ളവ), പലാസോ, ലെഗ്ഗിന്‍സ് എന്നിങ്ങനെ സ്ത്രീകളുടേതായ ഏകദേശം എല്ലാതരം വസ്ത്രങ്ങളും അനാ മിക ഒരുക്കുന്നുണ്ട്. പുരുഷന്മാരുടെ ഷെര്‍വാണി, സ്യൂട്ട് എന്നിവയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എല്ലാതരം വസ്ത്രങ്ങളും വ്യത്യസ്തമായ ഡിസൈനുകളില്‍ അനാ മിക ബുട്ടീക്ക് ലഭ്യമാക്കുന്നുണ്ട്.

ബുട്ടീക്കുകളുടെ കുത്തൊഴുക്കിനിടയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുക എന്നത് അനാ മിക ബുട്ടീക്കിന് ഒരു കനത്ത വെല്ലുവിളി തന്നെയായിരുന്നു. സ്റ്റാഫിനെ നിയമിക്കുകയും കടമുറി വാടകയ്ക്ക് എടുക്കുകയും മറ്റും ചെയ്യുമ്പോള്‍ ഒരുപാട് ചിലവ് വരും. ആ തുക വസ്ത്രങ്ങളുടെ വിലയില്‍ ചേര്‍ത്ത് ഈടാക്കുകയാണ് സാധാരണയായി കടകളും ബുട്ടീക്കുകളും. പക്ഷേ, അത്തരം അധിക ചിലവുകള്‍ കുറയ്ക്കാനായി അനാമിക ഒറ്റയ്ക്കാണ് അനാ മിക ബുട്ടീക്ക് നടത്തിവരുന്നത്. കടയ്ക്ക് പകരം ഓണ്‍ലൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തികൊണ്ടാണ് അനാമിക തന്റെ കാറ്റലോഗ് ഉപഭോക്താക്കളുടെ അരികിലേക്ക് എത്തിക്കുന്നത്. കഴിവതും അനാമിക ഹോം ഡെലിവറിയും നേരിട്ട് ചെയ്യാറുണ്ട്.

ഈ കൊറോണ – ലോക്ക്ഡൗണ്‍ കാലത്ത് പലര്‍ക്കും നേരിട്ട് കടകളില്‍ പോയി വസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിയാത്തതിനാല്‍ ആഘോഷ സമയങ്ങളില്‍ പ്രത്യേകമായും അല്ലാത്ത സമയങ്ങളിലും നല്ല രീതിയില്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് അനാമിക പറഞ്ഞു.

ഫെബ്രുവരി കഴിഞ്ഞ് അനാ മികയെ ഒരു ഷോറൂമിന്റെ രൂപത്തിലേയ്ക്ക് മാറ്റി, നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അനാമിക ഇപ്പോള്‍. വീട്ടുകാര്‍ നല്‍കി വരുന്ന പിന്തുണയെ കുറിച്ചും അനാമിക പറഞ്ഞു. പലരുടെയും വസ്ത്ര താത്പര്യങ്ങളെ വിപുലപ്പെടുത്തുന്ന അനാ മിക ബുട്ടീക്കിന് എല്ലാ വിജയാശംസകളും നേരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button