Success Story

മനോഹര സമ്മാനങ്ങള്‍ ഒരുക്കി ‘ക്രാഫ്റ്റിഹുഡ്’

നമ്മളെല്ലാവരും ജീവിതത്തില്‍ പല സ്വപ്‌നങ്ങള്‍ കാണുന്നവരാണ്. പക്ഷേ, അതില്‍ എത്ര പേര് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി പരിശ്രമിക്കാറുണ്ട്? എന്നാല്‍ ഭാര്യയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ കണ്ണൂര്‍ക്കാരി മുനവ്വിറ അബ്ദുള്‍ റാഹിമന്‍ താന്‍ കണ്ട സ്വപ്‌നങ്ങളെല്ലാം ജീവിതത്തില്‍ നേടിയെടുത്തിരിക്കുകയാണ്.

ചെറുപ്പത്തില്‍ പഠനത്തോടൊപ്പം തന്നെ പല വസ്തുക്കള്‍ ഉപയോഗിച്ച് ഗിഫ്റ്റുകള്‍ ഉണ്ടാക്കി അത് ഭംഗിയായി കവര്‍ ചെയ്തു ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍കും നല്കി. അതിനു വേണ്ടുന്ന സാധനങ്ങളെല്ലാം വാങ്ങി തന്നും തന്റെ കഴിവിനെ വളര്‍ത്തിക്കൊണ്ടുവന്നതും മാതാപിതാക്കള്‍ ആയിരുന്നു. എന്നാല്‍ അത് തന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സംരംഭമാകുമെന്ന് അന്ന് കരുതിയിരുന്നില്ല.

മകന് ജന്മം നല്‍കിയതിനുശേഷം നാട്ടില്‍ നിന്നും യു.എ.ഇയില്‍ ചേക്കേറി. ഒഴിവുസമയങ്ങളില്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയപ്പോള്‍ ക്രാഫ്റ്റ് എന്ന കല പൊടിതട്ടിയെടുത്തു. അങ്ങനെ സ്വന്തം കാലില്‍ നില്‍ക്കുക എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തു.

ഇപ്പോള്‍ ബര്‍ത്ത് ഡേ, വിവാഹം, സേവ് ദി ഡേറ്റ് കൂടാതെ കുട്ടികള്‍ക്കും വേണ്ടുന്ന ഹാമ്പറുകള്‍ ഉണ്ടാക്കി ഓണ്‍ലൈന്‍ വഴി സെയില്‍ ചെയ്യാന്‍ തുടങ്ങി. കസ്റ്റമേഴ്‌സിന്റെ ഇഷ്ടങ്ങള്‍ക്കും അവരുടെ ബഡ്ജറ്റ് അനുസരിച്ചാണ് ചെയ്തു നല്‍കുന്നത്.

ആദ്യം യൂട്യൂബ് വഴിയായിരുന്നു താന്‍ ഉണ്ടാക്കുന്ന ക്രാഫ്റ്റുകളുടെ വീഡിയോകള്‍ പങ്കുവച്ചിരുന്നത്. അതിനുശേഷം 2017 ല്‍ ‘ക്രാഫ്റ്റിഹുഡ്’ എന്ന് ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങി. തുടക്കത്തില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കിലും തന്റെ കഠിനപ്രയത്‌നവും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ കൊണ്ട് ഈ ബിസിനസ് വിജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചു.

ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നും ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ UAE മാത്രം ഡെലിവറി ചെയ്തിരുന്ന ഗിഫ്റ്റ് ഹംപേഴ്‌സ് ഇപ്പോള്‍ ലോകത്തെമ്പാടും ഡെലിവറി ചെയ്ത് വരുന്നു, പ്രത്യേകിച്ചും ഗള്‍ഫ് നാടുകളിലും UK,US, CANADA. 500 ലേറെ ഓര്‍ഡറുകള്‍ ഇത്രയും കാലയളവില്‍ ചെയ്തുകൊടുക്കാന്‍ കഴിഞ്ഞു.

വിവാഹിതയായ ഒരു സ്ത്രീയുടെ വിജയത്തിന് പിന്നില്‍ തന്റെ ഭര്‍ത്താവ് തന്നെയായിരിക്കും, അതുതന്നെയാണ് മുനവ്വിറയുടെ വിജയത്തിന്റെ രഹസ്യവും. ബിസിനസ് വളര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ ഒരു ഷോപ്പ് തുടങ്ങനുള്ള ഒരുക്കത്തിലാണ്. അതോടൊപ്പം എംഎസ്‌സി മാത്‌സ് പഠനവും തുടരുകയാണ്.

Show More

Related Articles

Back to top button