Success Story

ബിസിനസ് രംഗത്ത് നിങ്ങള്‍ നേരിടുന്ന പ്രശ്‌നം എന്തുമാകട്ടെ, കൈത്താങ്ങാകാന്‍ ആഷ ജോസഫിന്റെ ebishr.com

ഏതൊരു ബിസിനസ് ആയാലും അത് നല്ല രീതിയില്‍ മുന്നോട്ടു പോകണമെങ്കില്‍ മാറുന്ന ബിസിനസ് നയങ്ങളും ബിസിനസില്‍ ആരും കാണാതെ കിടക്കുന്ന പ്രശ്‌നങ്ങളും തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ചില സന്ദര്‍ഭങ്ങളിലെങ്കിലും സംരംഭകര്‍ക്ക് അവരുടെ സംരംഭത്തിന്റെ നിലനില്‍പിന് ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളും ഒക്കെ മറ്റുള്ളവരില്‍ നിന്ന് അന്വേഷിച്ച് കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. നിങ്ങള്‍ പോലും അറിയാത്ത നിങ്ങളുടെ സംരംഭത്തിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും അത് പരിഹരിച്ച് മുന്നോട്ടു പോകുവാനുമുള്ള സാഹചര്യം ഒരുക്കി തരികയാണ് ആഷ ജോസഫ്.

കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്തിരുന്ന ആഷ ഒരു സംരംഭകയായി, പിന്നീട് മറ്റുള്ളവര്‍ക്ക് വഴികാട്ടിയായി, ഒപ്പം ഒട്ടേറെ നേട്ടങ്ങളും കൈവരിച്ചു. ഇന്ന് പുതിയതായി ബിസിനസ്സിലേക്ക് കടന്നുവരുന്നവരും നിലവില്‍ തങ്ങളുടെ ബിസിനസുമായി മുന്നോട്ടു പോകുന്നവരും ആയ സംരംഭകര്‍ക്ക് തുടര്‍ യാത്രയില്‍ കൈത്താങ്ങായി മാറുവാന്‍ ആഷയുടെ ‘ebishr. com’ സ്ഥാപനത്തിന് കഴിയുന്നുണ്ട്. അറിയാം കൂടുതല്‍ വിശേഷങ്ങള്‍…

തിരിച്ചറിവിന്റെ നാള്‍വഴികള്‍
ബാംഗ്ലൂര്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി, വേള്‍ഡ് ഓഫ് ടൈറ്റാന്‍ കോര്‍പ്പറേറ്റ് ഓഫീസ്, യു ഡി സി എയറോ സ്‌പെയ്‌സ് എന്നിവിടങ്ങളില്‍ ജോലി ചെയ്ത ആഷയ്ക്ക് സ്വദേശമായ കണ്ണൂരില്‍ തിരികെ എത്തിയപ്പോഴാണ് സ്വന്തമായ ഒരു സംരംഭം എന്ന ചിന്ത മനസ്സില്‍ ഉടലെടുത്തത്. അങ്ങനെ ആരംഭിച്ച ഇന്റീരിയര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരുന്ന സമയത്താണ് ആഷ ബിസിനസ് രംഗത്ത് ഉയര്‍ന്നുനില്‍ക്കുന്ന പല സ്ഥാപനങ്ങളുടെയും അകത്തട്ടില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞത്.

ജന്മം കൊണ്ട് പാലാക്കാരിയാണെങ്കിലും പത്താം ക്ലാസിനുശേഷം ആഷയുടെ പഠനമെല്ലാം കേരളത്തിന് പുറത്തായിരുന്നു. ജോലി ചെയ്തതാകട്ടെ, ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബാംഗ്ലൂരിലെ പ്രമുഖ കോര്‍പ്പറേറ്റ് കമ്പനികളിലും. വിവാഹശേഷം കണ്ണൂരിലേക്ക് പറിച്ചുനട്ട ആഷയ്ക്ക് അവിടെയെല്ലാം പുതിയതായിരുന്നു. അത്ര സുപരിചിതമല്ലാത്ത നാട്ടില്‍ തന്റെ ആശയങ്ങള്‍ക്ക് വിത്തുപാകി, അതിനെ പാകപ്പെടുത്തുക എന്നത് ഇവരെ സംബന്ധിച്ച് ഒരുപാട് പ്രയാസമേറിയ കാര്യമായിരുന്നു.

ബാംഗ്ലൂരിലെ കമ്പനികളില്‍ നിന്നും ആഷ ആര്‍ജിച്ചെടുത്ത ‘കോര്‍പ്പറേറ്റ് കള്‍ച്ചര്‍’ സംരംഭകയായപ്പോള്‍, പ്രൊഫലിസത്തോടു കൂടി കാര്യങ്ങളെ മുന്നോട്ടു നീക്കാന്‍ ഒരുപാട് സഹായിച്ചു. സഹായത്തിന് ചില സുഹൃത്തുക്കളും പോസിറ്റീവ് കമ്യൂണ്‍ എന്ന എന്റര്‍പ്രണര്‍ഷിപ്പ് സംഘടനയും എത്തിയതോടെ ഈ സംരംഭകയുടെ മുന്നോട്ടുള്ള യാത്ര കുറച്ചു കൂടി സുഗമമായി.

‘ebishr. com’

കമ്പനികളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇഫക്ടീവായ പരിഹാരം കണ്ടെത്തുക എന്ന നിലയിലാണ് 2018-19 കാലയളവില്‍ ആഷ തന്റെ സംരംഭം ആരംഭിച്ചത്. അതിന് അവര്‍ ebishr (effective business internal solution) എന്ന പേരും നല്‍കി. തുടക്കത്തില്‍ ചെറിയ നിലയില്‍ ആരംഭിച്ച തന്റെ സംരംഭത്തെ ആളുകള്‍ക്കിടയിലേക്ക് എത്തിക്കാന്‍ ആഷയ്ക്ക് അധികസമയം വേണ്ടിവന്നില്ല.

ഒരുപാട് കഠിന പരിശ്രമം ചെയ്ത ആഷ തന്റെ സംരംഭം ആരംഭിച്ച് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മാനുഫാക്ചറിങ് യൂണിറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ടെക്‌സ്റ്റൈല്‍സ്, ഹോസ്പിറ്റല്‍, ക്ലിനിക്, ഐടി സെക്ഷന്‍, സോളാര്‍ കമ്പനി തുടങ്ങി നിരവധി മേഖലയിലുള്ള സംരംഭകര്‍ക്ക് അവരുടെ ബിസിനസ്സില്‍ വഴികാട്ടിയാകുവാന്‍ സാധിച്ചിട്ടുണ്ട്.

സാധാരണ ഗതിയില്‍ ഒരു ബിസിനസ് സംരംഭത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളി അവിടെ നിന്ന് പിരിഞ്ഞു പോകുമ്പോള്‍ കൃത്യമായ ഒരു എക്‌സിറ്റ് ഇന്റര്‍വ്യൂ നടത്തി അവരെ പറഞ്ഞു വിടാനും, കമ്പനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തൊഴിലാളിയെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസ്സവും കൂടാതെ പിരിച്ചുവിടാനും അതോടൊപ്പം ആ സ്ഥാനത്തേക്ക് പുതിയ തൊഴിലാളിയെ ഇന്റര്‍വ്യൂ ചെയ്ത് നിയമിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളും ebishr ചെയ്തു വരുന്നു.

ഇതോടൊപ്പം തന്നെ ഓരോ തൊഴിലാളിയും എന്താണ് ചെയ്യേണ്ടതെന്നും അവര്‍ തങ്ങളുടെ വര്‍ക്കുകള്‍ കൃത്യമായി ചെയ്യുന്നുണ്ടോ എന്നും ഒപ്പം പുതിയതായി വരുന്ന തൊഴിലാളി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും കൃത്യമായി എഴുതി തയ്യാറാക്കിയ SOP (Soft Operating Procedure) ഇവര്‍ നല്‍കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഒരു കമ്പനിയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും സുഗമമായ നടത്തിപ്പിനും ആവശ്യമായതെല്ലാം ചെയ്തു നല്‍കുകയാണ് ebishr.

തൊഴിലിടത്തില്‍ തൊഴിലാളിയും മുതലാളിയും തമ്മിലുള്ള അന്തരം കുറച്ച് ബിസിനസിന്റെ പ്രവര്‍ത്തനം സുഗമമാക്കി നടത്തുന്ന എച്ച് ആര്‍ സേവനങ്ങള്‍ക്ക് പുറമേ, ബിസിനസ് കണ്‍സള്‍ട്ടന്‍സി സേവനവും ebishr നല്‍കി വരുന്നുണ്ട്. തൊഴിലാളികളുടെ ജോലി വിലയിരുത്തുക, അവര്‍ക്ക് വേണ്ട രീതിയിലുള്ള പരിശീലനം നല്‍കുക, കൗണ്‍സിലിംഗ് നല്‍കുക തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്.

സ്ത്രീകള്‍ക്ക് സാമ്പത്തികഭദ്രത ഉണ്ടാകണമെന്ന് വിശ്വസിക്കുന്ന ആളാണ് ആഷ. അതുകൊണ്ടുതന്നെ വനിതകളാണ് ഈ സംരംഭകയ്ക്ക് കീഴില്‍ ഇന്ന് പ്രവര്‍ത്തിച്ചു വരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ebishr എന്ന സ്ഥാപനം പൂര്‍ണമായി ഒരു വനിതാ സംരംഭമാണെന്ന് തന്നെ പറയാം. കേരളത്തില്‍ കാസര്‍ഗോഡ് മുതല്‍ പത്തനംതിട്ട വരെയുള്ള ജില്ലകളില്‍ നിരവധി സംരംഭകര്‍ക്ക് മാര്‍ഗദര്‍ശിയായി മാറാന്‍ കഴിഞ്ഞ ആഷ എറണാകുളം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തന്റെ ഓഫീസുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Mob: 9656574444, 9526594444
Web: ebishr.com
E-mail : hr@ebishr.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button