പത്താം ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ട അനില്‍ കമ്മത്തിന്റെ കോടികള്‍ വിലമതിക്കുന്ന ആര്‍എന്‍ഡല്‍ ലീഗല്‍ സര്‍വീസ്

നിങ്ങള്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ? നിങ്ങളുടെ കമ്പനി എങ്ങനെ തുടങ്ങണം എവിടെ രജിസ്റ്റര്‍ ചെയ്യണം എന്നൊക്കെയുള്ള സംശയങ്ങളാണോ ദൗത്യത്തില്‍ നിന്ന് നിങ്ങളിലെ സംരംഭകനെ പിന്നോട്ട് വലിക്കുന്നത്? എന്നാല്‍ അത്തരം ചിന്തകള്‍ക്കും സംശയങ്ങള്‍ക്കും ഇനി വിട പറയാം. നിങ്ങളെ കേള്‍ക്കാനും സഹായിക്കാനും ആയി ആര്‍എന്‍ഡല്‍ ലീഗല്‍ സര്‍വീസ് ഒരു വിരല്‍ത്തുമ്പിനപ്പുറം ഉണ്ട്.
അനില്‍ കമ്മത്ത്
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ടു. ഭാവി അവസാനിച്ചു എന്ന് പറഞ്ഞവരെ കൊണ്ട് മിടുക്കന് എന്ന് പറയിക്കുവാന്‍ അനില്‍ കമ്മത്തിന് സാധിച്ചിട്ടുണ്ടെങ്കില്‍ അതിന് സഹായിച്ചത് ഒന്നുമാത്രം….
സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം.
പ്ലസ് ടു കഴിഞ്ഞുനിന്ന കാലഘട്ടത്തില്‍ ഏതൊരു ചെറുപ്പക്കാരനെയും പോലെ അനിലും ആഗ്രഹിച്ചത് ഡിഗ്രി പഠനമായിരുന്നു. എന്നാല്‍ 2008 ല്‍ കുടുംബത്തെ വലിയ ഒരു സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ജീവിതം തന്നെ മാറിമറിയുകയായിരുന്നു.
മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ ഒരു നേരത്തെ ആഹാരം തനിക്കും കുടുംബത്തിനും കഴിക്കാന്‍ സാധിക്കൂ എന്ന അവസ്ഥ പോലും അനിലിന്റെ കുടുംബത്തിന് ഉണ്ടായി. അങ്ങനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ പഠിക്കാന്‍ ചേര്‍ന്ന അനില്‍ കമ്മത്ത് നല്ല മാര്‍ക്കോടെ തന്നെ കോഴ്സില്‍ വിജയം നേടി. തുടര്‍ന്ന്, താജില്‍ ജോലിക്ക് കയറി.
വളരെ നല്ലൊരു ജോലിയാണ് ലഭിച്ചതെന്ന് എല്ലാവരും പറഞ്ഞപ്പോഴും അനിലിനെ കാത്തിരുന്നത് അഗ്നിപരീക്ഷയുടെ നാളുകള്‍ ആയിരുന്നു. താജില്‍ ട്രെയിനിങ്ങിന്റെ ആദ്യനാളുകളില്‍ 50 കിലോ സവാളയുടെ ഭാരം വരെ അനിലിന്റെ ചുമലുകള്‍ക്ക് താങ്ങേണ്ടിവന്നു. എന്നിട്ടും വീട്ടിലെ ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് പിടിച്ചുനില്ക്കാന് ശ്രമിച്ച അനില്‍ കുടുംബത്തെ ബാധിച്ച കടങ്ങളൊക്കെ ഓരോന്നായി തീര്‍ത്തെങ്കിലും ഇവിടെ നിന്നാല്‍ തനിക്ക് ജീവിതത്തില്‍ ഉയരാന്‍ കഴിയില്ല എന്ന തിരിച്ചറിവിലേക്ക് എത്തുകയായിരുന്നു.
താജിലെ ജോലി ഉപേക്ഷിച്ചപ്പോള്‍ നാട്ടുകാരെ പോലെ വീട്ടുകാരും കുറ്റപ്പെടുത്തി. താജില്‍ നിന്ന് ബിപിഒയിലേക്ക് എത്തിയ അനിലിന് പിന്നീട് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. എല്ലാ വഴികളും അടഞ്ഞുവെന്ന് കരുതിയ സാഹചര്യത്തിലാണ് അനിലിന്റെ സഹോദരനെ കാണാന്‍ സുഹൃത്ത് അവരുടെ വീട്ടില്‍ എത്തിയത്. പിന്നീട് അനില്‍ അണിഞ്ഞത് മെഡിക്കല്‍ റെപ്രസെന്റേറ്റീവിന്റെ വേഷമായിരുന്നു. ടാര്‍ഗറ്റും മറ്റ് പ്രതിസന്ധികളും ഉടലെടുത്തപ്പോള്‍ ആ ജോലിയും ഉപേക്ഷിച്ചു.
സഹോദരന്റെ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ ഒന്നിച്ചൊരു ബിസിനസ് എന്ന ആശയം അനിലിനും സഹോദരനും ഉണ്ടായി. ചെറുപ്പം മുതലുണ്ടായിരുന്ന ആഗ്രഹത്തിന് പിന്‍ബലം നല്കുവാന് ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും മുന്നോട്ടുതന്നെ പോകാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ സ്വന്തമായി ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്യാന്‍ അനിലും സഹോദരനും ഇറങ്ങിത്തിരിച്ചതോടെയാണ് ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടായത് എന്ന് പറയാം.
വീട്ടിലെ പ്രാരാബ്ധം അകറ്റാന്‍ സ്വന്തമായി ഒരു ബിസിനസ് എന്ന ആഗ്രഹവുമായി അനിലും സഹോദരനും ഇറങ്ങി തിരിച്ചത് കയ്യില്‍ ഒരു ലക്ഷം രൂപ മാത്രം വച്ചു കൊണ്ടായിരുന്നു. കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് കണ്‍സള്‍ട്ടന്‍സി പറഞ്ഞ തുക കയ്യില്‍ ഇല്ലാത്ത അവസ്ഥയില്‍, ‘നമ്മുടെ കമ്പനി നമ്മള് തന്നെ രജിസ്റ്റര്‍ ചെയ്താല്‍ എന്താകും’ എന്ന് ചിന്തിച്ചു. ആ ചിന്തയാണ് ഒന്നുമില്ലായ്മയില്‍ നിന്ന് അനിലിനെയും സഹോദരനെയും കോടികള്‍ വിലമതിക്കുന്ന ആര്‍എന്‍ഡല്‍ ലീഗല്‍ സര്‍വീസ് എന്ന സംരംഭത്തിലേക്ക് എത്തിച്ചത്.
ആര്‍എന്‍ഡല്‍ സര്‍വീസ്
കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇന്ത്യയിലോട്ടാകെ അറിയപ്പെടുന്നതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒരു സ്ഥാപനമാണ് ആര്‍എന്‍ഡല്‍ ലീഗല്‍ സര്‍വീസ്. തിരുവനന്തപുരം (നാലാഞ്ചിറ), എറണാകുളം (കാക്കനാട്), തൃശ്ശൂര്‍ (മെഡിക്കല്‍ കോളേജിന് സമീപം) എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിലൂടെ നിങ്ങള്‍ക്ക് കമ്പനികളുടെ രജിസ്ട്രേഷന്, ഓഡിറ്റ്, ജി എസ് ടി, ലൈസന്‍സ് എന്നിവ ചെയ്യാം. പുതു സംരംഭകര്‍ക്ക് എല്ലാവിധ പിന്തുണയും നല്കി അവര്‍ക്ക് ആവശ്യമായ നിയമപരമായ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനാണ് ആര്‍എന്‍ഡല്‍ ലീഗല്‍ സര്‍വീസ് ശ്രമിക്കുന്നത്.
എങ്ങനെയാണ് കമ്പനി രജിസ്റ്റര്‍ ചെയ്യേണ്ടത്, വര്‍ഷാവര്‍ഷമുള്ള ഓഡിറ്റ്, അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങി ഒരു കമ്പനിയെ സംബന്ധിക്കുന്ന എല്ലാ കാര്യത്തിനെയും പറ്റിയുള്ള വ്യക്തമായ അറിവ് നിങ്ങള്‍ക്ക് ആര്‍എന്‍ഡല്‍ സര്‍വീസിലൂടെ ലഭിക്കും.
ഇതുവരെ 3500 കമ്പനികള്‍ ഇന്ത്യയില്‍ ഒട്ടാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്‍എന്‍ഡല്‍ 5500 ട്രേഡ് മാര്‍ക്കുകളും രണ്ടായിരത്തിലധികം ജി എസ് ടി 300 മുതല്‍ 400 വരെയുള്ള ഓഡിറ്റ് വര്‍ക്കുകളും ഓരോ വര്‍ഷവും ചെയ്തു വരുന്നു.
നിങ്ങളുടെ മനസ്സില്‍ ഒരു സംരംഭം എന്ന സങ്കല്പം ഉണ്ടോ? അതുമായി മുന്നോട്ടു പോകാന്‍ തയ്യാറാണ് എങ്കില്‍ ആര്‍എന്‍ഡല്‍ ലീഗല്‍ സര്‍വീസ് നിങ്ങളിലെ സംരംഭകനെ സഹായിക്കും. നിങ്ങളുടെ സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതോടൊപ്പം തുടര്‍ന്നുള്ള യാത്രയില്‍ ഒരു നിയമസഹായിയായി ഇവര്‍ ഒപ്പമുണ്ടാകും. www. randl. in എന്ന വെബ്സൈറ്റ് മുഖേന ഇവരുടെ സര്‍വീസ് നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
Randl Legal Services
Phone:8086629113