Special StorySuccess Story

പുതുമയുടെ ചുവടുപിടിച്ച് പഴമയുടെ നന്മയിലേക്ക്; കേരളത്തിലെ ആദ്യത്തെ ആര്‍ട്ടിസന്‍ സോപ്പ് നിര്‍മാണ സംരംഭവുമായി ഷാരോണ്‍ സേവ്യര്‍

സോപ്പ് മുതല്‍ ഫേസ് ക്രീം വരെ ബ്രാന്‍ഡഡ് കമ്പനികളുടെ പേരില്‍ വിപണിയില്‍ വില്പനയ്ക്ക് എത്തുമ്പോള്‍ അവയില്‍ തന്നെ അല്പം വ്യത്യസ്തത നിറയ്ക്കാന്‍ ശ്രമിക്കുകയാണ് ഷാരോണ്‍ എന്ന സംരംഭക. ഇതിനോടകം പലരും കേട്ടുകഴിഞ്ഞ ഒരു ബ്രാന്‍ഡായി ഷാരോണിന്റെ ഹെവന്‍ലി നാച്ചുറല്‍സ് എന്ന സംരംഭം മാറിക്കഴിഞ്ഞു. അറിയാം ഷാരോണിന്റെ വിജയവഴിയിലെ വിശേഷങ്ങള്‍…

അര്‍ത്തുങ്കല്‍ സ്വദേശിനിയായ ഷാരോണ്‍ ഹെവന്‍ലി നാച്ചുറല്‍സ് എന്ന സംരംഭവുമായി ആളുകള്‍ക്കിടയിലേക്ക് കടന്നു വന്നിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ഇഷ്ട മേഖല അധ്യാപനമാണെന്ന തിരിച്ചറിവില്‍ ഷാരോണ്‍ ആദ്യം ചെന്നെത്തിയത് ടീച്ചിങ് മേഖലയിലേക്ക് ആയിരുന്നു. അപ്പോഴും സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഈ സംരംഭകയുടെ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്നു.

കോവിഡ് സാഹചര്യത്തില്‍ അധ്യാപനം അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ അമ്മയാണ് ഷാരോണിന് മുന്നിലേക്ക് സോപ്പ് നിര്‍മാണം എന്ന ആശയം ആദ്യം പരിചയപ്പെടുത്തിയത്. എല്ലാവരും ചെയ്യുന്നതില്‍ നിന്ന് എന്ത് വ്യത്യസ്തത തന്റെ സംരംഭത്തില്‍ കൊണ്ടുവരാം എന്ന ചിന്ത ഷാരോണിനെ ആയുര്‍വേദ സോപ്പിന്റെ നിര്‍മാണത്തിലേക്ക് കൊണ്ടെത്തിച്ചു.

ഇന്ന് അധ്യാപനത്തോടൊപ്പം തന്റെ ബിസിനസും മുന്നോട്ടുകൊണ്ടുപോകാന്‍ ഷാരോണിന് സാധിക്കുന്നുണ്ട്. തുടക്കകാലത്ത് വേണ്ടപ്പെട്ടവരില്‍ നിന്നുപോലും എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും ഇന്ന് ഹെവന്‍ലി നാച്ചുറല്‍സിന്റെ വിജയത്തില്‍ ഷാരോണിനെ പോലെ അവരും സന്തോഷിക്കുന്നു.

അലോവര ഉപയോഗിച്ചുള്ള സാധനങ്ങളാണ് പ്രധാനമായും ഹെവന്‍ലി നാച്ചുറല്‍സ് ഉത്പാദിപ്പിക്കുന്നത്. തുടക്കകാലത്ത് സാധാ സോപ്പുകള്‍ ആയിരുന്നു നിര്‍മ്മിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ തീം ബേസ്ഡ് സോപ്പുകള്‍ക്കാണ് ഈ സംരംഭം മുന്‍തൂക്കം നല്‍കുന്നത്. ഇന്ന് കേരളത്തിലെ ആര്‍ട്ടിസന്‍ സോപ്പ് ചെയ്യുന്ന ആദ്യത്തെ സംരംഭകയും ഷാരോണ്‍ ആണ്. പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നു എന്നതുകൊണ്ടുതന്നെ ഇതിന് ആവശ്യക്കാരും ഏറെയാണ്.

തന്റെ സ്വപ്‌നസംരംഭത്തെ മുന്നോട്ടുകൊണ്ടുപോകുവാന്‍ ഷാരോണിന് സഹായവും പിന്തുണയുമായി ഭര്‍ത്താവ് ടോണി ബാസ്റ്റിനും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഒപ്പം തന്നെയുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് കൂടി ആയ ഷാരോണിന് ഓരോ ഉത്പന്നത്തിലും വ്യത്യസ്തത കൊണ്ടുവരാന്‍ ഈ കലാവിരുത് സഹായിക്കുന്നുണ്ട്.

50 രൂപയില്‍ ആരംഭിക്കുന്ന കസ്റ്റമൈസ്ഡ് സോപ്പുകളുടെ 10 രൂപ വിലവരുന്ന സാമ്പിള്‍ സോപ്പുകളും ഇവിടെ ലഭ്യമാണ്. ഇന്ത്യയിലും വിദേശത്തും ഒരുപോലെ ഓണ്‍ലൈന്‍ ഡെലിവറിയിലൂടെ ഹെവന്‍ലി നാച്ചുറല്‍സിന്റെ ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ എത്തുമ്പോള്‍, ഒരു വര്‍ഷം കൊണ്ട് തന്നെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം കസ്റ്റമേഴ്‌സിനെയാണ് ഈ സംരംഭം നേടിയെടുത്തത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാരോണ്‍ സേവ്യര്‍, ഹെവന്‍ലി നാച്ചുറല്‍സ്
PHONE: 8129170879

https://www.instagram.com/heavenlynaturals2022/?igshid=ZGUzMzM3NWJiOQ%3D%3D

https://www.youtube.com/@TalesByTeenu

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button