Special Story

Kleemz; ഒറ്റ ക്ലിക്കില്‍ ഓര്‍ഗാനിക് വെജിറ്റബിള്‍സ് വീട്ടുമുറ്റത്ത്

ലോക്ക്ഡൗണും കൊറോണയും നമ്മുടെ ജീവിതത്തെ എത്ര പെട്ടെന്നാണ് ഒരു ഡിജിറ്റല്‍ ലോകത്തേക്ക് എത്തിച്ചത്. നമ്മുടെ പഠനവും ജോലിയും വിനോദവുമെല്ലാം ഇന്ന് ഡിജിറ്റലാണ്. കുറച്ച് കാലം മുന്‍പ് വരെ ഓണ്‍ലൈന്‍ ഷോപ്പിങിനെയൊക്കെ വിമുഖതയോടെ കണ്ടിരുന്ന, എല്ലാം നേരിട്ട് കണ്ട് തൃപ്തിയോടെ വാങ്ങാന്‍ തല്‍പരരായിരുന്ന മലയാളികള്‍ ഇന്ന് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങുന്നത് ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ അത്ര സുപരിചിതമല്ലാത്ത ഓര്‍ഗാനിക് പച്ചക്കറികളുടെ വിപണനവുമായി എറണാകുളത്ത് തരംഗമാവുകയാണ് Kleemz.

200 ഓളം സ്ഥിരം കസ്റ്റമേഴ്‌സാണ് ഇപ്പൊള്‍ Kleemz നുള്ളത്. ഓര്‍ഡറിനനുസരിച്ച് കൃത്യസമയത്ത് certified ഓര്‍ഗാനിക് പച്ചക്കറികള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നു. Green Allies എന്ന certified firm ല്‍ നിന്ന് ശേഖരിക്കുന്ന പച്ചക്കറികള്‍ ഗുണമേന്മയും ആരോഗ്യപ്രദവും ആണ്.

ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വളരെ കുറച്ച് കസ്റ്റമേഴ്‌സാണ് ഓര്‍ഗാനിക് പച്ചക്കറികള്‍ വാങ്ങുന്നത്. മറ്റു പച്ചക്കറികളെക്കാള്‍ വില കൂടുതലാണ് എന്നതാവാം പലരെയും പിന്നോട്ട് വലിക്കുന്നത്. എന്നാല്‍ ഓര്‍ഗാനിക് പച്ചക്കറികളുടെ വിപണനം, ഉപയോഗം ഇവ പ്രോത്സാഹിപ്പിക്കുന്നതിന് Kleemz വിവിധ ഓഫറുകള്‍ കസ്റ്റമേഴ്‌സിനു നല്‍കുന്നുണ്ട്. തങ്ങള്‍ക്ക് കിട്ടുന്ന ലാഭത്തിന്റെ 50% ക്യാഷ്ബാക്ക് ഓഫറുകളായും ബോണസ്സായും കസ്റ്റമേഴ്‌സിനെ നല്‍കുന്നു.

Kleemz ന്റെ കസ്റ്റമേഴ്‌സിന്, ഉപഭോഗത്തിനനുസരിച്ച് ബോണസ് പോയിന്റ് ലഭിക്കുന്നു. ബോണസ് പോയിന്റിനനുസരിച്ച് ഫ്രീ ഷോപ്പിങിനുള്ള അവസരവും ലഭിക്കുന്നു. ഇത് കൂടാതെ ഉപഭോക്താക്കളില്‍ തന്നെ ഉത്പാദകരെ സൃഷ്ടിക്കുന്ന പദ്ധതികളും Kleemz ചെയ്യുന്നുണ്ട്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. തങ്ങളില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങുന്നവര്‍ക്ക് വിത്തുകളും ഗ്രോബാഗുകളും നല്‍കി വീട്ടില്‍ തന്നെ കൃഷി പ്രോത്സാഹിപ്പിക്കുന്ന രീതിയാണിത്. ഈ പദ്ധതിയിലൂടെ മികച്ച അഭിപ്രായം Kleemzന് ലഭിക്കുന്നുണ്ട് എന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന രഞ്ജിത്ത് പറയുന്നു.

എറണാകുളത്തിനു പുറമെ തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും വിപണനം വ്യാപിപ്പിക്കാനാണ് Kleemz ലക്ഷ്യമിടുന്നത്. ഓര്‍ഗാനിക് പച്ചക്കറികള്‍ക്ക് മികച്ച മാര്‍ക്കറ്റ് എറണാകുളമായതിനാലാണ് നിലവില്‍ അവിടെ മാത്രം കേന്ദ്രീകരിക്കുന്നത്. ഓര്‍ഗാനിക് പച്ചക്കറികള്‍ക്ക് പുറമെ മത്സ്യം, വളര്‍ത്തുമത്സ്യം, ഗ്രോസറീസ്, ചക്കിലാട്ടിയ വെളിച്ചെണ്ണ എന്നിവയും Kleemz ഓണ്‍ലൈന്‍ വിപണനവും ഹോം ഡെലിവറിയും നടത്തുന്നു.

കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ അത്യാവശ്യ സാധനങ്ങള്‍ വീട്ടിലെത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ Kleemz Pvt Ltd. ആരംഭിക്കുന്നത്. ഇത്തരത്തില്‍ ഗ്രോസറീസും മറ്റും വീടുകളില്‍ എത്തിച്ച തുടങ്ങിയ കേരളത്തിലെ ആദ്യത്തെ സംരംഭമായിരുന്നു Kleemz.  മലപ്പുറം കളക്ടര്‍, തിരുവനന്തപുരം മേയര്‍ തുടങ്ങിയവര്‍ മികച്ച പിന്തുണയാണ് Kleemz-നു നല്‍കിയത്.

പിന്നീട്, നിരവധി സംരംഭങ്ങളും ആപ്പുകളും ഇത്തരത്തില്‍ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ തുടങ്ങി, കടകളില്‍ നിന്ന് നേരിട്ട് വീടുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാനും തുടങ്ങി. അതിനെത്തുടര്‍ന്നാണ് ഓര്‍ഗാനിക് പച്ചക്കറികളുടെ വിപണനത്തിലേക്ക് Kleemz കടക്കുന്നത്. ഓര്‍ഗാനിക് പച്ചക്കറികള്‍ ഉപയോഗിക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് ഇത് തുടങ്ങിയത്. എന്നാല്‍ പുതുതായി നിരവധി പേരെ ഇതിലേക്ക് ആകര്‍ഷിക്കാനും Kleemz ന് സാധിച്ചു. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്, വാക്‌സിനേഷന്‍ ചെയ്തവരാണ് ഡെലിവറി നടത്തുന്നത്. അതിനാല്‍,  Kleemz ന്റെ ഓര്‍ഗാനിക് പച്ചക്കറികള്‍ വീട്ടിലിരുന്ന് ധൈര്യമായി ഓര്‍ഡര്‍ ചെയ്യാം.

Contact Number: 90 48 78 88 22

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button