ഇ-കൊമേഴ്സിലേക്ക് മാറാം; പ്രതിസന്ധികളെ അതിജീവിക്കാം
വ്യാപാരരംഗം മാറുകയാണ്. ഏതുതരം ഉല്പന്നങ്ങളോ സേവനങ്ങളോ ആകട്ടെ, ഇന്ന് ഓണ്‍ലൈനിലൂടെ നമ്മുടെ കയ്യെത്തും ദൂരത്ത് അവ ലഭ്യമാണ്. സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് സംരംഭങ്ങളെല്ലാം പൂര്‍ണമായി ഓണ്‍ലൈനിലേക്ക് മാറുകയാണ്. എന്നാല്‍ പലപ്പോഴും ചെറുകിട വ്യാപാരി വ്യവസായികള്‍ക്ക് ഈ സാധ്യതകളുടെ പ്രയോജനങ്ങള്‍ ലഭ്യമാകുന്നില്ല. അതുകൊണ്ടുതന്നെ അത്തരക്കാരുടെ സംരംഭങ്ങള്‍ തകര്‍ച്ചയുടെ പാതയിലുമാണ്. അത്തരത്തിലുള്ള ചെറുകിട വ്യാപാരി വ്യവസായികള്‍ക്ക് ഉള്‍പ്പെടെ പിന്തുണ നല്കുന്നതിലൂടെയാണ് Iqueenweb.com എന്ന കമ്പനി വ്യത്യസ്തമാകുന്നത്.
ചെറുകിട വ്യാപാരികളെ പോലും ഇ-കൊമേഴ്സ് രംഗത്ത് സജീവമാക്കുക എന്ന ലക്ഷ്യത്തോടെ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഷാജു, നീന ഷാജു ദമ്പതികള്‍ ഈ സ്ഥാപനത്തിന് തുടക്കമിടുന്നത്. ഏറ്റവും കുറഞ്ഞ മുതല്‍ മുടക്കില്‍ ഇ-കൊമേഴ്സ് രംഗത്തേക്ക് കടന്നുവരാന്‍ അവസരം ഒരുക്കുന്നതിനൊപ്പം ആ രംഗത്ത് ശോഭിക്കുന്നത് വരെ ഓരോ സംരംഭത്തിനും വേണ്ട പരിശീലനവും സൗജന്യമായി കമ്പനി നല്‍കുന്നുണ്ട്.
സ്വന്തമായൊരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം നിര്‍മിച്ചുകൊണ്ട്, വളരെ തുച്ഛമായ മുതല്‍മുടക്കില്‍ കേരളത്തിലെ ഏതൊരു സാധാരണക്കാരനായ സംരംഭകനും ഇ-കൊമേഴ്സ് രംഗത്തേക്ക് പ്രവേശിച്ചു നേട്ടങ്ങള്‍ കൊയ്യാം; Iqueenweb.com എന്ന സ്ഥാപനത്തിന്റെ പിന്തുണയോടെ.. ഹര്‍ത്താലിനെയും ലോക്ക്ഡൗണിയെയും പേടിക്കാതെ, ധൈര്യമായി സ്വന്തം സ്ഥാപനത്തെ ഉന്നതിയിലേക്ക് നയിക്കാം.
ഇത്തരത്തില്‍, ചെറുകിട ബിസിനസ്സുകാര്‍ക്ക് പിന്തുണ നല്കി, പരമാവധി പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. മറ്റുള്ള കമ്പനികള്‍ ഇ-കൊമേഴ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നത് നിലവിലുള്ള സോഫ്റ്റ്വെയറുകളുടെ സഹായത്തോടെയാണ്. തനതായി നിര്‍മിച്ച പ്ലാറ്റ്ഫോമിലൂടെയാണ് ഇവരുടെ സേവനം.
ഇ-കൊമേഴ്സ് രംഗത്തേക്ക് പുതുതായി പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടക്കകാര്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനായി ഒരു യുട്യൂബ് ചാനലും ഇവര്‍ തുടങ്ങിയിട്ടുണ്ട്. ലളിതമായ ഭാഷയില്‍, ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ മലയാളത്തിലാണ് പാഠങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
I Queen Web
8-113A1, Nethaji Road, Padvarad,
Kuttanellur P.O., Thrissur.
Phone : 8593949461
https://www.facebook.com/iqueenwebthrissur
https://twitter.com/IQueenWeb3