Special StorySuccess Story

കലയെ ജീവന് തുല്യം പ്രണയിച്ച സ്വര്‍ണ രാജ

ടൈറ്റാന്‍ എന്ന ലോക പ്രശസ്ത വാച്ച് കമ്പനിയ്ക്ക് വേണ്ടി തഞ്ചാവൂര്‍ ഇമേജ് രൂപപ്പെടുത്തിയ സ്വര്‍ണ രാജയുടെ വിജയകഥ

കലയെ ഏറ്റവും നന്നായി ആസ്വദിച്ചു തുടങ്ങുന്ന ഒരാളായിരിക്കും നാളെ ഏറ്റവും കൂടുതല്‍ മൂല്യമുള്ള കലാകാരന്മാരായി മാറുന്നത്. അത്തരത്തില്‍ കലയെ സ്‌നേഹിച്ച, കലയിലൂടെ വളര്‍ന്ന ഒരു സംരംഭകയാണ് സ്വര്‍ണ രാജ എന്ന മധുര സ്വദേശിനി.

തമിഴ്‌നാടിന്റെ അന്നപാത്രം എന്ന് വിശേഷിപ്പിക്കുന്ന ക്ഷേത്ര നഗരങ്ങള്‍ക്ക് ഉദാഹരണമായി അറിയപ്പെടുന്ന തഞ്ചാവൂര്‍ പട്ടണത്തിന്റെ കാഴ്ചകളും മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന്റെ ഗോപുരങ്ങളും ചുമരുകളില്‍ കൊത്തി വെച്ചിരിക്കുന്ന ശില്പരൂപങ്ങളും ചെറുപ്പകാലം മുതല്‍ തന്നെ സ്വര്‍ണ രാജയെ ഒരുപാട് സ്വാധീനിച്ചിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യ രാജാവായ ചടയവര്‍മന്‍ സുന്ദര പാണ്ഡ്യന്റെ ഭരണകാലത്ത് നിര്‍മിച്ച മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന്റെ ഓരോ ചിത്ര പണികളും പ്രസിദ്ധമായ ആയിരം കല്‍ത്തൂണുകള്‍ ഉള്ള മണ്ഡപവും കുട്ടിക്കാലം മുതല്‍ സ്വര്‍ണയുടെ മനസ്സില്‍ രൂപപ്പെടുത്തിയത് ഒരു കാലത്തും കെട്ടുപോകാത്ത ചിത്രകലയുടെ വൈദഗ്ധ്യത്തെയാണ്.

വളരും തോറും ചിത്രകലയോടും വര്‍ണങ്ങളോടുമുള്ള പ്രണയം സ്വര്‍ണ എന്ന പെണ്‍കുട്ടിക്ക് വളര്‍ന്നു കൊണ്ടേയിരുന്നു. അവളുടെ മനസ്സില്‍ തഞ്ചാവൂര്‍ കലയുടെ വശ്യ ഭംഗി ദിനം പ്രതി ഇരട്ടിച്ചു കൊണ്ടേയിരുന്നു. മധുരയിലെയും തഞ്ചാവൂരിലെയും ആളുകള്‍ പണ്ടുകാലം മുതലേ വസ്ത്ര വ്യാപാര രംഗത്ത് പേര് കേട്ടവരായിരുന്നു.

സ്വര്‍ണയുടെ മാതാപിതാക്കളും വസ്ത്ര വ്യാപാര മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു. ഇതൊക്കെ തഞ്ചാവൂര്‍ ചിത്രകലയോടുള്ള അവളുടെ ഇഷ്ടത്തെ വര്‍ധിപ്പിച്ചു. ഏറ്റവും കൂടുതല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഇടത്ത് തന്നെയാണ് നിങ്ങളുടെ വിജയവും എന്ന് പറയുന്ന പോലെ ഈ മേഖലയില്‍ തന്നെ സ്വര്‍ണ വിജയം നേടുകയും ചെയ്തു.
ഒരിക്കലും കെട്ടുപോകാത്ത തഞ്ചാവൂര്‍ ചിത്രകലയുടെ സ്വപ്‌നങ്ങള്‍ ACADEMY OF TRADITIONAL ART എന്ന സംരംഭത്തിലേയ്ക്കാണ് സ്വര്‍ണയെ എത്തിച്ചത്.

പുതിയ കാലത്തിന് പിന്നാലെ ലോകത്തിലെ എല്ലാ മനുഷ്യരും പായുമ്പോള്‍, സ്വര്‍ണ ലക്ഷ്യം വച്ചത് എല്ലാവരെയും പോലെ ‘കൂട്ടത്തില്‍ പായുക’ എന്ന മാര്‍ഗത്തിലേക്കല്ല. പകരം ചരിത്രത്തിന്റെ മൂല്യത്തെ നിലനിര്‍ത്തുന്ന ചരിത്ര കലകളെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരിക എന്ന മാര്‍ഗത്തിലേക്കാണ്. തനിമ കെട്ടുപോകാതെ തഞ്ചാവൂര്‍ ചിത്ര കലയെ എല്ലാ കാലത്തും നിലനിര്‍ത്തണമെന്നും തലമുറകള്‍ക്ക് അത് പകര്‍ന്ന് നല്‍കണമെന്നും സ്വര്‍ണ ആഗ്രഹിച്ചു.

മരത്തടികളിലും മറ്റുമായിരുന്നു പണ്ട് കാലത്ത് ചിത്രങ്ങള്‍ വരച്ചിരുന്നതും അവയ്ക്ക് രൂപം നല്‍കിയിരുന്നതും. അതിന് ഭംഗി കൂട്ടുന്നതിനായി അവര്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള കല്ലുകളും മുത്തുകളും ഒക്കെ ഉപയോഗിച്ചിരുന്നു. എന്നാല്‍, തഞ്ചാവൂര്‍ ചിത്രരൂപങ്ങളില്‍ ഉപയോഗിച്ചിരിന്ന അത്രയും ആകര്‍ഷകമായ നിറങ്ങള്‍ ലഭിക്കുക എന്നതായിരുന്നു തുടക്ക സമയങ്ങളില്‍ സ്വര്‍ണ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്.

ആ പഴമയുടെ നിറം നിലനിര്‍ത്തണമെങ്കില്‍ പുതിയ കാലത്തെ ചായകൂട്ടുകള്‍ ഒന്നും ശരിയാകില്ല എന്ന് മനസ്സിലാക്കിയതോടെ പിന്നീട് കുറേ വര്‍ഷത്തോളം അതിനെ കുറിച്ചുള്ള പഠനത്തിലായിരുന്നു ഈ യുവതി. അങ്ങനെ ഒരുപാട് നാളത്തെ പഠനവും അന്വേഷണവും ഇവരെ വിജയിപ്പിക്കുക തന്നെ ചെയ്തു. ഒരുപാട് നാളത്തെ കഠിന പ്രയത്‌നം കൊണ്ട് സ്വര്‍ണ രാജ പടുത്തുയര്‍ത്തിയ ACADEMY OF TRADITIONAL ART എന്ന സ്ഥാപനത്തില്‍ ഇന്ന് നിരവധി പേരാണ് തഞ്ചാവൂര്‍ ചിത്ര കല പഠിക്കാനായി എത്തുന്നത്.

ടൈറ്റാന്‍ എന്ന ലോക പ്രശസ്ത വാച്ച് കമ്പനിയ്ക്ക് വേണ്ടി വരെ തഞ്ചാവൂര്‍ ഇമേജ് രൂപപ്പെടുത്താന്‍ സ്വര്‍ണ രാജയ്ക്ക് സാധിച്ചത് ചിത്രകലയോടുള്ള ഈ സ്‌നേഹം കൊണ്ട് മാത്രമാണ്. സ്വര്‍ണയുടെ വിജയത്തിന് പിന്നില്‍ കലയെ സ്‌നേഹിക്കുന്ന ഒരാളുടെ കലയോടുള്ള പ്രണയം കാണാം. ലോകമെമ്പാടുമുള്ള ഒരുപാട് പേര്‍ ഇന്ന് ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ്. മൂല്യമേറിയ കലയെ പുതിയ ടെക്‌നോളജിക്കൊപ്പം മുന്നോട്ടു കൊണ്ട് പോകാന്‍ ഈ യുവതിക്ക് സാധിക്കുന്നത് കഠിന പ്രയത്‌നവും ഏത് പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള മനോബലവും കൊണ്ട് മാത്രമാണ്.

ACADEMY OF TRADITIONAL ART
ഓണ്‍ലൈന്‍ ട്യൂട്ടോറിങ് പ്ലാറ്റ് ഫോമിലൂടെയാണ് പരമ്പരാഗതമായി നിലനില്‍ക്കുന്ന തഞ്ചാവൂര്‍ ചിത്രകലയെ ഈ സ്ഥാപനം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. അത് കൊണ്ട് തന്നെ ലോകത്ത് എവിടെ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായി തന്നെ ഇവ പഠിക്കാനും മനസ്സിലാക്കാനും സാധിക്കുന്നു. ഒരു ചുവടുവയ്പിലൂടെ എല്ലാ പരമ്പരാഗതമായ ചിത്രകലയും ഇവിടെ നിന്നും പഠിക്കാന്‍ കഴിയുമെന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത.

ടോപ്പ് 100 സ്ഥാപനങ്ങളില്‍ ഒന്നായി IIM BANGALORE NSRCEL തിരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ ഒന്നാണ് ACADEMY OF TRADITIONAL ART എന്ന സ്ഥാപനം. പ്രധാനമായും അഞ്ച് കോഴ്‌സുകളാണ് ഈ സ്ഥാപനം നല്‍കുന്നത്. യാതൊരു ഒരു പരിധികളുമില്ലാതെ ഏതൊരാള്‍ക്കും ഇവിടെ നിന്നും കോഴ്‌സുകള്‍ പഠിക്കാന്‍ സാധിക്കുന്നു.

3 Levels of Tanjore Painting, Tanjore Painting with Special Focus for Children, Kerala Mural Art എന്നീ കോഴ്‌സുകള്‍ പുതിയ ടെക്‌നോളജി രീതിയില്‍ തന്നെ ലോകത്ത് എവിടെ നിന്നും ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പഠിക്കാന്‍ സാധിക്കുന്നു എന്നത് ഈ സ്ഥാപനത്തിന്റെ ഏറ്റവും വിലമതിക്കുന്ന പ്രത്യകതകളില്‍ ഒന്നാണ്. ഒരിക്കലും ഇല്ലാതായി പോകാത്ത പാഷന്‍ കൊണ്ട് ഒരു യുവതി പടുത്തുയര്‍ത്തിയ ഈ സംരംഭം ഇന്ന് വിജയത്തിന്റെ പാതകളിലൂടെ മുന്നേറുകയാണ്. സ്വപ്‌നം കാണുകയും അതിനെ പിന്‍പറ്റുകയും ചെയ്യുകയാണെങ്കില്‍ ആര്‍ക്കും വിജയിക്കാന്‍ സാധിക്കുമെന്നതിന് വ്യക്തമായ ഉദാഹരണമാണ് സ്വര്‍ണ രാജ എന്ന ഈ യുവതി.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button