Business ArticlesEntreprenuership

‘നല്ലൊരു വീട്’ എന്ന സ്വപ്‌നത്തിന് നിറം പകരുന്ന SuperTeam Builders; ഇത് സൂപ്പര്‍ടീമിന്റെയും ലിജു വര്‍ഗീസ് എന്ന സംരംഭകന്റെയും പ്രചോദന കഥ

ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാവുക എന്ന സ്വപ്‌നത്തെക്കാള്‍ ലിജു വര്‍ഗീസ് എന്ന ചെറുപ്പക്കാരന്‍ ഏറെ കണ്ടത് നല്ലൊരു സംരംഭകനായി മാറി, ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന സ്വപ്‌നമാണ്. ആ ഒരു സ്വപ്‌നം തന്നെയാണ് SuperTeam Builders എന്ന സംരംഭത്തിന് രൂപം നല്‍കുന്നതിലേക്ക് ലിജു വര്‍ഗീസ് എന്ന സംരംഭകനെ നയിച്ചതും. ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച സംരംഭങ്ങളില്‍ ഒന്നായി മാറാന്‍ SuperTeam Builders ന് കരുത്ത് പകര്‍ന്നതും ഒരിക്കലും തോറ്റ് കൊടുക്കില്ലെന്നുറപ്പുള്ള ഈ ചെറുപ്പക്കാരന്റെ ആത്മവിശ്വാസമാണ്. ഏത് പ്രതിസന്ധിയിലും കാലിടറി വീഴാതെ മുന്നോട്ട് പോകാനുള്ള ലിജു വര്‍ഗീസ് എന്ന സംരംഭകന്റെ മനോധൈര്യമാണ് SuperTeam Builders നെ ഇത്രത്തോളം ജനപ്രിയമാക്കി മാറ്റിയത്.

2014 നാണ് പത്തനംതിട്ടയില്‍ SuperTeam Builders പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായ ഭവന നിര്‍മാണത്തെ സാക്ഷാത്കരിക്കുന്ന SuperTeam Builders എന്ന സംരംഭത്തില്‍ ഇന്ന് പ്രതീക്ഷ അര്‍പ്പിക്കുന്നവര്‍ അനവധി പേരാണ്. അതിന് വ്യക്തമായ കാരണം തന്നെയുണ്ട്. ഈ സ്ഥാപനം ഓരോരുത്തര്‍ക്കും നല്‍കുന്നത് ഏറ്റവും മികച്ച സേവനമാണ്. കസ്റ്റമറിന്റെ മനസ്സിലെ സ്വപ്ന ഭവനത്തെ യാഥാര്‍ഥ്യമാക്കി നല്കാന്‍ SuperTeam Builders പ്രവര്‍ത്തിക്കുന്നത് അത്രത്തോളം ആത്മാര്‍ഥമായിട്ടാണ്.

തങ്ങള്‍ മനസ്സില്‍ രൂപം കൊടുത്ത ഭവനത്തെ അതിലും മനോഹരമായി നേരിട്ട് കാണുമ്പോള്‍ കസ്റ്റമറിന് ലഭിക്കുന്ന സന്തോഷം തന്നെയാണ് ഈ സ്ഥാപനത്തിനെ മുന്നോട്ട് നയിക്കുന്ന ഊര്‍ജവും. ദിനംപ്രതി വളരുന്ന പ്രതിസന്ധികള്‍ നിറയുന്ന ഒരു സംരംഭ മേഖല കൂടിയാണ് കണ്‍സ്ട്രക്ഷന്‍ മേഖലയെങ്കിലും ഒരിക്കലും മായ്ക്കപ്പെടാന്‍ സാധിക്കാത്ത ഒരു പേര് കേരളത്തില്‍ കൊത്തിവെയ്ക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. പുതിയ ടെക്‌നിക്കുകള്‍ മനസ്സിലാക്കി പഠിക്കാനും അതിന് അനുസരിച്ചു തങ്ങളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും എപ്പോഴും ശ്രമിക്കുന്ന ഇവര്‍ക്ക് ഇതൊരു ‘ബിസിനസ്’ മാത്രമല്ല, മറ്റുള്ളവര്‍ക്ക് സന്തോഷം പകര്‍ന്ന് കൊടുക്കാന്‍ സാധിക്കുന്ന ഒരു സേവനം കൂടിയാണ്.

മത്സര ബുദ്ധിയില്‍ ഗുണനിലവാരത്തെ മറന്നുകൊണ്ട് മറ്റുള്ള സ്ഥാപനങ്ങള്‍ പായുമ്പോള്‍ ഗുണനിലവാരം നിലനിര്‍ത്തി കൊണ്ട് സേവനം നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. അത് തന്നെയാണ് ഇത്രത്തോളം കസ്റ്റമേഴ്‌സ് ഇവരെ തേടിയെത്താനും കാരണവും. തങ്ങളുടെ മേഖലയില്‍ കോര്‍പ്പറേറ്റ് മത്സര നേട്ടം നേടുക എന്ന ലക്ഷ്യത്തോടെയല്ല ഈ സംരഭകനും സംരംഭവും പ്രവര്‍ത്തിക്കുന്നത്. സംരംഭം എന്നതിനെ കുറിച്ചുള്ള കൃത്യമായ കാഴ്ച്ചപ്പാടും അതിനോടുള്ള സത്യസന്ധതയും സമൂഹത്തോടുള്ള കടമയും വ്യക്തമായി അറിയുന്നവരാണ് ഇവര്‍.

മറ്റ് സംരംഭങ്ങളുമായി മത്സര ബുദ്ധിയില്‍ പരക്കം പായാതെ, ഏറ്റെടുത്ത ഉത്തരവാദിത്വത്തെ ഏറ്റവും മികച്ചതാക്കുക മാത്രമാണ് SuperTeam Builders ചെയ്യുന്നത്. ആ ഒരു വിശാല കാഴ്ച്ചപ്പാട് തന്നെയാണ് നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സ്ഥാപനത്തിനെ പ്രാപ്തമാക്കുന്നതും. ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ഭവന നിര്‍മാണ സംരംഭങ്ങളില്‍ ഒന്നായി SuperTeam Builders മാറാനുള്ള കാരണവും ഇവരുടെ ഏറ്റവും മികച്ച സേവനം തന്നെയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിലെ മികച്ച ഒരു ബ്രാന്‍ഡായി മാറാന്‍ ഈ സ്ഥാപനത്തിന് സാധിച്ചതിന് കാരണം ഇവരുടെ മൂല്യമുള്ള ഈ സേവന കാഴ്ച്ചപ്പാടാണ് എന്ന് പറയേണ്ടതില്ലല്ലോ!

തങ്ങളെ തേടിയെത്തുന്നവരുടെ ആവശ്യം അറിഞ്ഞ് കൃത്യമായി തന്നെ അതിന് പരിഹാരം നല്‍കാന്‍ ഇവര്‍ക്ക് സാധിക്കുന്നതിന് കാരണവും ആ സേവന സന്നദ്ധതയാണ്. തങ്ങളുടെ തേടിയെത്തുന്നവരുടെ മനസ്സിലുള്ള രൂപത്തിന് ഇവര്‍ ഭൂമിയില്‍ രൂപം നല്‍കുന്നു. എത്രയോ കാലമായി സ്വപ്‌നം കാണുന്ന വീട് എന്ന സങ്കല്പത്തിന് മാറ്റ് കൂട്ടാന്‍ ഇവര്‍ക്ക് സാധിക്കുന്നു.
കണ്‍സ്ട്രക്ഷന്‍ വര്‍ക്ക്, ഇന്റീരിയര്‍ വര്‍ക്ക്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലാണ് SuperTeam Builders എന്ന സ്ഥാപനം കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഓരോ മേഖലയിലും വ്യക്തമായ അറിവുള്ള ടീമിനെയാണ് ഇവര്‍ നിയോഗിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെയാണ് തന്റെ സംരംഭത്തിന് SuperTeam Builders എന്ന പേര് ലിജു വര്‍ഗീസ് തെരഞ്ഞെടുത്തതും. പേര് പോലെ തന്നെ അര്‍ത്ഥമാക്കുന്ന സേവനം നല്‍കിയാണ് എല്ലാ മനുഷ്യര്‍ക്കിടയിലും ഈ സ്ഥാപനം പ്രിയപ്പെട്ടതായി മാറുന്നതും.

തങ്ങളെ പോലെ സ്വപ്‌നങ്ങളുള്ള മനുഷ്യരാണ് കസ്റ്റമേഴ്സ് എന്നും അവരുടെ സ്വപ്‌നത്തിനും വിലമതിപ്പുണ്ടെന്നും തിരിച്ചറിഞ്ഞു തന്നെയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. ഈ മേഖലകളില്‍ ഒട്ടനവധി സംരംഭങ്ങള്‍ ഉണ്ടായിട്ടും SuperTeam Builders നിലനില്‍ക്കുന്നത് വളരെ വ്യത്യസ്തമായിട്ട് തന്നെയാണ്. ഒരു ബിസിനസ് എന്നതിനേക്കാള്‍ ഏറെ തങ്ങളെ തേടിയെത്തുന്ന കസ്റ്റമറുടെ ആവശ്യത്തെ പൂര്‍ത്തിയാക്കുക എന്നതാണ് ലിജു വര്‍ഗീസ് എന്ന സംരംഭകന്റെയും SuperTeam Builders എന്ന സംരംഭത്തിന്റെയും ലക്ഷ്യം. അത് തന്നെയാണ് ഇവരുടെ വിജയവും.

പഠനകാലം മുതല്‍ തന്നെ ലിജു വര്‍ഗീസ് സ്വപ്‌നം കണ്ടത് മികച്ച ഒരു സംരംഭ ജീവിതമാണ്. ചെറിയ രീതിയിലുള്ള അക്വേറിയം ബിസിനസുകളും മറ്റും നടത്തിക്കൊണ്ടായിരുന്നു ലിജു വര്‍ഗീസിന്റെ പഠനവും. ചെറുപ്പത്തിലെ സംരംഭത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ലിജു വര്‍ഗീസിന് ബിസിനസ് എന്നാല്‍ പണം കൊയ്യാനുള്ള മാര്‍ഗം മാത്രമായിരുന്നില്ല, സംരംഭം തന്നെയായിരുന്നു ലിജു വര്‍ഗീസിന്റെ ജീവിതവും. ആദര്‍ശവും കാഴ്ചപ്പാടും ആശയവും സംരംഭത്തിന് ആവശ്യമാണെന്ന് ജീവിതം കൊണ്ട് തന്നെയാണ് ലിജു വര്‍ഗീസ് മനസ്സിലാക്കിയതും. ആ ജീവിതത്തില്‍ കളങ്കം ചേര്‍ക്കാന്‍ ഈ സംരംഭകന്‍ ഒട്ടും തയാറല്ല.

MBA പഠനത്തിന് ശേഷം 2010 ലാണ് ലിജു വര്‍ഗീസ് തന്റെ SuperTeam Builders എന്ന സംരംഭത്തിലേക്കുള്ള ആദ്യ ചുവടുകള്‍ വച്ചു തുടങ്ങുന്നത്. ആദ്യമൊക്കെ സ്ഥലങ്ങള്‍ വാങ്ങുകയും അവിടെ വീട് നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്തിരുന്ന ലിജു 2014 ല്‍ തന്റെ സംരംഭത്തിന്റെ ഏറ്റവും പ്രധാന നാഴികക്കല്ലിന് തുടക്കം കുറിക്കുകയായിരുന്നു. അന്ന് മുതല്‍ ഈ സംരംഭം തങ്ങളുടെ കസ്റ്റമേഴ്‌സിന് നല്‍കി വരുന്നത് മികച്ച മൂല്യമുള്ള സേവനങ്ങള്‍ മാത്രമാണ്. ഏറ്റവും നല്ലൊരു ‘ഭവനം’ സ്വപ്‌നം കാണുന്നവരുടെ സ്വപ്‌നത്തിന് നിറങ്ങള്‍ പകരുകയാണ് SuperTeam Builders ചെയ്യുന്നത് .

പണം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് പായുകയല്ല ഈ സംരംഭം. മൂല്യമുള്ള സേവനങ്ങള്‍ നല്‍കുന്നത് വഴി വിജയത്തിലേക്കുള്ള ചുവട് ഉറപ്പിക്കുകയാണ് ഇവര്‍. 12 വര്‍ഷത്തെ പ്രവൃത്തി പരിചയം കൊണ്ടും സംരംഭത്തെ കുറിച്ചുള്ള കൃത്യമായ അറിവ് കൊണ്ടും ലിജു വര്‍ഗീസ് എന്ന ചെറുപ്പക്കാരന്‍ കസ്റ്റമേഴ്‌സിന് നല്‍കുന്നത് പൂര്‍ണമായ വിശ്വാസമാണ്, ഒരിക്കലും നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള വിശ്വാസം. എന്ത് കൊണ്ടാണ് ഈ കരിയര്‍ തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് ലിജു വര്‍ഗീസിന് പറയാനുള്ളത് ഒരേയൊരു ഉത്തരം മാത്രമാണ് ; ”നല്ലൊരു സംരഭകനായി, ഈ ലോകത്തിന് നല്ല സേവനം നല്‍കണം”. ഈ ഉത്തരത്തില്‍ തന്നെ SuperTeam Builders ന്റെ വിജയ രഹസ്യവും മൂല്യവും ഏതൊരാള്‍ക്കും മനസ്സിലാകുന്നതാണ്.

 

സ്വന്തമായി ഒരു സംരംഭം സ്വപ്‌നം കാണുന്ന ചെറുപ്പക്കാര്‍ക്ക് ഒരു പ്രചോദനം കൂടിയാണ് ലിജു വര്‍ഗീസ്. പഠനം കഴിഞ്ഞ് ഒരു ഷെയര്‍ ട്രേഡിങ് കമ്പനിയുടെ ഫ്രാഞ്ചൈസിയെടുത്ത് നടത്തിയതില്‍ നിന്നും കിട്ടിയ ലാഭം കൊണ്ടാണ് ആദ്യമായി ലിജു വീട് വയ്ക്കുന്നതിനായി വസ്തു വാങ്ങിയത്. തന്റെ സംരംഭ സ്വപ്‌നത്തിന്റെ ആദ്യത്തെ കരുത്തുള്ള ഇന്‍വെസ്റ്റ്‌മെന്റ് നടത്തുന്നത് അവിടെയാണ്. താന്‍ ജോലി ചെയ്ത് നേടിയ പണം തന്റെ ജീവിതത്തിന്റെ ഭാവിക്ക് വേണ്ടിയാണ് ഈ ചെറുപ്പക്കാരന്‍ ചെലവഴിച്ചത്. പിന്നീട് ആ മേഖലയുടെ അവസരങ്ങള്‍ മനസ്സിലാക്കുകയും ഈ സംരംഭത്തിന്റെ മൂല്യം അറിയുകയും ചെയ്ത ലിജു വര്‍ഗീസ് SuperTeam Builders എന്ന ആശയത്തിന് വെളിച്ചം പകരുകയായിരുന്നു.

ഒരു ആശയത്തിന് വിപ്ലവം തീര്‍ക്കാന്‍ കഴിയുമെന്നത് പോലെ തന്നെ ഈ ആശയവും കേരളത്തില്‍ തീര്‍ത്തത് ഒരു സംരംഭ വിപ്ലവം തന്നെയാണ്. ഒരു വീട് എന്നത് ഒരു വക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, ഒഴിവാക്കാന്‍ കഴിയാത്ത ഒരു ഘടകമാണ്. ആ പ്രാധാന്യം മനസ്സിലാക്കിയതോടെയാണ് ലിജു വര്‍ഗീസ് ഓരോ കസ്റ്റമര്‍ക്കും അവരുടെ ഇഷ്ടത്തിനും ആവശ്യത്തിനും അനുസരിച്ച് വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിക്കുന്നത്. മറ്റൊരു മേഖലയിലും ഇല്ലാത്ത ഒരു ആത്മ ബന്ധം ആളുകള്‍ക്കിടയില്‍ രൂപപ്പെടുത്താന്‍ സാധിക്കുന്ന ഈ സംരംഭത്തെ അത്രത്തോളം പ്രാധാന്യത്തോടെയാണ് ലിജു വര്‍ഗീസ് കാണുന്നത്.

കസ്റ്റമറുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കുന്ന ഇവര്‍ കന്‍സ്ട്രക്ഷന്‍ സമയത്ത് തന്നെ ഭാവിയില്‍ ആ ബില്‍ഡിങിന് സംഭവിക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. SuperTeam Builders ന്റെ സേവനം ലഭിക്കുന്നവര്‍ക്ക് വാട്ടര്‍ പ്രൂഫിങ് സഹായം തേടി പിന്നീട് പോകേണ്ടി വരുന്നില്ല എന്നത് മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ഈ സ്ഥാപനത്തെ ഏറെ വ്യത്യസ്തമാക്കുന്നു. ഒരു വര്‍ക്ക് ചെയ്യുമ്പോള്‍ എത്രയും വേഗം ആ വര്‍ക്ക് പൂര്‍ത്തിയാക്കി കസ്റ്റമറെ ഒഴിവാക്കുക എന്ന രീതിയിലല്ല ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പകരം, സ്വന്തം വീട് എന്ന കാഴ്ചപ്പാടില്‍ തന്നെയാണ് ഇവിടുത്തെ ഓരോ തൊഴിലാളികളും തങ്ങളുടെ ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്നത്.

വീടിന് ഭാവിയില്‍ യാതൊരു പ്രശ്‌നവും വരാത്ത രീതിയില്‍ കൃത്യമായ പഠനം നടത്തിയാണ് ഓരോ മേഖലകളിലേക്കും ഇവര്‍ കടക്കുന്നത്. ഇതിനെല്ലാമുപരി കൃത്യമായ വാറന്റി രേഖപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നതോടെ കസ്റ്റമറിന് പ്രിയമുള്ള സ്ഥാപനമായി SuperTeam Builders മാറുകയാണ് ചെയ്യുന്നത്. ഇത്രത്തോളം സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നത് കൊണ്ട് തന്നെ അനേകം പേരാണ് ഇവരുടെ സഹായം തേടിയെത്തുന്നത്. വാറന്റി നല്‍കുന്നത് വെറും പേരിന് മാത്രമല്ല, തങ്ങള്‍ നിര്‍മിച്ചു നല്‍കിയ വീടിനോട് അത്രത്തോളം വിശ്വാസം ഉള്ളത് കൊണ്ട് തന്നെയാണ്. SuperTeam Buildersന്റെ സേവനം ആവശ്യപ്പെട്ടു എത്തുന്നവരോട് ആദ്യം തന്നെ എല്ലാ കാര്യങ്ങളും ഇവര്‍ വ്യക്തമാക്കാറുണ്ട്.

വീടിന്റെ നിര്‍മാണത്തിന് ആവശ്യമായി ഉപയോഗിക്കാന്‍ പോകുന്ന വസ്തുക്കള്‍, അവയുടെ വില, ഗുണനിലവാരം, നേട്ടങ്ങള്‍, അവയുടെ കാലാവധി തുടങ്ങി എല്ലാ കാര്യങ്ങളും കൃത്യമായി ആദ്യം തന്നെ വ്യക്തമാക്കിയ ശേഷമാണ് ഓരോ ഉത്തരവാദിത്വങ്ങളും ഇവര്‍ ഏറ്റെടുക്കുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ മുന്നില്‍ സേവനം തേടിയെത്തിയ കസ്റ്റമേഴ്‌സുമായി പിന്നീട് ഒരിക്കല്‍ പോലും തര്‍ക്കമോ, പ്രശ്‌നമോ ഉണ്ടാകാറില്ല.
പലരും വീട് നിര്‍മിക്കുന്ന സമയത്ത് അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ വളരെ വലുതാണ്. വീടിന്റെ നിര്‍മാണത്തെ കുറിച്ച് വ്യക്തമാക്കാതെയുള്ള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സുമാരും ഇവയെ കുറിച്ച് കൃത്യമായ അറിവില്ലാത്തതിന്റെ പ്രശ്‌നവും പലരെയും മാനസികമായി തളര്‍ത്തുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, SuperTeam Builders നെ ഉത്തരവാദിത്വം ഏല്പിക്കുന്നവര്‍ക്ക് ഈ പ്രശ്‌നങ്ങള്‍ ഒന്നും നേരിടേണ്ടി വരുന്നില്ല എന്നതും പ്രത്യേകതയാണ്. തങ്ങളുടെ കസ്റ്റമറോട് സൗഹൃദപരമായി തന്നെ പെരുമാറുകയും കാര്യങ്ങള്‍ വ്യക്തമാക്കി കൊടുക്കുകയും ചെയ്യുന്നതിലൂടെ സമ്മര്‍ദത്തെ കുറയ്ക്കുന്നതിന് വേണ്ടി ഇവര്‍ ശ്രദ്ധിക്കാറുണ്ട്.

കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കും മികച്ച സേവനങ്ങള്‍ നല്‍കണം എന്നതും ഇന്ത്യയിലെ മികച്ച Private Limited സ്ഥാപനമായി SuperTeam Builders നെ മാറ്റണം എന്നതുമാണ് ലിജു വര്‍ഗീസ് എന്ന സംരംഭകന്റെ ലക്ഷ്യം.
അതിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് ഈ ചെറുപ്പക്കാരന്‍. തന്റെ ഫാമിലി കഴിഞ്ഞാല്‍ ലിജു ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് തന്റെ സഹപ്രവര്‍ത്തകരോടാണ്. തന്റെ ആശയത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന തന്റെ ടീം തന്നെയാണ് സ്ഥാപനത്തിന്റെ വിജയത്തിന്റെ പിന്നിലെന്ന് ലിജു വര്‍ഗീസ് ഉറച്ചു വിശ്വസിക്കുന്നു.

സംരംഭം എന്നാല്‍ ഒരു വലിയ ഉത്തരവാദിത്വമാണ് എന്ന കാഴ്ച്ചപ്പാടില്‍ വിശ്വസിക്കുന്ന ഈ ചെറുപ്പക്കാരന്‍ സാമൂഹ്യ പ്രതിബദ്ധതയോട് കൂടി തന്നെയാണ് തനിക്ക് വരുന്ന ഓരോ വര്‍ക്കുകളും ചെയ്ത് തീര്‍ക്കുന്നത്. ഒരു തരത്തിലും കസ്റ്റമാറെ കബളിപ്പിക്കാതെ ഓരോ ഘട്ടങ്ങളിലും കൃത്യമായി വിവരങ്ങള്‍ തെളിവോട് കൂടി തന്നെ ഇവര്‍ വ്യക്തമാക്കുന്നു. അത് കസ്റ്റമര്‍ക്ക് SuperTeam Builders നോടുള്ള വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

E-mail:superteampta@gmail.com

Contact No:7025717171, 9947351777

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button