Success Story

സോളാര്‍ ഉത്പന്ന മേഖലയില്‍ അതിജീവനത്തിന്റെ മറുപേരാകാന്‍ Teslin

രണ്ട് വര്‍ഷങ്ങള്‍ തികയുന്ന കൊവിഡ് – ലോക്ക്ഡൗണ്‍ സാഹചര്യം ഒരു തരത്തിലും ദോഷകരമായി ബാധിക്കാത്ത ആരും തന്നെ നമ്മുടെ ചുറ്റുപാടുകളില്‍ കാണില്ല. നിലനിന്നു വരുന്ന സമ്പ്രദായങ്ങള്‍ക്ക് ഒരു മാറ്റവും വരില്ലെന്ന് നാം നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ വലിയ ചെറിയ കൊലകൊമ്പന്മാര്‍ താണ്ഡവം തുടരുകയാണ്.

പ്രസവം മുതല്‍ മരണാനന്തര ചടങ്ങുകള്‍ വരെ ഈ കാലത്ത് ജീവിക്കുന്ന ഓരോരുത്തരുടെയും ഓരോ നിമിഷങ്ങളെയും പ്രവൃത്തികളെയും ഇപ്പോള്‍ നിര്‍ണയിക്കുന്നത് ചിലപ്പോള്‍ എങ്കിലും നമ്മില്‍ പലരും വില കുറച്ചു കാണുന്ന, ദിവസേനയുള്ള കൊവിഡ് കണക്കുകളും ടിപിആര്‍ നിരക്കും തന്നെ ആണ്. ഈ കെട്ടകാലത്ത് മറ്റ് മേഖലകളില്‍ പ്രശസ്തരായി സാമ്പത്തിക ഭദ്രത നേടിയവര്‍ വരെ, പലരും തങ്ങളുടെ സംരംഭക സ്വപ്‌നങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഒടുങ്ങാത്ത ഭാരത്തില്‍ ഞെരിഞ്ഞമര്‍ന്ന് ജീവന്‍ വെടിയുന്നത് നിസ്സംഗതയോടെ നോക്കിനിന്നു.

പക്ഷേ, Teslin (Tritium Energy Solution India)ക്ക് കൊവിഡ് – ലോക്ക്ഡൗണ്‍ സാഹചര്യം അത്ര കീറാമുട്ടി ഒന്നും ആയിരുന്നില്ല എന്നതാണ് വാസ്തവം. ഒന്ന് നനഞ്ഞവര്‍ക്ക് പിന്നെ കുളിച്ച് കയറാന്‍ എന്താണ് ബുദ്ധിമുട്ട്… കഴിഞ്ഞ പ്രളയകാലത്ത് മലപ്പുറം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച Teslin നെ ഒന്ന് മുക്കി, സാധനസാമഗ്രികള്‍ അടക്കം നശിപ്പിച്ച് ആ സോളാര്‍ ഊര്‍ജ്ജത്തെ ഊതി കെടുത്താന്‍ നോക്കിയതാണ്. പക്ഷെ Teslinനെ മുന്നോട്ട് നയിക്കുന്ന ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഇത്തിരി വെട്ടം കെടുത്താന്‍ ആ ജലരോഷത്തിന് കഴിഞ്ഞില്ല. ആ Teslinനെപരാജയപ്പെടുത്താന്‍ കൊവിഡ് – ലോക്ക്ഡൗണ്‍ പ്രതിസന്ധി ശ്രമിക്കുന്നത്, പടക്കക്കാരനെ ഉടുക്ക് കൊട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതുപോലെ വിഫലമാണെന്ന് തെളിയിച്ചുകൊണ്ട്, സോളാര്‍ ഉത്പന്ന സംരംഭക മേഖലയില്‍ Teslin (Tritium Energy Solution India) വിജയപാതയില്‍ ബഹുദൂരം മുന്നേറുകയാണ്.

2019ല്‍ മലപ്പുറം ജില്ലയിലെ തിരുനാവായില്‍ Teslin പ്രവര്‍ത്തനം ആരംഭിക്കുന്നത് റൂഫ് ടൈലിങ്ങ്, ലിഥിയം ബാറ്ററി എന്നിവയുടെ നിര്‍മാണത്തിലും വിപണനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ്. സോളാര്‍ ഊര്‍ജ്ജത്തിന്റെ ശോഭനമായ വിപണന ഭാവിയെ മുന്നില്‍ കണ്ടുകൊണ്ട് പിന്നീട് Teslin മറ്റ് കമ്പനികളുടെയും സഹകരണത്തോടെ സോളാര്‍ പാനലുകളുടെ വിതരണവും ഇന്‍സ്റ്റാളേഷനും പ്രാധാന്യം നല്‍കിക്കൊണ്ട് Teslin (Tritium Energy Solution India) ആയി പുതിയ രൂപം കൈവരിച്ചു.

ജനസംഖ്യയ്ക്കും, അനുപാതമായി വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ഉപഭോഗത്തിനും ലഭ്യതയുമായി ഒരു സന്തുലനാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ട്. അവിടെയാണ് ശാശ്വതമായ ലഭ്യത, കുറഞ്ഞ ചിലവ്, മികച്ച ഫലപ്രാപ്തി, ലളിതമായ പരിപാലനം എന്നീ ഘടകങ്ങള്‍ സോളാര്‍ ഊര്‍ജ്ജത്തെ ആകര്‍ഷണീയമാക്കുന്നത്. Teslin (Tritium Energy Solution India)ന്റെ പ്രധാന ഉത്പന്നങ്ങള്‍ സോളാര്‍ കേബിള്‍, പാനല്‍, സെല്ലുകള്‍, ലൈറ്റിങ്, ഹീറ്റര്‍ എന്നിവയാണ്. സിസിടിവി ക്യാമറകള്‍, ഓട്ടോമാറ്റിക് ഗേറ്റുകള്‍, ലൈറ്റ്‌നിങ് അറസ്റ്റര്‍, ഫുള്‍ ഹോം ഓട്ടോമേഷന്‍, സ്‌മോള്‍ ഹൈഡല്‍ പവര്‍ എന്നിവയുടെ സേവനങ്ങളും Teslin ഒരുക്കുന്നു.

വൈദ്യുതി ഉപഭോഗ ചിലവ് ഗണ്യമായി കുറയ്ക്കാന്‍ Teslin ഒരുക്കുന്ന ഗ്രീന്‍ സോളാര്‍ സംവിധാനം സഹായിക്കും. 24 വര്‍ഷത്തെ പ്രവര്‍ത്തനക്ഷമതയും 5 വര്‍ഷത്തെ സൗജന്യ സേവനവും തങ്ങളുടെ ബാറ്ററികള്‍ക്ക് ടെസ്ലിന്‍ വാഗ്ദാനം ചെയ്യുന്നു. 7 വര്‍ഷകാലയളവില്‍ ബാറ്ററികള്‍ക്ക് കേടുപാടുകള്‍ ഉണ്ടായാല്‍ മാറ്റി നല്‍കും. ഗാര്‍ഹിക – വാണിജ്യ ഉപയോഗങ്ങള്‍ക്ക് Teslin ഉത്പന്നങ്ങള്‍ അത്യുത്തമമാണ്. ഒമംലഹഹമൊയി പാര്‍ട്ട്ണര്‍ഷിപ്പ് ഉള്ളതിനാല്‍ അവരുടെ  ഇന്‍വര്‍ട്ടര്‍ മുതലായ ഉത്പന്നങ്ങളുടെ സേവനങ്ങളും Teslin ഒരുക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വീസ് ടീം ആണ് Teslinന്റെ ശക്തി.

Teslinന്റെ ആദ്യ സംരംഭക ലക്ഷ്യം ലിഥിയം ബാറ്ററി നിര്‍മാണം ആയിരുന്നു. മറ്റുള്ളവയുമായി പരിഗണിക്കുമ്പോള്‍ മൂന്നിലൊന്ന് മാത്രം സ്‌പേസും മൂന്നിലൊന്ന് മാത്രം ചിലവും വരുന്ന, എന്നാല്‍ ഏഴ് വര്‍ഷത്തോളം വാറന്റി ലഭിക്കുന്ന ബാറ്ററി ഇനം ആണ് ലിഥിയം ബാറ്ററികള്‍. ചൈനയില്‍ നിന്ന് അനുബന്ധ സാധന സാമഗ്രികള്‍ ഇറക്കുമതി ചെയ്ത്, ബാറ്ററികളുടെ നിര്‍മാണം ആരംഭിച്ചപ്പോഴാണ് പ്രളയത്തിരമാലകള്‍ ചീട്ടുകൊട്ടാരം പോലെ Teslinനെ തകര്‍ത്തെറിഞ്ഞത്.

ആത്മവിശ്വാസം കൈവെടിയാതെ കമ്പനി തങ്ങളുടെ യൂണിറ്റിനെ തിരുനാവായില്‍ നിന്ന് പുത്തനത്താണിയിലേക്ക് മാറ്റി. പതിയെ,Teslin വീണ്ടും വിജയപാതയില്‍ മുന്നേറി. ബാറ്ററി വിപണനത്തിലേക്ക് ഠലഹെശി കടക്കവെയായിരുന്നു ജീവന്‍ സംഹരിക്കുന്ന ഇത്തിരിപ്പോന്നന്‍ കൊറോണയുടെ കടന്നുവരവ്. എന്നാല്‍ മുകളില്‍ പറഞ്ഞതുപോലെ ഈ പ്രതിസന്ധിയെയും വിജയകരമായി മറികടന്ന Teslin (Tritium Energy Solution India), 2021ല്‍ സ്വന്തം ലേബലില്‍ തങ്ങളുടെ ഉത്പന്നങ്ങളെ വിപണിയില്‍ എത്തിച്ചുകൊണ്ട് പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറുന്ന സംരംഭക സമൂഹങ്ങള്‍ക്ക് മാതൃകയായി. ബീറ്റാ എനര്‍ജിയില്‍ നിന്ന് ഊര്‍ജ്ജത്തിന്റെ കണങ്ങള്‍ വേര്‍തിരിക്കുന്നതിന്റെ സാങ്കേതികതയെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഇപ്പോള്‍ ഇവര്‍.

Teslin: 9633442119, 9633364599, 9048988111

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button