Entreprenuership

സംരംഭകര്‍ക്കൊരു മാര്‍ഗ്ഗദര്‍ശി; വിജയത്തിന്റെ ഡബിള്‍ ബെല്‍ മുഴക്കി സുജോയ് കൃഷ്ണന്‍ എന്ന യുട്യൂബര്‍

പന്ത്രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതം… ‘ശേഷം എന്ത്?’ എന്ന് ദീര്‍ഘവീക്ഷണത്തോടെ ആശങ്കപ്പെട്ട ഒരാളായിരുന്നു സുജോയ് കൃഷ്ണന്‍. ആശങ്കകള്‍ക്കൊടുവില്‍, യുട്യൂബ് സാധ്യതകളെക്കുറിച്ച് പഠിച്ച്, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാം എന്ന തീരുമാനത്തിലെത്തി. ഭൂരിഭാഗം പേരുടെയും സെര്‍ച്ചിങ് കീയില്‍ കൂടുതല്‍ പ്രാവശ്യമെത്തുന്നത് നാനോ സംരംഭങ്ങളെക്കുറിച്ചാണെന്ന തിരിച്ചറിവ് സുജോയ് കൃഷ്ണനു പുതിയ ദിശാബോധം നല്കി.

അങ്ങനെ ‘ചാനല്‍ വണ്‍’ എന്ന യുട്യൂബ് ചാനല്‍ ആരംഭിക്കുകയും വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനും തുടങ്ങി. തുടക്കത്തില്‍ത്തന്നെ, നല്ല പ്രതികരണമാണ് ലഭിച്ചത്. നല്ല അഭിപ്രായങ്ങള്‍.. സംശയങ്ങള്‍… സംശയദൂരികരണത്തിനായി വീഡിയോകള്‍ ചെയ്തു. ഓരോ ബിസിനസ് മേഖലയേയും കുറിച്ച് ആഴത്തില്‍ പഠിച്ച്, അത് മറ്റുള്ളവര്‍ക്കായി പകര്‍ന്നു നല്കി.

യുട്യൂബ് ചാനലില്‍ നിന്ന് ലഭിച്ച പ്രോത്സാഹനത്തില്‍ നിന്നും സ്വന്തമായി ഒരു ബിസിനസ് ആശയത്തിലെത്തി. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ മടങ്ങി എത്തുന്നതിനു മുന്‍പ് തന്നെ, ഒരു സ്ലിപ്പര്‍ നിര്‍മാണ യൂണിറ്റ് നാനോ ബിസിനസ് സംരംഭമായി ആരംഭിച്ചു പ്രവര്‍ത്തനം തുടങ്ങിയിരുന്നു. യുട്യൂബ് ചാനല്‍ ‘ഹിറ്റാ’യതോടെ, സ്വയം പ്രചോദനം ഉള്‍ക്കൊണ്ട് ബിസിനസ്സില്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങി. ‘ഡബിള്‍ ബെല്‍’ എന്ന ബ്രാന്‍ഡ് നെയിമില്‍ അന്ന് ചെറുതായി ആരംഭിച്ച സംരംഭത്തിന് കീഴില്‍ ഇന്ന് സ്‌ക്രബ്ബറുകള്‍, മോപ്പുകള്‍, കര്‍പ്പൂരം തുടങ്ങിയവയുടെ വന്‍തോതിലുള്ള നിര്‍മാണം നടക്കുന്നു.

പ്രവാസികള്‍ക്ക് അനുകരിക്കാവുന്ന ഒരു മാതൃക തന്നെയാണ് സുജോയ് കൃഷ്ണന്‍. അവസരങ്ങളും പ്രതിസന്ധികളും മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയണം. സുജോയിയുടെ ജീവിത വിജയത്തിനു കാരണം അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം തന്നെയാണ്. സുജോയ് കൃഷ്ണനെപോലെ, എല്ലാ പ്രവാസികളും, ഗള്‍ഫ് ഉപേക്ഷിക്കുന്നതിനു മുന്‍പായിത്തന്നെ നാട്ടില്‍ എത്തിയതിനുശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം.

ബിസിനസ് തത്പരരായ പ്രവാസികളെ സഹായിക്കാനായി ഒരു സംരംഭം തുടങ്ങാനുള്ള എല്ലാ സഹായങ്ങളും സുജോയ് നല്‍കുന്നുണ്ട്. ഉത്പാദനത്തിന് വേണ്ട മെഷിനറികള്‍, അസംസ്‌കൃത വസ്തുക്കള്‍, കമ്പനി നടത്തിപ്പിനുള്ള ലൈസന്‍സുകള്‍ എന്നിങ്ങനെ എല്ലാ സഹായങ്ങളും സുജോയ്കൃഷ്ണന്‍ ചെയ്തു കൊടുക്കുന്നു. ചെറുകിട ബിസിനസിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് തന്റെ കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഉള്ള യൂണിറ്റുകള്‍ കാണാനും പ്രവര്‍ത്തന രീതികള്‍ മനസിലാക്കാനും അദ്ദേഹം അവസരമൊരുക്കുന്നു. അത്തരത്തില്‍ ബിസിനസുകള്‍ ആരംഭിച്ച നിരവധി ആളുകള്‍ ഇന്ന് കേരളത്തില്‍ ഉണ്ടെന്നും സുജോയ് സാക്ഷ്യപ്പെടുത്തുന്നു.

പ്രമുഖ ആയുര്‍വേദ കമ്പനിയുടെ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജര്‍ ആയും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. കൊല്ലം അഞ്ചലിനു സമീപത്തുള്ള വിളക്കുപാറ എന്ന ഗ്രാമമാണ് സ്വദേശം. ബിസിനസില്‍ തങ്ങള്‍ക്ക് തിളങ്ങാന്‍ കഴിയുമോ എന്ന സംശയത്തില്‍ നില്ക്കുന്ന ഒരു വിഭാഗത്തിന് സ്വന്തമായി ഒരു വരുമാന മാര്‍ഗം നേടിക്കൊടുക്കാന്‍ തന്നാലാവുന്ന സഹായം ചെയ്യുക എന്ന ലക്ഷ്യമാണ് സുജോയ് തന്റെ ചാനലിലൂടേയും ഡബിള്‍ ബെല്‍ എന്ന സംരംഭത്തിലൂടേയും ലക്ഷ്യം വയ്ക്കുന്നത്.
ഗാര്‍ഹിക സംരംഭകരുടേയും പ്രത്യേകിച്ച് വനിതാ -കുടുംബശ്രീ സംരംഭകരുടേയും ഉത്പന്നങ്ങള്‍ ഡബിള്‍ ബെല്‍ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ് എന്ന തന്റെ സംരംഭത്തിലൂടെ വിപണനം നടത്താനുള്ള പദ്ധതികളും സുജോയ് കൃഷ്ണന്‍ ആസുത്രണം ചെയ്യുന്നു.

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന, പ്രത്യേകിച്ച് പ്രവാസികള്‍ക്ക് എന്നും ഒരു നല്ല മാര്‍ഗദര്‍ശിയാകാന്‍ സുജോയ്കൃഷ്ണനും അദ്ദേഹത്തിന്റെ സംരംഭമായ ഡബിള്‍ ബെല്‍ എന്റര്‍പ്രൈസസിനും കഴിയട്ടെ.

സ്വന്തമായൊരു സംരംഭം നിങ്ങള്‍ സ്വപ്നം കാണുന്നുവെങ്കില്‍ അതിനൊപ്പം നില്ക്കാന്‍ ഡബിള്‍ ബെല്‍ തയ്യാറാണ്. ബന്ധപ്പെടാം: 9961388114

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button