Special Story

സ്റ്റോക്ക് മാര്‍ക്കറ്റില്‍ നേട്ടം കൊയ്യാന്‍ പരിശീലനം ഒരുക്കി സ്റ്റോക്ക് മാര്‍ക്കറ്റ് കേരള

സമൂഹത്തിലെ ഇടത്തരം കുടുംബങ്ങള്‍ മുതല്‍ മുകളിലോട്ട് ഉള്ളവരില്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് ഗ്രാഹ്യം ഇല്ലാത്തവര്‍ കുറവ് ആയിരിക്കും. പക്ഷേ, കണക്കുകൂട്ടലിന്റെയും ഭാഗ്യപരീക്ഷണത്തിന്റെയും ഈ ട്രപ്പീസ് അഭ്യാസത്തെ ജാഗ്രതയോടെയാണ് ഇന്നും നമ്മില്‍ പലരും നോക്കി കാണുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റ് മേഖലയില്‍ പരീക്ഷണത്തിന് തയ്യാറാകുന്നവരെ നിരുത്സാഹപ്പെടുത്താനായിരിക്കും കുടുംബവും പ്രിയപ്പെട്ടവരും ശ്രമിക്കുക.

കൃത്യമായ അറിവിന്റെ അഭാവത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചു പരാജയപ്പെട്ടവര്‍ ഈ മേഖലയെ കുറിച്ച് വളരെ മോശമായ പ്രതികരണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റിനോടുള്ള ഈ ‘തൊട്ടാല്‍ പൊളളും’ മനോഭാവം മാറ്റിയെടുക്കാനുള്ള യജ്ഞമാണ് കോഴിക്കോടിനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക് മാര്‍ക്കറ്റ് കേരളയെ ശ്രദ്ധേയമാക്കുന്നത്.

റിലയന്‍സ്, മാരുതി എന്നിങ്ങനെ വലുതും ചെറുതുമായ ഒട്ടനേകം കമ്പനികളുടെ ഷെയറുകള്‍ സാധാരണക്കാര്‍ക്ക് അവരുടെ സാമ്പത്തിക ശേഷിയുടെയും, അതിലുപരി പ്രായോഗിക സാമര്‍ത്ഥ്യത്തിന്റെയും അടിസ്ഥാനത്തില്‍ വാങ്ങാനും വില്‍ക്കാനും അതുവഴി നേട്ടം കൊയ്യാനും കഴിയുന്ന വേദിയാണ് സ്റ്റോക്ക് മാര്‍ക്കറ്റ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിജയം കാണാനുള്ള മാര്‍ഗങ്ങളെയും, ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സമ്പാദ്യം ലാഭകരമായി നിക്ഷേപിക്കുന്നതിനെയും കുറിച്ചുള്ള പരിശീലനമാണ് SK & SL Associate Pvt. Ltd ന്റെ സ്റ്റോക്ക് മാര്‍ക്കറ്റ് കേരള നല്‍കിവരുന്നത്.

മികച്ച കമ്പനികളുടെ ഷെയറുകള്‍ കണ്ടെത്താനും അവയെ ബുദ്ധിപരമായി പ്രയോജനപ്പെടുത്താനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്പനി പഠിപ്പിക്കുന്നു. ഇന്‍വെസ്റ്റ്‌മെന്റ്, ട്രേഡിങ് എന്നീ രണ്ട് മേഖലകളിലാണ് സ്റ്റോക്ക് മാര്‍ക്കറ്റ് കേരള പരിശീലനം ഒരുക്കുന്നത്. നിലവില്‍ മാര്‍ക്കറ്റ് പ്രൈസ് കുറവുള്ള, എന്നാല്‍ സമീപഭാവിയില്‍ മികച്ച നിലയിലേക്ക് വളരാന്‍ സാധ്യതയേറിയ കമ്പനികളെ തിരിച്ചറിയാനുള്ള വഴികള്‍ക്കാണ് ട്രേഡിങിന്റെ പരിശീലനത്തില്‍ പ്രാതിനിധ്യം നല്‍കുന്നത്.

പരിശീലന പരിപാടിയില്‍ വിജയകരമായി ട്രേഡിങ് ചെയ്യാന്‍ കഴിയുന്ന കമ്പനികളെ എങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ച് കൃത്യമായ ധാരണ സ്റ്റോക്ക് മാര്‍ക്കറ്റ് കേരള നല്‍കുന്നുണ്ട്. അതിനെക്കാള്‍ ഉപരി തങ്ങള്‍ സുരക്ഷിതരെന്ന് കണ്ടെത്തിയിരിക്കുന്ന കമ്പനികളെയും സ്ഥാപനം തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തും. അങ്ങനെ സ്റ്റോക്ക് മാര്‍ക്കറ്റ് കേരളയില്‍ പരിശീലനം ചെയ്തവര്‍ക്ക് തങ്ങളുടെ വ്യാവസായിക ഭാവിയെ സുരക്ഷിതമാക്കാന്‍ കഴിയും.

വിദ്യാര്‍ത്ഥികളുടെ സംശയനിവാരണത്തിനായി സ്ഥാപനം വാട്ട്‌സാപ്പ് ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളും ഒരുക്കുന്നു.
ഓണ്‍ലൈന്‍ വഴിയും ഓഫ്‌ലൈനായും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നേടാം. പാഠ്യപദ്ധതി മലയാളത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ മുതല്‍ മനസ്സിലാക്കേണ്ടവര്‍ക്കായി നേരിട്ട് ഓഫ്‌ലൈനായി പഠിക്കാനുള്ള അവസരവും സ്റ്റോക്ക് മാര്‍ക്കറ്റ് കേരള ഒരുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സൂം മീറ്റിങ്ങ് വഴി പരിശീലകരുമായി വണ്‍ – ടു – വണ്‍ സെഷനുകളും നടത്താന്‍ അവസരം ഒരുക്കും.

പൊതുവേ ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ പ്രായോഗികമായി, ലൈവായി എങ്ങനെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപങ്ങള്‍ നടത്തി ലാഭം നേടണം എന്നതിന് വലിയ പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കേരള അവിടെയും വ്യത്യസ്തത പുലര്‍ത്തിക്കൊണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക് ലൈവായി തന്നെ എങ്ങനെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപങ്ങള്‍ ബുദ്ധിപരമായി നടത്താം എന്ന് പരിശീലിപ്പിക്കുന്നു.

സ്റ്റോക്ക് മാര്‍ക്കറ്റ് കേരളയിലെ സാരഥികളായ മൂവരും കഴിഞ്ഞ എട്ട് വര്‍ഷമായി സ്റ്റോക്ക് മാര്‍ക്കറ്റ് മേഖലയില്‍ തങ്ങളുടെ പ്രാവീണ്യം തെളിയിച്ചവരാണ്. യൗവനത്തിന്റെ 25-ാം വയസ്സില്‍ തന്നെ വ്യവസായ മേഖലയില്‍ അടിത്തറ പാകുന്ന ഇവര്‍ ഓണ്‍ലൈനും ഓഫ്‌ലൈനുമായ തങ്ങളുടെ പരിശീലനം ലോക്ക്ഡൗണ്‍ കാലത്തിന് മുന്നോടിയായി രണ്ട് വര്‍ഷം മുന്‍പാണ് ആരംഭിച്ചത്. കൊവിഡ് – ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വരുമാനമാര്‍ഗ്ഗം പ്രതിസന്ധിയിലായ പലര്‍ക്കും ഈ വിഷമസന്ധിയില്‍ ഒരു മികച്ച ഉപജീവനമാര്‍ഗ്ഗം ഒരുക്കാന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കേരളയ്ക്ക് കഴിഞ്ഞു എന്നത് എന്നെന്നേക്കും കമ്പനിക്ക് അഭിമാനിക്കാവുന്ന ഒരു പൊന്‍തൂവല്‍ തന്നെ ആയിരിക്കും.

പ്രാരംഭ ഘട്ടം എന്ന നിലയ്ക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ടെലഗ്രാം ഗ്രൂപ്പാണ് പരിശീലനത്തിനായി ഷഫീക്ക് പ്രയോജനപ്പെടുത്തിയത്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഷഫീക്ക് ബികോം ബിരുദധാരിയാണ്. പ്ലസ് ടു കാലം മുതല്‍ക്ക് തന്നെ കൗതുകം കാരണം സ്റ്റോക്ക് മാര്‍ക്കറ്റ് മേഖലയില്‍ ചെറിയ നിക്ഷേപങ്ങള്‍ നടത്തി ഷഫീക്ക് തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ബികോം പഠനശേഷം ഷഫീക്ക് സ്റ്റോക്ക് മാര്‍ക്കറ്റിനെ തന്റെ ഉപജീവന മാര്‍ഗമായി തെരഞ്ഞെടുക്കുകയായിരുന്നു. ആ കാലയളവില്‍ ‘ജ്വല്ലറി പര്‍ച്ചേസി’ല്‍ ജോലി ചെയ്തപ്പോള്‍ ലഭിച്ച വരുമാനവും കുടുംബാംഗങ്ങളുടെ സാമ്പത്തിക സഹായങ്ങളും ആയിരുന്നു അദ്ദേഹത്തിന്റെ മൂലധനം.

ആദ്യകാലത്ത് നഷ്ടത്തിന്റെ കയ്പ്പുരസം അറിഞ്ഞെങ്കിലും സ്റ്റോക്ക് മാര്‍ക്കറ്റിലെ സാങ്കേതിക വിദ്യകള്‍ പഠിച്ചെടുത്തതോടെ ഷഫീക്ക് വിജയകൊയ്ത്ത് ആരംഭിച്ചു. ജോലി രാജി വെച്ച് ബാംഗ്ലൂരിലേക്ക് ചേക്കേറിയ ഷഫീക്ക് പിന്നീട് ട്രേഡിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. ലോക്ക്ഡൗണ്‍ ആണ് തിരികെ ഷഫീക്കിനെ കേരളത്തിലേക്ക് എത്തിക്കുന്നത്.

ട്രേഡിങിന്റെ ശുപാര്‍ശകള്‍ (സ്റ്റോക്ക് റെക്കമെന്റേഷന്‍സ്) അദ്ദേഹം തന്റെ ടെലഗ്രാം ഗ്രൂപ്പില്‍ നല്‍കി വന്നിരുന്നു. എവിടെ നിക്ഷേപിക്കണമെന്നും, എവിടെ നിന്ന് വാങ്ങണമെന്നും ഉള്ള നിര്‍ദ്ദേശങ്ങള്‍ തന്റെ തന്നെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ ഗ്രൂപ്പില്‍ ഷഫീക്ക് സൗജന്യമായി നല്‍കിയിരുന്നു. അന്ന് ഈ പരിശീലനത്തെ അദ്ദേഹം ഒരു സാമ്പത്തിക സ്രോതസ്സായി കണ്ടിരുന്നില്ല.

ഗൂപ്പ് 2000ത്തോളം ആള്‍ക്കാരിലേക്ക് വളര്‍ന്നതോടെ കൂടുതല്‍ ആള്‍ക്കാര്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഷഫീക്കിനെ സമീപിച്ചു തുടങ്ങി. ആ കാലഘട്ടത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ചുള്ള വിശദ വിവരങ്ങളും മറ്റും യുട്യൂബ് ഉള്‍പ്പെടെ ഇന്റര്‍നെറ്റില്‍ എവിടെയും മലയാള ഭാഷയില്‍ അങ്ങനെ ലഭ്യമായിരുന്നില്ല.
ഷഫീക്ക് സൗജന്യമായി വെബിനാറുകളും നടത്താറുണ്ടായിരുന്നു. എല്ലാവര്‍ക്കും സമയം കിട്ടുന്ന ദിവസങ്ങളില്‍ അദ്ദേഹം സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇത്തരം വെബിനാറുകള്‍ സംഘടിപ്പിച്ചിരുന്നത്. ഇത് കൂടാതെ യുട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും വീഡിയോകള്‍ വഴിയും ഷഫീക്ക് സ്റ്റോക്ക് മാര്‍ക്കറ്റ് മേഖലയിലുള്ള തന്റെ അറിവ് മറ്റുള്ളവര്‍ക്കായി പങ്കുവെക്കാന്‍ തുടങ്ങി. അന്വേഷിച്ചു വരുന്നവര്‍ കൂടിയതോടെയാണ് ഈ മേഖലയില്‍ ഷഫീക്ക് ഒരു വ്യവസായ സാധ്യത തിരിച്ചറിഞ്ഞത്. ആദ്യം 4 ദിവസത്തെ വെബിനാറുകള്‍ക്ക് 5000 രൂപ എന്ന പാക്കേജാണ് സ്റ്റോക്ക് മാര്‍ക്കറ്റ് കേരള അവതരിപ്പിച്ചത്.

അതിനിടെ ഷെഫീക്ക്, സുഹൈല്‍ എന്നിവര്‍ കൂടി ഷഫീക്കിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് ആകൃഷ്ടരായി അദ്ദേഹത്തിനൊപ്പം ബിസിനസ്സ് പങ്കാളികളായി ചേര്‍ന്നതോടെ സ്റ്റോക്ക് മാര്‍ക്കറ്റ് കേരള എന്ന കമ്പനി രൂപംകൊണ്ടു. ഷെഫീക്കും സുഹൈലും കോഴിക്കോട് ആസ്ഥാനമാക്കി ട്രേഡിങ് ചെയ്തുവരികയായിരുന്നു.

ഓണ്‍ലൈന്‍ വഴി 10,000 രൂപയ്ക്കും 12,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഒക്കെ പാഠ്യപദ്ധതികള്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കേരള വികസിപ്പിച്ചു. ഇപ്പോള്‍ മൂന്ന് മുതല്‍ നാല് വരെ മാസങ്ങള്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പരിശീലനത്തിന് 20,000 രൂപയും ഓഫ്‌ലൈനായി പഠിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് 30,000 രൂപയുമാണ് സ്റ്റോക്ക് മാര്‍ക്കറ്റ് കേരള ഈടാക്കുന്നത്. നേരിട്ട് വന്ന് പഠിക്കാന്‍ താത്പര്യമുള്ളവര്‍ അതിനുള്ള സൗകര്യം ആരാഞ്ഞതോടെയാണ് സ്റ്റോക്ക് മാര്‍ക്കറ്റ് കേരള ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ക്കും തുടക്കമിട്ടത്. വ്യവസായ ഭാവി വരെ സുരക്ഷിതമാക്കുന്ന ഈ പരിശീലനത്തിന് ഈ തുകയെക്കാള്‍ ഗുണമൂല്യം ഉണ്ട് എന്നത് വ്യക്തം.

സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്നും പലര്‍ക്കും ഇടവേളകളില്‍ ഭാഗ്യം പരീക്ഷിക്കാനുള്ള വേദി മാത്രമാണ്. പൂര്‍ണമായി ഈ മേഖലയില്‍ സമ്പാദ്യത്തിനൊപ്പം സമയവും ശ്രദ്ധയും കേന്ദ്രീകരിക്കാന്‍ പലരും മടിക്കുന്നു. ഈ പ്രവണതയില്‍ നിന്ന് സമൂഹത്തെ സ്വതന്ത്രരാക്കി, ട്രേഡിങിനെ മറ്റ് ഏതൊരു വ്യവസായത്തെയും പോലെ ഒരു പൂര്‍ണ്ണ – ഉപജീവന മാര്‍ഗമാക്കി, അത്തരം വ്യവസായികളെ ഒരു കുടക്കീഴില്‍ ചേര്‍ത്തു നിര്‍ത്തുന്ന ഒരു ബൃഹത്തായ കമ്മ്യൂണിറ്റി സൃഷ്ടിക്കുക എന്നതാണ് സ്റ്റോക്ക് മാര്‍ക്കറ്റ് കേരളയുടെ ലക്ഷ്യം. തങ്ങളുടെ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സാമാന്യം ചെറിയ ഒരു കമ്മ്യൂണിറ്റി ഒരുക്കിക്കൊണ്ട് ഈ മഹനീയ ലക്ഷ്യം സഫലീകരിക്കാനുള്ള യത്‌നത്തിലാണ് ഇപ്പോള്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കേരള.

Contact Details:
2nd Floor, Apollo Tower, Swapna Nagari
Mini By-pass, Eranhipalam – P.O.,
Calicut, Kerala, 673006
Phone : 99474 49765, 95675 69765

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button