കാലത്തിന്റെ വേഗതയ്ക്കും മാറ്റത്തിനുമൊപ്പം കൗണ്‍സിലിങിന്റെ പരിധികളും പരിമിതികളും മറികടന്നു മനുഷ്യമനസ്സുകള്‍ക്ക് താങ്ങായ്, കരുത്തായി ‘സംശ്രിത’ ഇന്ന് വളര്‍ച്ചയുടെ നാള്‍വഴികളിലാണ്. സാമൂഹിക ഉത്തരവാദിത്തം സ്വമേധയാ ഏറ്റെടുത്തു കൊണ്ട് ഈ പ്രതിസന്ധി കാലത്ത് ഏത് ജീവിത പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുവാന്‍ കഴിവുള്ള സംശ്രിതയുടെ ഉടമയും കൗണ്‍സിലിങ് സൈക്കോളജിസ്റ്റുമായ അഞ്ജുലക്ഷ്മിയാണ് ഈ സ്ഥാപനത്തിന്റെ നട്ടെല്ല്.
ടെലി-കൗണ്‍സിലിങ് രംഗത്ത് വിപ്ലവകരമായ പുതുമകള്‍ സ്വഷ്ടിച്ചു കൊണ്ട് ഇതര കൗണ്‍സിലിങ് സ്ഥാപനങ്ങള്‍ക്ക് വഴികാട്ടിയാവുകയാണ് സംശ്രിത. പ്രോപ്പര്‍ ചാനലിലൂടെ ടെലികൗണ്‍സിലിങ് റിക്കോര്‍ഡഡ് ഡാറ്റയിലേക്കു മാറ്റിയതും പ്രൊഫഷണല്‍ ശൈലിയിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിച്ചതും ഈ കോവിഡ് കാലത്തെ നേട്ടങ്ങളാണ്.
വ്യക്തികള്‍ക്ക് സ്വകാര്യത ഉറപ്പു വരുത്തിക്കൊണ്ട് വ്യക്തിപരമായും കുടുംബപരമായുമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിക്കുവാന്‍ ശ്രദ്ധിക്കുന്ന അഞ്ജു ലക്ഷ്മിയുടെ അനുഭവ പാഠങ്ങള്‍ക്ക് ഇന്ന് വിശ്വാസ്യത ഏറെയാണ്. വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കിയും കൗണ്‍സിലിങിനൊപ്പം എല്ലാത്തരം സാമൂഹിക പ്രശ്‌നങ്ങളിലും സംശ്രിത ഇടപ്പെടുന്നുണ്ട്.
സോഷ്യല്‍ വെല്‍ഫയര്‍ ആക്ടിവിറ്റികളിലൂടെ വൈകാരിക മാനസിക പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, ഒരു വ്യക്തിയെ അത്തരം സാഹചര്യങ്ങളിലേയ്ക്ക് കൊണ്ടെത്തിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് കടന്നുചെല്ലുവാന്‍ സംശ്രിത ശ്രമിക്കുന്നു. നിയമപരമായ സഹായങ്ങള്‍ ആവശ്യമുള്ളിടത്ത് അപ്രകാരവും സാമ്പത്തിക സഹായങ്ങള്‍ വേണ്ടിടത്ത് കൈത്താങ്ങായും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ പ്രശ്‌നങ്ങളില്‍ പരിഹാരം നിര്‍ദ്ദേശിക്കള്‍ മാത്രമല്ല, അത് പ്രാവര്‍ത്തികമാക്കുന്നതു വരെ ഒപ്പമുണ്ടാകുന്നു എന്നതാണ് മറ്റ് കൗണ്‍സിലിംഗ് സ്ഥാപനങ്ങുളില്‍ നിന്നും സംശ്രിതയേയും അഞ്ജുലക്ഷ്മിയേയും വേറിട്ടു നിര്‍ത്തുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംശ്രിതയിലേക്കു ഏത് സാധാരണക്കാരനും ധൈര്യമായി കടന്നുചെല്ലാം. മാനസികരോഗി എന്ന ലേബലില്ലാതെ ഏതു ജീവിത പ്രതിസന്ധികളിലും ആശ്രയിക്കാവുന്ന ഒരിടം എന്ന നിലയിലേക്കു തന്റെ കൗണ്‍സിലിങ് സെന്റര്‍ മാറിക്കഴിഞ്ഞു എന്നതാണ് അഞ്ജുലക്ഷ്മിയുടെ ഏറ്റവും വലിയ അഭിമാനം. വെബിനാറുകളിലൂടെയും ബോധവല്ക്കരണ പരിപാടികളിലൂടെയും സമകാലിക സാമൂഹിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന അഞ്ജു സംശ്രിതയുടെ യുണിറ്റ് ചേര്‍ത്തലയിലും ആരംഭിച്ചിട്ടുണ്ട്.
സക്‌സസ് കേരളയുടെ സ്മാര്‍ട്ട് ഇന്ത്യ അവാര്‍ഡ്, ബിടോക്‌സിന്റെ എക്‌സലന്‍സ് ഇന്‍ കൗണ്‍സിലിങ് സര്‍വീസ് അവാര്‍ഡ്, കലാനിധി ട്രസ്റ്റിന്റെ പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് എന്നിവ കരസ്ഥമാക്കി മുന്നേറുന്ന Samsritha Destination Detox, പുത്തന്‍ കൗണ്‍സിലിങ് രംഗത്ത് സമവാക്യങ്ങള്‍ സൃഷ്ടിച്ച് ഇനിയും മുന്നേറട്ടെ!
സംശ്രിതയുടെ സേവനങ്ങള്‍ക്കായി ബന്ധപ്പെടാം;
Samsritha Destination Detox
Dukes Arcade, nh 47,
Kundanoor jn, Ernakulam
&
Mini Dale, Cherthala, Alapuzha
Ph: 94466 80249, 85898 83232