കോവിഡിനെ സൗന്ദര്യവല്‍ക്കരിച്ച് വിമല ഷണ്മുഖന്
കോവിഡ് കാലം പലര്‍ക്കും പല അനുഭവങ്ങളാണ് സമ്മാനിച്ചത്. ചിലര്‍ക്ക് പുതിയ മാര്‍ഗം, ചിലര്‍ക്ക് തകര്‍ച്ച. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് വിജയപാത കൈവരിച്ചവരും, കോവിഡിനെ സൗന്ദര്യവത്കരിക്കാന്‍ തിരുമാനിച്ചവര്‍ കുറവായിരിക്കുമല്ലെ. അത്തരത്തില്‍, ഒരു തകര്‍ച്ചയില്‍ നിന്ന്, ഉയര്‍ത്തെഴുന്നേറ്റു പടുത്തുയര്‍ത്തിയ സംരംഭമാണ് എസ് എന്‍ ഓര്‍ക്കിഡ്.
പ്രതിസന്ധിയില്‍ തളരാതെ പിടിച്ചുനിന്ന് ഇന്ന് വിവിധ തരം ഓര്‍ക്കിഡുകളുടെ വസന്തം തന്നെ വിമല ഷണ്മുഖന് ഒരുക്കിയിരിക്കുന്നു.
ഡെന്‍ഡ്രോബിയം, മുക്കറ, ഒന്‍സിഡിയം, കാറ്റലീയ, ഹൊയാ, ഫണലോപ്സിസ് എന്നിങ്ങനെ വിവിധ ഇനം ഓര്‍ക്കിഡുകള്‍ എസ്. എന്‍ ഓര്ക്കിഡില് ലഭ്യമാണ്. ഒരോ ഓര്‍ക്കിഡ് ചെടിയ്ക്കും ഓരോ വിലയാണ്, വിലയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് അതിന്റെ ഗുണമേന്മ എന്നതിലും സംശയമില്ല.
സ്വന്തമായുള്ള പരിചരണം ഓര്‍ക്കിഡുകളെ കൂടുതല്‍ സുന്ദരമായി നില്ക്കാന് സഹായിക്കുന്നു. ഓര്‍ക്കിഡിനെ കുറിച്ച് കൂടുതല്‍ അറിയുന്തോറും ഉദ്യാനത്തെ കൂടുതല്‍ മനോഹരമാക്കി ക്കൊണ്ടിരിക്കുകയാണ് വിമല ഷണ്മുഖന് .
പല സ്ഥലത്തു നിന്നും ശേഖരിക്കുന്ന വേറിട്ടതും മികച്ചതുമായ ഓര്‍ക്കിഡുകള്‍ വിമലയുടെ ഉദ്യാനത്തെ കൂടുതല്‍ പ്രൗഡമാക്കുന്നു. കണ്ടു ശീലിച്ച പരിചരണ വീഡിയോകളെ വിട്ട് തന്റേതായ രീതിയില്‍ അവയെ സംരക്ഷിക്കാനൊരുങ്ങിയതോടെ ചെടികളൊക്കെ ഇരട്ടി ഹാപ്പി!
വിമലയുടെ ഓര്‍ക്കിഡുകള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറുകയാണ്. അങ്ങനെ, വിമലയുടെ ഉദ്യാനത്തെ അലങ്കരിച്ചിരുന്ന ഓര്‍ക്കിഡുകള്‍ വിദൂരങ്ങളിലേയ്ക്ക് ചേക്കേറുമ്പോള്‍, ആ വിടവ് നികത്തുവാന്‍ അതിലും മനോഹരവും സവിശേഷതയുള്ളതുമായ ഓര്‍ക്കിഡുകളെ ‘റീ-പ്ലേസ്’ ചെയ്യാനും വിമല അതീവ ശ്രദ്ധ പുലര്‍ത്തുന്നു എന്നതാണ് അവരുടെ വിജയരഹസ്യം.
ചെടികളെ പരിചരിക്കാനറിയാത്തവര്ക്ക് വിമലയുടെ സ്പെഷ്യല്‍ പരിചരണരീതിയും പരിചയപ്പെടാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9446613351