റിവൈവല്‍ ഐക്യൂ ; സംരംഭകത്വത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ അനായാസമാക്കുന്ന സ്മാര്‍ട്ട് ഐഡിയ
സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ലോകത്തിന്റെ എല്ലാ മേഖലയേയും കീഴ്പ്പെടുത്തി കടന്നുപോകുമ്പോള്‍ ഡിജിറ്റല്‍ യുഗത്തിന്റെ അനന്ത സാധ്യതകളെ സാധാരണക്കാരനുപോലും ലഭ്യമാക്കുന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് ‘റിവൈവല്‍ ഐക്യൂ’ എന്ന സംരംഭത്തിലൂടെ അതിന്റെ സാരഥിയായ അനന്തകൃഷ്ണന്. ആപ്ലിക്കേഷന്‍ നിര്‍മാണം, വെബ്സൈറ്റ് ഡെവലപ്പിങ്, സോഷ്യല്‍ മീഡിയ പ്രമോഷന്, ലോഗോ ഡിസൈനിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നു തുടങ്ങി നിരവധി സേവനങ്ങള്‍ ഏറ്റവും ഗുണമേന്മയോടെ നിര്‍വഹിച്ചു, ഒട്ടനവധി സംരംഭകരുടെ ബിസിനസ് വളര്‍ത്താന്‍ സഹായിക്കുന്ന ‘സ്മാട്ട് സംരംഭകന്’… ലോകത്താകമാനം ഉപഭോക്താക്കളുള്ള ഒരു വലിയ സ്ഥാപനമായി റിവൈവല്‍ ഐക്യൂവിനെ മാറ്റാന്‍ പരിശ്രമിക്കുന്ന അനന്തകൃഷ്ണന് എന്ന ചെറുപ്പക്കാരനെ ഇപ്രകാരം വിശേഷിപ്പിക്കാം.
ഇനിയങ്ങോട്ട് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ യുഗമാണെന്നും, ബിസിനസ്സില്‍ വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്കു മാത്രമേ നിലനില്പ് ഉണ്ടാകുകയുള്ളുവെന്നും സംരംഭകത്വത്തിന് പേരുകേട്ട കൊച്ചിയില്‍ തന്റെ സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ അനന്തകൃഷ്ണന് മനസിലാക്കിയിരുന്നു. അതാണ് ‘സ്മാര്‍ട്ട് സംരംഭകന്’ എന്ന പട്ടികയില്‍ ഇടം പിടിക്കാന്‍ അനന്തകൃഷ്ണന് കഴിഞ്ഞതും.
ബികോം ബിരുദധാരിയായ അനന്തകൃഷ്ണന് യാദൃശ്ചികമായാണ് ഐടി മേഖലയില്‍ എത്തിപ്പെട്ടത്. ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടായിരുന്നു ഈ മേഖലയിലേയ്ക്കുള്ള അനന്തകൃഷ്ണന്റെ പ്രവേശനം. അവിടെ, അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളിലെ കഴിവുകള്‍ തേച്ചുമിനുക്കിയെടുക്കാന്‍ അവസരം ലഭിച്ചു. ഒപ്പം, പുതിയ അറിവുകളും സ്വാംശീകരിച്ചെടുത്തു.
അവിടെ നിന്നും ലഭിച്ച ആത്മവിശ്വാസത്തില്‍, രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു സംരംഭം ആരംഭിച്ചു. എന്നാല്‍, പിന്നീട് അവിടെ നിന്നും പരാജിതനായി ഇറങ്ങിപ്പോരേണ്ടി വന്നു. നേരിട്ട പരാജയങ്ങള്‍ക്കൊപ്പം നേടിയ അറിവുകളും ബന്ധങ്ങളും അനന്തകൃഷ്ണനിലെ സംരംഭകനെ ഒന്നു കൂടി ശക്തിപ്പെടുത്തി. വര്‍ധിച്ച ആത്മവിശ്വാസത്തോടെ, ഉറച്ച ചുവടുവയ്പുകളോടെ വീണ്ടും സംരംഭക്വത്തിലേക്ക് തിരിഞ്ഞു. ‘റിവൈവല്‍ ഐക്യൂ’വിന്റെ രൂപത്തില്‍ അനന്തകൃഷ്ണന് തന്റെ സ്വപ്നത്തെ സാക്ഷാത്കരിച്ചു.
2020 ഒക്ടോബര്‍ 10ന് പ്രവര്‍ത്തനം ആരംഭിച്ച റിവൈവല്‍ ഐക്യു, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് അവരുടേതായ ഒരു സ്പേസ് ഓണ്െൈലനില് ക്രിയേറ്റ് ചെയ്തെടുക്കുന്നതില്‍ മികച്ച സേവനം നിര്‍വഹിക്കുന്നു. ഓരോ കമ്പനിയ്ക്കും നല്കുന്ന അവരുടെ വെബ്സൈറ്റുകള്‍, സോഫ്റ്റ്വെയറുകള് എന്നിവയിലെല്ലാം റിവൈവല്‍ ഐക്യൂവിന്റെ കയ്യൊപ്പ് ഉണ്ടാകും. കാരണം, കസ്റ്റമര്‍ നല്കുന്ന പ്രൊജക്ടുകള്‍ ഏറ്റവും ഗുണമേന്മയോടെ നിര്‍വഹിക്കുക അനന്തകൃഷ്ണന് നിര്‍ബന്ധമാണ്.
ഒരു പ്രൊജക്ട് ഏറ്റെടുക്കുമ്പോള്‍ അത് കൊണ്ട് തനിക്കും തന്റെ സ്ഥാപനത്തിനും കിട്ടുന്ന നേട്ടങ്ങളെക്കുറിച്ച് നന്നായി ചിന്തിച്ച് മാത്രമേ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളൂ. ഓരോ കസ്റ്റമറില്‍ നിന്നും 10 റഫറന്സെങ്കിലും ലഭ്യമാകുന്ന പെര്‍ഫെക്ഷനിലാണ് ഏറ്റെടുക്കുന്ന പ്രൊജക്ടുകള്‍ ചെയ്ത് കൊടുക്കുന്നതെന്നും അനന്തകൃഷ്ണന് പറയുന്നു.
ഒരാശയവുമായി, ഒരു കസ്റ്റമര്‍ വരുമ്പോള്‍, അതിന് കൃത്യമായ ഒരു സൊല്യൂഷന് നല്‍കുന്നതാണ് റിവൈവല്‍ ഐക്യൂ. പാഷനോടെയാണ് ഒരാള്‍ വരുന്നതെങ്കില്‍ അതിന്റെ പോസിറ്റീവ്സും നെഗറ്റീവ്സും പറഞ്ഞ് മനസിലാക്കും. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ എല്ലാ രീതിയിലുള്ള സഹായങ്ങളും നല്കി, കസ്റ്റമറിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ വളരെ സെലക്ടീവായി മാത്രമേ പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കാറുള്ളുവെന്നും അനന്തകൃഷ്ണന് പറയുന്നു.
റിവൈവല്‍ ഐക്യൂവിന്റെ വിജയത്തിന് പിന്നില്‍, അനന്തകൃഷ്ണനൊപ്പം തുല്യറോള് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ടീമിനുമുണ്ട്. തന്റെ ആശയങ്ങള്‍ക്കൊപ്പം, ഒരു പടി മുന്നിലാണ് അവരുടെ പ്രവര്‍ത്തനങ്ങളെന്ന് അനന്തകൃഷ്ണന് സാക്ഷ്യപ്പെടുത്തുന്നു. ഉപഭോക്താവിന്റെ ആശയങ്ങള്‍ കൃത്യമായി മനസ്സിലാക്കി, പൂര്‍ണ സംതൃപ്തിയോടെ തിരഞ്ഞെടുക്കുന്ന പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്കാന് റിവൈവല്‍ ഐക്യുവിന് സാധിക്കുന്നു.
പരസ്യത്തിന്റെ പിന്തുണയില്ലാതെ, ബിസിനസ്സ് വിജയത്തിലെത്തണമെങ്കില്‍ ഉപഭോക്താക്കളുടെ പിന്തുണ ആവശ്യമാണ്. അതുകൊണ്ട് തന്നെ കസ്റ്റമറിന്റെ സംതൃപ്തിയ്ക്കാണ് മുന്‍തൂക്കം. പണം സെക്കന്‍ഡറിയാണ് എന്നാണ് അനന്തകൃഷ്ണന്റെ പക്ഷം.
റിവൈവല്‍ ഐക്യൂവിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഏകദേശം ഒരു വര്‍ഷമാകുമ്പോഴേക്കും ഇന്ത്യക്ക് പുറത്ത് യുഎഇ ഉള്‍പ്പെടെ പല രാജ്യങ്ങളിലും സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കാന്‍ ഈ യുവ സംരഭകന് കഴിഞ്ഞുവെങ്കില്‍, അത് ആ യുവാവിന്റെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനത്തിനു ലഭിച്ച അംഗീകാരം തന്നെയാണ്. മാത്രമല്ല, പ്രമുഖ വ്യവസായിയും ബീറ്റാ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ജെ രാജ്മോഹന്‍ പിള്ള റിവൈവല്‍ ഐക്യുവിന്റെ ബ്രാന്‍ഡ് ലോഞ്ചിങ് നടത്തിയത് സംരംഭകര്‍ക്കിടയില്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ റിവൈവല്‍ ഐക്യുവിനെ ശ്രദ്ധേയമാക്കി. അതൊരു നല്ല തുടക്കമായിയെന്നും ഈ യുവ സംരംഭകന് പറയുന്നു.
ഒരു വര്‍ഷത്തില്‍ എത്തിനില്ക്കുമ്പോള് ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് റിവൈവല്‍ ഐക്യൂ നല്കിയ സേവനങ്ങള്‍ വളരെ വലുതാണ്. വെബ്സൈറ്റ് ഡിസൈനിങ്, ആപ്പ് ഡെവലപ്മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഇ-കൊമേഴ്സ് സൊല്യൂഷന്, എസ്ഇഒ, കണ്ടന്റ് മാനേജ്മെന്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ് തുടങ്ങിയ ഡിജിറ്റല്‍ മേഖല സാധാരണക്കാരനുപോലും സമീപിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റിയെടുക്കാന്‍ ഈ സംരഭത്തിന് കഴിഞ്ഞു.
ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് റിവൈവല്‍ ഐക്യൂവിന്റെ കരുത്ത്. ഓട്ടോമോട്ടീവ് ആന്‍ഡ് മാനുഫാക്ച്ചറിങ്, ഇ-കൊമേഴ്സ്, കാപ്പിറ്റല്‍ മാര്‍ക്കറ്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫുഡ് ആന്‍ഡ് ബിവറേജസ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഏവിയേഷന്‍, റീട്ടെയില്‍, ടൂറിസം, ഹെല്‍ത്ത് കെയര്‍, കണക്ടിവിറ്റി തുടങ്ങിയ മേഖലകളില്‍ നിന്നുമാണ് ഉപഭോക്താക്കളേറെയും.
ഒരു ബിസിനസ് പാരമ്പര്യവുമില്ലാത്ത കുടുംബത്തില്‍ നിന്നുള്ള അനന്തകൃഷ്ണന്, സംരംഭങ്ങള്‍ സ്തംഭിച്ചു നില്ക്കുന്ന കൊറോണക്കാലത്ത് തന്റെ സ്വപ്നം സാക്ഷാത്കരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ റിവൈവല്‍ ഐക്യൂ ആരംഭിക്കാന്‍ കാണിച്ച ധൈര്യം എടുത്തു പറയേണ്ടതാണ്. എന്നാല്‍ ഇനിയങ്ങോട്ട് ഉണ്ടാകാന്‍ പോകുന്ന ഡിജിറ്റല്‍ യുഗത്തിന്റെ വളര്‍ച്ച മുന്നില്‍ കണ്ട അനന്തകൃഷ്ണന്റെ ദീര്ഘവീഷണത്തെയും കാണാതെ വയ്യ.
സംരംഭകന് എന്ന നിലയില്‍ ചിലപ്പോഴൊക്കെ പരാജയങ്ങളെ അംഗീകരിക്കേണ്ടിവരും. നിരവധി ഐടി കമ്പനികള്‍ കൂണുകള്‍ പോലെ വളര്‍ന്നു വരുന്ന കൊച്ചിയില്‍ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ അനന്തകൃഷ്ണനും റിവൈവല്‍ ഐക്യൂവിനും ചുരുങ്ങിയകാലം കൊണ്ട് സാധിച്ചു.
രണ്ട് ലക്ഷ്യങ്ങളാണ് അനന്തകൃഷ്ണന്റെ മുന്നിലുള്ളത്. ഒന്ന്, ഇന്‍ഫോപാര്‍ക്കില്‍ റിവൈവല്‍ ഐക്യവിന്റെ ഒരു ഓഫിസ്. പിന്നെയുള്ളത്, ലോകമെമ്പാടും ഉപഭോക്താക്കളുള്ള അറിയപ്പെടുന്ന ഒരു സ്ഥാപനമായി തന്റെ സംരംഭത്തെ മാറ്റുക.
തിരിച്ചടികളില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിക്കണം. വായിക്കണം, യാത്രകള്‍ ചെയ്യണം… അങ്ങനെയെല്ലാം നാം സ്വയം രൂപപ്പെടുത്തണം. പരാജയങ്ങളെ നമ്മുടെ മേഖലയില്‍ വളരാനുമുള്ള അവസരമായി മാറ്റിയെടുക്കണം, പരിശ്രമിക്കണം. മാറി ചിന്തിക്കാനും വ്യത്യസ്തമായി പുനഃക്രമീകരണം നടത്താനുമുള്ള ക്ഷമയും മനസുമുണ്ടാകണം. ഇതൊക്കയാണ് ഒരു നല്ല സംരംഭകന്റെ ഗുണങ്ങളെന്ന് അനന്തകൃഷ്ണന് തന്റെ ജീവിതം കൊണ്ട് ബോധ്യപ്പെടുത്തുന്നു.
Contact Details:
റിവൈവൽ ഐക്യുവിന്റെ സേവനങ്ങൾക്കായി ബന്ധപ്പെടുക : 7356060357
web: www.revivaliq.com
e-mail: sales@revivaliq.com