തങ്കത്തില്‍ പൊതിഞ്ഞ വിജയവുമായി പ്രീതി പ്രകാശ് പറക്കാട്ട്
ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ എന്ന ആശയത്തിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയ സംരംഭക. ഒപ്പം, സാധാരണക്കാരുടെ ആഭരണമോഹങ്ങളെ സഫലതയിലേയ്ക്ക് എത്തിച്ച വനിത. തന്റെ സ്ഥാപനത്തെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റാന്‍ ഭര്‍ത്താവിനൊപ്പം തോളോടു ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ച വനിതാരത്‌നം…
ഈ വിശേഷണങ്ങള്‍ക്ക് അര്‍ഹയായ വ്യക്തി മറ്റാരുമല്ല; ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന പറക്കാട്ട് ജൂവല്‍സ് എന്ന ബിസിനസ് സാമാജ്യത്തിന്റെ അധിപ പ്രീതി പ്രകാശ് പറക്കാട്ടാണ് ആ സംരംഭക. പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ പ്രകാശ് പറക്കാട്ടിന്റെ ഭാര്യ… അവരാണ് ‘സക്‌സസ് കേരള’യുടെ ‘ചീഫ് ഗസ്റ്റ് ഓഫ് ദി മന്ത്’!
ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ
സംരംഭക വിജയം
ജൂവലറി ബിസിനസ്സുകാരനായ ഭര്‍ത്താവിനെ സഹായിക്കാമെന്ന് ചിന്തിച്ചു തുടങ്ങിയതുമുതല്‍ പ്രീതി ഭര്‍ത്താവ് പ്രകാശ് പറക്കാട്ടുമൊത്ത് ആഭരങ്ങളുടെയും മറ്റും പ്രദര്‍ശനമേളകളില്‍ പങ്കെടുക്കുക പതിവായിരുന്നു. അങ്ങനെ, ‘സ്വര്‍ണലോകം’ എന്ന ആഭരണങ്ങളുടെ എക്സിബിഷനില്‍ പങ്കെടുക്കാനിടയായി. അവിടെവച്ച്, ഫൈബറില്‍ നിര്‍മിച്ച്, തങ്കം പൊതിഞ്ഞ മനോഹരമായ ഒരു ഗണപതി വിഗ്രഹം പ്രീതിയുടെയുടെയും പ്രകാശിന്റെയും കണ്ണുകളില്‍ ഉടക്കി. അതിന്റെ ഭംഗിയും തിളക്കവും ഒപ്പം അതിന്റെ വിലയും പ്രകാശിനെയും പ്രീതിയേയും വളരെ അദ്ഭുതപ്പെടുത്തി.
അതിനുശേഷം, തങ്കത്തില്‍ പൊതിഞ്ഞ ലൈറ്റ് വെയ്റ്റ് ആഭരങ്ങളെ കുറിച്ചായിരുന്നു അവരുടെ പഠനം. അതിന്റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കി, തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ പറക്കാട്ട് ജ്യൂവല്‍സിന്റെ ബ്രാന്‍ഡ് നെയിമില്‍ പുറത്തിറക്കി. ലോകത്തിലെത്തന്നെ, ആദ്യമായി ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ എന്ന ആശയം അവതരിപ്പിച്ച ബിസിനസ് സംരംഭമായിരുന്നു അത്.
സാധാരണക്കാരായ സ്ത്രീകള്‍ക്ക് സ്വര്‍ണം എന്നത് ചുരുങ്ങിയ ചെലവില്‍, എന്നാല്‍ ഏറ്റവും മനോഹരമായി ആഗ്രഹിക്കുന്ന രീതിയില്‍ നിര്‍മിച്ചു നല്കുക എന്ന ദൗത്യം ഏറ്റെടുത്തതോടെ, പറക്കാട്ട് ലോകോത്തര ബ്രാന്‍ഡായി വളര്‍ന്നു. 30 വര്‍ഷത്തെ ബിസിനസ് പാരമ്പര്യവുമായി, തലയുയര്‍ത്തി നില്ക്കുന്ന പറക്കാട്ടിനൊപ്പം മത്സരിക്കാന്‍, അതിനൊപ്പം നില്ക്കുന്ന ഒരു സംരംഭകരും ഇതേ മേഖലയിലില്ല എന്നതാണ് പറക്കാട്ടിനെ വ്യത്യസ്തമാക്കുന്നത്. ഗുണമേന്മ ഉറപ്പുവരുത്തുന്ന ആഭരണനിര്‍മാണ പ്രക്രിയ, ഒപ്പം, അതില്‍ അവര്‍ നല്കുന്ന വ്യത്യസ്തത, ഉപഭോക്താവിന് നല്കുന്ന സംതൃപ്തി, സര്‍വീസിലും പെര്‍ഫെക്ഷനിലുമുള്ള കണിശത എന്നിവയൊക്കെത്തന്നെയാണ് അവരെ ഒന്നാമത് നിലനിര്‍ത്തുന്ന കാരണങ്ങള്‍.
പൂര്‍ണ്ണമായും പ്രകാശിന്റെ ആശയങ്ങള്‍ക്കൊപ്പം നിന്ന് സ്വായത്തമാക്കിയ കഴിവുകളാണ് തന്നെ ഇവിടെ വരെയെത്തിച്ചതെന്ന് പ്രീതി പ്രകാശ് പറക്കാട്ട് പറയുന്നു. ഇടുക്കി അടിമാലി സ്വദേശിനിയായ പ്രീതി പ്രകാശ് എം.ബിഎ ബിരുദധാരിയാണ്. അടിമാലിയില്‍ സോമരാജന്റെയും ഗീത സോമരാജന്റെയും ഇളയ മകളാണ് പ്രീതി. എറണാകുളം കാലടിയിലാണ് ഇപ്പോള്‍ താമസം.
കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അറബ് രാജ്യങ്ങള്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും തങ്ങളുടേതായ ആധിപത്യം സ്ഥാപിച്ച്, കേരളത്തിനും മലയാളികള്‍ക്കും അഭിമാനിക്കാവുന്ന രീതിയില്‍ പറക്കാട്ട് ജൂവല്‍സ് ലോകോത്തര ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. കാലടി, ശ്രീമൂലനഗരം എന്നീ രണ്ട് സ്ഥലങ്ങളില്‍ ഗോള്‍ഡ് ജ്യൂവലറി ബിസിനസില്‍ നിന്നും ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ എന്ന ആശയത്തിലേക്ക് ചുവടുറപ്പിച്ചു.
കാലടി നീലീശ്വരത്ത് സ്വന്തം ഫാക്ടറിയില്‍ നിര്‍മിച്ച ഉത്പന്നങ്ങളാണ് വിപണിയിലെത്തുന്നത്. ഇപ്പോള്‍ നൂറിനോടടുത്ത് സ്ഥാപനങ്ങളില്‍ നിരവധി തൊഴിലാളികളുണ്ട്. പറക്കാട്ടിന്റെ കമ്പനികളിലും ജൂവലറി ഷോപ്പുകളിലും കൂടുതലും സ്ത്രീകളാണ് ജോലി ചെയ്യുന്നത്.
കേരളത്തിന്റെ പരമ്പരാഗത സ്വര്‍ണപണിക്കാര്‍ തന്നെയാണ് ആഭരണങ്ങള്‍ നിര്‍മിക്കുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണത്തോട് കിടപിടിക്കുന്ന രീതിയിലുള്ള ആഭരണങ്ങളാണ് പറക്കാട്ടിന്റെ പ്രത്യേകത. ഡിസൈനില്‍ പ്രീതി കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ പൂര്‍ത്തിയാകുന്ന ആഭരണങ്ങളില്‍ അത്രയധികം പെര്‍ഫെക്ഷന്‍ ഉറപ്പുവരുത്തുന്നു. അതുപോലെ, ഡിസൈനിങില്‍ പുതുമകള്‍ കൊണ്ടുവരാനും പറക്കാട്ട് അതീവ താത്പര്യം പുലര്‍ത്തുന്നുണ്ട്. അത് തങ്ങളുടേത് മാത്രമായ പ്രത്യേകതയാണന്ന് ജുവലറി ഡിസൈനര്‍ കൂടിയായ പ്രീതി പ്രകാശ് സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ ഇമിറ്റേഷന്‍ ജുവലറി മേഖലയില്‍ കസ്റ്റമൈസ്ഡ് ആഭരണങ്ങള്‍ ഏതു ഡിസൈനിലും തനിമ നഷ്ടപ്പെടുത്താതെ നിര്‍മിച്ചു നല്‍കുന്ന ഒരേയൊരു സ്ഥാപനം കൂടിയാണ് പറക്കാട്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനമായി നല്കാന്‍ നടന്‍ മോഹന്‍ലാലിന് വെങ്കലത്തില്‍ തങ്കം പൊതിഞ്ഞ് ഗുരുവായൂര്‍ മരപ്രഭുവിന്റെ പ്രതിമ നിര്‍മിച്ചു കൊടുത്തത് പറക്കാട്ട് ജ്വല്ലറി ആയിരുന്നു. പുരാതന വസ്തുക്കള്‍, ദൈവ വിഗ്രഹങ്ങള്‍, മണിച്ചിത്രത്താഴ്, കണ്ണട ഫ്രെയിം, വാച്ചുകള്‍ എന്നിവയെല്ലാം സ്വര്‍ണത്തില്‍ പൊതിഞ്ഞ് നല്കും. കൂടാതെ പ്രകൃതിദത്തമായി ലഭിക്കുന്ന ആലിലയുടെ ഫോസില്‍ ശേഖരിച്ചു അതില്‍ സ്വര്‍ണ്ണം പൊതിഞ്ഞു, അതിനുള്ളില്‍ അനുയോജ്യമായ രൂപത്തിലുള്ള കൃഷ്ണ വിഗ്രഹം വച്ചു നിര്‍മിക്കുന്ന രീതിയിലുള്ള എക്കാലവും നിലനില്‍ക്കുന്ന ഉപഹാരങ്ങള്‍, കൂടാതെ മരത്തടിയില്‍ നിര്‍മിക്കുന്ന വസ്തുക്കളില്‍ പോലും സ്വര്‍ണം ലെയര്‍ ചെയ്യുന്നതുമെല്ലാം പറക്കാട്ടിന്റെ പ്രത്യേകതകളാണ്.
റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വര്‍ണം പൂശുക, കളര്‍ ചെയ്യുക എന്ന രീതികളില്‍ നിന്നും മാറി പരിശുദ്ധമായ തങ്കം ‘ലെയര്‍’ ചെയ്യുക എന്ന പറക്കാട്ടിന്റെ സ്വന്തം ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. മാത്രമല്ല 24 കാരറ്റ് സ്വര്‍ണമായതിനാല്‍ ഉപയോഗിക്കുന്നവര്‍ക്കു അലര്‍ജിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകില്ല. ആഭരണങ്ങള്‍ നിറം മങ്ങാതെ കാലങ്ങളോളം നിലനില്‍ക്കുകയും ചെയ്യും.
മിസ് കേരള, മിസ് സൗത്ത് ഇന്ത്യ, മിസ് ഗ്ലാം വേള്‍ഡ്, മിസ് ക്വീന്‍ ഓഫ് ഇന്ത്യ, മിസ് ഇന്ത്യ ക്വീന്‍ തുടങ്ങി കേരളത്തില്‍ നടത്തുന്ന എല്ലാ സൗന്ദര്യമത്സരങ്ങള്‍ക്കുമുള്ള ക്രൗണുകള്‍, മൊമന്റോകള്‍ എന്നിവ വളരെ ആകര്‍ഷകമായ രീതിയില്‍ ഡിസൈന്‍ ചെയ്ത് നിര്‍മിച്ചു നല്കുന്നത് പറക്കാട്ടാണ്.
കോവിഡ് കാലത്ത് സാധാരണക്കാരനുപോലും താങ്ങാന്‍ കഴിയുന്ന വിലയില്‍ പറക്കാട്ടിന്റെ പുതിയ ഇക്കണോമിക് കളക്ഷനുകള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണള്‍ നല്കുകയും അത് ആവശ്യത്തിനുശേഷം തിരിച്ച് നല്കാനും മറ്റ് ആഭരങ്ങളാക്കി മാറ്റിയെടുക്കാനും പറക്കാട്ട് സൗകര്യം നല്കുന്നു. വിവാഹാഘോഷത്തില്‍ ആഭരണങ്ങള്‍ ഒഴിവാക്കാനാവാത്തതിനാല്‍ സാധാരണക്കാരനും അത് സാധ്യമാക്കുന്നതിനായാണ് ഇത്തരത്തിലൊരു ആശയം നടപ്പില്‍ വരുത്തിയത്.
സ്വര്‍ണത്തിന് വേണ്ടി മുടക്കുന്ന പണിക്കൂലിയുടെ നാലിലൊന്നുപോലും പറക്കാട്ടിന്റെ ആഭരണങ്ങള്‍ക്ക് ആകില്ലായെന്നതുകൊണ്ട് വിവാഹവേളകളില്‍ അണിഞ്ഞൊരുങ്ങാന്‍ യുവ തലമുറ പറക്കാട്ട് ആഭരങ്ങള്‍ ഇഷ്ടപ്പെടുന്നു. ‘നോ ഗോള്‍ഡ് ‘ എന്ന യുവതലമുറയുടെ ആശയത്തിന് ഒപ്പം നില്ക്കുന്ന ഡിസൈനിങും ഭംഗിയും പറക്കാട്ട് നല്കുന്നു. യഥാര്‍ത്ഥ സ്വര്‍ണത്തോട് കിടപിടിക്കുന്ന തങ്കാഭരണങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍, നിര്‍മ്മാണത്തില്‍ അത്രയധികം പെര്‍ഫെക്ഷന്‍ പുലര്‍ത്തുന്നു പറക്കാട്ട് ആഭരണങ്ങള്‍.
കേരളത്തില്‍ കാസര്‍കോട് മുതല്‍ പാറശാല വരെ ഇന്ന് പറക്കാട്ടിന് ഷോപ്പുകള്‍ ഉണ്ട്. തമിഴ്നാട്ടില്‍ നാഗര്‍കോവില്‍, ഈറോഡ്, മധുര, ചെന്നൈ, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിലവില്‍ ഷോപ്പുകളുണ്ട്. തമിഴ്‌നാട്ടില്‍ കൂടുതല്‍ ഷോപ്പുകള്‍ സ്ഥാപിച്ച്, നൂറ് ഷോപ്പുകളില്‍ എന്നതാണ് പറക്കാട് ഗ്രൂപ്പിന്റെ ലക്ഷ്യം.
പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്, മൂന്നാര്‍
നമ്മളിലെല്ലാം ജന്മസിദ്ധമായി ലഭിക്കുന്ന ചില കഴിവുകള്‍ ഉണ്ട്. ചില ആളുകള്‍ അത് കണ്ടെത്തി ജീവിത വിജയത്തിന്റെ പടവുകള്‍ കയറും. അത്തരത്തില്‍ ഒരാളാണ് പറക്കാട്ട് ഗ്രൂപ്പിന്റെ സാരഥി പ്രകാശ് പറക്കാട്ട്.
ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ എന്ന് ആശയം ലോകത്തിന് സമ്മാനിച്ച് പ്രകാശ് പറക്കാട്ടിന്റെ അതിലും തിളക്കമാര്‍ന്ന സംരംഭമാണ് പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്. ഇതൊരു ഹില്‍വാലി പ്രോജക്റ്റാണ്. പ്രകൃതിക്ക് ദോഷം വരാതെ ഒരു മരം പോലും മുറിക്കാതെ പ്രകൃതിയോടു നീതി പുലര്‍ത്തിക്കൊണ്ട് നിര്‍മിച്ചിരിക്കുന്നതാണ് ഈ റിസോര്‍ട്ട്.
75 മുറികള്‍ ഉള്ളതില്‍, അവ ഓരോന്നും വ്യത്യസ്ഥമായും ഓരോ സന്ദര്‍ശനത്തിലും പുതുമ നിലനിര്‍ത്തുന്നതുമായ രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. എന്‍ജിനിയേഴ്‌സോ, ആര്‍ക്കിടെക്ടുകളോ ഇല്ലാതെ പ്രകാശ് പറക്കാട്ടിന്റെ സ്വന്തം ആശയമാണ് ഈ റിസോര്‍ട്ടുകളുടെ രൂപകല്പനകള്‍ക്ക് പിന്നില്‍.
ഇവിടെയെത്തുന്നവര്‍ക്ക് ‘ഹോമിലി ഫീല്‍’ പ്രദാനം ചെയ്യുന്ന ആതിഥ്യമര്യാദകളാണ് പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ പ്രകാശ് പറക്കാട്ടും പ്രീതി പ്രകാശും പാലിക്കുന്നത്.
മൂന്നാറില്‍ 12 ഏക്കറിലായി പരന്നുകിടക്കുന്ന പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട് സന്ദര്‍ശകര്‍ക്ക് എന്നും വ്യത്യസ്തമായതും പുതുമയുടേയും ഓര്‍മകള്‍ സമ്മാനിക്കുന്നതാണ്. ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നിന്നും സ്വതന്ത്രരാകുന്ന നിമിഷങ്ങള്‍ ഉല്ലസിക്കുവാന്‍ യോജിച്ച ഇടമാണ് ഇവിടം. പ്രകൃതി ദൃശ്യങ്ങളിലൂടെ സഞ്ചരിച്ച് മൂന്നാറിന്റെ ഭംഗി ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന തലത്തിലുള്ള റിസോര്‍ട്ടും അതിന്റെ മനോഹരമായ വ്യൂ പോയിന്റുകളും ആരേയും ആകര്‍ഷിക്കുന്നതാണ്.
കേരളത്തിലെ ആദ്യത്തെ ‘കേവ് റൂം’ ഉള്ള റിസോര്‍ട്ടു കൂടിയാണ് പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്. നാച്ചുറല്‍- ആര്‍ട്ടിഫിഷ്യല്‍ നിര്‍മാണരീതി സമന്വയിപ്പിച്ച കേവ് ഹൗസുകള്‍ ഈ റിസോര്‍ട്ടിന്റെ മാത്രം പ്രത്യേകതയാണ്.
പറക്കാട്ടിന്റെ പുതിയ പ്രോജക്ടുകള്‍
പ്രീതി പ്രകാശിന്റെ ജന്മദേശമായ അടിമാലിയില്‍ ഇരുപതേക്കറില്‍ ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളുള്ള ഒരു ആയൂര്‍വേദിക് റിസോര്‍ട്ടിന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ഒരു ഹില്‍ ടോപ് പ്രോജക്ടാണ് ഇത്. പ്രകാശ് പറക്കാട്ടിന്റെ സ്വന്തം ആശയത്തില്‍ നിര്‍മിക്കുന്ന പ്രോജക്ടാണ് ഇതും.
ഓരോ കോട്ടേജുകളായി നിര്‍മാണം പുരോഗമിക്കുന്ന സംരംഭം സാധാരണ ആയൂര്‍വേദ റിസോര്‍ട്ടുകളില്‍ നിന്ന് വളരെ വ്യത്യസ്തത പുലര്‍ത്തുന്നു. കിളികൂട്, ഏറുമാടം, നാലുകെട്ട്, അറയും പുരയും… എന്തിന് ഉള്ളില്‍ വെള്ളച്ചാട്ടം… അങ്ങനെ ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഇത് നിര്‍മിക്കുന്നത്.
എറണാകുളം ജില്ലയിലെ മലയാറ്റൂര്‍- ഇല്ലിത്തോട് എന്ന സ്ഥലത്ത് ഒരു ജലാശയത്തിന് ചുറ്റും ബോട്ടിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി, ആയൂര്‍വേദിക് റിസോര്‍ട്ട് മാതൃകയില്‍ ഇരുപത്തിയഞ്ചോളം കോട്ടേജുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. കൂടാതെ, ഇവരുടെ സ്വപ്‌ന പദ്ധതിയാണ് ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് കേന്ദ്രീകരിച്ച് പറക്കാട്ട് ഗ്രൂപ്പ് വിഭാവനം ചെയ്യുന്ന പുതിയ പ്രോജക്ട്. നൂറേക്കറില്‍ പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന് അതിന്റെ ഭംഗിക്ക് കോട്ടം തെറ്റാതെ ആധുനിക സൗകര്യങ്ങളുള്ള അമ്യൂസ്മെന്റ് പാര്‍ക്ക്, കോട്ടേജുകള്‍, ഹട്ടുകള്‍, റോപ്പ് വേ എന്നിവയുള്‍പ്പെടെയുള്ള ഈ പ്രോജക്ട് പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ യശസ്സ് ഉയര്‍ത്തും എന്നതില്‍ സംശയമില്ല.
പറക്കാട്ട് അഗ്രോ ഫാം എന്ന ഒരു പ്രോജക്ടും നടപ്പില്‍ വരുന്നുണ്ട്. അലങ്കാരച്ചെടികള്‍, ഔഷധസസ്യങ്ങള്‍, ഓര്‍ഗാനിക് ഭക്ഷ്യവസ്തുക്കള്‍, മത്സ്യകൃഷി, ആട്, കോഴി, കാട തുടങ്ങി ജൈവഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പെടെയുള്ളവ ഉത്പാദിപ്പിക്കുന്ന സംരംഭമാണ് അഗ്രോ ഫാം.
പറക്കാട്ട് വെഡിങ് കമ്പനി
പുതിയ ജനറേഷനായ മക്കളുടെ പുതിയ സംരംഭത്തിനും പറക്കാട്ട് തുടക്കം കുറിച്ചിട്ടുണ്ട്. ‘പറക്കാട്ട് വെഡിങ് കമ്പനി’ എന്ന പേരില്‍ ഒരു ‘ന്യൂജന്‍’ ആശയം ഈ ചിങ്ങമാസത്തില്‍ പ്രാവര്‍ത്തികമാവുകയാണ്! വെഡിങ് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ, വണ്‍ ഗ്രാം ഗോള്‍ഡ് ബ്രൈഡല്‍ എക്സ്‌ക്ലൂസിവ് ഷോറൂം, പ്രീ വെഡിങ് ആന്‍ഡ് പോസ്റ്റ് വെഡിങ് – തീം വെഡിങ് ഫോട്ടോ ഷൂട്ട് സൗകര്യം, മോഡലിങ്, മെയ്ക്ക് ഓവര്‍ സ്റ്റുഡിയോ ആന്‍ഡ് സ്റ്റുഡിയോ ഫ്ളോര്‍ എന്നിവയുള്‍പ്പെടെ എറണാകുളം വുഡ്ലാന്‍ഡ് ജംങ്ഷനില്‍ നാല് നിലകളില്‍ പറക്കാട്ടിന്റെ സ്വന്തം കെട്ടിടത്തില്‍ തന്നെ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇവിടുത്തെ മറ്റൊരു പ്രത്യേകത, മോഡല്‍ ഷൂട്ടിനും ബ്രൈഡല്‍ ഷൂട്ടിനുമായിട്ടുള്ള റെന്റല്‍ ജൂവലറീസിന്റെ ഒരു വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുമെന്നതാണ്.
കുടുംബം
ഭര്‍ത്താവ് പ്രകാശ് പറക്കാട്ട്, പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനാണ്. രണ്ട് ആണ്‍മക്കള്‍: അഭിജിത്ത് പറക്കാട്ട്, അഭിഷേക് പറക്കാട്ട്. മൂത്ത മകന്‍ അഭിജിത്ത് പറക്കാട്ട് ലണ്ടനില്‍ നിന്നും ഇന്റര്‍നാഷണല്‍ എംബിഎ പൂര്‍ത്തിയാക്കി, ഇപ്പോള്‍ പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ടിന്റെ ജനറല്‍ മാനേജറായി ചാര്‍ജെടുത്തു. രണ്ടാമത്തെ മകന്‍ അഭിഷേക് പറക്കാട്ട് കമ്പനിയുടെ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നു. ബികോം ബിരുദധാരിയായ അഭിഷേക് ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ്.
കുടുംബത്തിലെ കൂട്ടായ്മയാണ് ബിസിനസിന്റെ ശക്തിയെന്ന് പ്രീതി പറക്കാട്ട് പറയുന്നു. പറക്കാട്ട് കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ബിസിനസ്സിന്റെ ഭാഗമാക്കി ഒപ്പം നിര്‍ത്തുന്നു എന്നതാണ് പ്രീതിയുടെയും പ്രകാശിന്റെയും വ്യക്തിത്വത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റുന്നത്. പ്രകാശിന്റെ സഹോദരിമാര്‍ക്കും സഹോദരന്മാര്‍ക്കുമെല്ലാം ബിസിനസ്സില്‍ അവരുടേതായ റോളുകളുണ്ട്.
പ്രകാശ് പറക്കാട്ടിന്റെ സഹോദരിയുടെ മകന്‍ ബിനു പറക്കാട്ട്, പ്രീതിയുടെയും പ്രകാശിന്റെയും മൂത്ത മകന്റെ സ്ഥാനത്ത് നിന്നുകൊണ്ട്, ജൂവലറിയുടെ പ്രൊഡക്ഷന്‍ സംബന്ധമായ കാര്യങ്ങളും വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളുടെയെല്ലാം മേല്‍നോട്ടം വഹിച്ചു, വലംകൈയ്യായി ഒപ്പമുണ്ട്. കമ്പനി ഡയറക്ടറായ അദ്ദേഹം പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുന്നു.
ബിസിനസ് തിരക്കുകള്‍ക്കിടയിലും തങ്ങളുടെ സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തി മുന്നോട്ടു പോകുന്നവരാണ് പ്രീതി പറക്കാട്ടും പ്രകാശ് പറക്കാട്ടും. ഇവരുടെ പുതിയ വീട് നിര്‍മിച്ച അന്നു മുതല്‍, കഴിഞ്ഞ 15 വര്‍ഷമായി നൂറോളം വന്ദ്യവയോധികര്‍ക്ക് മാസംതോറും പെന്‍ഷന്‍ നല്കി വരുന്നു. ഈ തുക അവരുടെ വീടുകളില്‍ എത്തിച്ച് നല്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം, സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാനും അവശത അനുഭവിക്കുന്നവരെ സഹായിക്കുവാനും ശ്രദ്ധിക്കാറുണ്ട്.
ആരും ചിന്തിക്കാത്ത ഒരു ആശയത്തെ ലോകത്തിന് സമ്മാനിച്ച വിജയ സംരംഭകയായ പ്രീതി പറക്കാട്ടിന്, ഇനിയും ധാരാളം ബിസിനസ് മേഖലകളിലൂടെ സമൂഹത്തിലെ സ്ത്രീസംരംഭക മുന്നേറ്റങ്ങള്‍ക്ക് ഒരു മാതൃകയാവാന്‍ കഴിയട്ടെ.
https://www.youtube.com/channel/UC0ASka2FkArt2fhOdiK2wMA
https://www.instagram.com/parakkat_jewels/?igshid=8eay6xu9no99
https://www.instagram.com/parakkatnatureresortmunnar/?igshid=1rhcvgtuc6htg
https://www.instagram.com/parakkatweddings/?igshid=ef5b0j154i18
https://www.facebook.com/280325465703735/posts/1177446859324920/
https://www.facebook.com/266180580400877/posts/1400214603664130/