ഇനി വീട്ടില്‍ പെരുമ
ഒരു നല്ല ദിവസത്തിന്റെ തുടക്കമാണ് നല്ല പ്രഭാതഭക്ഷണം എന്ന് ഓരോ മലയാളിയും വിശ്വസിക്കുന്നു. ആ വിശ്വാസത്തെ ശരിവയ്ക്കുന്നതാണ് മലയാളിയുടെ ഭക്ഷണരീതികളും. പുട്ട്, അപ്പം, ഇടിയപ്പം, എന്നിങ്ങനെയുള്ള പ്രിയ പ്രഭാതഭക്ഷണങ്ങള്‍ ഏറ്റവും രുചികരമായും ശുദ്ധമായും കഴിക്കാന്‍ ഓരോ ഭക്ഷണപ്രേമിയും ആഗ്രഹിക്കും. അത്തരത്തില്‍ മലയാളികളുടെ പ്രിയഭക്ഷണങ്ങളോട് നീതിപുലര്‍ത്തി നിര്‍മിക്കുന്നതാണ് ‘പെരുമ’ ധാന്യപ്പൊടികള്‍. ‘ഇനി വീട്ടില്‍ പെരുമ’ എന്ന കമ്പനിയുടെ ആപ്തവാക്യം പിന്തുടരുന്ന ഉല്പന്നങ്ങളാണ് മലബാറിലെ ഏറ്റവും വലിയ ഭക്ഷ്യനിര്‍മാണ കമ്പനിയായ മിഗിബീ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉത്പാദിപ്പിക്കുന്ന പെരുമ ധാന്യപ്പൊടികള്‍.
മലപ്പുറം കാടാമ്പുഴ മരവട്ടത്ത് സ്ഥിതി ചെയ്യുന്ന പെരുമയുടെ ഫാക്ടറിയ്ക്ക് ദിവസം 40 ടണ്‍ ധാന്യങ്ങള്‍ വരെ ഉത്പാദിപ്പിക്കാന്‍ പ്രവര്‍ത്തനക്ഷമതയുണ്ട്. ആറ് പ്രോസസുകളിലൂടെയാണ് ഇവിടെ ഓരോ ഉല്‍പന്നവും നിര്‍മിക്കുന്നത്. ആരോഗ്യപ്രദവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ ധാന്യങ്ങള്‍ ക്വീനിങ്, പോളിഷിങ്, വാഷിങ്, സ്റ്റീമിംങ്, റോസ്റ്റിംഗ്, കൂളിംങ് എന്നീ പ്രോസസിലൂടെ യന്ത്രങ്ങളുടെ സഹായത്തോടെ മാത്രം പ്രവര്‍ത്തിച്ച് പെരുമ പലഹാരപ്പൊടികളായി മാറുന്നു.
കരസ്പര്‍ശമേല്‍ക്കാതെ, ഓട്ടോമാറ്റിക്ക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഓരോ ഉല്‍പന്നവും നിര്‍മ്മിക്കുന്നു എന്നതാണ് പെരുമയുടെ ഏറ്റവും വലിയ പ്രത്യേകത. ഡബിള്‍ പ്യൂരിഫൈഡ് സിസ്റ്റത്തിലാണ് ധാന്യങ്ങള്‍ കഴുകിയെടുക്കുന്നത്. സ്വാഭാവിക ചൂട് നിലനിര്‍ത്തുന്നതിന് വിറക് ഉപയോഗിച്ചുള്ള അടുപ്പിലാണ് പൊടികള്‍ റോസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പഴമയുടെ രുചി ഒട്ടും നഷ്ടപ്പെടാതെ ഭക്ഷണം പാകം ചെയ്യാന്‍ കഴിയും.
കേരളത്തിലുടനീളം പെരുമ ഉല്‍പന്നങ്ങള്‍ ലഭ്യമാകും. സപ്ലൈക്കോ, മറ്റ് പൊതുമേഖലയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, റീട്ടെയില്‍ ഷോപ്പുകള്‍, പൊതുമേഖലാ കാന്റീനുകള്‍ എന്നിവയില്‍ പെരുമ ലഭ്യമാണ്. ത്രിവേണി ഔട്ട്‌ലെറ്റുകള്‍, ജില്ലാതല ഡിപ്പോകള്‍, മറ്റ് ഔട്ട്‌ലെറ്റുകള്‍ എന്നീ സ്ഥലങ്ങളിലേക്ക് ഡെലിവറി വാനുകള്‍ വഴി ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നു. കാര്യക്ഷമമായ ഒരു ടീം, വിപണി ആവശ്യകതയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്.
സ്റ്റിംഡ് പുട്ടുപൊടി, ഇടിയപ്പപ്പൊടി, പത്തിരിപ്പൊടി, വെള്ളയപ്പപ്പൊടി, സ്പെഷ്യല്‍ അരിപ്പൊടി, ഗോതമ്പുപൊടി, ആട്ടപൊടി, റോസ്റ്റഡ് റവ തുടങ്ങിയവയാണ് പെരുമയുടെ ഉല്‍പന്നങ്ങള്‍. കൂടാതെ ഇന്‍സ്റ്റന്റ് പാലട, ഇന്‍സ്റ്റന്റ് സേമിയ, ഇന്‍സ്റ്റന്റ് അട തുടങ്ങിയ പായസം മിക്‌സുകളും പെരുമ പുറത്തിറക്കുന്നുണ്ട്. ഇടനിലക്കാരില്ലാതെ കര്‍ഷകരില്‍ നിന്ന് ധാന്യം നേരിട്ട് സംഭരിച്ച്, മികച്ച രീതിയില്‍ ശുദ്ധീകരിച്ചാണ് പൊടികളുടെ നിര്‍മാണം.
കേരളത്തിലെ എല്ലാ ജില്ലകളിലും പെരുമ ധാന്യപ്പൊടികള്‍ ലഭ്യമാണ്. കൂടാതെ, മലയാളികള്‍ ഇല്ലാത്ത നാടില്ല എന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ‘പെരുമ’യുടെ പെരുമ വ്യാപിച്ചിട്ടുണ്ട്. സ്റ്റീംഡ് ഉത്പന്നങ്ങളായതിനാല്‍ത്തന്നെ അത് പെട്ടെന്ന് ചീത്തയാകുകയില്ല, കുറച്ചധികം വാങ്ങി സ്റ്റോക് ചെയ്യാനും കഴിയും. വിറക് അടുപ്പില്‍ റോസ്റ്റ് ചെയ്തതിനുശേഷം, അടുത്ത ദിവസം നന്നായി തണുത്തതിന് ശേഷമാണ് അത് പാക്കിങ് നടത്തുക. മായമോ കലര്‍പ്പോ ഇല്ലാതെ, ശുദ്ധമായ ഉത്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന സദുദ്ദേശത്തോടെ രൂപം കൊണ്ട സ്ഥാപനമാണ് ‘പെരുമ’.
കാലക്രമേണ പെരുമ എന്ന ബ്രാന്‍ഡ് നെയിമില്‍ തങ്ങളുടെ സ്‌പൈസസ്, മസാലകള്‍ തുടങ്ങിയവ വിപണിയില്‍ ഇറക്കാന്‍ മിഗിബീ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യമിടുന്നു. ഭക്ഷണപ്രിയരെ കൂടുതല്‍ ആകര്‍ഷിക്കാനും രുചികരമായ ഭക്ഷണം തീന്‍മേശകളില്‍ വിളമ്പാനും അവിടെ പഴമയുടെ പെരുമ നിലനിര്‍ത്താനും പെരുമ ഉത്പന്നങ്ങള്‍ക്ക് സാധിക്കട്ടെ.
പെരുമ ഉത്പന്നങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങക്കും ഡിസ്ട്രിബ്യൂഷന്‍ താല്‍പര്യമുള്ളവരും ബന്ധപ്പെടുക
: 8943 0002 00, 8943 8001 00
Migibifoods.india@gmail.com