ഓക്‌സി ഇന്ത്യയുടെ ‘ഊട്ടി ഓര്‍ത്തോ പ്ലസ്’ കേരളത്തിലേക്ക്…
ആരോഗ്യരംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവനയാണ് ആയൂര്‍വേദം. പരമ്പരാഗതമായി കൈമാറി വന്ന ഈ ആയൂര്‍വേദ വിധികള്‍ തേടി വിദേശത്ത് നിന്ന് പോലും ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്. ശരീരത്തിന് മാത്രമല്ല, മാനസിക ആരോഗ്യത്തിനും ആയൂര്‍വേദം സഹായകമാണ്. അലോപ്പതിയുടെ വരവോടെ ആയൂര്‍വേദത്തിന്റെ ഉപയോഗം കുറഞ്ഞുവെങ്കിലും ഈ ആയൂര്‍വേദ അറിവുകള്‍ പലപ്പോഴും നമ്മുടെ രക്ഷയ്ക്ക് എത്താറുണ്ട്.
ഇത്തരത്തില്‍ ആരോഗ്യപരിപാലനത്തിന്റെ തനതായ രീതിയായ ആയൂര്‍വേദത്തെ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുക, ജീവിതശൈലി രോഗങ്ങളില്‍ നിന്നുള്ള മുക്തി തുടങ്ങിയ ലക്ഷ്യങ്ങളോടെ പരമ്പരാഗത രീതിയില്‍ ചിട്ടപ്പെടുത്തിയ ഉത്പന്നങ്ങള്‍ ആധുനിക രീതിയില്‍ ഉത്പാദിപ്പിച്ചുകൊണ്ട്, തമിഴ്‌നാട് കേന്ദ്രീകരിച്ച് വിപണിയില്‍ സജീവമായ മലയാളികളുടെ കമ്പനിയാണ് ‘ഓക്‌സി ഇന്ത്യ ന്യൂട്രീഷന്‍’. പേരു സൂചിപ്പിക്കുന്ന പോലെ ഇന്ത്യയുടെ ഓക്‌സിജനായി മാറുക എന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യം. തമിഴ്‌നാടിന് പുറമെ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും തങ്ങളുടെ സംരംഭം കര്‍ണാടകയിലേക്കും കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ ഓക്‌സി ഇന്ത്യക്ക് കഴിഞ്ഞു.
‘ഫോര്‍ സിക്‌സ് പവര്‍’ എന്ന ബ്രാന്‍ഡ് നെയിമിനു കീഴില്‍ നിരവധി പ്രൊഡക്ടുകളാണ് വിപണിയില്‍ ഇറക്കിയത്. കാന്‍സര്‍ രോഗത്തിന് ട്രീറ്റ്‌മെന്റ് ചെയ്തവര്‍ക്ക് അവരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും കോശങ്ങളുടെ പുനരുജ്ജീവനതിനും മറ്റും സഹായിക്കുന്ന നോനി ജ്യൂസ്, ഇവരുടെ മറ്റൊരു വിജയകരമായ പ്രോഡക്ടാണ്. കീമോതെറാപ്പി പോലുള്ള ട്രീറ്റ്‌മെന്റിന് വിധേയമായി ദഹനപ്രക്രിയയ്ക്ക് പ്രശ്‌നം നേരിടുന്നവര്‍ക്കും നോനി ജ്യൂസ് വളരെ സഹായകമാണ്. ക്യാന്‍സറിന് പോലും പ്രതിവിധിയായി മാറിയ നോനി ജ്യൂസ് കീമോചെയ്തവര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.
ഈ കൊറോണക്കാലത്ത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നോനി ജ്യൂസ് ജനങ്ങളിലേക്ക് എത്തിച്ച്, മാതൃകാപരമായ മികച്ച സാമൂഹിക സേവനമാണ് ഓക്‌സി ഇന്ത്യ നടത്തിയത്. പലര്‍ക്കും പ്രതിരോധശേഷി നല്‍കി രോഗത്തെ ചെറുത്ത് നിര്‍ത്താന്‍ നോനി ജ്യൂസ് ഉപകരിച്ചു. അത് തങ്ങള്‍ക്ക് നല്‍കിയ ആത്മസംതൃപതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് ഓക്‌സി ഇന്ത്യ ഗ്രൂപ്പ് സാക്ഷ്യപ്പെടുത്തുന്നു.
പ്രായമായവര്‍ക്കുള്ള കാലുവേദന, എല്ലുതേയ്മാനം എന്നിവയ്ക്ക് പരിഹാരമായി പരമ്പരാഗത ആയൂര്‍വേദ രീതിയില്‍ രൂപപ്പെടുത്തിയ ഓക്‌സി ഗ്രൂപ്പിന്റെ പുതിയ പ്രോഡക്ടാണ് ‘ഊട്ടി ഓര്‍ത്തോ പ്ലസ് ഓയില്‍’. പ്രധാനമായും തമിഴ്‌നാട്ടില്‍ ഉത്പാദനം നടക്കുന്ന ഈ പ്രൊഡക്ടിന്റെ അസംസ്‌കൃത വസ്തുക്കള്‍ ഊട്ടിയില്‍ നിന്നും ശേഖരിക്കുന്ന പ്രകൃതിദത്ത മരുന്നുകളാണ്. ഉടന്‍ തന്നെ ഈ പ്രോഡക്ട് കേരളത്തിലെ വിപണിയിലെത്തും.
ഊട്ടിയില്‍ മലനിരകളിലും മറ്റും താമസിക്കുന്ന തൊഴിലാളികളാണ് ആദ്യമായി ഈ ഓയില്‍ ഉപയോഗിച്ചത്. മലയും കുന്നുമിറങ്ങി കാലുവേദനയും എല്ലുവേദനയും അനുഭവിച്ചിരുന്ന അവര്‍ക്ക് ഊട്ടി ഓര്‍ത്തോ പ്ലസ് ഉപയോഗത്തോടെ മികച്ച റിസള്‍ട്ടാണ് ലഭിച്ചത്. അതിനുശേഷം പലര്‍ക്കും ഇതിന്റെ സാമ്പിള്‍ പ്രോഡക്ട് അയച്ചു കൊടുത്തതിലും നല്ല അഭിപ്രായം ലഭിച്ചതോടെയാണ് ഊട്ടി ഓയില്‍ കേരളത്തിലെ മാര്‍ക്കറ്റിലേക്ക് ഇറക്കാന്‍ തീരുമാനിച്ചത്.
വളരെ പ്രതീക്ഷയോടെയാണ് ഊട്ടി ഓര്‍ത്തോ പ്ലസ് വിപണനത്തെ ഓക്‌സി ഇന്ത്യ നോക്കി കാണുന്നത്. കേരളത്തിന് ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കും ഊട്ടി ഓയില്‍ എത്തിക്കാനാണ് ലക്ഷ്യം. നോനി ജ്യൂസിനും ഫോര്‍ സിക്‌സ് പ്രോഡക്ടുകള്‍ക്കും ലഭിച്ച സ്വീകാര്യത ഊട്ടി ഓര്‍ത്തോ പ്ലസിനും ഇവര്‍ പ്രതീക്ഷിക്കുന്നു.
ആരോഗ്യ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ ഒരു പുതിയ കമ്പനി നേരിടേണ്ടി വരുന്ന എല്ലാ പ്രതിസന്ധികളും ഓക്‌സി ഇന്ത്യയും നേരിട്ടിട്ടുണ്ട്. ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക എന്നതായിരുന്നു ആദ്യത്തെ കഠിനമായ ഘട്ടം. ഗുണമേന്മയെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിലൂടെ കസ്റ്റമേഴ്‌സിന്റെ വിശ്വാസം നേടിയെടുക്കാന്‍ തങ്ങള്‍ക്കായിയെന്ന് ഓക്‌സി ഇന്ത്യയുടെ അമരക്കാരനായ അബ്ദുള്‍ അസീസ് പറയുന്നു.
എന്‍ജിനീയറിങ് കഴിഞ്ഞ് ‘ബിസിനസ്സിനോടൊപ്പം സാമൂഹിക സേവനം’ എന്ന ലക്ഷ്യത്തോടെയാണ് അബ്ദുള്‍ അസീസ് ഈ സംരംഭം ആരംഭിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ മരുന്നുകളുടെ മഹത്വം ലോകത്തില്‍ എല്ലായിടത്തും എത്തിക്കുക എന്ന ലക്ഷ്യവും ഒപ്പമുണ്ട്. ഇതിനകം ജപ്പാനിലും കൊറിയയിലും പ്രോഡക്ട് സാമ്പിള്‍ അയച്ച്, അംഗീകാരം നേടിയ ഓക്‌സി ഇന്ത്യ തങ്ങളുടെ സംരംഭം വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കേരളം ബിസിനസ്സ് വളര്‍ച്ചയ്ക്ക് യോജിച്ച സ്ഥലമാണെന്നും കഠിനപരിശ്രമത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ഏത് പ്രതിസന്ധിഘട്ടങളിലും നമുക്ക് പിടിച്ചു നില്ക്കാന്‍ കഴിയുമെന്നും ഈ കോവിഡ് ഘട്ടത്തില്‍ അബ്ദുള്‍ അസീസ് ഓര്‍മിപ്പിക്കുന്നു.
Contact No: 944 638 44 44