Special Story

ആരോഗ്യത്തോടെ സൗന്ദര്യത്തിലേക്ക് ; കോസ്‌മെറ്റിക്‌സ് രംഗത്തും സാന്നിധ്യമുറപ്പിച്ചു മൈസണ്‍ ഗ്രൂപ്പ് മുന്നേറുന്നു

സംരംഭക രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മുഹമ്മദ് ഷഫീക്ക്‌

ഉപഭോക്തൃ പ്രതികരണം ഏറ്റവും കൂടുതലുള്ള രണ്ട് മേഖലകളാണ് ആരോഗ്യവും സൗന്ദര്യവും. മനുഷ്യ ജീവിതത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന സമകാലിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാന്‍ കഴിയുമെന്ന വിശ്വാസത്തോടെ ജീവിതശൈലി രോഗങ്ങളെ തുരത്തുവാന്‍ വേണ്ട തയ്യാറെടുപ്പും കരുത്തുമായാണ് ‘മൈസണ്‍ ഗ്രൂപ്പ്’ ജനങ്ങളിലേക്ക് എത്തിയത്.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ധാരാളം ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പഴയ കാലങ്ങളില്‍ കോളറ, പ്ലേഗ്, മലേറിയ, ഫ്‌ളു തുടങ്ങിയ പകര്‍ച്ച വ്യാധികളായിരുന്നുവെങ്കില്‍ ഇന്ന് ക്യാന്‍സര്‍, ഡയബറ്റീസ്, ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക്, അമിതവണ്ണം തുടങ്ങിയ ജീവിത ശൈലി രോഗങ്ങളാണ് മനുഷ്യ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇത്തരം രോഗങ്ങള്‍ക്ക് കാരണമാവുന്നത് തെറ്റായ ഭക്ഷണ രീതികളുമാണ്.

കൂടുതല്‍ കാലയളവില്‍ ഈടുനില്‍ക്കുന്നതിനും കാഴ്ചക്ക് ഭംഗി കൂട്ടുന്നതിനുമായി ധാരാളം വിഷ പദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ ഭക്ഷ്യ വസ്തുക്കളാണ് ഇന്ന് വിപണിയില്‍ ധാരാളമായി ലഭ്യമാവുന്നത്. ഇതിനു പുറമെ, വിപണി പിടിച്ചെടുക്കുന്നതിനായി തുച്ചമായ വിലയില്‍ ഗുണമേന്മയില്ലാത്തതും കലര്‍പ്പുള്ളതുമായ ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്യപ്പെടുന്നു. ഇതോടൊപ്പം ഭക്ഷ്യ വസ്തുക്കളുടെ അളവില്‍ ഗണ്യമായ മാറ്റം വരുത്തുന്നതിനായി രാസവസ്തുക്കളും വിഷ പദാര്‍ത്ഥങ്ങളും കൂട്ടിചേര്‍ക്കുന്നു.

ഇങ്ങനെ മാരകമായ ഭക്ഷണം കഴിക്കുന്നതു വഴി നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍, അന്നജം, വൈറ്റമിനുകള്‍ എന്നിവ ലഭിക്കാതെ വരുകയും ശരീരത്തിലെ രോഗപ്രതിരോധ ശേഷി, ശാരീരിക ക്ഷമത, ശാരീരികോര്‍ജ്ജം എന്നിവ നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യുന്നു. അതിന്റെ ഫലമായി നാം പൊതുജനങ്ങള്‍ ജീവിത ശൈലീ രോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യുന്നു.

നമുക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന ഇത്തരം ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ഭക്ഷണ ക്രമം സുരക്ഷിതമാക്കാനും അതോടൊപ്പം സാമൂഹ്യ സുരക്ഷയ്ക്കും കുടുംബത്തിന്റെ കെട്ടുറപ്പിനുമായി നമ്മുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമായി വിപുലമായ പദ്ധതികളാണ് മൈസണ്‍ മുന്നോട്ടു വയ്ക്കുന്നത്. ഇതിലൂടെ ആരോഗ്യപൂര്‍ണവും സാമ്പത്തിക ഭദ്രതയുമുള്ള ഒരു സമൂഹമാണ് മൈസണ്‍ ലക്ഷ്യമാക്കുന്നത്.

മൈസണിന്റെ തുടക്കം


ഇവന്റ് മാനേജ്‌മെന്റ് മേഖലയിലും ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലും സജീവമായിരുന്ന മുഹമ്മദ് ഷഫീക്ക് 2019-ലാണ് Maizon എന്ന തന്റെ സ്വപ്‌ന സംരംഭം യാഥാര്‍ത്ഥ്യമാക്കിയത്.
ഭക്ഷ്യവിപണന മേഖലയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതും പരീക്ഷണ അടിസ്ഥാനത്തില്‍ നിലവില്‍ വരുന്നതുമായ ഒട്ടേറെ ബ്രാന്‍ഡുകളുടെ കിടമത്സരം നടക്കുമ്പോള്‍ത്തന്നെ, വ്യത്യസ്തതയുടെയും നവീനമായ ആശയത്തിന്റെയും പിന്‍ബലത്തില്‍ വിപണിയില്‍ സജീവ സാന്നിധ്യമാകാനും പുതുതലമുറയുടെ ഭക്ഷ്യബ്രാന്‍ഡായി മാറാനുംMaizon Food-ന് അതിവേഗം കഴിഞ്ഞു.

പൊതുവേ കണ്ടുവരുന്ന തികച്ചും യാന്ത്രികമായ വ്യാപാര രീതിയില്‍നിന്നും വ്യത്യസ്തമായി, കസ്റ്റമര്‍ റിലേഷനിന് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തനമാരംഭിച്ച Maizon കേരളത്തിനു പുറമെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും തങ്ങളുടെ വേരുകളുറപ്പിച്ചു. Maizon Foods, Maizon Health Plus എന്നീ രണ്ട് വിഭാഗങ്ങളിലായാണ് Maizon-ന്റെ ഭക്ഷ്യഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. അതിനു പുറമെ, വിവിധങ്ങളായ പുതിയ പ്രൊജക്ടുകളിലേയ്ക്കും മൈസണ്‍ പ്രവേശിച്ചുകഴിഞ്ഞു.

കോസ്‌മെറ്റിക് രംഗത്ത് ശക്തമായ സാന്നിധ്യമായി ലിമിയ കോസ്‌മെറ്റിക്‌സ്

ഭക്ഷ്യ വിപണന മേഖലയില്‍ കാലത്തിനൊപ്പം മാറ്റങ്ങള്‍ക്കനുസൃതമായി വിജയ സഞ്ചാരം തുടരുന്ന മൈസണ്‍ ഗ്രൂപ്പ്, കോസ്‌മെറ്റിക് രംഗത്തും ശക്തമായ സാന്നിധ്യം ഉറപ്പിക്കുവാന്‍ ഒരുങ്ങുന്നു. ഗുണമേന്മയുള്ള നിരവധി സൗന്ദര്യ വര്‍ദ്ധക പ്രൊഡക്ടുകള്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് ‘ലിമിയ കോസ്‌മെറ്റിക്‌സ്’ എന്ന മൈസണ്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭം. കെമിക്കലുകള്‍ അടങ്ങിയ സൗന്ദര്യ വര്‍ദ്ധക പ്രൊഡക്ടുകള്‍ക്കെതിരെയുള്ള നിശബ്ദ വിപ്ലവം തന്നെയാണ് ലിമിയ.

വൈറ്റ്‌നിങ് ക്രീം, സ്‌ക്രബിങ് ക്രീം തുടങ്ങിയ സ്വന്തം ഉത്പന്നങ്ങള്‍ക്കു പുറമെ ജര്‍മനി, ദുബൈ, ഇറ്റലി, ഇറാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള ഉത്പന്നങ്ങളും ലിമിയ കോസ്‌മെറ്റിക്‌സ് വിപണിയില്‍ എത്തിക്കുന്നു.

ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഓണ്‍ലൈന്‍ വിപണിയിലും തരംഗമായി മാറിയിരിക്കുകയാണ് ലിമിയ പ്രൊഡക്ടുകള്‍. അതില്‍പ്രധാനം, ലിമിയയുടെ സ്വന്തം പ്രൊഡക്ടായ സ്‌പെഷ്യല്‍ വൈറ്റ്‌നിങ് ക്രീമാണ്. ‘അഞ്ചു ദിവസത്തിനുള്ളില്‍ റിസള്‍ട്ട്’ എന്ന വാഗ്ദാനവുമായി വിപണിയില്‍ എത്തിയ വൈറ്റ്‌നിങ് ക്രീമിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്.

ഗുണമേന്മ തന്നെയാണ് നിലനില്‍പിന് ആധാരമെന്ന് വൈറ്റ്‌നിങ് ക്രീമിന്റെ വലിയ വിജയം നമ്മെ പഠിപ്പിക്കുന്നു. സൗന്ദര്യ വര്‍ദ്ധനവിനൊപ്പം സൗന്ദര്യ സംരക്ഷണവും ചുമതലയായി കണ്ടുക്കൊണ്ട് മൈസണ്‍ ഗുണമേന്മയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ല.രാസവസ്തുക്കള്‍ ഒഴിവാക്കി, പ്രകൃതി ദത്തമായ ചേരുവകള്‍ കൊണ്ട് തയ്യാറാക്കുന്ന വൈറ്റ്‌നിങ് ക്രീം സൗന്ദര്യസംരക്ഷണം ഉറപ്പ് നല്കുന്നു.

മൈസണ്‍ ആല്‍ക്കലൈന്‍ വാട്ടര്‍
ജലശുദ്ധീകരണത്തിന് വാട്ടര്‍ പ്യൂരിഫൈര്‍ ഉള്‍പ്പെടെ പല മാര്‍ഗങ്ങള്‍ നിലവിലുണ്ടെങ്കിലും അവ വെള്ളത്തിലെ മാലിന്യങ്ങളെ നശിപ്പിക്കുന്നതിനൊപ്പം നമ്മുടെ ശരീരത്തിനാവശ്യമായ മിനറല്‍സുകളെയും നശിപ്പിക്കുന്നു. ഇത് പരിഹരിക്കുന്നതിനായി, ആധുനിക ജീവിത സാഹചര്യത്തില്‍ ഒഴിച്ചുകൂടാനാവാത്ത ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈസണ്‍ ഗ്രൂപ്പ്, ‘ആല്‍ക്കലൈന്‍ വാട്ടര്‍ പ്യൂരിഫൈര്‍’ വിപണിയില്‍ എത്തിച്ചത്. നൂറ് ശതമാനം ശുദ്ധമായ ജലമാണ് ആല്‍ക്കലൈന്‍ വാട്ടര്‍ പ്യൂരിഫൈറിലൂടെ ലഭിക്കുന്നത്.

ശരീരത്തില്‍ ആല്‍ക്കലൈനിന്റെ സാന്നിധ്യം നിലനിര്‍ത്തുന്നത് വഴി ഒട്ടേറെ ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്താനും അസിഡിറ്റിയെ ക്രമീകരിച്ചു നിര്‍ത്താനും ശരീരത്തിലെ വിഷാംശങ്ങളെ ഫില്‍റ്റര്‍ ചെയ്യാനും ആല്‍ക്കലൈനുകള്‍ സഹായിക്കുന്നു. കാന്‍സറിനെ പ്രതിരോധിക്കാനും എല്ലുകള്‍ക്കു ബലം നല്കാനും ആരോഗ്യമുള്ള ചര്‍മത്തിനും ‘സ്റ്റാമിന’ വര്‍ദ്ധിക്കാനും ശരീരത്തില്‍ ആല്‍ക്കലൈനിന്റെ സാനിധ്യം ഗുണകരമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ദഹനപ്രക്രിയ എളുപ്പവും സുഖകരവുമാക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങളെ അകറ്റി നിര്‍ത്താനും ആല്‍ക്കലൈന്‍ സാന്നിധ്യം പ്രയോജനപ്രദമാണ്. ആല്‍ക്കലൈന്‍ വാട്ടര്‍ പ്യൂരിഫൈറിലൂടെ ശുദ്ധീകരിക്കുന്ന കുടിവെള്ളം ശീലമാക്കുന്നതുവഴി രോഗങ്ങളെ തടഞ്ഞു നിര്‍ത്തി, ആരോഗ്യപൂര്‍ണമായ ഒരു ജീവിതം സാധ്യമാക്കാന്‍ എന്നതില്‍ സംശയമില്ല.

ക്ലീനിങ് സൊല്യൂഷന്‍സ്
മൈസണ്‍ ഉല്‍പന്നങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് ക്ലീനിങ് സൊല്യൂഷന്‍സ്. ശരീരവും മനസ്സും മാത്രമല്ല, നാം വസിക്കുന്ന ചുറ്റുപാടും ശുചിത്വവും വൃത്തിയോടെയും സംരക്ഷിച്ചാല്‍ മാത്രമേ പുരോഗതി കൈവരിക്കാന്‍ കഴിയൂ. ഫ്‌ളോര്‍ ക്ലീനിങ്, ടോയ്‌ലറ്റ് ക്ലീനിങ്, ഡിഷ് വാഷുകള്‍, സാനിറ്റൈസേഷന്‍, എയര്‍ പ്യൂരിഫിക്കേഷന്‍, ഹാന്റ് വാഷിങ് തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും ക്ലീനിങ് ലിക്വിഡ്, കെമിക്കല്‍സ്, സോപ്പുകള്‍ എന്നിവ മൈസണ്‍ വിതരണം ചെയ്യുന്നു.

ബിസിനസ് അവസരങ്ങളുമായി മൈസണ്‍
ഉപഭോക്തൃ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ ലാഭവും വളര്‍ച്ചയും നേട്ടങ്ങളായി തേടിയെത്തുമെന്ന് വിശ്വസിക്കുന്ന മുഹമ്മദ് ഷഫീക്ക് എന്ന സംരംഭകന്‍ മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നല്ല വ്യക്തി കൂടിയാണ്. തങ്ങളുടെ ബിസിനസ് പദ്ധതികളില്‍ സാധാരണക്കാര്‍ക്കു കൂടി പങ്കാളിത്തം നല്‍കി, അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന പദ്ധതികളിലൂടെ സാമൂഹിക ഉത്തരവാദിത്വം മൈസണ്‍ ഗ്രൂപ്പ് നിറവേറ്റുന്നു.

സാധാരണക്കാര്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍, നല്ല ജീവിതത്തോടൊപ്പം നല്ല സമ്പാദ്യവും നേടാന്‍ മൈസണ്‍ അവസരമൊരുക്കുന്നു. ഡയറക്ട് സെല്ലിങ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് മൈസണ്‍ മുന്നേറുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ കേരളം, തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിനകം വേരുറപ്പിച്ചു കഴിഞ്ഞു. ഈ മുന്നേറ്റത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം.

മൈസണ്‍ ഉത്പന്നങ്ങളായ മൈസണ്‍ ഹെല്‍ത്ത് പ്ലസ് ഫുഡ് പ്രൊഡക്ടുകള്‍, മൈസണ്‍ ആല്‍ക്കലൈന്‍ പ്യൂരിഫൈഡ് വാട്ടര്‍ മെഷിനുകള്‍, ലിമിയ കോസ്‌മെറ്റിക്‌സ് ഉത്പന്നങ്ങള്‍, മൈസണ്‍ ഫാഷന്‍സിന് കീഴില്‍ വരുന്ന ഡ്രസ്-ഫാബ്രിക് ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഈ പദ്ധതി പ്രകാരം വാങ്ങുന്നതിനും അതുവഴി ബിസിനസ്സില്‍ പങ്കാളിയായി സുരക്ഷിതമായ ജീവിതം സ്വന്തമാക്കാനും സാധിക്കുന്നു. മൈസണ്‍ ബിസിനസ്സ് പദ്ധതികളില്‍ നിങ്ങള്‍ അംഗമാകുന്നത് വഴി ഉന്നത നിലവാരമുള്ള ജീവിതവും മികച്ച ജീവിത ചുറ്റുപാടും സാധ്യമാക്കാമെന്ന് മൈസണ്‍ ഉറപ്പ് നല്കുന്നു.

സന്തുഷ്ടകരമായ കുടുംബമാണ് ഒരു സംരംഭകന്റെ ശക്തി. മുഹമ്മദ് ഷഫീക്ക് എന്ന യുവസംരംഭകന്റെ വിജയത്തിനു പിന്നിലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയും സഹകരണവുമാണ് നേട്ടങ്ങള്‍ കീഴടക്കാന്‍ ഈ യുവസംരംഭകനെ പ്രചോദിപ്പിക്കുന്നതും. ഇന്ത്യയൊട്ടാകെ നിരവധി യൂണിറ്റുകള്‍ ആരംഭിച്ച്, തന്റെ സംരംഭത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള പ്രയാണത്തിലാണ് മുഹമ്മദ് ഷഫീക്കും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും!!

മൈസണിനെ കുറിച്ച് കൂടുതല്‍ അറിയാന്‍: http://www.maizononline.com
Phone: 79070 95335

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button