ഇന്റലിജന്റായ പുതുതലമുറയെ സൃഷ്ടിക്കാന്‍ ലിസ് ഇന്റലിജന്റ് സൊല്യൂഷന്‍സ്
സര്‍ഗ്ഗാത്മകതയിലൂടെ ഒരു മികച്ച തലമുറയെ സമൂഹത്തിന് സംഭാവന ചെയ്യുക. മാറുന്ന കാലത്തിനനുസരിച്ച് സാങ്കേതികവിദ്യയുടെ വികസനവും മനുഷ്യനെ വളരെയധികം സ്വാധീനിക്കുന്നു. അത്തരത്തിലുള്ള പുതിയ അറിവുകള്‍ അജ്ഞാതമാണെങ്കില്‍, ഈ ലോകത്ത് അവസരങ്ങള്‍ സൃഷ്ടിക്കാനോ, ഉപയോഗിക്കാനോ കഴിയാതെ വരും. നിങ്ങളുടെ കഴിവുകളെ കണ്ടെത്തി അതിന് പരിശീലനം നല്കി അവസരങ്ങള്‍ക്കായി കാത്തുനില്ക്കാതെ സ്വയം കണ്ടെത്തുന്ന വഴികള്‍ അവസരങ്ങളായി ഉപയോഗിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഡോ. ലിസി എബ്രഹാമിന്റെ ‘ലിസ് ഇന്റലിജന്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്’.
പേരുകേട്ട എന്‍ജിനീയറിങ് കോളേജുകളില്‍ നിന്ന് നല്ല മാര്‍ക്കോടെ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും അവരുടെ ഇഷ്ടത്തിനനുസരിച്ച് ജോലി നേടാന്‍ കഴിയാതെ മറ്റ് മേഖലകലിലേക്ക് തിരിയുന്നു. കേരളത്തിലെ ഈ സാഹചര്യം മാറണം എന്ന ആഗ്രഹത്തില്‍ നിന്നാണ് ലിസ് ഇന്റലിജന്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ തുടക്കം.
തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വുമണില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഡോ. ലിസി എബ്രഹാം, സുഹൃത്തായ നിമാ ബിഭൂഷ് എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആരംഭിച്ചതാണ് ഈ സംരംഭം. അയര്‍ലന്‍ഡില്‍ വയര്‍ലെസ് സെന്‍സര്‍ നെറ്റ് വര്‍ക്ക്‌സില്‍ രണ്ട് വര്‍ഷം ജോലി ചെയ്തതിന്റെ പരിചയസമ്പത്താണ് ലിസ് ഇന്റലിജന്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആശയത്തിന് തുടക്കം കുറിക്കാനുള്ള ആത്മവിശ്വാസം ലിസിക്ക് നല്‍കിയത്.
എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയായവര്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നല്‍കുക. അത് കൃത്യമായതും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ളതുമായിരിക്കണമെന്ന് ലിസ എബ്രഹാമിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപകല്പന ചെയ്ത കോഴ്സുകളാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നത്. ഒരു ബിസിനസ് എന്നതിനുപരി സേവനമാണ് ലക്ഷ്യം വയ്ക്കുന്നതിനാല്‍ തന്നെ വലിയ ഫീസ് ഈടാക്കാറില്ല. ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കായി, വിദേശകമ്പനികളുമായി ചേര്‍ന്ന് ജോബ് ഫെയറുകളും മറ്റും നടത്താറുണ്ട്. നല്ല രീതിയിലുള്ള ‘പ്ലേസ്‌മെന്റ് അസിസ്റ്റന്‍സാ’ണ് ഇവര്‍ നല്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, റോബോട്ടിക്സ്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്പ്മെന്റ്, വെബ് ഡവലപ്പ്മെന്റ്, മറ്റ് പ്രോഗ്രാമിങ് – സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് എന്നിവയിലാണ് ഇവിടെ പരിശീലനം നല്കുന്നത്. വെബ് ഡിസൈനിങ്, ഡവലപ്പിങ്, പ്രോജക്ടുകള്‍ എന്നിവയും ചെയ്തുകൊടുക്കാറുണ്ട്.
ഒരു വിദ്യാര്‍ത്ഥിയുടെ സി വി രൂപികരണം മുതല്‍ ഇന്റര്‍വ്യൂവിന് തയ്യാറെടുക്കുന്നത് വരെയുള്ള എല്ലാവിധ നിര്‍ദേശങ്ങളും പരിശീലനത്തിന്റെ ഭാഗമായി നല്കുന്നു. പത്ത് ദിവസത്തെ കോഴ്സ് മുതല്‍ ഒന്നരമാസം വരെ നീണ്ടുനില്ക്കുന്ന ഇന്റേണ്‍ഷിപ്പ് വരെ നടത്തുന്നുണ്ട്. കോവിഡ് മൂലം ഓഫ്ലൈന്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് വഴിമാറി. മികച്ച പരിശീലനം നല്കി, ഇന്‍ഡസ്ട്രികളില്‍ മികച്ച രീതിയില്‍ ജോലി ചെയ്യാന്‍ കഴിയുന്നൊരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ലിസി എബ്രഹാം ലിസ് ഇന്റലിജന്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യം വയ്ക്കുന്നത്.
അധ്യാപിക, സംരംഭക എന്നതിനപ്പുറം ഒരു എഴുത്തുകാരി കൂടിയാണ് ലിസി എബ്രഹാം. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പുസ്തകങ്ങള്‍ ഇതിനോടകം തന്നെ സ്വന്തം പബ്ലിക്കേഷന്‍ കമ്പനിയിലൂടെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മൈക്രോവേവ് ആന്‍ഡ് റഡാര്‍ എഞ്ചിനീയറിങ്, Manual on Lab View, Automatic Extraction of Structural Features from Satellite Images, മലയാളത്തില്‍ സാകേതം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച കാമ്പസ് ഗെയിം (നോവല്‍) എന്നിവയാണ് ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.
യാത്ര ഇഷ്ടപ്പെടുന്ന ലിസി ഇതുവരെ മുപ്പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തന്റെ യാത്രാനുഭവങ്ങള്‍ ചേര്‍ത്ത് യാത്രാവിവരണങ്ങളും പുറത്തിറക്കിയിട്ടുണ്ട്. യാത്രയും ടെക്‌നോളജിയും വിഷയങ്ങളായി, ഒരു യുട്യൂബ് ചാനലും നടത്തുന്നുണ്ട്. https://www.youtube.com/c/T4TWe4withTravelTechnologyഎന്നതാണ് ചാനലിന്റെ ലിങ്ക്.
പബ്ലിക്കേഷന്‍ മേഖലയുമായും ലിസിയുടെ നേതൃത്വത്തിലുള്ള ഒരു ടീം പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്രമോഷന്‍സ് ഒന്നും തന്നെ കൂടുതലായി നടത്തിയിട്ടില്ലായെങ്കിലും നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ സംരംഭത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞുവെന്ന് ലിസി പറയുന്നു.
ഐഎസ്ആര്‍ഒയിലെ വിഎസ്എസ്‌സിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് രഞ്ജിത്ദാസും, മക്കളായ ലയനയും റിനനോയും അടങ്ങുന്നതാണ് ലിസി എബ്രഹാമിന്റെ കുടുംബം. കുടുംബത്തില്‍ നിന്നുള്ള പ്രോത്സാഹനമാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രചോദനമാണന്ന് ലിസി പറയുന്നു.
അന്താരാഷ്ട്രതലത്തിലേക്ക് തന്റെ ആശയത്തിനെ വ്യാപിപ്പിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, മറ്റു ശാഖകളിലെയും കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ലിസിയുടെ ലക്ഷ്യം.
Liz Intelligent Solutions Pvt. Ltd.,
email: lizintelligentsolution@gmail.com,
website: https://www.lizintelligentsolutions.com
Mob: +91-7736146394