സര്‍വവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി കല്ലിയോട് ജയചന്ദ്രന് നായര്‍
സൂര്യനും മറ്റു ഗ്രഹ നക്ഷത്രങ്ങളുമെല്ലാം ഒരു മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് വളരെ ആശ്ചര്യകരമായ ഒരു കാര്യമാണ്. ഒരു കുഞ്ഞ് മാതാവിന്റെ ഉദരത്തില്‍ രൂപം കൊള്ളുന്നതിന്റെ പ്രഥമ പ്രക്രിയ മുതല്‍ കുഞ്ഞിന്റെ ശിരസ്സ് മാതൃയോനിയില്‍ നിന്നും ഭൂമിയിലേക്ക് വരുന്നതു വരെയുള്ള ഓരോ സമയത്തിനും അതിന്റേതായ ഭാവങ്ങളും ദശകളുമുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനവും നീച സ്ഥായിയുമെല്ലാം ആ വ്യക്തിയുടെ സ്വഭാവഗതി മുതല്‍ ഭാവിയെ വരെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് പൗരാണിക കാലം മുതല്‍ വിശ്വസിച്ചു പോരുന്നു. പൗരാണിക ജ്യോതിഷ ഗ്രന്ഥങ്ങളും വേദോപനിഷത്തുകളും ഇവയെ പൂര്‍ണമായും പിന്തുണയ്ക്കുന്നുമുണ്ട്.
ജോതിഷത്തിന്റെ വിവിധ വശങ്ങളെ കൃത്യമായി അപഗ്രഥിച്ച് ശാസ്ത്രീയമായ രീതിയില്‍ വിദ്യ അഭ്യസിച്ച് അതില്‍ പാണ്ഡിത്യവും സമം ഉപാസനയും കൂട്ടിച്ചേര്‍ത്ത് ജ്യോതിഷത്തെ ഗണിതത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും പിന്തുണയോടെ മനുഷ്യ നന്മയ്ക്കായി പ്രയോജനപ്പെടുത്തിയ ജ്യോതിഷ പണ്ഡിതനാണ് തിരുവനന്തപുരം സ്വദേശിയായ കല്ലിയോട് ജയചന്ദ്രന് നായര്‍.
ഭാരതീയ പുരാണ ഇതിഹാസങ്ങളോടെല്ലാം ബാല്യം മുതലേ അതീവ താല്പര്യമായിരുന്നു ജയചന്ദ്രന് നായര്‍ക്ക്. പഠനത്തോടൊപ്പംതന്നെ അത്തരം ഗ്രന്ഥങ്ങളും പാരായണം ചെയ്യുമായിരുന്ന ആ ബാലന് പന്ത്രണ്ടാം വയസ്സില്‍ ആത്മീയ ദര്‍ശനം ലഭിച്ചു. കടമകളുടെയും കര്‍ത്തവ്യങ്ങളുടെയും ചട്ടക്കൂടിനാല്‍ ബന്ധനസ്ഥനായിരുന്നതിനാല് ആ മേഖലയിലേക്ക് അപ്പോള്‍ പൂര്‍ണമായി തിരിയാന്‍ സാധിച്ചില്ല.
അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിലെ മൂത്ത മകനായിരുന്നു ജയചന്ദ്രന്‍നായര്‍. അദ്ദേഹം ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് അമ്മയുടെ അകാല വിയോഗം. അതിനെത്തുടര്‍ന്നു അമ്മാവന്മാരുടെ ശിക്ഷണത്തിലായിരുന്നു ജീവിതം.
ആയോധനകലയായ കളരിയോട് അദ്ദേഹത്തിനു വളരയേറെ താല്പര്യമുണ്ടായിരുന്നു. സാഹചര്യം ലഭിച്ചപ്പോള്‍ കളരി വിദ്യ സ്വായത്തമാക്കി. കളരി പോലെതന്നെ മര്‍മ്മവിദ്യയും അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു. അവയ്ക്കുപുറമേ, അദ്ദേഹം നല്ലൊരു ഷട്ടില്‍ കളിക്കാരന് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നാടായ പനവൂര്‍ പഞ്ചായത്തിലെയും നെടുമങ്ങാട് ബ്ലോക്ക് ഡിവിഷനിലെയും ആദ്യത്തെ ഷട്ടില്‍ മത്സരവിജയി കൂടിയാണ് ജയചന്ദ്രന്‍നായര്‍. കാലം കടന്നു പോയെങ്കിലും അദ്ദേഹം ഇന്നും ഷട്ടില്‍ കളിക്കുന്നത് ഒരു ദിനചര്യ പോലെ തുടരുന്നു.
കായികമായി മാത്രമല്ല പഠനത്തിലും ആ ബാലന് മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ച വച്ചിരുന്നത്. പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഉപരിപഠനത്തിനായി ഐ ടി ഐ – ല്‍ ചേര്‍ന്നു. മികച്ച തൊഴിലവസരങ്ങള്‍ ഉള്ളതുകൊണ്ടു തന്നെ അദ്ദേഹം പഠനത്തില്‍ നന്നേ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
പഠനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം എറണാകുളം ആസ്ഥാനമായി ചോതി എന്റര്‍പ്രൈസസ് എന്ന സ്ഥാപനം ആരംഭിച്ചു. ജീവിതത്തിലുടനീളമുണ്ടായ പ്രാരാബ്ധങ്ങളും പ്രിയപ്പെട്ടവരുടെ വിയോഗവുമെല്ലാം അദ്ദേഹത്തെ മാനസികമായി ഉലച്ചിരുന്നു. കുടുംബത്തിന്റെ പ്രാരാബ്ധങ്ങളും വിഷമങ്ങളുമെല്ലാം അദ്ദേഹത്തിന് കടുത്ത മനപ്രയാസം തന്നെയാണ് സൃഷ്ടിച്ചത്.
എങ്കിലും അദ്ദേഹത്തിന് ഈ വിഷമസ്ഥിതിയില്‍ നിന്നും രക്ഷപ്പെടണം എന്നുണ്ടായിരുന്നു. മനസ്സിനെ ഏകാഗ്രമാക്കി കൊണ്ട് അങ്ങനെ അദ്ദേഹം തനിക്ക് ബാല്യത്തിലെ തന്നെ താല്പര്യമുള്ള ജ്യോതിഷ മേഖലയിലേക്ക് ശ്രദ്ധയര്‍പ്പിച്ച് ഒടുവില്‍ പൂര്‍ണമായും ആ മേഖലയില്‍ ലയിച്ചുചേരുകയായിരുന്നു അദ്ദേഹം.
അങ്ങനെ, മന്ത്രതന്ത്രങ്ങളും ജ്യോതിഷ്യവിധികളുമെല്ലാം അദ്ദേഹം ഹൃദിസ്ഥമാക്കുവാന്‍ തുടങ്ങി. 1993 മുതല്‍ അദ്ദേഹം ശാസ്ത്രീയ ജ്യോതിഷ പഠനം ആരംഭിച്ചു. ജ്യോതിഷ പണ്ഡിതനും തിരുവനന്തപുരം സ്വദേശിയുമായ അജിത് കുമാര്‍ ശാസ്തമംഗലത്തെ അദ്ദേഹം ആദ്യഗുരുവായി സ്വീകരിച്ചു.
അതിനുശേഷം, എറണാകുളം ആസ്ഥാനമായുള്ള ‘കാര്‍ഡ്’ എന്ന സംഘടനയില്‍ ചേര്‍ന്നു ജ്യോതിഷ പഠനം നടത്തി. രാഷ്ട്രപതിയുടെ കൈയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ച രാമകൃഷ്ണന് നായരായിരുന്നു ഗുരു. അവിടെ നിന്നു പഠനം പൂര്‍ത്തിയാക്കി, 1999-ല്‍ അദ്ദേഹം ജ്യോതിഷ കേസരി കരസ്ഥമായി. രാമകൃഷ്ണ അയ്യര്‍ എന്ന ജ്യോതിഷ പണ്ഡിതനില്‍ നിന്നാണ് ഉപരി പഠനം നടത്തിയത്.
തുടര്‍ന്ന് അദ്ദേഹം, പൂര്‍ണമായി ജോതിഷ മേഖലയിലേക്ക് പ്രവേശിച്ചു. വ്യക്തികളുടെ ജീവിതത്തില്‍ എന്തു പ്രശ്നങ്ങളോ ദുഃഖങ്ങളോ ആയിക്കോട്ടെ, അതിന് പരിഹാരം ഉപദേശിച്ചു തന്നെ സമീപിക്കുന്നവര്‍ക്ക് സാന്ത്വനമായി മാറുവാന്‍ അദ്ദേഹത്തിന് വളരെ കുറച്ചു സമയമേ വേണ്ടിവന്നുള്ളൂ.
ജോതിഷ രംഗത്ത് നിരവധി വ്യക്തികള്‍ ഉണ്ടായിരുന്നെങ്കിലും അവരില്‍ നിന്നെല്ലാം വ്യത്യസ്ഥനായി നിന്നുകൊണ്ട് വളരെ പെട്ടെന്ന് അദ്ദേഹത്തിനു തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുവാന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.
ആദിത്യ ജ്യോതിഷാലയം എന്ന സ്ഥാപനത്തിലൂടെ അദ്ദേഹം തന്നെ സമീപിക്കുന്ന നിരവധി പേരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉപദേശിക്കുന്നു. ജാതകം, പ്രശ്നം, വാസ്തു, താംബൂല പ്രശ്നം തുടങ്ങിയ എല്ലാവിധ ജ്യോതിഷ സംബന്ധമായ എല്ലാ കാര്യങ്ങളും അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. ആധികാരികമായ രീതിയില്‍ തന്നെയാണ് ഓരോ പ്രശ്നങ്ങളെയും വിശകലനം ചെയ്ത് പരിഹാരം നിര്‍ദേശിക്കുന്നത്.
നെടുമങ്ങാട് അമ്മന്‍ കോവില്‍ ക്ഷേത്രത്തിന് സമീപമാണ് ആദിത്യ ജ്യോതിഷാലയം പ്രവര്‍ത്തിച്ചു വരുന്നത്. വളരെയധികം സാധ്യതകളുള്ള ഒരു മേഖല തന്നെയാണ് ജ്യോതിഷം. ഗണിതത്തിന്റെയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥായീഭാവവും ഗുണന ഹരണവുമെല്ലാം ഇതിന്റെ തുടര്വ്യാഖ്യായികളാണ്. എന്നാല്‍ പലപ്പോഴും വ്യക്തിഗത താത്പര്യങ്ങള്‍ക്കു വേണ്ടി ഇതിനെ വളച്ചൊടിക്കാറുണ്ട്. ഒപ്പം അശാസ്ത്രീയമായി ഇതിനെ ഉപയോഗപ്പെടുത്താറുമുണ്ട്. അത്തരം കപട നാണയങ്ങള്‍ക്കിടയില്‍, എല്ലാവിധ നിഷ്ഠകളോടും കൂടി ജ്യോതിഷത്തെ തന്റെ കര്‍മമണ്ഡലമാക്കി മുന്നേറുകയാണ് കല്ലിയോട് ജയചന്ദ്രന് നായര്‍.
ബന്ധപ്പെടേണ്ട വിലാസം:
ജ്യോതിഷകേസരി കല്ലിയോട് ജയചന്ദ്രന്‍നായര്‍
ആദിത്യ ജ്യോതിഷാലയം
വടക്കേനട, നെടുമങ്ങാട്.
(അമ്മന്‍കോവിലിന് സമീപം)
ഫോണ്‍: 94477 65665, 88486 76693