Success Story

ഉല്പന്നങ്ങളെ ആകര്‍ഷകമാക്കുന്ന പാക്കിങ് മെറ്റീരിയലുകളുമായി ഹൈടെക്‌ ഫ്‌ളക്‌സോ പായ്ക്ക്‌

ഏതൊരു ബിസിനസ്സ് തുടങ്ങുമ്പോഴും മാര്‍ക്കറ്റിങ് പ്രധാനഘടകമാണ്. അതിനെ സഹായിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു ഉത്പന്നത്തിന്റെ പാക്കിങ് (Packing). ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ആദ്യഘടകം അതിന്റെ മനോഹരമായ പാക്കിങ് തന്നെയാണ്. ഉത്പന്നം ഏതുതന്നെയായാലും കസ്റ്റമറിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് മനോഹരമായ ഡിസൈനുകള്‍ക്കൊപ്പം ഉത്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് യോജിച്ച രീതിയിലുള്ള ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പാക്കിങിലൂടെ ശ്രദ്ധേയമായ സ്ഥാപനമാണ് മലപ്പുറത്തെ ‘ഹൈടെക് ഫ്‌ളക്‌സോ പായ്ക്ക്’. അബ്ദുള്‍ കരീം എന്ന മലപ്പുറം പാങ്ങ് സ്വദേശിയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ ഫ്‌ളക്‌സോ പ്രിന്റിങ് ഇന്ന് ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ച് കിടക്കുന്ന ബിസിനസ് സംരംഭമാണ്.

അബ്ദുല്‍ കരീമിന്റെ പിതാവ് മരക്കാര്‍ ആറങ്ങോട്ടില്‍, നാട്ടില്‍ ഒരു വ്യവസായം തുടങ്ങാന്‍ കാരണമായത് 1985 കാലഘട്ടത്തില്‍ തന്റെ ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭിച്ചിരുന്ന പായ്ക്ക് ചെയ്ത ഉത്പന്നങ്ങളുടെ മനോഹാരിത കണ്ടിട്ടായിരുന്നു. ആ കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ ഇല്ലായിരുന്നു. ഒരുപാട് ആളുകളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ വെക്കാന്‍ അതുകൊണ്ട് സാധിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി. വളരെ പ്രതികൂല സാഹചര്യത്തില്‍ കോട്ടക്കലിന് സമീപമുള്ള ചേങ്ങോട്ടൂര്‍ എന്ന ഗ്രാമത്തില്‍ ഒരു പാക്കിങ് മെറ്റീരിയല്‍ ഫാക്ടറി അന്നത്തെ വ്യവസായ മന്ത്രി ഗൗരിയമ്മ ഉദ്ഘാടനം ചെയ്തത് ഒരു ഉത്സവം തന്നെ ആയിരുന്നു.

അബ്ദുല്‍ കരീം തന്റെ പിതാവിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുകയായിരുന്നു. 1999, എല്ലാത്തരം പാക്കിങ് മെറ്റീരിയലുകളും ലഭിക്കുന്ന കേരളത്തിലെ ഏക സ്ഥാപനമായി ഹൈടെക് ഫ്‌ളക്‌സ് പാക്ക് മാറി. വഴിയെ, പുതിയ ബിസിനസ് പാഠങ്ങള്‍ പഠിച്ചു. പിന്നീട് സ്വന്തമായി പാക്കിങ് ഐഡിയകള്‍ വന്നതോടെ കേരളത്തിലെ ഒന്നം നമ്പര്‍ ഫ്‌ളക്‌സോ ആന്‍ഡ് റോട്ടോ പ്രിന്റഡ് പാക്കിങ് മെറ്റീരിയല്‍സ് കമ്പനി ആരംഭിക്കണമെന്ന തീരുമാനത്തിലെത്തി. അങ്ങനെയാണ് ഹൈടെക് ഫ്‌ളക്‌സോ പായ്ക്ക് എന്ന സ്ഥാപനം ചെറുതും വലുതുമായ ചെറുകിട വന്‍കിട കുടില്‍ വ്യവസായികള്‍ക്ക് യോജിച്ച അളവിലുള്ള പായ്ക്കുകള്‍ ഒരുമിച്ച് ലഭിക്കുന്ന ഒരു സംരംഭമായി മാറിയത്.

ഭക്ഷ്യ ഉത്പന്നങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ബാഗുകള്‍, Stand up pouch  പ്രിന്റ് ചെയ്തും അല്ലാതെയും, പ്രൊട്ടക്ഷന്‍ ആവശ്യമുള്ള ഉത്പന്നങ്ങളായ സ്‌ട്രെച് ഫിലിം, ബബ്ബിള്‍ റോള്‍ കൊറിയര്‍ ബാഗ്സ്, സ്ഥല പരിമിതിയുള്ളവര്‍ക്ക് ടെറസിന്റെ മുകളിലും മറ്റും കൃഷി ചെയ്യാന്‍ വേണ്ടിയുള്ള ഗ്രോബാഗുകള്‍, കൃഷിക്കു ആവശ്യമായ മല്‍ച്ചിങ് ഷീറ്റ്, ഗ്രീന്‍ ഹൗസ് നിര്‍മാണത്തിന് ആവശ്യമുള്ള  UV ഷീറ്റ് തുടങ്ങി എല്ലാത്തരം ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ ചിലവില്‍ ഗുണമേന്മയോടെ ചെയ്തുകൊടുക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു.

1988 മുതല്‍ ഫ്‌ളെക്സിബിള്‍ പാക്കിങ് മെറ്റീരിയലുകള്‍ ഉത്പാദിപ്പിച്ചിരുന്ന ഹെടെക് ഫ്‌ളക്‌സോ പാക്ക്, ഇത്രയും വര്‍ഷത്തെ പ്രവൃത്തി പരിചയത്തില്‍ നിന്നും ഓരോ ഉത്പന്നതിനും അതിനു യോജിച്ച സ്പെസിഫിക്കേഷനില്‍ പാക്കിങ് മേറ്റീരിയലുകള്‍ നിര്‍മിക്കുന്നത് കൊണ്ടാണ് ഈ മേഖലയില്‍ ഹെടെക് ഫ്‌ളക്‌സോ പായ്ക്ക് ജനകീയമായത്.

ഗുണനിലവാരമുള്ള പാക്കേജിങ് ഓരോ ഉത്പന്നത്തിന്റെയും മാര്‍ക്കറ്റ് വാല്യൂ ഉയര്‍ത്തും. അതിനാല്‍ തന്നെ കാലത്തിനൊപ്പം, മാറുന്ന ട്രെന്റിനനുസരിച്ച് പാക്കിങിലും മാറ്റങ്ങള്‍ വരുത്താന്‍ തങ്ങള്‍ ശ്രദ്ധിക്കുമെന്ന് കമ്പനി സാരഥി അബ്ദുല്‍ കരീം പറയുന്നു. ഇവിടെ, എല്ലാവിധ ഉത്പന്നങ്ങളും ആകര്‍ഷകമായ ഡിസൈനുകളില്‍ പാക്കിങ് ചെയ്തുകൊടുക്കുന്നു.

ഇന്ത്യയിലും വിദേശത്തുമായി നിരവധി കസ്റ്റമേഴ്‌സ് ഇന്ന് പാക്കിങിന്റെ അവസാന വാക്കായി ഹെടെക് ഫ്‌ളക്‌സോ പാക്കിനെ കരുതുന്നു. മത്സരാധിഷ്ഠിതമായ ഒരു വ്യവസായ മേഖലയായിട്ടും ഇന്നും കേരളത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഉത്പന്ന നിര്‍മാണത്തില്‍ ഗവണ്‍മെന്റ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ആധുനീക രീതി വികസിപ്പിച്ചതും, അതിലൂടെ കസ്റ്റമറുടെ സംതൃപ്തി ഉറപ്പാക്കാന്‍ കഴിഞ്ഞതുമാണെന്ന് നിസംശയം പറയാം.

മലപ്പുറം കോട്ടയ്ക്കലില്‍ ചേങ്ങോട്ടൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും പാക്കിങ് മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അബ്ദുള്‍ കരീമിന് കഴിഞ്ഞത് ഉയര്‍ന്ന ആത്മവിശ്വാസവും കഠിനപ്രയത്‌നവും കൊണ്ടാണ്. അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നല്‍കി, ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഒപ്പമുണ്ട് എപ്പോഴും. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ മലപ്പുറം ജില്ലാ ട്രഷറര്‍ കൂടിയാണ് അബ്ദുല്‍ കരീം.

Contact Details: PP-7/150, Mannazhi, Kottappuram, Chengottur, Kottakkal, Malappuram -676503
Mob: 9447748090, 952652 99997560874444, 7025673333 email: hnpmco@yahoo.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button