ആരോഗ്യരംഗത്ത് തരംഗം സൃഷ്ടിച്ച് സംരംഭക ദമ്പതികള്‍
ഗവണ്മെന്റ് സര്‍വീസില്‍ നിന്നും സംരംഭ ലോകത്തേക്കുള്ള ദൂരം വളരെ കുറവാണെന്നു തങ്ങളുടെ ജീവിതം കൊണ്ട് ചൂണ്ടികാണിക്കുകയാണ് ജനറല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ മുന്‍ ഉദ്യോഗസ്ഥരായ സി.കെ രവികുമാറും അദ്ദേഹത്തിന്റെ ഭാര്യ റോസ് മേരിയും. ജോലിയില്‍ നിന്നും വിരമിച്ചശേഷം മറ്റുള്ളവരെപോലെ വിശ്രമ ജീവിതമായിരുന്നില്ല ഈ ദമ്പതികളുടെ ലക്ഷ്യം. മറിച്ച് തങ്ങളാല്‍ കഴിയുംവിധം മറ്റുള്ളവര്‍ക്കു സേവനം ചെയ്യുക എന്നതിനൊപ്പം എല്ലാവര്ക്കും പ്രയോജനകരമാകുന്ന ഒരു പുതുസംരംഭം ആരംഭിക്കുക എന്നതുകൂടിയായിരുന്നു.
ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്നത് ആരോഗ്യ പ്രശ്നങ്ങളാണെന്ന കണ്ടെത്തല്‍ തന്നെയാണ് ഈ ദമ്പതികളെ ആ മേഖല തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. എല്ലാവര്ക്കും ആരോഗ്യം, എല്ലാവര്ക്കും വരുമാനം, എല്ലാവര്ക്കും സന്തോഷം എന്ന ലക്ഷ്യത്തോടെ RAYMANS WELLNESS HUB എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. നിരവധി പേരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കു പരിഹാരമേകാന്‍ റെയ്മെന്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞു. അതിനു പുറമേ ആരോഗ്യപൂര്‍ണമായ ജീവിതത്തെ കുറിച്ചു ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കുവാനായി നിരവധി ട്രെയിനിങ്, ബോധവല്‍ക്കരണ പരിപാടികളും റോസ്മേരി നടത്തി വരുന്നു.
നല്ലൊരു ട്രെയിനറും തെറാപ്പിസ്റ്റും കൂടിയായ റോസ് മേരിക്ക് ഭര്‍ത്താവിന്റെയും മകന് ആനന്ദ് രവിരാജിന്റേയും സഹായത്തോടെയും പിന്തുണയോടും കൂടി തന്റെ സംരംഭത്തെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച സ്ഥാപനമാക്കി മാറ്റാന്‍ കഴിഞ്ഞു. ഇതിനുപുറമേ ആയൂര്‍വേദ മൂലികകള്‍ ഉപയോഗിച്ചു നിര്‍മിച്ച തുണിത്തരങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍ എന്നിവ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ആയൂര്‍ വസ്ത്ര എന്ന ബ്രാന്‍ഡും ഇവര്‍ക്കുണ്ട്.
രാസവസ്തുക്കള്‍ ഉപയോഗിക്കാതെ, പൂര്‍ണമായും പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ട് നിര്‍മിക്കുന്നതുമായ മികച്ച ഗുണമേന്മയുള്ള ഇത്തരം വസ്തുക്കള്‍ക്ക് വിപണിയില്‍ നല്ല ഡിമാന്റാണുള്ളത്. ആയൂര്‍വേദ ഡൈ ചെയ്ത വസ്ത്രത്തില്‍ തുന്നിയ കുഞ്ഞുടുപ്പുകള്‍, ആയൂര്‍വേദ ഡൈ ചെയ്ത മാസ്കുകള്‍, ആയൂര്‍വേദ മൂലികകളാല്‍ ഡൈ ചെയ്ത ഖാദി തുണിത്തരങ്ങള്‍, ആയൂര്‍വേദ കര്‍ചീഫുകള്‍, ആയൂര്‍വേദ മൂലികകളാല്‍ നിര്‍മിച്ച കുര്‍ത്ത, കുര്‍ത്തി, ആയൂര്‍വേദ യോഗ മേറ്റ് എന്നിവ ആയൂര്‍ വസ്ത്ര എന്ന ബ്രാന്‍ഡിലൂടെ പുറത്തിറക്കുന്നു. രാസവസ്തുക്കളുടെ സാന്നിധ്യം ഒട്ടും തന്നെ ഇല്ലാത്തതിനാല്‍ ഇവ ഓരോന്നിലും ജീവനും ആത്മീയതയും ഇഴചേരുന്നു.
ഉയര്‍ന്ന ഗുണനിലവാരമുള്ള പവര്‍ലൂം മുണ്ടുകള്‍, ബാലരാമപുരം കൈത്തറി വസ്ത്രങ്ങള്‍, മുണ്ടും പുടവയും (സെറ്റ് മുണ്ട്), കുത്താമ്പള്ളി കൈത്തറി നെയ്ത്ത് സാരി (ഹാന്റ് മെയ്ഡ്) കൈത്തറിയില്‍ നെയ്ത തുണികള്‍, വിവിധ ഉത്പന്നങ്ങള്‍ എന്നിവയും ഇവര്‍ വിപണിയില്‍ എത്തിക്കുന്നു. കല്യാണ ആവശ്യങ്ങള്‍ക്കും മറ്റും ആവശ്യമനുസരിച്ചു വസ്ത്രങ്ങള്‍ നെയ്തുകൊടുക്കുകയും ചെയ്യുന്നു. സില്ക്ക്മാര്ട്ട് സര്‍ട്ടിഫൈഡ് ഒറിജിനല്‍ കാഞ്ചീപുരം സാരികളും കസ്റ്റമറുടെ ആവശ്യപ്രകാരം ഇവര്‍ വിപണനം ചെയ്യുന്നു.
പരമ്പരാഗതമായ ആയൂര്‍വേദ ഉല്പന്നങ്ങളും ഹാന്റ്ലും ഉല്പന്നങ്ങളും വിപണി മൂല്യത്തിനനുസരിച്ചുള്ള ഗുണമേന്മ ഉറപ്പു വരുത്തിയാണ് RAYMANS WELLNESS HUB കസ്റ്റമറിന്റെ കൈയില്‍ എത്തിക്കുന്നത്. ഇവിടെ നിന്നും വാങ്ങുന്ന കൈത്തറി, ആയൂര്‍വേദ, ഖാദി വസ്ത്രങ്ങള്‍ എല്ലാം തന്നെ ‘ക്വാളിറ്റി’ ടെസ്റ്റിനു വിധേയമായിട്ടുള്ളതാണ്. മേല്‍ത്തരം നൂലുകളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ത്തന്നെ, താരതമ്യേന വിലയും അല്പം കൂടുതലായിരിക്കും. വാങ്ങി ഉപയോഗിക്കുന്നവര്‍ക്ക് ആ ‘ക്വാളിറ്റി’ അനുഭവപ്പെടുകയും ചെയ്യും.
ഗുണമേന്മ കുറഞ്ഞ നൂലുകളില്‍ നിര്‍മിക്കുന്ന ഒരു ഉല്പന്നവും RAYMANS വിതരണം ചെയ്യുന്നില്ല. തങ്ങളുടെ ഉത്പന്നങ്ങളുടെ ഗുണഗണങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ RAYMANS WELLNESS HUB ന്റെ കീഴിലൂടെ നടത്തുന്ന ട്രെയിനിംഗ് പ്രോഗ്രാമുകളിലൂടെ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ഔഷധഗുണമേന്മയേറിയ മുരിങ്ങ ഉത്പന്നങ്ങളും ഇവര്‍ വിപണനം ചെയ്യുന്നു. ശുദ്ധമായ രൂപത്തില്‍ മുരിങ്ങ തേന്‍, മുരിങ്ങ ചൂര്‍ണം, മുരിങ്ങ എണ്ണ എന്നിവയും ഇവിടെ ലഭ്യമാണ്.
ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈ ട്രെന്‍ഡ് എന്ന ബിസിനസ് ടീമുമായി ചേര്‍ന്നും റോസ്മേരി പ്രവര്‍ത്തിക്കുന്നു. മൈ ട്രെന്‍ഡുമായി ചേര്‍ന്നു ആരോഗ്യ സൗന്ദര്യ സംരക്ഷണ പ്രൊഡക്ടുകള്‍, ഹോം കെയര്‍, ഓര്‍ഗാനിക് കാര്‍ഷിക സംരക്ഷണ ഉത്പന്നങ്ങള്‍ എന്നിവ തങ്ങളുടെ സ്ഥാപനത്തിലൂടെ വിതരണം ചെയ്യുന്നു.
അതിനെല്ലാം പുറമെ, നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും ഇവര്‍ ചെയ്യുന്നുണ്ട്. പഠനസഹായവും വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെയായി കുരുന്നുകളുടെ ജീവിതത്തിനു വെളിച്ചം പകരുവാന്‍ ഈ ദമ്പതികള്‍ കാണിക്കുന്ന വ്യഗ്രത പ്രശംസനീയമാണ്. കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ ഓരോ പുലരിയെയും സ്വീകരിച്ചു തങ്ങളുടെ കര്മമേഖലയില് പ്രശോഭിക്കുകയാണ് സി.കെ രവികുമാറും റോസ് മേരിയും. ഒപ്പം, മകന് ആനന്ദ് രവിരാജും.