ചേരിയില്‍ ഹേമചന്ദ്രന് നായര്‍; നിധി പോലൊരു സംരംഭക ജീവിതം

പ്രവര്‍ത്തന മികവിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ചേരിയില്‍ ഫിനാന്‍സ് ഗ്രൂപ്പിനും ചേരിയില്‍ നിധി ലിമിറ്റഡിനും സക്സസ് കേരളയുടെ വിജയാശംസകള്‍.
1998-ല്‍ ചേരിയില്‍ എസ് ജനാര്ദ്ദനന് പിള്ള തുടങ്ങിയ ചേരിയില്‍ ഫിനാന്‍സ് ഇന്ന് നിരവധി ബ്രാഞ്ചുകളുമായി വിജയകരമായി പ്രവര്‍ത്തനം തുടരുന്നു. തന്റെ കഴിവും പാടവവും ഉപയോഗിച്ച് മികച്ച ഒരു സംരംഭമായി ചേരിയില്‍ ഫിനാന്‍സിനെ വളര്‍ത്താന്‍ കോമേഴ്സില്‍ ബിരുദാനന്തര ബിരുദമുള്ള മകന് ചേരിയില്‍ ഹേമചന്ദ്രന് നായര്‍ക്ക് കഴിഞ്ഞു. ഇന്നദ്ദേഹം ചേരിയില്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനാണ്.
2019-ല്‍ ചേരിയില്‍ നിധി ലിമിറ്റഡ് എന്ന സംരംഭത്തിന് തുടക്കം കുറിച്ച ഇദ്ദേഹം ഇന്ന് നിധി കമ്പനീസ് അസോസിയേഷന് ട്രാവന്‍കൂര്‍ സോണല്‍ പ്രസിഡന്റാണ്. കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നിധി കമ്പനികള്‍ക്ക് ഇന്ന് കേരളത്തില്‍ വളരയധികം പ്രാധാന്യമുണ്ട്.
നിധി കമ്പനിയിലെ ഇടപാടുകാരാകാന്‍ കമ്പനിയിലെ അംഗങ്ങള്‍ ആകേണ്ടതുണ്ട്. അംഗങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിലും മിതവ്യയം ശീലിപ്പിക്കുന്നതിനും നിധി കമ്പനികള്‍ വളരെ വലിയ പങ്ക് വഹിക്കുന്നു. സേവിങ്സ് അക്കൗണ്ട്, ഫിക്സ്ഡ് ഡെപ്പോസിറ്റ്, വിവിധതരം വായ്പകള്‍ എന്നീ സേവനങ്ങള്‍ നിധി കമ്പനിയില്‍ നിന്നും ഏറെ നല്ല പാക്കേജില്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്നു. ‘ഇന്ത്യ 500 സ്റ്റാര്‍ട്ട്അപ്പ് അവാര്‍ഡ്’ എന്ന ഇന്‍ഡ്യയിലെ മികച്ച സംരംഭങ്ങള്‍ക്ക് നല്കുന്ന അവാര്‍ഡ് നോമിനേഷന് ചേരിയില്‍ നിധി കമ്പനിയെ തേടി എത്തിയിട്ടുണ്ട്.
മറ്റു ബാങ്കുകളുടെ സേവനം എത്തപ്പെടാത്ത ഗ്രാമീണ പ്രദേശങ്ങളിലാണ് പ്രധാനമായും നിധി കമ്പനികളുടെ പ്രവര്‍ത്തന മേഖല. വളരെ ചെറിയ നിക്ഷേപങ്ങള്‍ വരെ സ്വീകരിക്കുകയും പുതിയ തരം വായ്പ പദ്ധതികള്‍ ആവിഷ്കരിച്ചും ഇടപാടുകാരുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ നിധി കമ്പനികള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറയുന്നു.
രണ്ട് മാസങ്ങള്‍ക്കു മുന്‍പ് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂറുമായി ഹേമചന്ദ്രന് നായര്‍ നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം കേരളത്തിലെ നിധികമ്പനികളുടെ ഭാവിയെ കുറിച്ചും വളര്‍ച്ചയെ കുറിച്ചും തത്പരനായി. അദ്ദേഹത്തെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് വായ്പകളായി നിധി കമ്പനി ഡിസ്ട്രിബ്യുട്ട് ചെയ്യുന്നു എന്ന കാര്യം. ഇത്തരത്തില്‍ നല്കുന്ന വായ്പകളുടെ 70 ശതമാനവും 50000 രൂപക്ക് താഴെയുളള വായ്പകളാണ്. അതായത് ദൈന്യംദിന ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റു ചെറിയ ആവശ്യങ്ങള്‍ക്കും വായ്പയെടുക്കുന്ന സാധാരണക്കാരാണ് അധികവും.
ഗ്രാമീണ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ലോക്കല്‍ മാര്‍ക്കറ്റിലാണ് ഇത്തരത്തില്‍ വായ്പയായി നല്കുന്ന പണത്തിന്റെ വിനിമയം നടക്കുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതക്ക് എത്രത്തോളം മുതല്‍ക്കൂട്ടാണ് എന്ന് അനുരാഗ് താകൂറിനെ ബോധ്യപ്പെടുത്താനും ചര്‍ച്ചയിലൂടെ സാധിച്ചു. ഒരു ഫിനാന്‍സ് സംരംഭം എന്നതിലുപരി സാമൂഹിക സേവനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് ചേരിയില്‍ ഹേമചന്ദ്രന് നായര്‍ പറയുന്നു.
ഇതിനെല്ലാം പുറമെ, ആള് കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റാണ് ചേരിയില്‍ ഹേമചന്ദ്രന് നായര്‍. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍, അധ്വാന വര്‍ഗ സിദ്ധാന്ത പഠനകേന്ദ്രം ഡയറക്ടര്‍, മലയാളം വിഷ്വല്‍ മീഡിയ വൈസ് ചെയര്മാന്, ഫിനാന്‍സിയര്‍ മാഗസിന് അസിസ്റ്റന്റ് എഡിറ്റര്‍, കാന്‍ ആര്‍ക്ക് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നു.
നിധി ഗ്രൂപ്പ് ഓഫ് കമ്പനിസീന്റെ ബിസിനസ് മീറ്റിങുകളില്‍ പ്രധാന സ്പീക്കര്‍ ആയ ഹേമചന്ദ്രന് നായര്‍ കേരളത്തിലെ സ്വകാര്യ സംരംഭങ്ങളെ കുറിച്ചും നിധി കമ്പനിയെ കുറിച്ചും നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇദ്ദേത്തിന്റെ ഭാര്യ ഡി.എസ്.കല നിധി ഗ്രൂപ്പ് ഓഫ് കമ്പനിസ് സിഇഒയായി പ്രവര്‍ത്തിക്കുന്നു. മക്കള്‍ ഗോപിക ചന്ദ്രന്, ശ്രീഹരി നായര്‍ എന്നിവര്‍ കമ്പനിയുടെ ഡയറക്ടര്‍മാരാണ്. മികച്ച പിന്തുണയുമായി ഇവര്‍ ഒപ്പമുണ്ട്.
ഹേമചന്ദ്രന് നായരുടെ അമ്മ തങ്കം ചിറയിന്‍കീഴില്‍ പ്രശസ്തമായ പുള്ളിയില്‍ കുടുംബാംഗമാണ്. ലോകത്ത് ഗവേഷണത്തിനും വികസനത്തിനും നല്കുന്ന ജോണ്‍ സ്മൈല്‍ പര്യവേഷണ പുരസ്കാരം നേടിയ ഡോ.രാധാകൃഷ്ണന് നായര്‍ ഇദ്ദേഹത്തിന്റെ സഹോദരനാണ്.
പൊതുപ്രവര്ത്തകന് കൂടിയായ ബിസിനസ്സുകാരന് ചേരിയില്‍ ഹേമചന്ദ്രന് നായര്‍ നല്ലൊരു എഴുത്തുകാരന് കൂടിയാണ്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ബിസിനസ് ജീവിതത്തിന് സക്സസ് കേരള എല്ലാ ഭാവുകങ്ങളും നേരുന്നു!