EntreprenuershipSuccess Story

രണ്ടു തലമുറയിലെ മണവാട്ടിമാരെ അണിയിച്ചൊരുക്കിയ ബിന്ദു റോണി

കല്യാണപ്പെണ്ണിനെ അണിയിച്ചൊരുക്കുക എന്നത് ഒരു തൊഴിലായി കേരളത്തില്‍ പ്രചരിച്ചു തുടങ്ങിയ കാലത്ത് ഈ മേഖലയിലേക്ക് കടന്നുവന്ന ബ്യൂട്ടീഷ്യനാണ് ബിന്ദു റോണി. 27 വര്‍ഷം നീണ്ട തന്റെ കരിയറില്‍ രണ്ടു തലമുറയിലെ നവവധുക്കളെ ബിന്ദു കതിര്‍മണ്ഡപത്തിലേക്ക് അണിയിച്ചൊരുക്കി അയച്ചിട്ടുണ്ട്. അതിനിടയില്‍ സൗന്ദര്യസങ്കല്പങ്ങള്‍ പലപ്പോഴായി മാറിമറിഞ്ഞു. ജ്വലിച്ചു നില്‍ക്കുന്ന മേക്കപ്പില്‍ നിന്ന് വളരെ ലളിതമായ ടച്ചപ്പുകളിലേക്ക് വിവാഹച്ചമയങ്ങള്‍ മാറി. ബ്യൂട്ടീഷ്യന്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന അക്കാദമികള്‍ നിലവില്‍ വരികയും വനിതകള്‍ ഇതിനെ പ്രധാനപ്പെട്ട ഒരു കരിയര്‍ ചോയ്‌സായി കണ്ടു തുടങ്ങുകയും ചെയ്തു. ഉള്‍നാടന്‍ കവലകളില്‍ പോലും ബ്യൂട്ടിപാര്‍ലറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ഇക്കാലത്തും ബിന്ദു റോണിയുടെ അച്ചൂസ് െ്രെബഡല്‍ വില്ല കാല്‍ നൂറ്റാണ്ടിന്റെ ജൈത്രയാത്ര തുടരുകയാണ്.

ബ്യൂട്ടീഷ്യന്‍ എന്ന വാക്ക് വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ചു തുടങ്ങുന്ന കാലത്താണ് ബിന്ദു റോണി തന്റെ കരിയര്‍ ആരംഭിക്കുന്നത്. താനൊരുക്കിഅയച്ച മണവാട്ടിമാര്‍ തന്നെ കല്യാണവീടുകളില്‍ തന്റെ പരസ്യങ്ങളായി മാറി. അങ്ങനെയാണ് ഇന്‍സ്റ്റാഗ്രാമോ സോഷ്യല്‍ മീഡിയയോ ഇല്ലാതിരുന്ന കാലത്ത് തനിക്ക് ഉപഭോക്താക്കളെ ലഭിച്ചതെന്ന് ബിന്ദു റോണി പറയുന്നു. ഉപഭോക്താക്കള്‍ കൂടിവന്നപ്പോള്‍ സ്വദേശമായ മൂവാറ്റുപുഴയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ ആരംഭിക്കുവാനും ഈ ബ്യൂട്ടീഷന് സാധിച്ചു. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങിന് വലിയ പ്രാധാന്യം കൊടുക്കാത്ത അച്ചൂസ് ബ്രൈഡല്‍ വില്ലയ്ക്ക് ഇപ്പോഴും ഇങ്ങനെ തന്നെയാണ് ഉപഭോക്താക്കളെ ലഭിക്കുന്നത്.

ബ്യൂട്ടീഷ്യന്റെ ജോലി സൗന്ദര്യം ഉണ്ടാക്കിയെടുക്കുന്നതല്ലെന്നാണ് ബിന്ദു റോണി വിശ്വസിക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും സൗന്ദര്യമുണ്ട്. അതു കണ്ടെത്താനുള്ള കണ്ണും മറ്റുള്ളവരുടെ കണ്ണിലും അതു കാണിക്കാനുള്ള കരവിരുതുമാണ് ഒരു നല്ല ബ്യൂട്ടീഷന് വേണ്ടത്. ഈ തലമുറയിലെ മണവാട്ടികളും ഇതുതന്നെയാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ‘ബ്യൂട്ടിഫയിങ്’ മേഖലയിലെ പുതിയ പ്രവണതകളിലും ട്രെന്‍ഡുകളിലും അപ്‌ഡേറ്റഡാകാന്‍ ബിന്ദു റോണി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇന്ത്യയില്‍ എവിടെയെങ്കിലും ഒരു പുതിയ ബ്യൂട്ടിഫയിങ് കോഴ്‌സ് അവതരിപ്പിച്ചാല്‍ അത് സ്വായത്തമാക്കുവാനാണ് തനിക്ക് ലഭിക്കുന്ന വരുമാനത്തില്‍ അധികവും ഈ ബ്യൂട്ടീഷന്‍ ചെലവഴിക്കുന്നത്.

ഫോട്ടോഗ്രാഫറായ റോണി അഗസ്റ്റിനും മകള്‍ അന്ന ബിന്ദു റോണിയും ചേരുന്നതാണ് ബിന്ദു റോണിയുടെ കുടുംബം. ഭര്‍ത്താവിന്റെ പിന്തുണയാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രചോദനമെന്ന് ബിന്ദു പറയുന്നു.

തിളക്കമുള്ള കരിയറിലൂടെ എറണാകുളത്തെ ഏറ്റവും മികച്ച ബ്യൂട്ടീഷ്യന്മാരില്‍ ഒരാളായി പേരെടുത്ത ബിന്ദു പക്ഷേ ഒരിക്കലും പാഷന്റെ പുറത്ത് ഈ മേഖലയിലേക്ക് വന്നുചേര്‍ന്നതല്ല. തുടര്‍പഠനത്തില്‍ നേരിട്ട ഒരിടവേളയെ പ്രയോജനപ്പെടുത്തുവാനാണ് ബിന്ദു റോണി ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിച്ചത്. മറ്റൊന്നുമില്ലെങ്കിലും കഷ്ടപ്പാടും അര്‍പ്പണബോധവുമുണ്ടെങ്കില്‍ ഏതൊരു വനിതയ്ക്കും ഈ മേഖലയില്‍ കണ്ടെത്താനാകും. തന്നെയാണ് ബ്യൂട്ടീഷന്‍ കരിയറിലേക്ക് കടന്നുവരുന്നവരോടും ബിന്ദു റോണിക്ക് പറയുവാനുള്ളത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button