Success Story

ഫര്‍ണിച്ചര്‍ ഫാന്റസികളെ സാക്ഷാത്കരിക്കുന്ന ആനന്ദ് മുരളിയെന്ന എന്‍ജിനീയര്‍

ഒരു മുറിയ്ക്ക് വേണ്ടിവരുന്ന ഫര്‍ണിച്ചര്‍ ആ മുറി ആര്, എന്തിന്, എങ്ങനെ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചിരിക്കും. അതുകൊണ്ടു തന്നെ പൊതുവേ ഫര്‍ണിച്ചര്‍ വില്പന ശാലകളില്‍ കാണുന്ന പല ഫര്‍ണിച്ചറും വാങ്ങി, അതിനനുസരിച്ച് കഷ്ടപ്പെട്ട് ഉപയോഗിക്കേണ്ടതായി വരാറുണ്ട്. അവിടെയാണ് തിരുവനന്തപുരത്ത് ഉള്ളൂരിലുള്ള ആനന്ദ് മുരളിയുടെ ഫെയറി ടെയില്‍സ് – ദ് ഫര്‍ണിച്ചര്‍ സ്റ്റുഡിയോ വ്യത്യസ്തമാകുന്നത്.

ഇഷ്ടാനുസരണമുള്ള ഫര്‍ണിച്ചറുകള്‍ ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും മുതിരാതെ, ഫെയറി ടെയില്‍സ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനാല്‍ നമുക്ക് ഫെയറി ടെയില്‍സിന്റെ ഫര്‍ണിച്ചറുകള്‍ ഇഷ്ടപ്പെട്ട് ഉപയോഗിക്കാന്‍ സാധിക്കും. ഒപ്പം, അമിത ലാഭം ഈടാക്കാതെ, ന്യായമായ വിലയില്‍ പ്രൊഡക്ടുകള്‍ വില്പന നടത്തുന്നതിലും ബദ്ധശ്രദ്ധ ചെലുത്തുന്നു. അതിനാല്‍ത്തന്നെ, ഒരു ”happily ever after’ പാരമ്യത്തിലേക്ക് ഓരോ ഉപഭോക്താവും എത്തുകയും ചെയ്യും.

ഫെയറി ടെയില്‍സ് – ദ് ഫര്‍ണിച്ചര്‍ സ്റ്റുഡിയോയുടെ തുടക്കം

എട്ട് വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ചുവന്ന ആനന്ദ് ഇന്‍ഡൊനേഷ്യയിലെ ഒരു സുഹൃത്ത് പങ്കുവച്ച ആശയത്തില്‍ ആകൃഷ്ടനായാണ് ഫര്‍ണിച്ചര്‍ ബിസിനസ്സിലേക്ക് എത്തുന്നത്. തിരുവനന്തപുരത്ത് ഫര്‍ണിച്ചര്‍ മേഖലയില്‍ കണ്ടുവന്ന നിലവാരത്തകര്‍ച്ചയാണ് ഒരു ഫര്‍ണിച്ചര്‍ സ്റ്റൂഡിയോ എന്ന നൂതന ആശയത്തിലേക്ക് ആനന്ദിനെ എത്തിച്ചത്. വിദേശ രാജ്യങ്ങളിലെ ഡിസൈനുകളും മരത്തടികളുമെല്ലാം ലഭ്യമായതും ഫെയറി ടെയില്‍സ് ഫര്‍ണിച്ചര്‍ സ്റ്റുഡിയോയ്ക്ക് ഗുണകരമായി. ഫെയറി ടെയില്‍സ്, ഫര്‍ണിച്ചര്‍ ഡിസ്ട്രിബ്യൂഷനും ചെയ്യാറുണ്ട്.

മുകളില്‍ പറഞ്ഞതുപോലെ ഇഷ്ടമുള്ള മരത്തടികൊണ്ട് ഇഷ്ടമുള്ള ഡിസൈനുകളിലുള്ള ഫര്‍ണിച്ചര്‍ ഫെയറി ടെയില്‍സ് ഉപഭോക്താക്കള്‍ക്ക് ഒരുക്കി നല്‍കുന്നുണ്ട്. ഡിസൈനിന് മാത്രമല്ല, ഗുണനിലവാരത്തിനും അവിടെ ഫെയറി ടെയില്‍സ് ഉയര്‍ന്ന പരിഗണന നല്‍കുന്നുണ്ട്. സാധാരണ ഫര്‍ണിച്ചര്‍ കടകളിലേതു പോലെ, റെഡിമേയ്ഡ് ഫര്‍ണിച്ചറാണ് ഉപഭോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ ഷോറൂമില്‍ പല വിഭാഗങ്ങളിലുള്ള ഫര്‍ണിച്ചറുകളുടെ വിപുല ശേഖരം തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഫര്‍ണിച്ചര്‍ പണിയിക്കുന്നവര്‍ക്കായും ബഡ്ജറ്റിന് അനുസരിച്ചുള്ള തരം ഡിസൈനുകള്‍ ലഭ്യമാണ്. ശരിക്കും ഫര്‍ണിച്ചറിന്റെ യഥാര്‍ത്ഥമായ ഒരു ‘ഫെയറി ടെയില്‍’ തന്നെ!

എന്‍ജിനീയറായി ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ആനന്ദ് മുരളി അതെല്ലാം ഉപേക്ഷിച്ചു ഈ ബിസിനസ്സിലേക്ക് വന്നപ്പോള്‍ ആദ്യം കുടുംബാംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ഇപ്പോള്‍ തന്റെ ഏറ്റവും ശക്തമായ ബലം കുടുംബം തന്നെയാണെന്ന് ആനന്ദ് വെളിപ്പെടുത്തുന്നു.

പ്രാരംഭകാലത്ത് അനുഭവിച്ച തൊഴിലാളി ക്ഷാമമായിരുന്നു ആനന്ദ് നേരിട്ട പ്രധാന വെല്ലുവിളി. പ്രതിസന്ധികളെ തോല്പിച്ച്, ഉള്ളൂരില്‍ തന്റെ ഷോറൂം വിജയത്തിലെത്തിച്ചു സംരംഭക മികവ് തെളിയിച്ച ആനന്ദ് പത്ത് വര്‍ഷങ്ങള്‍കൊണ്ട് മറ്റു ജില്ലകളിലും ഷോറൂമുകള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രയത്‌നത്തിലാണ്. അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Fairy Tales- The Furniture Studio
Sugeeth Complex,
Near Traffic Signal,
Ulloor Junction
Thiruvananthapuram – 11
Web: http://www.fairytalesfurniture.com/
E-mail: fairytalethefurniturestudio@gmail.com
Phone: 9567447700

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button